Sunday, October 3, 2010

അത്‌ "താമര" വിധിയായിരുന്നു..!

.
.പ്രതീക്ഷിച്ചതുപോലെ ചിരിച്ചുചിരിച്ച്‌ കെട്ടിളകി പോകുന്ന വിധിയായിരുന്നു അലഹബാദ്‌ ലക്നോ ബെഞ്ച്‌ നല്‍കിയത്‌. അന്നു കുരങ്ങനായിരുന്നെങ്കില്‍ ഇപ്പോഴത്തെ കോടതി വിധിക്ക്‌ പ്രേരകം പള്ളിക്കകത്ത്‌ നിലനിന്നിരുന്ന ശ്രീരാമന്‍റെ "ചൈതന്യ"മായിരുന്നു. അല്ലെങ്കില്‍ ജഡ്ജിമാര്‍ ആത്മകഥയെഴുമ്പോല്‍ പറയുമായിരിക്കും കുരങ്ങനായിരുന്നോ കഴുകനായിരുന്നോ "നീതി"വിധിക്കാന്‍ പ്രേരണയായതെന്ന്‌. ജസ്റ്റിസ്‌ ശര്‍മ്മ ഹനുമാന്‍ ഭക്തനെന്ന്‌ ഇന്ത്യന്‍ എക്സ്പ്രസ്സ്‌.. (അതൊരു കുറ്റമല്ല, പക്ഷേ വിധികളില്‍ കുരങ്ങന്‍മാര്‍ സ്വാധീനം ചെലുത്താതിരിക്കാനുള്ള പക്വത ജഡ്ജിമാര്‍ കാണിക്കണം)


ശ്രീരാമന്‍റെ ചൈതന്യം തുളുമ്പിനില്‍ക്കുന്ന ജന്‍മസ്ഥലമാണ്‌ ബാബരി മസ്ജിദ്‌ നിലന്നിന്നിരുന്ന താഴികക്കുടത്തിന്‍റെ അടിവശമെന്ന്‌ ജഡ്ജിമാരായ അഗര്‍വാളും ശര്‍മ്മയും. 'ഹിന്ദുജനത'യുടെ വിശ്വാസത്തെ ചരിത്രമാക്കിമാറ്റിയ കോടതി ചരിത്രത്തെ പുരാണമാക്കിമാറ്റുകയായിരുന്നു. പ്രവീണ്‍ തൊഗാഡിയ പറഞ്ഞുനടന്നത്‌ കോടതി അംഗീകരിച്ചു.

"1528-ല്‍ ബാബറിന്‍റെ കമാണ്റ്റര്‍ മീര്‍ബാഖി പണികഴിപിച്ചതാണ്‌ പള്ളി എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല" എന്ന ലിബര്‍ഹാന്‍ കമിഷന്‍ റിപ്പോര്‍ട്ടിനെ ലക്നോ കോടതി (അഗര്‍വാള്‍) കണ്ടത്‌ ഏതുവര്‍ഷം പണിഞ്ഞു എന്നതിനു തെളിവില്ലത്രെ. ഏതുവര്‍ഷം പള്ളിപണിതു എന്നു തെളിവില്ലെന്ന്‌ കണ്ട കോടതിക്ക്‌ പക്ഷേ ക്ഷേത്രം തകര്‍ത്താണ്‌ പള്ളിപണിതെന്ന കാര്യത്തില്‍ സംശയമുണ്ടായില്ല എന്നത്‌ മറ്റൊരുതമാശയാണ്‌. തകര്‍ത്തെന്ന്‌ ഉറപ്പുണ്ടെങ്കില്‍ അത്‌ ഏതുവര്‍ഷമെന്ന് പറയേണ്ടത്‌ കോടതിയുടെ ബാധ്യതയാണ്‌.

വിശ്വാസത്തിന്‍റെയും പുരാണത്തിന്‍റെയും പേരിലല്ലാതെ ഒരു ഒത്തുതീര്‍പ്പ്‌ എന്ന നിലയില്‍, ഇന്ത്യയെ ഗ്രസിച്ചുനില്‍ക്കുന്ന ഒരു മാരണം ഒഴിഞ്ഞുപോകാന്‍ മുസ്ളികള്‍ ഹിന്ദു വര്‍ഗീയവാദികളോട്‌ ക്ഷ്മകാണിക്കണമെന്നും അവര്‍ക്ക്‌ ഭൂമിവിട്ടുകൊടുക്കണമെന്നും പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ മുസ്ളികള്‍ അതുചെയ്യുമായിരുന്നു. ജസ്റ്റിസ്‌ ഖാന്‍റെ വിധിയുടെ പ്രേരകം ഈയൊരു യാഥാര്‍ത്യത്തിലധിഷ്ടിതമാണ്‌.

കുഴിച്ചപ്പോല്‍ കിട്ടിയ അവശിഷ്ടം വച്ചാണ്‌ അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്ന്‌ കോടതി നിഗമനത്തിലെത്തിയതെങ്കില്‍ അതില്‍ ഒരുപാട്‌ സംശയങ്ങളും വിവാദങ്ങളും നില്‍ക്കുന്നു. ഇനി രാമന്‍റെ ചൈതന്യം വച്ചാണെങ്കില്‍ രാമന്‍ കേരളത്തില്‍ വരെ ജനിച്ചിട്ടുണ്ടെന്ന വിശ്വാസമുള്ള കഥകളും ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്‌. നാളെ പരുമലപള്ളിയില്‍ ആറ്റുകാലമ്മച്ചിയുടെ ചൈതന്യം കണ്ടുവെന്ന്‌ ഏതെങ്കിലും സംഘപരിവാറുകാരന്‍ ഒരു കേസുകൊടുത്താല്‍ ലക്നോ ബഞ്ചിന്‍റെ വിധിപ്രകാരം അത്‌ ഹിന്ദുമഹാസഭക്ക്‌ വിട്ടുകൊടുക്കേണ്ടിവരില്ലെ. ?

പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ചര്‍ച്ചുകളെല്ലാം ക്ഷേത്രങ്ങള്‍ തകര്‍ത്തായിരുന്നു എന്ന്‌ പറയപ്പെടുന്നു. മൈലാപൂരിലെ നടരാജ ക്ഷേത്രം തകര്‍ത്ത്‌പണിതെന്ന് പറയപ്പെടുന്ന ഇന്നത്തെ സെന്തോമാ കത്രീഡലിണ്റ്റേതുള്‍പ്പെടെയുള്ളതിന്‍റെയൊക്കെ ഭാവി .. ?

കോടതി തര്‍ക്കസ്തലം മൂന്നായി വിഭജിച്ച്‌, നാട്ടുക്കൂട്ടങ്ങളെ നാണിപ്പിക്കുംവിധമാണ്‌ വിധിനല്‍കിയിരിക്കുന്നത്‌. തമിഴ്‌നാട്ടിലെ കുഗ്രാമങ്ങളിലും ബീഹാറിലെ ഗോത്രസമൂഹങ്ങളിലുമാണ്‌ ഇത്തരം ഗ്രാമകോടതികള്‍ നിലനില്‍ക്കുന്നത്‌. അലഹബാദ്‌ ഹൈക്കോടതിയും ഇറങ്ങിപ്പോയത്‌ ആ പ്രാകൃത ഗൌണ്ടര്‍ വിധിയിലേക്കാണ്‌. മുത്തങ്ങയിലെയും ചെങ്ങറയിലെയും ഭൂസമരക്കാരും ഈ അയോധ്യാഭൂമിതര്‍ക്കത്തില്‍ ഒരു കക്ഷിയായിരുന്നെങ്കില്‍ അവര്‍ക്കും കിട്ടിയേനേ ഭൂവിഹിതത്തിന്‍റെ ഒരു കഷ്ണം.

ഓരോ രാഷ്ട്രീയ കുഴപ്പങ്ങള്‍ക്കും നമ്മുടെ ഭരണഘടനയില്‍ കൃത്യമായ പരിഹാമില്ലാത്തതായിരുന്നു അയോധ്യാ സംഭവവും മറ്റും ഇത്രയും അപകടകരമായി വളര്‍ന്നതും വര്‍ഗീയത അതില്‍ പൂവിട്ടതും . പള്ളിയുടെ കാര്യത്തില്‍, ചരിത്രത്തിന്‍റെ പിന്നിലേക്ക്‌ പോയി അഴുക്കുകള്‍ തപ്പാതെ വര്‍ത്തമാനകാലത്ത്‌ എന്താണോ യാധാര്‍ഥ്യമായത്‌ അത്‌ മനസ്സിലാക്കി നിലവിലുള്ള സ്ഥിതി തുടരണമെന്ന് നൂറ്റമ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വിധിതീര്‍പ്പാക്കിയ ബ്രിട്ടീഷുകാര്‍ക്കുണ്ടായിരുന്ന വിവേകം പോലും ഇന്നത്തെ ആധുനിക ഇന്ത്യയിലെ മഹത്തായ സംവിധാനങ്ങളായ കോടതികളിലിരിക്കുന്നവര്‍ക്ക്‌ ഇല്ലാതെപോകുമ്പോള്‍ നമ്മെ അത്‌ കൊണ്ടെത്തിക്കുന്നത്‌ ബുദ്ധിയും വിവേകവും ചോര്‍ന്ന്‌, ചോരമാത്രം ത്രസിക്കുന്ന മസിലുകളുടെ ഉന്‍മാദാവസ്തയിലേക്കായിരിക്കും.

രാത്രികളില്‍ കൂട്ടമായി പറക്കുന്ന കടവാവലുകളുടെ പേടിപ്പിക്കുന്ന പ്രകമ്പനങ്ങള്‍ പോലുള്ള ഈ ഉന്‍മാദാവസ്തകള്‍, ഗര്‍ഭസ്ത ശിശുക്കളെപ്പോലും വിഹ്വലതകള്‍ കൊണ്ടും പൈശാചികതകൊണ്ടും നിറച്ച്‌ ഇന്ത്യയെ കുത്തിക്കീറാന്‍ ഇടയാക്കിയത്‌ 1949 ഡിസംബര്‍ 23 ലെ ഒരു രാത്രിയില്‍ "രാംലല്ല"യെ ബാബറിമസ്ജിദിനകത്ത്‌ ഒളിച്ചുകടത്താന്‍ അവിടത്തെ ജില്ലാഭരണകൂടം കൂട്ടുനിന്നതിലൂടെയാണ്‌. ജവഹര്‍ലാല്‍ നെഹ്രുവിന്‍റെയും പട്ടേലിന്‍റെയും നിര്‍ദ്ധേശങ്ങളെ പോലും സമര്‍ഥമായി മറികടന്ന്‌ ഫൈസാബാദ്‌ ജില്ലാ മജിസ്റ്റ്രേറ്റ്‌ കെ. കെ നായര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു :

"രാമവിഗ്രഹം മാറ്റിയാല്‍ ആയിരക്കണക്കിന്‌ ലൈസന്‍സുള്ള തോക്കുടമകള്‍ പോലീസിനും ഉദ്യോഗസ്തര്‍ക്കെതിരെയും വരും. ഹിന്ദുക്കള്‍ ഒന്നടങ്കം രംഗത്തുവരും. കൊല്ലാനും മരിക്കാനും അവര്‍ മടിക്കില്ല."

കൊല്ലാനും മരിക്കാനും ഇറങ്ങിത്തിരിച്ച ഫാസിസ്റ്റുകള്‍ക്ക്‌ അന്നുമുതല്‍ ലൈസന്‍സ്‌ കിട്ടുകയും രാമവിഗ്രഹം എന്നെന്നേക്കുമായി മാറ്റപ്പെടാതെ പള്ളിക്കകത്ത്‌ നിലനിര്‍ത്തുകയും ചെയ്തു. ഇതാണ്‌ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നീതിയുടെ ബഹുമുഖങ്ങള്‍.

അയോധ്യാ പ്രശ്നം കത്തിച്ചുനിര്‍ത്തി ഭാവി ഇന്ത്യയെ ചുടലക്കളമാക്കാന്‍ ചൂട്ടുകത്തിച്ചുകൊടുത്ത ആ മജിസ്റ്റ്രേറ്റായ കെ.കെ. നായരും ഭാര്യയും അദ്ധേഹത്തിന്‍റെ ഏതാനും ഉദ്യോഗസ്തരെയും നാം പിന്നീട്‌ കാണുന്നത്‌, ഹിന്ദു സംഘടനകളുടെ ടിക്കറ്റില്‍ മത്സരിക്കുന്നതാണ്‌.

ചരിത്രം ആവര്‍ത്തിക്കാതിരിക്കുമോ ..? ജസ്റ്റീസ്‌ അഗര്‍വാളും ശര്‍മ്മയും അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിനു ശേഷം പാര്‍ലമണ്റ്റ്‌ മന്ദിരത്തിനകത്ത്‌, ഇനിയും വരാനിരിക്കുന്ന മജിസ്റ്റ്രേറ്റുമാരെയും ജഡ്ജിമാരേയും പ്രലോഭിപ്പിച്ച്‌ "താമര"വിരിയുന്ന ചിരിയുമായിരുന്ന് നമ്മെ കോരിത്തരിപ്പിക്കില്ലെന്നാരുകണ്ടു. !
.

18 comments:

  1. ആവേശംകൊണ്ട്‌ പള്ളിയിടിച്ച്‌ ക്ഷേത്രം പണിഞ്ഞാലും ഇനിവരാനിരിക്കുന്ന യുഗങ്ങളില്‍ ശ്രീരാമന്‍ എന്ന നാമം അടയാളപ്പെടുത്താന്‍ പോകുന്നത്‌ അസഹിഷ്‌ണുതയുടെ പ്രതീകമായിട്ടായിരിക്കില്ലയോ. പ്രത്വേകിച്ചും അദ്ധേഹം ആരാധിക്കപ്പെടുന്ന ഒരു പ്രതീകമായിരിക്കുന്നിടത്തോളം.

    മുന്‍കാലങ്ങളില്‍ മുസ്ളിം കുട്ടികള്‍ അവര്‍ അമര്‍ചിത്രകഥകളില്‍ വായിച്ച ശ്രീരാമന്‍റെയും ഹനുമാന്‍റെയും കഥകള്‍ കൂടിയിരുന്ന്‌ അവേശത്തോടെ പങ്കുവയ്ക്കുമായിരുന്നു. ഇന്ന്‌ ശ്രീരാമനും ഹനുമാനും കൃഷ്ണനുമൊക്കെ അവര്‍ക്ക്‌ വെറുപ്പിന്‍റെ പ്രതീകമാക്കി സംഘപരിവാര്‍ മാറ്റിയിരിക്കുന്നു. തങ്ങളുടെ പള്ളികള്‍ ഇടിച്ചുനിരത്താന്‍ വരുന്ന സ്വപ്നത്തിലെ ഏതോ സത്വം പോലെ അവര്‍ക്കനുഭപ്പെടുത്തുന്ന സാംസ്കാരിക ജീര്‍ണ്ണത എത്രമാത്രം വലുതായിരിക്കും. !

    നീതി സംവിധാനങ്ങളും 'ചൈതന്യ'ങ്ങളുടെ പിറകേപോയാല്‍ ബാക്കിയെന്തുണ്ടിനി നമുക്ക്‌ ആശ്രയിക്കാന്‍ .. ?

    മണ്ണേ മടങ്ങുക .. ഇന്ത്യ അതിന്‍റെ നൈര്‍മ്മല്യത്തിലേക്ക്‌ മടങ്ങട്ടെ .. !!

    ReplyDelete
  2. from your previous post... what happened now ?

    ഇവിടത്തെ മൌലികമായ പ്രശ്നം ഭൂമിയുടെ അവകാശികള്‍ ആരെന്നതല്ല. തെളിവുകള്‍ ഹാജരാക്കി അവിടെ ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്നും അതിനാല്‍ ഹിന്ദുവര്‍ഗീയവാദികള്‍ പറയുന്നതുപോലെ ഹിന്ദുക്കള്‍ക്ക്‌ അത്‌ വിട്ടുകൊടുക്കണമെന്നും കോടതിയില്‍ തെളിയിച്ചെടുക്കാനാവില്ല. ഇനി തെളിവുകള്‍ക്കുപരി വിശ്വാസം കോടതി മുഖവിലക്കെടുക്കുകയാണെങ്കില്‍ മതേതരത്വം ചത്തകുതിരയായും ഭരണഘടന കുറെ ഭാഗ്യംകെട്ട അക്ഷരക്കൂമ്പാരമായും അധ:പതിക്കും.

    ReplyDelete
  3. ഭയപ്പെട്ടത്‌ എന്താണോ അതു തന്നെ സംഭവിച്ചിരിക്കുന്നു സൈഫ്‌ ..

    ReplyDelete
  4. മുസ്ലിംകള്‍ സുപ്രീം കോടതിയുടെ മുന്‍പിലേക്ക് വീണ്ടും പോവുന്നതിലും നല്ലത് കേസില്‍ നിന്നും സ്വയം പിന്‍ വാങ്ങുകയും വിദ്യഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയുമാണ്. അന്ധ വിശ്വാസികളും ജാതി കോമരങ്ങളും ആയ സവര്‍ണ ബ്രാഹ്മണ വര്‍ഗ്ഗത്തിന്റെ കയിലുള്ള ഒരു എര്പാടാണ് ഇന്ത്യയിലെ പല കോടതികളും എന്ന് പിന്നാക്കക്കാര്‍ തിരിച്ചറിഞ്ഞു അവയില്‍ നിന്നും അകലം പാലിക്കുകയും നല്ല ഒരു സിവില്‍ സമൂഹം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ ചെലുതുകയുമാണ് ഉചിതം.

    ReplyDelete
  5. വേറെ പണിയില്ലെ? ഈവിധിയല്ലാതെ വേറെയെന്തു വധമാണു പ്രതീക്ഷിക്കേണ്ടത്. ഈ മൂന്നു ‘ജസ്റ്റീസു’ പടപ്പുകള്‍ക്ക് നല്ലനമോവാകം. ഇത്തരമൊരു ഒറ്റക്കണ്ണന്‍ വിധിയായിരുന്നില്ലെങ്കില്‍ ഇന്ത്യ പച്ചക്കുനിന്നുകത്തുമായിരുന്നു. ഒരുപാടു’ജിഹാദി’ബോംബുകള്‍ പോട്ടി ഭാരതഹൃദയം കൂടുതലല്‍ തകര്‍ന്നു വികൃതമാകുമായിരുന്നു. മൂര്‍ച്ചയാക്കപ്പെട്ട ശൂലങ്ങള്‍ ഒരുപാടുഹൃദയങ്ങളിലൂടെ കയറിയിറങ്ങി ചോരഗംഗകള്‍ ഒഴുകുമായിരുന്നു, ഈ ഐക്യത്തിന്റെ മഹാഭൂമികയില്‍. വീണ്ടും കാവിഭീകരത ഭാരതഭരണം കയ്യാളുമായിരുന്നു. വിനാശത്തില്‍ നിന്നും വിനാശത്തിലേക്ക് ഭാവി ഉരുകിവീഴുമായിരുന്നു. ഇപ്പോള്‍ പുരോഗതിയിലേക്ക് ഇത്തിരിമെല്ലെയെങ്കിലും ചരിക്കുന്ന രാജ്യം പട്ടിണിപരിവട്ടത്തിലേക്കും, കൂടുതല്‍ അനാചാരങ്ങളിലേക്കും, അന്ധവിശ്വാസങ്ങളിലേക്കും കൂപ്പുകുത്തുമായിരുന്നു.ചോദ്യം ചെയ്യപ്പെടാത്തതും, മൂര്‍ത്തവുമായ അധികാരമുഷ്ക്കുകൊണ്ട് സര്‍വ്വ ന്യൂനപക്ഷാ‍രാധാനലയങ്ങളും ചുട്ടെരിക്കപ്പെടുമായിരുന്നു.സമാധാനം എന്നെന്നേക്കുമായി കാവിനദികളില് നിമജ്ജനം ചെയ്യപ്പെടുമായിരുന്നു.അതുകൊണ്ട് ഇതാണ് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് തികച്ചും പ്രായോഗികവും, അനുയോച്യവുമായ വിധി. മുസ്ലീമുകള്‍ക്ക് ശുദ്ധമെന്നുതോന്നുന്ന (നജസ്സില്ലാത്ത) എവിടെയും പ്രാര്‍ത്ഥന നിര്‍വ്വഹിക്കാം. എവിടെ ആരാധന നിര്‍വ്വഹിച്ചാലും അള്ളാഹുവിന്റെ കോടതിയാണ് പ്രതിഫലം വിധിക്കുന്നത് എന്നാണല്ലൊ വിശ്വാസം. ഇനിയീ വിധിയുടെ പേരും പറഞ്ഞ് വലിയവായില്‍ പൊട്ടിക്കരയാതെ ഒരു കുഞ്ഞാലീ ശൈലിയിലുള്ള ബൌദ്ധീകമായ നിസ്സംഗതാണ് കരണീയവും, വിവേകപൂര്‍ണ്ണവുമെന്ന് തോന്നുന്നു. എന്തായാലും ഈ ‘മഹത്തായ’ കോടതിവിധി നീണാള് വാഴട്ടെ..

    ReplyDelete
  6. ആയിരത്തി ഇരുന്നൂരുകളില്‍ ( പതി മൂന്നാം നൂറ്റാണ്ട്) പേര്‍ഷ്യയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഇസ്ലാമീക ഭരണാധികാരികള്‍ ഉത്തര ഇന്ത്യയിലെ പല ഭാഗങ്ങളും ആക്രമിച്ചു എന്നതും പല ഹിന്ദു ക്ഷേത്രങ്ങളും സര്‍വകലാശാലകളും തകര്‍ത്തു എന്നതും ചരിത്രം രേഖപെടുത്തുന്നു.സിന്ധു നദീതട സംസ്കാരത്തിനെ കുഴിച്ചു മൂടാന്‍ പല ഇസ്ലാമീക ഭരണാധികാരികളും ശ്രമിച്ചെങ്കിലും നൂറ്റാണ്ടുകള്‍ക്കു ഇപ്പുറവും ആ സംസ്കാരം ഊനം തട്ടാതെ ഇന്നത്തെ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വതിന്റെയും ഇന്ത്യന്‍ സംസ്കാരം ആയി നിലകൊള്ളുന്നു. പുരാതന ഇസ്ലാമീക ഭരണാധികാരികളുടെ ക്രൂരതകള്‍ ഉത്തര ഇന്ത്യന്‍ ഹിന്ദു മനസ്സുകളില്‍ ഉണങ്ങാത്ത മുറിവായി നൂറ്റാണ്ടുകള്‍ക്കു ഇപ്പുറവും കിടക്കുന്നു എന്നുള്ളതും ഒരു സത്യമാണ്.

    അയോധ്യ ഒരു ക്ഷേത്ര നഗരിയാണ്‌. അവിടെ ബാബര്‍ സ്ഥാപിച്ചു എന്ന് പറയപെടുന്ന പള്ളി ( ഇത് യഥാര്‍ത്ഥത്തില്‍ ഒരു പള്ളിയല്ല എന്നും ചിലര്‍ വാദിക്കുന്നു. അതിനു കാരണം അതിന്റെ നിര്‍മ്മാണം ഒരു പള്ളിയുടെ വസ്തു പ്രകാരം അല്ല എന്നുള്ളതാണ്. അതായതു പള്ളികള്‍ മെക്കയുടെ നേരെ നിസ്ക്കരിക്കാനുള്ള വിധത്തില്‍ ആണ് നിര്‍മ്മിച്ച്‌ കണ്ടു വരുന്നത്.) ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്തിട്ടുള്ള ബാബര്‍ അയോധ്യയില്‍ ക്ഷേത്രം തകര്ത്തിട്ടില്ല എന്ന് പറയാന്‍ ആര്‍ക്കും തന്നെ സാധ്യം അല്ല.

    ബാബറി മസ്ജിദ് തകര്‍ക്ക പെടുന്നത് വരെ ഹിന്ടുകളും മുസ്ലിംങ്ങളും ഒരു പോലെ ആരാധനയ്ക്കായി ഉപയോഗിച്ച സ്ഥലമാണ് ആ ഭൂമി. ബാബറി മസ്ജിടിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ ഹിന്ദുക്കള്‍ ഉപയോഗിച്ചിരുന്നു. ആരാണോ ഈ പ്രശ്നം ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലുള്ള പ്രശ്നം ആക്കി തീര്‍ത്തത്, അവരെയാണ് നാം കരുതലോടെ ഇരിക്കേണ്ടത്.

    ചരിത്രത്തിലേക്ക് തിരിഞ്ഞു നടക്കാന്‍ ആര്‍ക്കും ആവില്ല. പണ്ടുള്ള രാജാക്കന്മാര്‍ കാട്ടിയ ക്രൂരതകള്‍ക്ക് കണക്കു തീര്‍ക്കാനും ആകില്ല. പുരോഗമിച്ച ഒരു സാമൂഹ്യ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന നമുക്ക് ചരിത്രം പാഠം മാത്രം ആകണം. ബാബര്‍ ക്ഷേത്രം തകര്തിട്ടാണ് പള്ളി പണിതത് എന്ന് വരികില്‍ തന്നെയും പള്ളി പൊളിച്ചു ക്ഷേത്രം പണിയാന്‍ ആര്‍ക്കും അധികാരമോ അവകാശമോ ഇല്ല .കാരണം ചരിത്രത്തിലേക്ക് പിന്‍ തിരിഞ്ഞു നടക്കുന്നത് പമ്പര മണ്ടത്തരം ആണ്.
    കോടതി വിധി സ്വാഗതാര്‍ഹം ആണ്.പ്രത്യേകിച്ച് രണ്ടു മത വിഭാഗങ്ങളും അവിടെ ആരാധന നടത്തി ഇരുന്നു എന്നതിനാല്‍. ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം പള്ളികളും അമ്പലങ്ങളും മുട്ടി ഉരുമ്മി നിലകൊള്ളട്ടെ. ഒന്നായ നിന്നെ യിഹ പലതായി കണ്ടു റാം -രഹിം എന്ന് വിളിക്കുന്ന ഈ ദൈവങ്ങള്‍ ഇന്ത്യയെ കാത്തു കൊള്ളട്ടെ.ഇനി ഇത്തരം തര്‍ക്കങ്ങളും തകര്‍ക്കലുകളും ഇല്ലാതാവട്ടെ...

    ReplyDelete
  7. സുന്നി വഖഫ് ബോര്ഡിയന്റെ ഹരജി കോടതി തള്ളിയതിലും ന്യായം കണ്ടെത്താന്‍ സാധിക്കുന്നില്ല. വ്യവഹാര കാര്യങ്ങളില്‍ ആറു വര്ഷെത്തിനകം കക്ഷി ചേരണമെന്ന വ്യവസ്ഥ പാലിച്ചില്ല എന്നതാണ് കോടതി പറയുന്ന കാര്യം. കോടതിയെ വീനീതമായി ബോധ്യപ്പെടുത്തേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച്, ഒരു വസ്തു ഒരാള്‍ തുടര്ച്ച യായി 12 കൊല്ലം കൈവശം വെച്ചാല്‍, ഉടമ അയാളായി മാറും. ബാബരി മസ്ജിദിന് നാനൂറു കൊല്ലത്തോളമാണ് പഴക്കം. ഇക്കാലമത്രയും മസ്ജിദ് ഹിന്ദുക്കളുടെ കൈവശമായിരുന്നില്ല. അപ്പോള്‍ സ്വാഭാവിക ഉടമ ആരാണ്? നാനൂറു കൊല്ലം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരുന്ന ഒരു ഭൂമിയില്‍, ഹിന്ദുക്കള്‍ അവകാശം ചോദിച്ചെത്തിയത് കോടതിയില്‍ എത്തിയത് ഏതു വര്ഷ മാണ്? അപ്പോള്‍ പിന്നെ, സുന്നി വഖഫ് ബോര്ഡ്ത ഉടമാവകാശം ചോദിക്കാന്‍ വൈകിയെന്നു പറയുന്നതില്‍ എന്തു ന്യായം? സമയം വൈകിയെന്ന ഒരു കാരണം ഈ തര്ക്കനത്തില്‍ നിലനില്ക്ക ത്തക്ക ന്യായമല്ല.
    മുത്തങ്ങയിലെയും ചെങ്ങറയിലെയും ഭൂസമരക്കാരും ഈ അയോധ്യാഭൂമിതര്‍ക്കത്തില്‍ ഒരു കക്ഷിയായിരുന്നെങ്കില്‍ അവര്‍ക്കും കിട്ടിയേനേ ഭൂവിഹിതത്തിന്‍റെ ഒരു കഷ്ണം.

    ReplyDelete
  8. വാക്ക്‌ പാലിക്കാന്‍ കാട്ടില്‍ പോയ നീതിമാനെന്നു വാഴത്തപ്പെടുന്ന ശ്രീരാമണ്റ്റെ പേരിലാണു ഇവിടെ പള്ളിതകര്‍ത്തു അയാള്‍ക്ക്‌ അമ്പലം പണിയണമെന്നു കോടതിയും ഫാസിസ്റ്റു കോമരങ്ങളും ശ്രമിക്കുന്നതു.

    അതിനു കോടതി തെളിവാക്കിയതോ കാവിഭീകരര്‍ ലക്നോ മ്യൂസിയത്തില്‍ നിന്നു കാട്ടുകൊണ്ടുവന്ന ശിലാലിഖിതം കാട്ടിയും. അതാകട്ടെ ഔറം ഗസീബ്‌ നിര്‍മ്മിച്ച ഒരു പള്ളിയിലെ അവശിഷ്ടങ്ങളില്‍ നിന്നും കണ്ടെടുത്തതെന്നു പത്രങ്ങളും ചരിത്രകാരന്‍മാരും.
    ഔറംഗസീബിനു അതുകിട്ടിയതു കനൌജിലെ രാജാവിണ്റ്റെ നാട്ടില്‍ നിന്നും.

    ഇങ്ങനെ കോടതിയും ഫാസിസ്റ്റ്‌ സംവിധാനങ്ങളും ഒന്നായിതീരുന്ന കെട്ടുകാഴ്ചകള്‍ ഇന്ത്യയെ എങ്ങോട്ട്‌ നയിക്കുന്നു. ന്യൂനപക്ഷങ്ങളും പിന്നോക്ക ജാതി വിഭാഗങ്ങളും ഭയപ്പെടുന്ന ഭാരതം സവര്‍ണ്ണനെ ഇനിയും വെള്ളപൂശി കൊണ്ടിരുന്നാല്‍ അതു ചികിത്സിച്ച്‌ ഭേദമാക്കാന്‍ പറ്റാത്ത പാണ്ടായി മാറും.

    ReplyDelete
  9. ജഡ്ജിമാര്‍ സ്വന്തം വംശങ്ങളുടെയും മതങ്ങളുടെയും നിറം നോക്കി വിധി പറഞ്ഞു തുടങ്ങിയാല്‍ ..,,, ഇവിടെ കോടതിക്കും നിയമത്തിനും എന്തുവില.. ?

    നാം ഗ്വാണ്ടനാമോ ജയിലുകളിലെ നിയമവും കോടതിയുമാണോ പിന്തുടരുന്നത്‌ .. ?
    ഭയപ്പെട്ടുതുടങ്ങേണ്ടിയിരിക്കുന്നു..

    ReplyDelete
  10. 'എന്നാല്‍, വിധിയില്‍ വിയോജിപ്പുള്ളവര്‍ക്കായി സുപ്രീംകോടതിയുടെ വാതിലുകള്‍ തുറന്നുകിടക്കുന്നുണ്ട്. തെരുവില്‍ കിടന്നുള്ള ഏറ്റുമുട്ടലുകള്‍ക്ക് വിധിയെ മാറ്റിമറിക്കാനാവില്ല. ഹൈക്കോടതിയുടെ ഫുള്‍ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനും ആ വിധിയില്‍ വ്യത്യസ്തതയുണ്ടെങ്കില്‍ പിന്നീട് റിവ്യൂഹര്‍ജി നല്‍കുന്നതിനും നീതിന്യായവ്യവസ്ഥയില്‍ അവസരങ്ങളുണ്ട്. യുപി സുന്നി വഖഫ്ബോര്‍ഡ് അപ്പീല്‍പോകുമെന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നുമാസം തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി വിധിയില്‍ പറഞ്ഞതും ഇതെല്ലാം മുമ്പില്‍ കണ്ടുകൊണ്ടായിരിക്കണം. അതുവരെ പരസ്യവിവാദങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുന്നതാണ് ഭംഗി. ജനതയുടെ ഐക്യത്തെ തകര്‍ക്കാനാണ് എക്കാലത്തും ബാബറിപ്പള്ളി തര്‍ക്കം ഉപയോഗിച്ചിരുന്നതെന്ന ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഒന്നാം സ്വാതന്ത്യ്രസമരത്തിന് കണ്ട അസാധാരണമായ ഹിന്ദു-മുസ്ളിം ഐക്യം കണ്ട് പരിഭ്രാന്തി പൂണ്ട ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ബാബറിപ്പള്ളിയെ തര്‍ക്കപ്രശ്നമായി വിഭജിച്ച് ഭരിക്കുന്നതിന്റെ വിത്തുപാകിയത്. ഫൈസാബാദില്‍ ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിനു നേതൃത്വം നല്‍കിയ മൌലവി അഹമ്മദുള്ളയെയും മഹന്ത് രാംചര ദാസിനെയും ഒരേ ആല്‍മരത്തില്‍ തൂക്കിക്കൊന്ന ബ്രിട്ടീഷുകാര്‍ക്ക് അതുകൊണ്ടു മാത്രം ആധിപത്യം തുടര്‍ച്ചയില്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. അവര്‍ പിന്നീട് പാകിയ വൈരത്തിന്റെ വിത്താണ് നൂറ്റാണ്ടുകളിലൂടെ വന്‍വിഷമരമായി മാറിയത്. പുതിയ സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ക്ക് തുടക്കമിട്ട 1991നു തൊട്ടുപിറ്റേ വര്‍ഷം ബാബറിപ്പള്ളി തകര്‍ത്തതിലൂടെ കലാപവഴികള്‍ തുറന്നിട്ട് ആഗോളവല്‍ക്കരണവിരുദ്ധ സമരനിരയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതും സമകാലിക ചരിത്രം. ഇപ്പോഴത്തെ കോടതിവിധിയെ വികാരങ്ങളുടെ ഉറഞ്ഞുതുള്ളലിലേക്ക് നയിക്കാതെ സംയമനത്തിന്റെ ഉദാത്ത മാതൃകയാകാന്‍ സമൂഹത്തിനു കഴിയേണ്ടതുണ്ട്. അവസാനവിധിക്കായുള്ള മതനിരപേക്ഷ ഇന്ത്യയുടെ കാത്തിരിപ്പ് സമാധാനത്തിന്റെ വഴികളിലൂടെയാകട്ടെ.' (പി.രാജീവ്)

    ReplyDelete
  11. stop spreading terrorist messages. live in peace!

    ReplyDelete
  12. താലിബാനികള്‍ ഇത്ര വിഷം ചീറ്റിയാല്‍ പോരല്ലോ.ഒരു കലാപം നടക്കാത്തതിന്റെ വിഷമം !

    ReplyDelete
  13. ഇനി ഒരു കലാപം നടക്കാന്‍ വഴിയില്ല ...കേണല്‍ പുരോഹിതും പ്രജ്ഞ സിന്ഘും ,,ഹെട്ലിയും എല്ലാം അകത്താണല്ലോ?- പിന്നെ കലാപം നടക്കുമായിരുന്നു വിധി മറിച്ചായിരുന്നെങ്കില്‍ അല്ലെ?...ചിലര്‍ ഇവിടെ പറഞ്ഞു പറഞ്ഞു കലാപം ഉണ്ടാക്കാന്‍ വരുന്നവര്‍ ...മറ്റുള്ളവരെ കൊച്ചാക്കാന്‍ മന:പൂര്‍വ്വം ശ്രമിക്കുന്നു ..

    ReplyDelete
  14. ബക്കറേ ആ വെള്ളമങ്ങ് വാങ്ങി വെച്ചേര് .. അതിവിടെ തിളക്കില്ല, ബുദ്ധിയും വിവേകവും സമൂഹത്തോട് പ്രതിബദ്ധതയുമുള്ള ഏവരും ആ വിധിയെ മതചിന്തയ്ക്കതീതമായി സ്വീകരിച്ചിരിക്കുന്നു,, താങ്കൾക്കെന്താ ഇത്ര അരിസം, താങ്കളുടെ എൻ.ഡി.എഫ് മനസ്സ് കഴുകി ശുദ്ധിയാക്കുക. എടോ തനൊന്നും ഈ ജന്മം നന്നാവില്ലടോ…

    ReplyDelete
  15. വിചാരം ..

    ഏതു വെള്ളമാണ്‌ വാങ്ങിവയ്ക്കേണത്‌.. ? എന്താണ്‌ തിളയ്ക്കാത്തത്‌ .. ?
    ഒരു വ്യക്തതയുമില്ല.

    എന്നാലും വിചാരത്തിന്‍റെ ശാപം ഇത്തിരി കടുത്തതാണേലും വരവുവച്ചിരിക്കുന്നു !!!

    ReplyDelete
  16. താങ്കളുടെ അഭിപ്രായത്തോട് യോജികുനില്ല. ഗബ്രിഎല്‍ മലഖയില്‍ നിന്നും ദൈവത്തിന്റെ സന്തേശം കേട്ട് മുഹമദ് നബി എയുതിയതാണ് ഖുര്‍ആന്‍ എന്നാ കാര്യത്തില്‍ നമുക്ക് ചരിത്രപരമായ തെളുവുകള്‍ വേണ്ട... എന്നാല്‍ രാമന്റെ ജന്മ സ്ഥലം എന്ന് ഭുരിപക്ഷം ജനത വിശ്വസിക്കുന്ന ഒരു സ്ഥലം അതാണ് എന്ന് സ്ഥപികനമെങ്ങില്‍ നമുക്ക് ചരിത്രപരമായ തെളിവ് വേണം... എന്തൊരു വിരോധാഭാസം...
    മുഘല്‍ രാജവംശത്തിന്റെ ഭരണ കാലത്ത് ഹിന്ദുകളുടെ ജനസംഖ്യ 80 മില്യണ്‍ കുറഞ്ഞു എന്ന് Will Durant തുടങ്ങിയ പ്രശതരായ ചരിത്രകാരന്മാര്‍ എയുതിയിടുണ്ട്... ഭാരത ചരിത്രത്തിലെ ഏറ്റവും ആസൂത്രിതമായ വംശ ഹത്യ നടനത് മുഗ്ഹല്‍ ഭരണകാലത്ത് ആണെന്ന് Koenraad Elst രേഖപെടുതിയിടുണ്ട്. മുഘല്‍ ഭരണകൂടത്തിന്റെ ഇസ്ലാമികവത്കരണം നടനത് അമ്പലങ്ങളും അതുപോലെ മറ്റു മതസ്ഥര്‍ ദൈവീകമായി കരുതിയ സ്ഥലങ്ങള്‍ പിടിച്ചടകി അതിന്റെ പള്ളിയോ രാജാകന്മാരുടെ ശവ കലരയോ അകിയാണ്. ഇത് ചരിത്രത്തില്‍ രേഖപെടുതിയിടുല്ലതാണ്. എല്ലാ മുഗ്ഹല്‍ രാജകന്മാരും അവരുടെ കാലത്ത് നടന്ന സംഭവങ്ങള്‍ രേഖപെടുതിയിടുണ്ട്.
    രാമന്‍ അവിടെ ജനിച്ചോ ഇല്ലയോ എന്ന് വിഡ്ഢികളെ പോലെ തിരഞ്ഞു നടകുക അല്ല ജഡ്ജിമാര് ചെയ്തത്. ഈ പ്രശ്നം എങ്ങനെ രമ്യമായി പരിഹരികം എന്നാണ് നോകിയത്

    ReplyDelete
  17. Richard M Eaton, an American historian of medieval India, in his Essays on Islam and Indian History (ISBN 0-19-566265-2) documents major instances of destruction of Hindu temples between 1192 and 1760. The total adds up to 80. Eaton in his book does not claim that this list is exhaustive. Furthermore, each of theses 80 cases represents the destruction of not just one, but of a large number of temples. For example one of these 80 cases, the “1094: Benares, Ghurid army” case, refers to the Ghurid royal army that “destroyed nearly one thousand temples, and raised mosques on their foundations

    ReplyDelete
  18. എല്ലാ മതങ്ങളും നന്മയാണ് പഠിപ്പിക്കുന്നതെങ്കില്‍ എന്തിനു തമ്മില്‍ തമ്മില്‍ ഇങ്ങനെ ചെളി വാരിയെറിയണം? ഹിന്ദുക്കള്‍ പുണ്യ ഭൂമിയെന്ന് കരുതുന്ന, അല്ലെങ്കില്‍ "കരുതപ്പെടുത്തുന്ന" ആ സ്ഥലം ഇന്ത്യ പോലത്തെ ഒരു രാജ്യത്ത്‌ വിട്ടു കൊടുത്തു എന്ന് കരുതി ഇസ്ലാമിനും ഘുരാനും എന്താണ് വരാനുള്ളത്? ദൈവം എന്ന "പരമകാരുണികന്‍" ഇന്ന രീതിയില്‍ ആരാധിച്ചാല്‍ മാത്രമേ സ്വീകരിക്കൂ എന്നുള്ള ഓരോ മതക്കരുടെയും വിശ്വാസമാണ് കുഴപ്പം. മതത്തിലെ നന്മ മാത്രം കാണുന്നവന് അമ്പലവും പള്ളിയും എല്ലാം ഒന്ന് തന്നെ.

    ReplyDelete