.
വടക്കന്‍ അടുക്കളയിലെ രുചികളില്‍ തളയ്ക്കപ്പെട്ടിരുന്ന തരുണികള്‍ ഒരൊറ്റ നാളുകൊണ്ട് അന്യപുരുഷന്റെ കൈകളില്‍ അമ്മാനാമാടി കെട്ടിപ്പിടിച്ച് നിര്‍വൃതികൊള്ളുന്ന സൌഭാഗ്യം 50% ശതമാനം സ്ത്രീ സംവരണത്തിലൂടെ കൈവന്നു. എല്ലാ പൌരോഹിത്യ വിലക്കുകളും നിരോധനങ്ങളെയും നിഷ്പ്രഭമാക്കി അവര്‍ തെരുവില്‍ പര്ദ്ധയില് തന്നെ നൃത്തം വച്ചു.
സ്ത്രീക്ക് പള്ളിയില്‍ പോയി ദൈവത്തെ പ്രാര്‍ഥിക്കാന്‍ അനുവാദമില്ലെന്ന് മുഷിഞ്ഞ ഓലക്കെട്ടുകളില്‍ നിന്ന് തെളിവു നിരത്തുകയും, മീന്‍ മുറിക്കാനും, വീടിന്റെയുള്ളിന്റെ ഉള്ളില്‍ ഇരുളില്‍ പൂച്ചയോടൊപ്പം പെറ്റുകിടക്കാനും ഫതുവ നല്കിയ വാലില്ലാ തലേക്കെട്ടുകാര്‍ , ഇത്തവണ ലീഗിനു വോട്ടുനല്‍കി വിജയിപ്പിക്കാന്‍ നല്കിയ ഫതുവ അവരെ ആഞ്ഞാഞ്ഞു കുത്തി.
എത്രയെത്ര പള്ളിപൂട്ടലുകളും കത്തിക്കുത്തലുകളുമാണ് സ്ത്രീയുടെ പള്ളിപ്രവേശനവും അവളുമായി വേദിപങ്കിടലെനെക്കുറിച്ചുമൊക്കെയായി പൌരജീവിതം സ്തംഭിപ്പിക്കുകയും കേരളത്തിലെ പാവപ്പെട്ട മുസ്ളിം ജനതയെ സംശയത്തിലും സങ്കടത്തിലും പെടുത്തി പരസ്പരം ശത്രുക്കളാക്കി തീര്‍ക്കുകയും ചെയ്തത്. പുരോഗമന മുസ്ളിം പ്രസ്താനങ്ങളുടെ മിതമായ എല്ലാ സ്ത്രീ സാമൂഹ്യ ഇടപെടലുകളെയും ബിദ്-അത്തെന്ന് മുദ്രയടിച്ച പിന്തിരിപ്പന് മുല്ലാക്കമാരുടെ നാട്ടില്‍ , മാലകളും മൌലീദുകളും കൂട്ട ദിക്രുകളും ഘനീഭവിച്ച അവരുടെ നെയ്ച്ചോറിന്റെ മണമുള്ള താടിക്ക് കീഴെയുള്ള പ്രദേശങ്ങളില്‍, പരപുരുഷന്റെ നെഞ്ചിലമര്‍ന്ന് ചൂടുപകരുന്ന ഈ ചടങ്ങിനെ പൌരോഹിത്യം എങ്ങനെ തണുപ്പിക്കും.
പൌരോഹിത്യം കരുതിവച്ച എല്ലാ പൌരാണിക സംശുദ്ധിയും തുപ്പിക്കളഞ്ഞ് വിജയത്തിന്റെ മറവില്‍ തെരുവില്‍ കെട്ടിപ്പിടിച്ച് , അമര്‍ത്തിവച്ച മോഹങ്ങള്‍ ആണും പെണ്ണും പൂവണിയിച്ചു. ജനാധിപത്യം ഇത്രരുചിയുള്ള ഏര്‍പ്പാടാണെന്ന് അനുഭത്തിലൂടെ അവര്‍ ഇപ്പോല്‍ അറിയുന്നു. !!
.
വടക്കന്‍ അടുക്കളയിലെ രുചികളില്‍ തളയ്ക്കപ്പെട്ടിരുന്ന തരുണികള്‍ ഒരൊറ്റ നാളുകൊണ്ട് അന്യപുരുഷന്റെ കൈകളില്‍ അമ്മാനാമാടി കെട്ടിപ്പിടിച്ച് നിര്‍വൃതികൊള്ളുന്ന സൌഭാഗ്യം 50% ശതമാനം സ്ത്രീ സംവരണത്തിലൂടെ കൈവന്നു. എല്ലാ പൌരോഹിത്യ വിലക്കുകളും നിരോധനങ്ങളെയും നിഷ്പ്രഭമാക്കി അവര്‍ തെരുവില്‍ പര്ദ്ധയില് തന്നെ നൃത്തം വച്ചു.
സ്ത്രീക്ക് പള്ളിയില്‍ പോയി ദൈവത്തെ പ്രാര്‍ഥിക്കാന്‍ അനുവാദമില്ലെന്ന് മുഷിഞ്ഞ ഓലക്കെട്ടുകളില്‍ നിന്ന് തെളിവു നിരത്തുകയും, മീന്‍ മുറിക്കാനും, വീടിന്റെയുള്ളിന്റെ ഉള്ളില്‍ ഇരുളില്‍ പൂച്ചയോടൊപ്പം പെറ്റുകിടക്കാനും ഫതുവ നല്കിയ വാലില്ലാ തലേക്കെട്ടുകാര്‍ , ഇത്തവണ ലീഗിനു വോട്ടുനല്‍കി വിജയിപ്പിക്കാന്‍ നല്കിയ ഫതുവ അവരെ ആഞ്ഞാഞ്ഞു കുത്തി.
എത്രയെത്ര പള്ളിപൂട്ടലുകളും കത്തിക്കുത്തലുകളുമാണ് സ്ത്രീയുടെ പള്ളിപ്രവേശനവും അവളുമായി വേദിപങ്കിടലെനെക്കുറിച്ചുമൊക്കെയായി പൌരജീവിതം സ്തംഭിപ്പിക്കുകയും കേരളത്തിലെ പാവപ്പെട്ട മുസ്ളിം ജനതയെ സംശയത്തിലും സങ്കടത്തിലും പെടുത്തി പരസ്പരം ശത്രുക്കളാക്കി തീര്‍ക്കുകയും ചെയ്തത്. പുരോഗമന മുസ്ളിം പ്രസ്താനങ്ങളുടെ മിതമായ എല്ലാ സ്ത്രീ സാമൂഹ്യ ഇടപെടലുകളെയും ബിദ്-അത്തെന്ന് മുദ്രയടിച്ച പിന്തിരിപ്പന് മുല്ലാക്കമാരുടെ നാട്ടില്‍ , മാലകളും മൌലീദുകളും കൂട്ട ദിക്രുകളും ഘനീഭവിച്ച അവരുടെ നെയ്ച്ചോറിന്റെ മണമുള്ള താടിക്ക് കീഴെയുള്ള പ്രദേശങ്ങളില്‍, പരപുരുഷന്റെ നെഞ്ചിലമര്‍ന്ന് ചൂടുപകരുന്ന ഈ ചടങ്ങിനെ പൌരോഹിത്യം എങ്ങനെ തണുപ്പിക്കും.
പൌരോഹിത്യം കരുതിവച്ച എല്ലാ പൌരാണിക സംശുദ്ധിയും തുപ്പിക്കളഞ്ഞ് വിജയത്തിന്റെ മറവില്‍ തെരുവില്‍ കെട്ടിപ്പിടിച്ച് , അമര്‍ത്തിവച്ച മോഹങ്ങള്‍ ആണും പെണ്ണും പൂവണിയിച്ചു. ജനാധിപത്യം ഇത്രരുചിയുള്ള ഏര്‍പ്പാടാണെന്ന് അനുഭത്തിലൂടെ അവര്‍ ഇപ്പോല്‍ അറിയുന്നു. !!
.
പൌരോഹിത്യം കരുതിവച്ച എല്ലാ പൌരാണിക സംശുദ്ധിയും തുപ്പിക്കളഞ്ഞ് വിജയത്തിന്റെ മറവില്‍ തെരുവില്‍ കെട്ടിപ്പിടിച്ച് , അമര്‍ത്തിവച്ച മോഹങ്ങള്‍ ആണും പെണ്ണും പൂവണിയിച്ചു. ജനാധിപത്യം ഇത്രരുചിയുള്ള ഏര്‍പ്പാടാണെന്ന് അനുഭത്തിലൂടെ അവര്‍ ഇപ്പോല്‍ അറിയുന്നു. !!
ReplyDeleteമുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥികള്‍ ആയിട്ടുള്ളതും ,വിജയിച്ചു അമ്മാനം ആടാന്‍ നിന്ന് കൊടുക്കുന്നതും ആയ സ്ത്രീകളില്‍ അധികവും താങ്കളീ പറയുന്ന .പുരോഗമന പ്രസ്ഥാനക്കാര്‍ ആണ് എന്നത് ഒരു നഗ്നമായ സത്യം ആണ് കേട്ടാ...അധികാരത്തിന്റെ "അമ്മാനം ആടലില്‍ "എന്തു പുരോഗമനം എന്തു പൌരോഹിത്യം ...
ReplyDeleteആചാര്യന് ,,
ReplyDeleteഇതൊരു വിരൂപമായ കാമാസക്തിപോലെയുള്ള രസദര്ശനമാണ്.
പുരോഗമന പ്രസ്താനങ്ങള്‍ അടുക്കളയില്‍ നിന്ന് അവളെ അരങ്ങില്‍ വലിച്ചിട്ടതിനാലാണോ, അതോ അവസരം വന്നപ്പോല് യാധാസ്തികത്വം തളച്ചിട്ട ചങ്ങലകള്‍ പൊട്ടിച്ച് തെരുവില്‍ വന്ന് ഭോഗിച്ച് പകരംവീട്ടുന്ന ക്രീഡാവിലാസ മന:ശാസ്ത്രമാണോ വിശ്വാസത്തിന്റെ ഇന്ത്രിയങ്ങള്‍ക്ക് താങ്ങാനാവാത്തവിധം പരസ്പരം വാരിപ്പുണരാനുള്ള സമ്മര്‍ദ്ധം അവരില്‍ നിറച്ചതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
പുരോഗമ പ്രസ്താനങ്ങള്ക്കും ഇതില്‍ പങ്കുണ്ടെങ്കില്‍ അവരും സ്വയം പ്രഖ്യാപിത പൌരോഹിത്യ കോമരങ്ങള്‍ക്ക് മുന്പില് സഹതാപാര്‍ഹമായ രീതിയില്‍ വിയര്‍ത്ത് നിന്ന് പുതിയ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കേണ്ടിവരും.
കാരണം അടിസ്താനപരമായി ഒരു സ്ത്രീയെ കെട്ടിപ്പിടിക്കാനും വലിച്ചുപൊക്കി ഇറുക്കിയണയ്ക്കാനും ഒരു പരപുരുഷനും അധികാരമോ അവകാശമോ ഇല്ല, ഇസ്ളാമില്‍.
ആ വ്യക്തി ഭര്‍ത്താവോ, സഹോദരാനോ ആണെങ്കില്‍ ;)
ReplyDeleteബുദ്ധ പ്രതിമകള്‍ വെടിയുണ്ടകളേറ്റ് തകര്‍ന്ന് വീണതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു!!!!
ഭര്‍ത്താവോ സഹോദരനോ ആണെങ്കില്‍ പൊതുജനമധ്യത്തില്‍ തോളീക്കേറ്റി നടക്കാന്‍ പറ്റുമോ!!
Deleteഅരുതാത്തത് എന്ത് സംഭവിച്ചാലും അത് പുരോഹിതരുടെ സൃഷ്ടി. മറിച്ചാണെങ്കില്‍ അത് പുരോഗമാനക്കാരുടെയും.
ReplyDelete"പുരോഗമ പ്രസ്താനങ്ങള്ക്കും ഇതില്‍ പങ്കുണ്ടെങ്കില്‍ " ഉണ്ടോയെന്നു ഒരുറപ്പുമില്ല താങ്കള്‍ക്ക്. പുരോഹിതര്ക്കുന്ടെന്നു തീര്‍ച്ചയും.
മലര്‍ന്നു കിടന്നു തുപ്പിക്കോളൂ.പക്ഷെ മലര്‍ന്നു കിടന്ന മുകളിലേക്ക് മൂത്രമൊഴിച്ചു രസിക്കരുത്.
Manoj,
ReplyDeleteഭര്‍ത്താവോ സഹോദരനോ ആയിരിക്കട്ടെ എന്നാണ് പലവിശ്വാസികളും ഇമെയിലുകളില്‍ പ്രചരിപ്പിക്കുന്ന ആശങ്കകള്‍ മുഴുവന്‍. 'ഭര്ത്താക്കന്മാര്' തെരുവില്‍ ഭാര്യയെ പുല്കുന്ന ചിത്രങ്ങള്‍ ഇനിയുമുണ്ട് ധാരാളം. അതൊക്കെ സൃഷ്ടിക്കുന്ന മനോവ്യഥ മതനേതൃത്തങ്ങള് എങ്ങനെ പരിഹരിക്കും. !
തകര്‍ന്ന് വീഴുന്നത് വിഗ്രഹങ്ങള്‍ മാത്രമാണെങ്കില്‍ നല്ലത്, അല്ലെങ്കില്‍ ബുദ്ധനും ചിരിച്ചുടഞ്ഞു കലങ്ങിമറിയും.
abdul,
ReplyDeleteപുരോഗമന പ്രസ്താനങ്ങളുടെ പെണ് സംഘമങ്ങളും സമ്മേളനങ്ങളും നാം കണ്ടിട്ടുണ്ട്. അതല്ലാത്ത യാധാസ്തികരുടെ ഉത്സവപ്പറമ്പുകളും ദു'ആ മോക്ഷപ്രാര്ഥനകളും അവിടങ്ങളിലെ അഴിഞ്ഞാട്ടങ്ങളും കണ്ടിട്ടുണ്ട്.
പക്ഷേ മൂത്രമൊഴിച്ച് രസിക്കാന്‍ പരപുരുഷന്മാര് സ്ത്രീകളെ തേടിയെത്തുന്നത് രണ്ടാമത് പറഞ്ഞയിടങ്ങളിലാണെന്ന് മാത്രം.
Ippol thelinjille pardaik ullil pothinju vechathu kond sthreeyude vikaarangal adichamarthan aavilla ennu? Yathasthithika muslim kudumbangalil pardaik ullil adakkappedunna kaamam inganeyulla avasarangalil aanu mara neekki purath varunnath. Bharthakkanmar videshath joli cheyyunna mikka sthreekalum laimgikamayi kadutha asamthrupthi anubhavickunnavar aanu. Ivaril eriya pankum parda itta Muslimgal aanennath Keralathile 'Islamica' prasthaanangal kandillennu nadikkunnu. Gujaratum 'Kaavi bheekarathayum' Palastine, Iraq prashnangalum kazhinjittu ithokke sradhickan aarkaa neram, alle?
ReplyDeleteആചാര്യനും അബ്ദുലും പറഞ്ഞതിനോട് യോജിക്കുന്നു
ReplyDeleteമുസ്ലിം സ്ത്രീകൾക്ക് അടിപ്പാവാട ധരിപ്പിച്ചവരാണ് ഞങ്ങൾ എന്ന് (അത് പുരോഗമനമാണ് സംശയമില്ല) എന്ന് സ്റ്റേജ് കെട്ടി പ്രസംഗിക്കുന്ന വഹാബി പാതിരിമാാർക്ക് ഇപ്പോൾ പെണ്ണുങ്ങളെ പൊക്കികൊണ്ട് നടക്കുന്നത് കാണുമ്പോൾ എന്താ ഇത്ര വിഷമം.
മലർന്ന് കിടന്ന് തുപ്പിക്കോ പക്ഷെ മൂത്രമൊഴിച്ച് നാറ്റിക്കല്ലേ.. കഷ്ടം ഈ വഹാബി /മുജാഹിദുകളുടെ കാര്യം
ആദ്യമായി പള്ളിയിൽ വന്ന പെണ്ണിനെ ബലാത്സംഗം ചെയ്തതും ഇനി ഇവർ പുരോഗമനമായി ഉയർത്തിക്കാട്ടും കഷ്ടം..
ReplyDeleteവഹാബി പെണ്ണുങ്ങൾ നാട്ടിൽ അഴിഞ്ഞാടിയാലും തലേക്കെട്ടിന് കുറ്റം
നാണമില്ലേ നിങൾക്ക്.. ആദ്യം കുടിച്ച കള്ള് ഇറങ്ങാൻ വല്ല പണിയും ഉണ്ടോ എന്ന് നോക്ക് എന്നിട്ടാവാം ഈ കവലപ്രസംഗം
>>മുഷിഞ്ഞ ഓലക്കെട്ടുകളില്‍ നിന്ന് തെളിവു നിരത്തുകയും <<
ReplyDeleteഇങ്ങിനെയാണ് ലോക ഭീകര പ്രസ്ഥാനമായ വഹാബിസം ഇസ്ലാമിലെ പ്രമാണങ്ങളെയും ,സഹാബത്തിനെയും പണ്ഡിതന്മാരെയും തള്ളുന്നത്
ജാഗ്രത പാലിക്കുക
സമുദായ പാര്‍ടിയില്‍ പുരോഹിതരും പുരോഗമരും ഒരു പോലെയല്ലേ സഹോദരാ പങ്കെടുക്കുന്നത്. അവിടെയും നിങ്ങള്‍ പ്രത്യേകം മറ കെട്ടിയിട്ടുണ്ടോ???? പിന്നെ താങ്കളുടെ തന്നെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത് പുരോഹിതര്‍ സ്ത്രീകളെ അടുക്കളയില്‍ അടച്ചിടുകയും പുരോഗമര് അടപ്പ് തുറന്നു പറത്തിവിടുകയും ചെയ്തു എന്നാണു. ഇപ്പോള്‍ അടച്ച്ചിടപ്പെട്ട പെണ്ണുങ്ങള് പുരോഗമരുടെതും പറത്തിവിടപ്പെട്ട പെണ്ണുങ്ങളെ പൊക്കിയെടുത്ത ഫോട്ടോ വന്നപ്പോള്‍ കുറ്റം പുരോഹിതരുടെയും. കൊള്ളാം കൊള്ളാം നല്ല തമാശ.!!!!!!
ReplyDeleteസംഗതിയെന്തായാലും ഇതു സമുദായ പാര്‍ട്ടിയുടെ പരിപാടിയല്ലേ???
നേതാക്കന്മാരുടെ പരിപാടി ഇപ്പോള്‍ രണ്ടായതിനെ ഒന്നാക്കലാണല്ലോ അല്ലെ പിന്നെങ്ങിനെ സമയം കിട്ടും ? ഇതൊക്കെ കാണാനും നിയന്ത്രിക്കാനും!!
മാധ്യമം വാര്‍ത്ത (01/11/2010 ) നോക്കുക
മലപ്പുറം: ഏറെ നാളായി ഭിന്നിച്ചു നില്ക്കുന്ന മുജാഹിദ് വിഭാഗങ്ങളുടെ അനുരഞ്ജന നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ. മജീദ് എന്നിവരുടെ മധ്യസ്ഥതയില്‍ നടന്ന ശ്രമങ്ങളാണ് ലക്ഷ്യം കാണാതെപോയത്.
Zulfukhaar-,,
ReplyDeleteവഹാബി/ മുജാഹിദ് യെന്നെല്ലാം വിളിച്ച് ആനന്ദമടയുന്ന വേലത്തരങ്ങള്‍ സ്വന്തം സംതൃത്പ്തിക്കെങ്കില് അതെന്നെ ബാധിക്കുന്നതല്ല. ഞാന്‍ ആ പ്രസ്താനത്തിലോ മറ്റേതെങ്കിലും ഇരപിടിയന്‍ പ്രസ്താനത്തിണ്റ്റെയോ വക്കാലത്ത് പിടിക്കുന്ന ആളല്ല. പെണ്ണുങ്ങളിടുന്ന പാവാടയുടെ അളവും വണ്ണവും എടുക്കുന്ന അല്ലെങ്കില്‍ മുജാഹിദുകള്‍ ബലാത്സംഘം ചെയ്യുമ്പോല്‍ അത്നോക്കി നിന്ന് ഹര്‍ഷപുളകിതനായി ലീക്കായി ജനാബത് കുളിക്കാനുള്ള പാത്രവുമായി നടക്കുന്ന ഖുറാഫിയുമല്ല.
അതിനാല്‍ ആ കാമപാത്രം ഇവിടെകമഴ്ത്തി കോലുവയ്ക്കണ്ട.
അതല്ല ഞാന്‍ പറഞ്ഞത് ..ഇവിടെ എല്ലാരും ഉണ്ട് അതില്‍ വഹാബി ..ഖുരാഫി എന്നൊന്നും ഇല്ല ..പച്ചയായ മനുഷ്യര്‍ സ്ത്രീയും പുരുഷനും ..അധികാരത്തിന്റെ മഞ്ഞളിപ്പില്‍ ആദര്‍ശത്തിന് എന്തു വില അല്ലെ
ReplyDeleteഈ ചിത്രത്തില്‍ കാമം ദര്‍ശിക്കുന്ന താങ്കള്‍ ഒരു നല്ല കഥാപാത്രം തന്നെ :)
ReplyDeleteമുക്കുവന് ,,
ReplyDeleteബസ്സില്‍ വെപ്രാളപ്പെട്ട് ഇടിച്ചുകയറി മസ്സിലുപിടിച്ച് തൂങ്ങിനില്‍ക്കുന്ന പുരുഷനും സ്തീയും പരസ്പരം മുട്ടിനില്‍ക്കുന്ന വസ്ത്രത്തിലൂടെപോലും കാമമനുഭവിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
അതിനാല്‍ ഈ ചിത്രത്തില്‍ കാണുന്ന ഇറുക്കിപ്പിടിക്കലില് ഒരു വൈദ്യുതി പ്രവാഹം ഇല്ലെന്നെങ്ങനെ ഉറപ്പിച്ച് നിരൂപിക്കാനൊക്കും.
എന്റെ നിരൂപണം കാമത്തിന്റെ അളവെടുക്കലല്ല.
ബസ്സില്‍ വെപ്രാളപ്പെട്ട് ഇടിച്ചുകയറി മസ്സിലുപിടിച്ച് തൂങ്ങിനില്‍ക്കുന്ന പുരുഷനും സ്തീയും പരസ്പരം മുട്ടിനില്‍ക്കുന്ന വസ്ത്രത്തിലൂടെപോലും കാമമനുഭവിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
ReplyDeleteഏതു പഠനങ്ങള്‍? മഞ്ഞപ്പിത്തം ബാധിച്ചവന് എല്ലാം മഞ്ഞയായേ തോന്നൂ..
നോട്ടത്തില്‍ തന്നെയുണ്ട്.. അപ്പോള്‍ കണ്ണടച്ചു പിടിച്ച് നടന്നോളൂ ബക്കറേ!
ReplyDeleteബക്കർ
ReplyDeleteതാങ്കളുടെ വിലയിരുതലിനോടുള്ള എന്റെ ശക്തമായ വിയോജിപ്പു ഇവിടെ കുറിച്ചുകൊള്ളട്ടെ. മനോരമ പത്രതിൽ അടിച്ചുവന്ന ഒരു ചിത്രമാണു അടിക്കുറിപ്പ് ഒഴിവാക്കികൊണ്ടു ഇപ്പോൾ വ്യാപകമായി ഫോർവേഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ഊഹങ്ങൾക്കു പിറകെ പോകുന്നത് ഉചിതമല്ല. കാസർക്കോഡ് നഗരസഭയിലെ ചാലക്കുന്നിൽ നിന്നും ഐ.എൻ.എൽ - യൂ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച നജ്മുന്നീസയെ ഭർത്താവും മുൻ കൗൺസിലറുമായ മമ്മു ചാല എടുത്തുയർത്തുന്ന ചിത്രമാണു അടിക്കുറിപ്പു സഹിതം മനോരമയിൽ പ്രസിദ്ധീകരിച്ചത്. എന്തിലും ദോഷം കാണുന്ന ദോഷൈകകൃത്തുക്കൾ അടിക്കുർപ്പു എടുത്തുമാറ്റി ചിത്രം മാത്രം സ്വന്തം അടിക്കുറിപ്പുകളുമായി ഫോർവേഡ് ചെയ്യുകയാണു. ബക്കർ ഈ നെറ്റ് വർക്കിന്റെ ഭാഗമാകരുത് എന്നാണു എന്റെ അഭിപ്രായം.
ബക്കര്‍ ,
ReplyDeleteതാങ്കള്‍ എത്രയും പെട്ടെന്ന് തൊട്ടടുത്ത മനോരോഗ ആശുപത്രിയില്‍ അഭയം തേടെണ്ടാതാകുന്നു ..
തിരഞ്ഞെടുപ്പ് വിജയവും , എടുത്തു പൊക്കലും ഒക്കെ ഇതിനു മുന്‍പും പത്രങ്ങളില്‍ കണ്ടിടുണ്ട്
പക്ഷെ ഇത്യദ്യം , പര്‍ദ്ദ കാരിയെ എടുത്തു പോക്കുന്നതയിരിക്കണം ബക്കറിനെ ചൊടിപ്പിച്ചത് എന്ന് അനുമാനിക്കുന്നു ..
ഇവിടെ എടുത്തു പൊക്കിയത് സ്ത്രീ എന്നതിനേക്കാള്‍ , പര്‍ദ്ദ എന്ന് തിരുത്തി വായികെണ്ടാതായി വരും .
പര്‍ദ്ദ , കെട്ടി പിടിക്കുന്നതും , എടുത്തു പോക്കുന്നുതം വഹാബി വൈറസ് കള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറം തന്നെ
അല്ലെങ്കില്‍ ചെയേണ്ടത് മുലകൊടുത്തു "ബന്ധം ഉണ്ടാക്കണം " എന്നിട്ട് മതി കെട്ടി പിടുത്തവും , എടുത്തു പൊക്കലും ഒക്കെ ഹല്ലാ പിണെ...
ബകര്‍
ReplyDeleteതാങ്കളുടെ ബ്ലോഗ് എഡിറ്റ് ചെയ്യുവാനുള്ള അവകാശം താങ്കള്‍ക്ക് താങ്കള്ക്കുന്ടെന്നു അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ,
പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തന്നെ നല്ലത് പോലെ വായിക്കുക. ഇല്ലെങ്കില്‍ ഇതു പോലെ വീണ്ടും എഡിറ്റ് ചെയ്യേണ്ടി വരും.
താങ്കളുടെ മറ്റു പോസ്റ്റുകള്‍ മുഴുവന്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഇപ്പോഴുള്ള താങ്കളുടെ ഈ ഗതി മാറ്റം മനസ്സിലാകുന്നില്ല.പൌരോഹിത്യത്തെ വിമര്‍ശിക്കാന്‍ എവിടെ എന്തെല്ലാം വിഷയങ്ങള്‍ ഉണ്ട്. പക്ഷെ താങ്കള്‍ കണ്ടു പിടിച്ച ഈ വിഷയം അതിനു പറ്റിയതാണെന്ന് തോന്നുന്നില്ല.
ക്ഷീരമുള്ളോരകിട്ടിന് ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം
ReplyDeleteപുലരി,
ReplyDeleteഞാന്‍ മമ്മു ചാല യെ ലൈനില്‍ കിട്ടാന്‍ ശ്രമിച്ചിരുന്നു. അത് അറ്റെണ്റ്റ് ചെയ്തില്ല. അതിന്റെ സത്യാവസ്ത അറിയാന്‍. അതുകൂടാതെ മറ്റു ചില സ്ത്രീകളെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളടങ്ങിയ ഇമെയില്‍ സന്ദേശങ്ങളും എനിക്ക് കിട്ടിയിരുന്നു. അതൊക്കെയും തീര്ച്ചവരുത്താനും ഒരു മാര്‍ഗ്ഗവും ഇല്ല.
എന്നാലും അതൊക്കെ ബന്ധുക്കള്‍ തന്നെയാവട്ടെ എന്ന ശുഭാപ്തി വിശ്വാസവും എനിക്കുണ്ട്.
അങ്ങനെയല്ലെങ്കില്‍ എങ്ങനെ തിരുത്തപ്പെടും എന്നാണ് എന്റെ ആശങ്ക പങ്കുവച്ചത്.
This comment has been removed by a blog administrator.
ReplyDeleteതാങ്കൾ
ReplyDeleteപോസ്റ്റ് എടുത്തുകളയണമെന്നാണെ എന്റെ അഭിപ്രായം.
ബക്കർ എന്തു ഉദ്ദേശിച്ചാണോ പോസ്റ്റ് പ്രസിദ്ധീകരിച്ചത്, അതിന്റെ വിപരിത ഫലമാണു പോസ്റ്റ് വായിക്കൊമ്പോൾ ഫീൽ ചെയ്യുന്നത്.
ഊഹങ്ങളുടെ പുറത് സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിക്കുന്നതിടവരുത്തുന്നത് അംഗീകരിക്കുക സാധ്യമല്ല.
ആരായാലും എന്തായാലും ..ഭര്‍ത്താവായാലും ,സഹോദരന് ആയാലും,ജയിച്ചവന് ആയാലും തോറ്റവന് ആയാലും..പരസ്യമായി ആണും പെണ്ണും കെട്ടിപ്പിടിച്ചു അമ്മാനം ആടുന്നത് ..ഈ കേരളത്തെ സംബന്ടിചിടത്തോളം അത്ര നല്ല ഏര്‍പ്പാട് അല്ല എന്നാണു എന്റെ അഭിപ്രായം...അത് പാശ്ചാത്യ രീതികള്‍ ,നമുക്ക് ചേര്‍ന്നതല്ല എന്തെ?
ReplyDeleteMost of us read Malayala Manorama. So Mr. Baker couldnot fool us. But we must thank Baker for letting us know what he is!
ReplyDeleteMr. Baker, this post served that purpose. Most probably,like most readers, this will be the last post I read from your blog.
"ആത്മാവിന് തീ പിടിച്ചപ്പോൾ വേവിച്ചെടുത്ത ധിക്കാരങ്ങൾ”
ReplyDeleteതാങ്കളുടെ ആത്മാവിനാണോ അതൊ മറ്റെവിടെങ്കിലുമാണൊ തീ പിടിച്ചത് ബക്കറെ.............
എല്ലാ വിമര്ഷകരോടും..
ReplyDeleteഎന്റെ നിലപാട് വ്യക്തമാണ്. എനിക്ക് തെറ്റിയെങ്കില്‍ അതില്‍ തിരുത്തുന്നതിലും ക്ളേഷമില്ല. ഈ പോസ്റ്റ് എഴുതുന്നതിനു മുന്‍പ് നിലവില്‍ ബ്ളോഗെഴുതുന്ന ചില സുഹൃത്തുക്കളോട് (അവരാണ് ഈ ഇതിലെ ചിത്രവും മറ്റു ചിത്രങ്ങളും അയച്ചുതന്നത്) നിങ്ങളുടെ അതേ ആശങ്കകള്‍ ചോദിക്കാതിരുന്നതല്ല. . അവര്‍ ആ ദൃശ്യങ്ങള്‍ ടി.വി യില്‍ കണ്ടുവെന്നും, വിജയശ്രീലാളിതരായ സ്ത്രീകളും പുരുഷന്മാരും പരസ്പരം കെട്ടിപ്പുണരുന്നതും വാരിയെറിയുന്നതും, എല്ലാരും ഭര്‍ത്താക്കന്മാരായിരിക്കാന്‍ സാധ്യതയില്ലെന്നുമുള്ള വിവരം പറഞ്ഞത്. ഇതെന്റെ ഈ പോസ്റ്റില്‍ നല്കിയ ചിത്രത്തിനോടുള്ള വിമര്ഷനങ്ങളോടുള്ള മിതമായ മറുപടി.
മറ്റൊരുവശം... ഞാന്‍ വളരെ വ്യക്തമായി പറയാന്‍ ഉദ്ദേശിച്ചത് പലരും സൌകര്യപൂര്‍വ്വം വിട്ടുകളഞ്ഞ ഭാഗം. അല്ലെങ്കില്‍ പലര്‍ക്കും മനസ്സിലാവാത്ത ഭാഗം. !!
മുസ്ളിം സ്ത്രീകള്‍ പ്രാര്‍ഥനക്കായി പള്ളിയില്‍ പോകുന്നതും പുരുഷനോടൊപ്പം വേദി പങ്കിടുന്നതുപോലും നിഷിദ്ധമെന്ന് ഫതുവ നല്കുന്ന പുരോഹിതന്മാര്ക്ക് ഈ വിഷയത്തില്‍ ( ജനാധിപത്യത്തിന്റെയും അതിന്റെ ആഹ്ളാദാഹന്തകളുടെയും ഉന്മാദത്തിനിടയില്‍ സ്ത്രീയും പുരുഷന്മാരും ഒരുമിച്ചു തുള്ളുന്നതിനെ കുറിച്ച്) എന്തുപറയാനുണ്ട് എന്നതാണ്. ????
അതിനാല്‍ ഇവിടെ വന്ന് വികാരം കൊള്ളുന്നവര്‍ പോസ്റ്റ് ഒന്നുകൂടി വായിച്ചാല്‍ രണ്ട് കാര്യത്തിലുമുള്ള എന്റെ നിലപാട് വ്യക്തമാണ്.
'പുലരി'യോട് വിനയപൂര്‍വ്വം ആവര്‍ത്തിക്കാനുള്ളത് ആ ഒരു കോണ്ടെക്സ്റ്റില് ഈ പോസ്റ്റ് വായിക്കണമെന്ന അപേക്ഷയാണ്.
ഏതെങ്കിലും ഒരു പ്രത്വേക സ്ത്രീയെ അപമാനിക്കലല്ലായിരുന്നു പോസ്റ്റിന്റെ ഉദ്ദേശമെന്ന് ഇനി പ്രത്വേകം പറഞ്ഞിട്ട് മനസ്സിലാക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരോട് കുറച്ച് സഹതാപവും അറിയിക്കട്ടെ..
P.C.MADHURAJ - നോട്.. കടുത്ത തീരുമാനങ്ങളെടുത്ത് പിണങ്ങരുത് എന്ന് സൌഹൃദപൂര്‍വ്വം പറയട്ടെ..
താങ്കളുടെ പോസ്റ്റിന്റെ ഉദ്ദേഷശുദ്ധി എന്തു തന്നെ ആയിരുന്നാലും അതിനു തെരഞ്ഞെടുത്ത വഴി സുതാര്യമായിരുന്നില്ല എന്നാണു അന്റെ അഭിപ്രായം. പോസ്റ്റിന്റെ ടൈറ്റിലിൽ ദ്വയാർത്ഥ സൂചനയുണ്ടു. താങ്കളുടെ പോസ്റ്റു വായിച്ചവരൊക്കെ ഈ പോസ്റ്റുകൊണ്ട് ബക്കർ ഉദ്ദേശിച്ചതിനു നേർ വിപരീതാഭിപ്രായം പ്രകടിപ്പിച്ചതിന്നു കാരണവും ഇതു തന്നെ. ബക്കർ ഉദ്ദേശിക്കുന്ന ആങ്കിളിൽ നിന്നല്ല വായനക്കാർ ഇതിനെ വീക്ഷിച്ചത് എന്നു ഇതിനകം മനസ്സിലായിട്ടുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
ReplyDeleteതെരഞ്ഞെടുപ്പ് വിജയാഘോഷവേളയിൽ നടന്നതൊക്കെ സഭ്യതക്കും, സംസ്ക്കാരത്തിന്നും നിരക്കുന്നതാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. അത്തരം അമിതാവേശപ്രകടനവും, സംസ്ക്കാരത്തിന്നു നിരക്കാത്ത പ്രകടനാത്മകതയും വിമർഷിക്കപ്പെടുക തന്നെ വേണം. എന്നാൽ ഇവിടെ നടക്കുന്നത് ചില ഫോട്ടോ കട്ട് ചെയ്ത് അശ്ലീല ദ്വയാർത്ഥത്തോടെയുള്ള അടിക്കുറിപ്പുമായി വ്യാപകമായി പ്രചരിപ്പിക്കുകയാണു. ചെയ്ത പിഴവിനേക്കാൾ വലിയ അപരാധം.അതിനു ചിലർ വിശുദ്ധ ഖുർ ആണെയും, പ്രവാചക വചനങ്ങളെയും കൂട്ടുപിടിക്കുകയും ചെയ്യുന്നു. ഒരു തിന്മയെ മറ്റൊരു കൊടും തിന്മ കൊണ്ടു എതിരിടുക. ഇതാണു അംഗീകരിക്കുവാൻ സാധിക്കാത്തത്.
"പുലരി" പറഞ്ഞതിനോട് നൂറു ശതമാനം പിന്തുണയ്ക്കുന്നു. ഒപ്പം കേരളത്തിലെ ആയിരക്കണക്കിന് പാര്‍കുകളില്‍ വ്യ്കുന്നേരങ്ങളില് ഒന്ന് സന്ദര്‍ശിക്കുക. ദീനും ധാര്‍മികതയും പറയുന്നിടത്ത് തിരഞ്ഞെടുപ്പും ആഹ്ളാത പ്രകടനങ്ങളും പ്രൊജക്റ്റ് ചെയ്യേണ്ടതുണ്ടോ ? ഒരു ഇന്ത്യന്‍ പൌരന് എന്തൊക്കെയാവാം എന്നും അസാന്മാര്ഗികതയുടെ പരിമിതികള്‍ എന്താണെന്നും അറിയാതെ പോയോ എന്നൊരു ശംശയവും...
ReplyDeleteമുസ്ലിം സ്ത്രീകളെ പള്ളി പോകും ഇതും തമ്മില്‍ ബന്ധപ്പെടുത്താന്‍ ആകെ കണ്ടത് ഒരു സ്ത്രീ ധരിച്ച വസ്ത്രമാണോ? അന്യപുരുഷന്റെ കൈകളില്‍ അമ്മാനാമാടി എന്ന് നാം സ്ഥാപിക്കുമ്പോള്‍ അഥവാ അത് സ്വന്തം ഭാര്താവാവുകയും പ്രചരിച്ചത് ഒരു ഊഹവുമാണെങ്കില് ഇസ്ലാമിലെ അതിന്റെ ശിക്ഷയെ കുറിച്ചും നാം ബോധാവാന്മാരാകേണ്ടതല്ലേ ?
അക്ബര്‍ സാഹിബിനു ഇതു വരെ ഒരു ചിത്രം കിട്ടാത്തതായിരുന്നു ഇങ്ങിനെ ഒന്ന് തയ്യാറാകാന്‍ വ്യ്കിയത്തിനു പിന്നില്‍ എന്നാലോജികുംബോള് എനിക്കും ചെറിയൊരു നാണം.....
സമദ് കൂട്ടിലങ്ങാടി
ബാക്കാരെ , കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതിന്റെ നല്ല ഉദാഹരണം ആണ് ഈ പോസ്റ്റ്. കഴുത എന്ന് തന്നെ വ്ളിച്ചതല്ല കേട്ടോ, Metaphor ആണ് ;) .
ReplyDeleteബകര്‍,
ReplyDeleteതാങ്കളുടെ വിശദീകരണം വായിച്ചപ്പോള്‍ താങ്കളുടെ ഉദ്ദേശ്യം കൂടുതല്‍ വ്യക്തമാകുന്നുണ്ട്.
താങ്കള്‍ ലക്ഷ്യം വെക്കുന്നത് പൌരോഹിത്യക്കാരെയാണ്. ഇവിടെ പുരോഹിതര്‍ മാത്രമല്ല കുറ്റക്കാര്‍.പുരോഗമാരും കുറ്റക്കാര്‍ തന്നെയാണ്. സമുദായ പാര്‍ടിയില്‍ രണ്ടു വിഭാഗങ്ങളും തോളോട് തോളുരുമ്മി തന്നെയാനിരിക്കുന്നത്. അവിടെ നിന്നിറങ്ങിയാല്‍ പരസ്പരം മുഖാമുഖം കണ്ടാല്‍ പോരടിക്കുന്ന ഇവര്‍ രണ്ടു കൂട്ടരും സമുദായ പാര്‍ട്ടിയില്‍ സയാമീസ് ഇരട്ടകളാണ്. ഇവിടെ താങ്കള്‍ പറഞ്ഞത് പോലെ പുരോഹിതര്‍ കുറ്റക്കാര്‍ തന്നെയാണ്. പക്ഷെ പുരോഗമര് എങ്ങനെ കുറ്റവിമുക്തരായി. അവര്‍ ഇതിനെതിരെ എന്തെങ്കിലും ഫത്വ പുറപ്പെടുവിച്ചോ ??? താങ്കള്‍ ആദ്യം പോസ്ടിട്ടപോള് അതില്‍ പുരോഗമരെ ചെറുതായി സ്പര്‍ശിച്ചിരുന്നു. (തുടരുന്നു)
" പുരോഗമ പ്രസ്താനങ്ങള്ക്കും ഇതില്‍ പങ്കുണ്ടെങ്കില്‍ അവരും സ്വയം പ്രഖ്യാപിത പൌരോഹിത്യ കോമരങ്ങള്‍ക്ക് മുന്പില് സഹതാപാര്‍ഹമായ രീതിയില്‍ വിയര്‍ത്ത് നിന്ന് പുതിയ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കേണ്ടിവരും."
ReplyDeleteപിന്നീട് ഈ വാചകങ്ങള്‍ താങ്കള്‍ വെട്ടി മാറ്റി. എന്നിട്ട് താങ്കള്‍ പറയുന്നു താങ്കള്‍ക്കു ഒരു പ്രസ്ഥാനത്തോടും വക്കാലത്ത് ഇല്ല എന്ന്.പിന്നെ താങ്കള്‍ എന്തിനാണ് ആ വാചകങ്ങള്‍ വെട്ടിമാറ്റിയത്..???? ആരോടുള്ള പ്രതിപത്തിക്ക് വേണ്ടിയാണ് അതൊഴിവാക്കിയത്.???? എന്നിട്ട് (ഒരു ചോദ്യവും) "എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാനെന്നു തോന്നുമോ?" ഇല്ല. തോന്നില്ലാ. തോന്നിയാല്‍ ബ്ലോഗു വായനക്കാരന്റെ കുറ്റവും. ഇതില്‍ നിന്നും മനസ്സിലാകുന്നത് താങ്കള്‍ക്കു ഒരു സംഘടനയുടെ തിമിരം ബാധിച്ചു പോയി എന്ന് തന്നെയാണ്. അത് കൊണ്ടാണ് ഇവിടെ താങ്കള്‍ എഴുതിയതും ഉദ്ദേശിച്ചതും രണ്ടായിപ്പോയത്. സങ്കടനാ പക്ഷപാതിത്വം മാറ്റിവെച്ചു കാര്യങ്ങള്‍ നോക്കികാണാന്‍ ശ്രമിക്കൂ. ശഖാപരമായ കാര്യങ്ങളില്‍ കടിച്ചു കീറുകയും കത്തി കുത്ത് നടത്തുകയും ചെയ്യുന്ന പുരോഹിതരും പുരോഗമരും സമുദായ പാര്‍ടിയില്‍ രാഷ്ട്രീയക്കാര്‍ കാട്ടികൂട്ടുന്ന സകല പേക്കൂത്ത് കള്‍ക്കും പഞ്ച പുച്ച്ചമടക്കി ഓശാന പാടുന്നതു ഇരു കൂട്ടരുടെയും കാപട്യം തന്നെയാണ് തുറന്നു കാട്ടുന്നത്. അതില്‍ ഇവിടെ പുരോഹിത - പുരോഗമ വ്യത്യാസം ഇല്ല.
"പുരോഗമ പ്രസ്താനങ്ങള്ക്കും ഇതില്‍ പങ്കുണ്ടെങ്കില്‍ അവരും സ്വയം പ്രഖ്യാപിത പൌരോഹിത്യ കോമരങ്ങള്ക്ക്ങ മുന്പില് സഹതാപാര്‍ഹΉമായ രീതിയില്‍ വിയര്‍ത്ത് നിന്ന് പുതിയ വ്യാഖ്യാനങ്ങള്‍ നിര്മ്മി ക്കേണ്ടിവരും."
ReplyDeleteabdul, ഈ വാചകങ്ങള്‍ ഞാന്‍ എപ്പോഴാണ് വെട്ടിമാറ്റിയത്. ഏതുകിണ്ണം കട്ടകാര്യമാണ് താങ്കള്‍ പറയുന്നത്. ??
സോറി ,
ReplyDeleteഅത് താങ്കളുടെ വാക്കുകളായിരുന്നു എന്ന് തെറ്റിധരിച്ചതായിരുന്നു.
സ്ത്രീകളെ പുറത്തിറക്കി എല്ലാ വൃത്തികേടുകളും ചെയ്യിപ്പിച്ച് ഇപ്പോൾ പുരോഹിതർ, പൌരോഹിത്യം,ഖുറാഫി എന്നൊക്കെ മുസ്ലിംകളെ വിളിച്ച് സ്വന്തം തല രക്ഷിക്കാൻ ശ്രമിയ്ക്കുന്ന വഹാബി ദർശനക്കാരൻ ബക്കർ ഇപ്പോൾ ആകെ മലക്കം മറിഞ്ഞ് ഞാൻ വഹാബിയല്ലെന്ന് പറയുന്നു. എന്താ വഹാബിസം അത്രയ്ക്ക് അധപതിച്ചതാണെന്ന് ബോധ്യമായതാണോ ?
ReplyDeleteസ്ത്രീകൾ പള്ളിയിൽ പോകുന്നതും പോകാതിരിക്കുന്നതും ഈ ഇലക്ഷൻ ആഹ്ലാദവും തമ്മിൽ എന്ത് ബന്ധമാണു ബക്കറേ
ഇനി ഒരു സ്ത്രീയും പൂരുഷനും പരസ്യമായി വ്യഭിചരിച്ചു എന്ന് വെക്കുക അതിന്റെ വീഡിയോ ബക്കർ ബ്ലോഗിൽ പോസ്റ്റ് ചെയ്യുമോ.. എന്തൊരു അനുഭൂതിയെന്ന് പറഞ്ഞ് !! തല കൊണ്ട് ചിന്തിക്കുക..
പെണ്ണുങ്ങളെ പള്ളിയിലേക്ക് നടത്തിച്ച് ഫാഷൻ പരേഡ് കണ്ടപ്പോൾ പണ്ട് ഒരു ബല്യ വഹാബി പറഞ്ഞത് ഓർമ്മയുണ്ടോ ‘ഇവരെന്തിനാ പള്ളിയിൽ വരുന്നതെന്ന് ‘ ??
ആരോ ഉപദേശിച്ചപോലെ ഇത് മലർന്ന് കിടന്ന് മൂത്രമൊഴിക്കലാായി ബക്കർ സാബ്
നിങ്ങൾ സ്വ്യ ബുദ്ദി കൊണ്ട് ചിന്തിക്ക്. ഇതിന്റെ യൊക്കെ കാരണം
എല്ലാ ക്രെഡിറ്റും പുരോഗമനക്കാർക്ക് തന്നെ
മറ്റ് മുസ്ലിംങ്ങളെ തെറി വിളിച്ച് രക്ഷപ്പെടാമെന്ന് വ്യാമോഹിക്കരുത്.
ഇനി ഒരു സ്ത്രീയും പുരുഷനും എവിടെയെങ്കിലും വെച്ച് വ്യഭിചരിച്ചാൽ അതിന്റെ വീഡിയോ കൂടി ബക്കർ പോസ്റ്റ് ചെയ്യുമോ ‘എന്തൊരനുഭൂതി ‘എന്ന് പറഞ്ഞ് !!! കഷ്ടം
ReplyDeleteദുല്‍ഫുഖാര്‍,,
ReplyDeleteകാന്തപുരം സുന്നീ കൂതറകളെ അംഗീകരിക്കാത്തവരൊക്കെ വഹ്ഹാബികളും / സലഫികളും / ജമാ-അത്തുമാണെങ്കില് അതെനിക്കൊരംഗീകാരമാണ്. പക്ഷേ ഞാന്‍ അതിന്റെ മെംബെര്‍ഷിപ് എടുക്കുമ്പോല്‍ അറിയിക്കാം. അന്ന് വന്ന് തൊണ്ടകീറി തിന്നത് വലിച്ചിട്ട് വീണ്ടും എടുത്ത് ചവച്ചാല്‍ മതി. കീറിയ ആ ഭാഗമടച്ച് പരിസരമലിനീകരണം ഇപ്പോല്‍ ഒഴിവാക്കണമെന്ന് അപേക്ഷിക്കുന്നു.
abdul, അത് എന്റെ വാക്കുകള്‍ തന്നെയാണ് , അതൊരു കമണ്റ്റായി നല്കിയതായിരുന്നു.
ReplyDeleteba ba ba !!!
ReplyDeleteബക്കറിനു ദർശനം കിട്ടി..
http://www.pulari.co.in/2010/11/blog-post.html
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteസ്ത്രീകള്‍ ഭരണാധികാരം നേടുന്ന ഒരു കാലം വന്നിട്ടുണ്ടെങ്കില്‍ അത് അന്ത്യനാളിന്റെ ലക്ഷണമായിരിക്കുമെന്ന് പ്രവചിച്ചതിനെ പിന്തിരിപ്പന് എന്ന് വിളിക്കുകയാണെങ്കില്‍ ഉല്പതിഷ്ണുക്കള് സമുദായത്തെ കൊളംതോണ്ടികൊണ്ടിരിക്കുന്നത് തുടരുകതന്നെ ചെയ്യും
ReplyDeleteഇനി ഒരു സ്ത്രീയും പുരുഷനും എവിടെയെങ്കിലും വെച്ച് വ്യഭിചരിച്ചാൽ അതിന്റെ വീഡിയോ കൂടി ബക്കർ പോസ്റ്റ് ചെയ്യുമോ ‘എന്തൊരനുഭൂതി ‘എന്ന് പറഞ്ഞ് !!! കഷ്ടം
ReplyDeleteതൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ജയിച്ച വനിതാ സ്ഥാനാര്‍ത്ഥിയെ സ്വന്തം ഭര്‍ത്താവ് ആഹ്ലാദസുചകമായി പൊക്കിപ്പിടിച്ചു നില്ക്കുന്ന ഫോട്ടോ അവരവര്‍ക്കു ഇഷ്ടമുള്ള അടിക്കുറിപ്പുമായി വ്യാപകമായി ഫോര്‍വേഡ് ചെയ്യപ്പെടുന്നു. ചിലരെങ്കിലും വാസ്തവമറിയാതെ ഊഹങ്ങളുടെ പുറത്താണു ഇതിനു മുതിര്ന്നത്തെങ്കില് "ക്ഷീരമുള്ളകടിലും ചോര തന്നെ കൊതുകിനു കൗതുകം" എന്ന ചൊല്ലു അനര്‍ത്ഥമാക്കി കൊണ്ടു മറ്റുചിലര്‍ ദുരുദ്ദേശത്തോടു കൂടി സ്വന്തം അശ്ലീല അടിക്കുറിപ്പു സഹിതം പ്രചരിപ്പിക്കയാണു.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteചില കമണ്റ്റുകള്‍ നീക്കുന്നു. ഒരുമാതിരിപ്പെട്ട കമണ്റ്റുകള്‍ അനുവദിക്കാറുണ്ടെങ്കിലും വെറെുതെ വന്ന് വ്യക്തിപരമായി കലപിലകൂട്ടുന്നവര്ക്ക് മറുപടിനല്‍കുക പ്രയാസകരമാണ്.
ReplyDeleteസത്യത്തില്‍ പുലരിയുടെ പോസ്റ്റില്‍ നിന്നാണ് ചിത്രത്തിന്റെ 'ഒറിജിനല്‍ ' അടിക്കുറിപ്പ് കാണാന്‍ കഴിഞ്ഞത്.ആ ഭാഗം കട്ട് ചെയ്താണ് വിവാദ മെയില്‍ പ്രചരിക്കുന്നതും.ആ ഒറ്റക്കാരണം കൊണ്ട് തന്നെ മെയില്‍ സൃഷ്ടിച്ചത് ആരായാലും അത് സതുദ്ധേശത്തോടെയല്ലെന്ന് മനസ്സിലാക്കാം.മറ്റു ചിത്രങ്ങളുടെ അവസ്ഥയും ഇത് പോലെത്തന്നെ ആയിക്കൂടെന്ന്നില്ല.ദുരുദ്ധേശപരമായി പ്രചരിപ്പിക്കപ്പെടുന്ന ഒന്നിന് പബ്ളിസിറ്റി നല്കേണ്ടിയിരുന്നില്ലെന്നാണ് എന്റെ അഭിപ്രായം.
ReplyDeleteകമന്റിലൂടെ തെരെഞ്ഞെടുപ്പ് സമയത്ത് നടക്കുന്ന തെറ്റായ പ്രവണതകളെ ന്യായീകരിച്ചതായി വ്യാഖ്യാനിക്കരുതെന്ന് അപേക്ഷ :)
This comment has been removed by the author.
ReplyDeleteഈ ചര്‍ച്ച ഇവിടെ ആര്‍ക്കീവ് ചെയ്യപ്പെട്ടിരിക്കുന്നു.
ReplyDelete