Thursday, September 9, 2010

വേദഗ്രന്ഥം എരിയുമ്പോല്‍..

.
ഫ്ളോറിടാ ചര്‍ച്ചും അതിന്‍റെ പാതിരിയും 9/11 ആക്രമണം അമേരിക്കക്കെതിരെ "ഇസ്ളാം" നടത്തിയ കടന്നാക്രമണമാണെന്നാരോപിച്ച്‌ മുസ്ളിംകളുടെ പെരുന്നാല്‍ ദിനത്തില്‍ തന്നെ ഖുര്‍ആന്‍ കത്തിക്കാനൊരുങ്ങുന്ന കിരാതത്വം വെളിവാക്കുന്നത്‌, ക്രിസ്തുമതം കുരിശുയുദ്ധം മുതല്‍ തുടങ്ങിയ കലഹത്തില്‍ നിന്നും ഇനിയും മോചനം നേടുകയോ അല്ലെങ്കില്‍ ആ മതത്തെ മാനവികതയുടെ സാന്ത്വനമായി നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ്‌‌.

ടെറി ജോണ്‍ എന്ന ആ പാതിരി ഇപ്പോല്‍ പ്രകോപിതനായിരിക്കുന്നത്‌ "ഗ്രൌണ്ട്‌ സീറോ"ക്കടുത്ത്‌ മതങ്ങളുടെ സഹകരണത്തിനുതകുന്ന ഒരു മുസ്ളിം സാംസ്കാരിക കേന്ദ്രം പണിയാനുള്ള തീരുമാനം വന്നതുകൊണ്ടാണ്‌. 9/11 ആക്രമണം മുസ്ളിം തീവ്രവാദികള്‍ നടത്തിയതല്ല അല്ലെങ്കില്‍ മുസ്ളിം തീവ്രവാദികള്‍ മാത്രം നടത്തിയതല്ലെന്നും സി.ഐ.എ യുടെ പങ്കില്ലാതെ അങ്ങനെയൊന്ന്‌ നടക്കില്ലെന്നും അമേരിക്കയിലെ തന്നെ നോം ചോംസ്കിയെ പോലുള്ള ധാരാളം ബുദ്ധിജീവികളും രാഷ്ട്രീയ നിരീക്ഷകരും വിശ്വസിക്കുന്നു.

കൊളോണിയല്‍ സാമ്രാജത്തം അതിന്‍റെ പങ്കിലമായ നായാട്ടുകള്‍ അവിശ്വസനീയമായ വഴികളിലൂടെ ജനാധിപത്യവും മനുഷ്യാവകാശവും തല്ലിയുടച്ച്‌ സ്വന്തം പ്രജകളെപോലും കുരുതികൊടുത്ത്‌ അധീശത്വം സ്താപിക്കാന്‍ പലവഴികളും പയറ്റുമെന്നത്‌ സമകാലിക ചരിത്രം മാത്രമല്ല നമ്മെ പഠിപ്പിക്കുന്നത്‌. പോപ്പുമാര്‍ ആശീര്‍വദിച്ചുവിട്ട വെള്ളക്കാരന്‍റെ കോളനിവല്‍ക്കരണങ്ങളുടെ അധിനിവേശത്തിന്‍റെ കൂട്ടക്കുരുതികള്‍ ഇന്നും നാം കുട്ടികളെ സ്കൂളുകളിലും മറ്റും പഠിപ്പിക്കുന്നുണ്ടല്ലോ. ഈ കോളനിവല്‍ക്കരണത്തിലൂടെ ദൈവനാമത്തില്‍ കൊന്നൊടുക്കിയ ആദിമവാസികളുടെ കഴുകിയാലും പോകാത്ത രക്തക്കറകള്‍ ഇന്നും പോപ്പുമാരുടെ കൈകളില്‍ തെളിഞ്ഞുകിടപ്പുണ്ട്‌.

ലോകസമ്പത്തിന്‍റെ കൈവശം ഉയര്‍ത്താനും കവര്‍ന്നെടുക്കാനും പുറപ്പെട്ടവര്‍ മതത്തെ മുന്നില്‍ നിര്‍ത്തിയാണ്‌ ജനപങ്കാളിത്തം ഉറപ്പിക്കുന്നത്‌. അഫ്ഗാനെതിരെയും ഇറാഖിനെതിരെയും "കുരിശുയുദ്ധം" പ്രഖ്യാപിച്ച്‌ പിടിച്ചെടുക്കാന്‍ ജോര്‍ജ്‌ ബുഷ്‌ അധികാരം വീണ്ടും ഉറപ്പിച്ചത്‌ ഈ "ജനാധിപത്യ" പിന്‍ബലത്തിലാണ്‌. ഈയൊരു മാനദണ്ഢം വച്ചാണെങ്കില്‍ അഫഗാനിലും ഇറാഖിലും എത്രയെത്ര ബൈബില്‍ കോപ്പികളാണ്‌ കത്തിയെരിക്കപ്പെടേണ്ടത്‌. അവിടങ്ങളില്‍ എരിഞ്ഞടങ്ങിയവരുടെയും എല്ലാം തകര്‍ന്നടിഞ്ഞവരുടെയും ആത്മസംയമനവും സംസ്കാരവും ഒരു ക്രിസ്തുമത സഭക്കില്ലാതെ പോകുന്നത്‌ എന്തുകൊണ്ടാണ്‌. ?

ഇന്ന്‌ ആധുനികതയുടെ പേരില്‍ "ഏക കമ്പോള"ത്തിലേക്ക്‌ രാഷ്ട്രങ്ങളെ അടിമപ്പെടുത്തുകയും സോഷ്യല്‍ ഡാര്‍വിനിസത്തിന്‍റെ നെരിപ്പോടില്‍ മനുഷ്യന്‍റെ സ്വാതന്ത്ര്യവും അതിജീവനവും കുരുതികൊടുക്കുകയും ചെയ്യുമ്പോല്‍ കനിവായി നില്‍ക്കേണ്ട മതം അവിവേകമായി സാമ്രാജത്തത്തിനു വിടുപണിചെയ്യുന്നത്‌, ആ മതത്തെ ആധുനികതയില്‍ നിന്ന്‌ വകഞ്ഞുമാറ്റുകയും നിലനില്‍പ്‌ അസാധ്യമാക്കുകയും ചെയ്യും. ഒരു പക്ഷേ ക്രിസ്തുമതം അത്തരം പ്രതിസന്ധികളെ നേരിടുന്നുവെന്നുവേണം കരുതാന്‍.

ഇതര മതങ്ങളുടെ വേദങ്ങളെ കത്തിക്കാനൊരുങ്ങുന്ന വെറുപ്പുകള്‍ വിമോചനപ്രഖ്യാപനമായി കരുതുന്നത്‌ അത്തരം മതനിന്ദകളെ അവര്‍ ധാര്‍മ്മികതയായി കരുതുന്നതുകൊണ്ടാവാം. ധാര്‍മ്മികത ദൈവശാസനകള്‍ക്ക്‌ വിധേയമല്ലെങ്കില്‍ മനുഷ്യന്‍റെ അനിഷ്ടങ്ങളും പ്രതികാരവും ധാര്‍മ്മികതയായി വ്യാഖ്യാനിക്കപ്പെടുകയും ആചരിക്കപ്പെടുകയും ചെയ്യും.

പാശ്ചാത്യ ക്രിസ്തുമതക്കാര്‍ ഖുര്‍ആന്‍ കത്തിക്കുന്നത്‌ ആദ്യസംഭവമായിരിക്കില്ല. ഇറാഖിലെയും ഗ്വാണ്ടനാമോ ജയിലുകളിലെയും മുസ്ളിം തടവുകാരുടെ മനോവീര്യം തകര്‍ക്കാന്‍ അവരുടെ മുന്നില്‍ വച്ച്‌ ഖുര്‍ആന്‍ കത്തിക്കുകയും വലിച്ചുകീറി കക്കൂസുകളില്‍ ഒഴുക്കിയ "അമേരിക്കന്‍ പരിഷ്ക്കാരികളുടെ സംസ്കാരവും" അടുത്തകാലത്ത്‌ ലോകം കണ്ടതാണ്‌.

ഏറ്റവും വലിയ ആധുനികോത്തര പരിഷ്ക്കാരം നിലനില്‍ക്കുന്ന ന്യൂയോര്‍ക്ക്‌ പോലുള്ള നഗരങ്ങളില്‍ താക്കറെമാരെയും മോഡിമാരെയും തൊഗാഡിയമാരെയും പോലുള്ള മതവെറിയന്‍മാരായ കാട്ടാള പാതിരിമാര്‍ പിടിമുറുക്കുന്നത്‌ ആ മതത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ പുനരുജ്ജീവനം സങ്കടത്തിലാക്കുമെന്ന സൂചനയാണ്‌.

മറുവശത്ത്‌ ഇസ്ളാമാണെങ്കിലോ, ഒരു മതത്തെയും ഭീഷണിയായികാണുകയോ അവമതിക്കുകയോ ചെയ്യാത്തത്‌ അതിന്‍റെ ഘടനയും ശിക്ഷണവും അങ്ങനെയായതുകൊണ്ടും , ഇസ്ളാമിനു പൌരസ്ത്യ-പാശ്ചാത്യ ദേശങ്ങളില്‍ ഇനിയും ഊര്‍ജ്ജം പകര്‍ന്നുകൊണ്ടു അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചകമാര്‍ഗ്ഗമായി സഞ്ചരിക്കാനുള്ള മാനവികമതമായതുകൊണ്ടുമാണ്‌. മറിച്ച്‌ ക്രിസ്തുവില്‍ നിന്നകന്ന അസഹിഷ്‌ണുതയുടെ ദര്‍ശനമായി ക്രിസ്തുമതത്തെ തുടര്‍ന്നും രേഖപ്പെടുത്തപ്പെടുത്താന്‍ ഈ സംഭവം സഹായിച്ചേക്കുമെന്നും വത്തിക്കാനും മറ്റും കരുതുന്നുമുണ്ട്‌.

ഖുര്‍ആന്‍റെ എത്രകോപ്പികള്‍ കത്തിച്ചാലും മുസ്ളിംകള്‍ക്ക്‌ അതൊരു ആഘാതമായിരിക്കില്ല. കാരണം ഖുര്‍ആന്‍ എന്നത്‌ കത്തിക്കപ്പെടുന്ന പേപ്പറുകള്‍ക്കപ്പുറമുള്ള ദിവ്യവചനങ്ങളാണ്‌. അത്‌ ഹൃദയങ്ങളിലാണ്‌ വസിക്കുന്നത്‌. ഒരു കലര്‍പ്പോ തിരുത്തലോ ഇല്ലാതെ നൂറ്റാണ്ടുകള്‍ അതിജീവിച്ച ആ ഗ്രന്ഥത്തിനു ഒരിക്കലും ഒരു പോറല്‍ പോലുമേല്‍ക്കില്ലെന്ന്‌ അതിന്‍റെ നാഥന്‍ തന്നെ പറയുന്നു :

"നാമാണ്‌ ഈ ഗ്രന്ഥം അവതരിപ്പിച്ചത്‌. നാം തന്നെ അത്‌ സംരക്ഷിക്കുകയും ചെയ്യും" - (Quran 15:9)
.

34 comments:

  1. "Burning Quran is outrageous, grave move" - Vatican

    "To attack any religion in the United States is to do violence to the religious freedom of all Americans," - Rabbi David Saperstein, Rabbi Julie Schonfeld

    "un-American." - State Department spokesman P.J. Crowley


    "They do not represent America, they do not represent Christianity or Judaism," - Dr. Ingrid Mattson, the Islamic Society of North America president


    “The Christian mandate has always been one of love in the face of hatred, and such actions by a fringe sectarian group seeking to stir the volatile pot of hatred is despicable and clearly against the tenets of the very Christianity they portend to represent." - Dr Abraham Mathai, Chairman, State Minorities Commission


    "I am heartened by the clear and unequivocal condemnation of this disrespectful, disgraceful act that has come from American religious leaders of all faith" - Hillary Clinton

    ReplyDelete
  2. ഖുറാന്‍ എന്ന ഗ്രന്ഥം ലോകത്തിലുള്ള മുഴുവന്‍ കോപ്പികളും കത്തിച്ചു ചാംബലാക്കിയാലും മണിക്കൂറുകള്‍ അതിന്റെ പത്തിരട്ടി കോപ്പികള്‍ വള്ളി പുള്ളി തെറ്റാതെ ഇറങ്ങും ഖുറാന്‍ മനപ്പാഠം ആക്കിയ ലക്ഷക്കണക്കിന്‌ മുസല്മാന്മാര്‍ ജീവിചിരിക്കുന്നുട് ലോകത്തില്‍ എന്നതാണ് സത്യം .ഖുറാന്റെ സംരക്ഷണം അള്ളാഹു എട്ടടുത്തിട്ടുള്ളതാണ്‌ ആകയാല്‍ അതോര്‍ത്തു ആരും ദുഖിക്കേണ്ടതില്ല

    ReplyDelete
  3. ഈ ലോകത്ത് ഒരിടത്തും അമേരിക്കന്‍ ഫ്ലാഗ് ആരും കത്തിച്ചട്ടുമില്ലാ.. ഇനി കത്തിക്കാനും പോണില്ല... അല്ലേ? ബൈബിള്‍ ആരേലും കത്തിച്ചിട്ടുണ്ടോ ആവോ? ഇല്ലായിരിക്കും. പിന്നെ ഒരു ഉണക്ക പാതിരി എവിടേയോ ഒരു പൊത്തകം കത്തിച്ചാല്‍ ഇല്ലാതാകുന്ന ഒരു ദൈവമാണു അള്ളായെങ്കില്‍ പിന്നെ എന്തിനാ‍ാ അണ്ണാ ഈ സമയം കളയണേ?

    ReplyDelete
  4. മത്തിക്കെറിഞ്ഞത്‌ "മുക്കുവന്‍" വിഴുങ്ങി എന്നതു പോലെയാ ചിലരുടെ കാര്യം !

    ReplyDelete
  5. അമേരിക്കന്‍ ഫ്ളാഗും വേദഗ്രന്ഥവും തിരിച്ചറിയാത്തവര്‍ എന്തിനാണ്‌ ഈ ഭൂമുഖത്ത്‌ ജീവിച്ചിരിക്കുന്നത്‌ എന്ന ചോദ്യം പ്രസക്തമാണ്‌..

    ReplyDelete
  6. വേദ പുസ്തകം ഏതോ മന്ദബുദ്ദിക്ക് വട്ടിളകിയപ്പോള്‍ ഏതോ നൂറ്റണ്ടില്‍ കാഷ്ടിച്ചിട്ടാ കുറെ വിടുവായകള്‍! അല്ലാന്ന് തെളിയിക്കാന്‍ വല്ല വകുപ്പുമുണ്ടോ?

    ReplyDelete
  7. പോപ്പോ പാത്രിയർക്കീസോ ഒന്നുമല്ലല്ലോ കുറാൻ കത്തിക്കാനാവശ്യപ്പെട്ടത്? ഏതോ ഒരു ലോക്കൽ പാതിരി. അതിനു നിങ്ങൾ ബേജാറാവുന്നതെന്തിന്? അങ്ങേരു കൊടുക്കാത്ത പബ്ലിസിറ്റി നിങ്ങളെന്തിനാ അതിനു കൊടുക്കുന്നത്? മനസ്സിലാവുന്നില്ല..

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. മതനിന്ദ ഇന്ന്‌ ഒരു ഫാഷണായി മാറുകയാണോ എന്നൊരു തോന്നല്‍. നാം വീണ്ടും വീണ്ടും പ്രാകൃതരായി മാറുകയാണോ. ബഹുമാനിക്കപ്പെടേണ്ടതിനെയൊക്കെ നിന്ദിക്കുന്നതില്‍ ആനന്ദം കാണുന്നത്‌ പരിഷ്കൃതമനുഷ്യനു യോചിച്ചതല്ല. അത്‌ യുക്തിവാദത്തിന്റെ പേരിലായാലും ശരി, ഏത്‌ പ്രത്യശാസ്ത്രത്തിന്റെ പേരിലായാലും ശരി.

    മുക്കുവനെപോലുള്ളവര്‍ കുറച്ച്‌ സഹിഷ്‌ണുതകാണിച്ചാല്‍ അതൊരു തിന്‍മയാവില്ല. ബക്കര്‍ സാഹിബും ഇവരെ അവഗണിക്കുകയോ അവരുടെ പ്രകോപനങ്ങള്‍ക്ക്‌ മയമായരീതി സ്വീകരിക്കുകയോ ചെയ്യുന്നത്‌ നന്നായിരിക്കും.

    ReplyDelete
  10. " ഖുര്‍ആന്‍റെ എത്രകോപ്പികള്‍ കത്തിച്ചാലും മുസ്ളിംകള്‍ക്ക്‌ അതൊരു ആഘാതമായിരിക്കില്ല. കാരണം ഖുര്‍ആന്‍ എന്നത്‌ കത്തിക്കപ്പെടുന്ന പേപ്പറുകള്‍ക്കപ്പുറമുള്ള ദിവ്യവചനങ്ങളാണ്‌. അത്‌ ഹൃദയങ്ങളിലാണ്‌ വസിക്കുന്നത്‌. ഒരു കലര്‍പ്പോ തിരുത്തലോ ഇല്ലാതെ നൂറ്റാണ്ടുകള്‍ അതിജീവിച്ച ആ ഗ്രന്ഥത്തിനു ഒരിക്കലും ഒരു പോറല്‍ പോലുമേല്‍ക്കില്ലെന്ന്‌ അതിന്‍റെ നാഥന്‍ തന്നെ പറയുന്നു :

    "നാമാണ്‌ ഈ ഗ്രന്ഥം അവതരിപ്പിച്ചത്‌. നാം തന്നെ അത്‌ സംരക്ഷിക്കുകയും ചെയ്യും" - (Quran 15:9)"

    ReplyDelete
  11. മുസ്ലിം സമൂഹത്തിന്റെ മേല്‍ കുതിര കയറാനും ഒതുക്കാനുമായി അമേരിക്കയും ഇസ്രായിലും കൂട്ടരും നടത്തിയ ഒരുവന്‍ ഗൂഡതന്ത്രം തന്നെയാണ് ട്രേഡ് സെന്റര് ആക്രമണം നടത്തിയതെന്ന് ഇതിനകം വ്യക്തമായതാണ് അല്ലാതെ ഒസാമയും കൂട്ടരും അമേരിക്കയില്‍ കയറിക്കൂടി ഇത്രയും ഒക്കെ ചെയ്തുകൂട്ടി എന്നത് സാമാന്ന്യ ബുദ്ധിക്കു നിരക്കത്താത്തതും ശുദ്ധ വിഡ്ഢിത്തവും ആണ് ഇപ്പോള്‍ ഏതോ തലതിരിഞ്ഞ പാതിരിയും കൂട്ടരും പുതിയ മറ്റൊരു മാര്‍ഗം നടത്തി നോക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഖുര്‍ആന്‍ കത്തിക്കലിലൂടെ ഉദ്ദേശിക്കുന്നത്............

    ReplyDelete
  12. American aikka naadukalilum , europilum ,,,,valare vekathil valarnnu konddirikkunna oru Madhamaanu “ISLAM”.athil verili poondda , chila Joseph maarum paathiri koolanggalum ithalla ithilum valiyathu cheyyum ..”Anti Minaret campain” nadathy , nadathy , laast Islamilekku varunna kazhachakalaanu loka memppaadum naam knanunnathu . Ithu poleyulla vivadhangal unddakunna Ivar ariyunnilla ISLAM ilekkulla Ozhukku vardhikkukayanennu .

    ReplyDelete
  13. താങ്കളുടെ പോസ്റ്റിനുള്ള ഉത്തരം താങ്കള്‍ തന്നെ നല്‍കുന്നു.

    "Burning Quran is outrageous, grave move" - Vatican

    “The Christian mandate has always been one of love in the face of hatred, and such actions by a fringe sectarian group seeking to stir the volatile pot of hatred is despicable and clearly against the tenets of the very Christianity they portend to represent." - Dr Abraham Mathai, Chairman, State Minorities Commission

    "I am heartened by the clear and unequivocal condemnation of this disrespectful, disgraceful act that has come from American religious leaders of all faith" - Hillary Clinton

    ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവസഭയായ, നൂറുകോടിയിലേറെ അനുയായികളുള്ള കത്തോലിക്കാസഭയെക്കാള്‍ വെറും 50 അനുയായികള്‍ മാത്രമുളള ഒരു പാസ്റ്റര്‍ (പാതിരി(Padre) അല്ല, പാസ്റ്റര്‍(Pastor)) പറയുന്നതിനെയാണ് താങ്കള്‍ ആഗോളക്രിസ്ത്യാനികളുടെ മുഴുവന്‍ അഭിപ്രായമായിട്ട് കരുതുന്നതെങ്കില്‍ അത് താങ്കളുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണ്.

    ReplyDelete
  14. നസ്രാണി ഫോറം,

    സഹോദരാ .. താങ്കള്‍ പറയുന്ന 100 കോടിയിലധികം വരുന്ന കത്തോലിക്കാ വിശ്വാസികളായവരിലെ പ്രതിനിധികളില്‍ നിന്നുള്ളവരാണ്‌ ഇറാഖിലെയും ഗ്വാണ്ടനാമോ തടവറയിലെയും ഖുര്‍-ആന്‍ നിന്ദ നടത്തിയത്‌. അതില്‍ പെട്ടവരാണ്‌ കാറ്‍ട്ടൂണുകള്‍ വരച്ച്‌ പ്രവാചകന്‍മാരെ നിന്ദിക്കുന്നത്‌.

    കത്തോലിക്കാ വിഭാഗത്തില്‍ പെടാത്തവര്‍ ചിന്‍വാദ്‌ പാലത്തിലും ചോദ്യപേപ്പറിലും വിഷം ഇറക്കും. വേരെ ചിലര്‍ വേദഗ്രന്ഥം കത്തിക്കുന്നതുപോലുള്ള പ്രകോപനങ്ങളിലും ഏര്‍പ്പെടും. ഇതൊന്നും ഒറ്റപ്പെട്ടതല്ല എന്നാണ്‌ ഉദ്ധേശിച്ചത്‌.

    താങ്കള്‍ക്ക്‌ മറ്റ്‌ ദര്‍ശനങ്ങളോട്‌ നല്ല മനസ്സുണ്ടേങ്കില്‍ അതിനെ നന്‍മയായി അംഗീകരിക്കുന്നു.

    ReplyDelete
  15. "മറുവശത്ത്‌ ഇസ്ളാമാണെങ്കിലോ, ഒരു മതത്തെയും ഭീഷണിയായികാണുകയോ അവമതിക്കുകയോ ചെയ്യാത്തത്‌ അതിന്‍റെ ഘടനയും ശിക്ഷണവും അങ്ങനെയായതുകൊണ്ടും…"

    "ഖുര്‍ആന്‍റെ എത്രകോപ്പികള്‍ കത്തിച്ചാലും മുസ്ളിംകള്‍ക്ക്‌ അതൊരു ആഘാതമായിരിക്കില്ല.."

    ചില ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്നു:

    ReplyDelete
  16. 1) താങ്കള്‍ UAEയില്‍ ആണല്ലോ താമസിക്കുന്നത്. അവിടുത്തെ ബുര്‍ജ്‌ ദുബായ് കെട്ടിടം ഒരു സയണിസ്റ്റ് തീവ്രവാദി സംഘടന ആക്രമിച്ചു തകര്‍ത്താല്‍ അതുനിന്നിരുന്ന സ്ഥലത്ത് ഒരു സിനഗോഗ് പണിയാന്‍ UAE ഭരണകൂടം അനുമതി നല്‍കുമോ?

    2) ഇസ്ലാം മതത്തെ വിമര്‍ശിക്കുന്ന ഒരു ബ്ലോഗ്‌ കാളിദാസന്‍ എന്ന ഒരാള്‍ എഴുതുന്നുണ്ട്. ഇതില്‍ വെറിപൂണ്ട് അയാളെ തെറിപറയാന്‍ വേണ്ടിമാത്രം വേറൊരു ബ്ലോഗ്‌ മുസ്ലീങ്ങളില്‍ ചിലര്‍ ഉണ്ടാക്കിയത് എന്തുകൊണ്ടാണ്? ക്രിസ്തുമതത്തെ അവഹേളിച്ച് എഴുതുന്ന താങ്കളുടെയും മറ്റുചിലരുടെയും കുടുംബാംഗങ്ങളെ കുറിച്ച് അസഭ്യവര്‍ഷം നടത്താന്‍ ക്രിസ്ത്യാനികള്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണ്?

    3) പ്രവാചകനിന്ദ എന്നാരോപിച്ച് പ്രൊഫ: ജോസഫിന്റെ കൈവെട്ടിയവര്‍ ഏതു മതക്കാരാണ്? "യേശു വ്യഭിചാര പുത്രനോ" എന്ന പുസ്തകം എഴുതിയ അക്ബറിന്റെ കൈവെട്ടാന്‍ ആരും വരാത്തത് എന്തുകൊണ്ട്?

    ReplyDelete
  17. 4) യേശുവിനെ സ്വവര്‍ഗഭോഗിയായി ചിത്രീകരിച്ചവരുടെ തലയെടുക്കാന്‍ മുസ്ലീം മതനേതാക്കള്‍ ഫത്വ ഇറക്കിയപ്പോള്‍ ക്രിസ്ത്യാനികളുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടാകാതിരുന്നത് എന്തുകൊണ്ട്?

    5) നോം ചോംസ്കി അമേരിക്കയെ തെറി പറയുന്നത് അവിടെ ഇരുന്നുകൊണ്ടുതന്നെയാണ്. എന്നിട്ടും ആരും അയാളുടെ രോമത്തില്‍ പോലും തൊടാത്തത് അവിടെ അഭിപ്രായസ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ്. ഇറാനിലോ സൗദിയിലോ താമസിച്ചുകൊണ്ട് അവിടുത്തെ ഇസ്ലാമിക ഭരണകൂടങ്ങളെ വിമര്‍ശിക്കാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടോ?

    6) കേരളത്തിലെ PRDS എന്ന വിഭാഗം ഒരിക്കല്‍ ബൈബിളുകള്‍ കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ട്. അമേരിക്കന്‍ സേന തന്നെ അഫ്ഗാനിസ്ഥാനില്‍ വച്ച്‌ ബൈബിളുകള്‍ കത്തിച്ച് കളഞ്ഞിട്ടുണ്ട്. അന്നൊന്നും ലോകവ്യാപകമായി ക്രിസ്ത്യാനികള്‍ പ്രതിഷേധിക്കാതിരുന്നത് എന്തുകൊണ്ട്?

    ReplyDelete
  18. 7) ഡാന്‍ ബ്രൌണിന്റെ ദി ഡാവിഞ്ചി കോഡ് എന്ന പുസ്തകവും അതിനെ അടിസ്ഥാനമാക്കിയുള്ള സിനിമയും പുറത്തിറങ്ങിയത് ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള അമേരിക്കയില്‍ തന്നെയല്ലേ?

    8) താങ്കള്‍ ഉള്‍പ്പെടെ എത്രയോപേര്‍ ക്രിസ്തുമതത്തെ അവഹേളിക്കാന്‍ ഉദ്ദേശിച്ച് പോസ്റ്റുകള്‍ എഴുതിക്കൂട്ടുന്നു? എത്ര ക്രിസ്ത്യന്‍ ബ്ലോഗര്‍മാര്‍ ഇതിനോടൊക്കെ പ്രതികരിക്കുന്നുണ്ട്?


    കാരണം ക്രിസ്ത്യാനികള്‍ക്ക് അറിയാം, ഒരു അബൂബക്കറോ അക്ബറോ ഡാന്‍ ബ്രൌണോ എന്തെങ്കിലും എഴുതിയാല്‍ തകരുന്നതല്ല ക്രിസ്തുമതം എന്ന്. ബൈബിള്‍ വചനങ്ങള്‍ വായിച്ച് "അങ്ങനെയല്ല; ഇങ്ങനെയാണ്" എന്നുവാദിക്കുന്ന ഇസ്ലാമിസ്റ്റ്‌ ബുദ്ധിജീവികളുടെ വാക്കുകള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുകയാണ് ക്രിസ്ത്യാനികള്‍ ചെയ്യാറ്. അതായത്‌ മറ്റൊരു മതത്തെയും ഭീഷണിയായി കാണാത്തത് യഥാര്‍ത്ഥത്തില്‍ ഇസ്ലാം മതമല്ല, ക്രിസ്തുമതമാണ്. ജോസെഫിന്റെ കൈവെട്ടിയപ്പോള്‍ ഇവിടുത്തെ ക്രിസ്ത്യാനികള്‍ വാളെടുക്കാതിരുന്നതും. ഇതാണ് താങ്കള്‍ക്ക് ഒരിക്കലും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത "ക്രൈസ്തവ മാനവീകത".

    ReplyDelete
  19. വിഷയസംബന്ധിയല്ലെങ്കിലും, ചില ചോദ്യങ്ങള്‍ താങ്കള്‍ ചോദിച്ച സ്ഥിതിക്ക്‌ മറുപടി പറയാനുള്ള ബാധ്യതയില്ലെങ്കിലും പറയാം.

    1. താങ്കള്‍ രാഷ്ട്രാന്തരീയ കാര്യങ്ങളെ കുറിച്ച്‌ അജ്ഞതയുള്ളയാളല്ല എന്ന് കരുതുന്നു. എങ്കിലും, സയണിസ്റ്റുകള്‍ "ബുര്‍ജ്‌ ഖലീഫ" തകര്‍ത്തില്ലെങ്കിലും അവിടെ സിനഗോഗ്‌ പണിയാന്‍ അനുവദിക്കില്ല. കാരണം അവരുമായി നയതന്ത്രബന്ധമുള്ളവരല്ല മുസ്ളിം രാഷ്ട്രങ്ങളിലധികവും. അവര്‍ക്ക്‌ വിസ പോലും അനുവദിക്കുന്നില്ല. അത്‌ രാഷ്ട്രീയ കാരണങ്ങളാണ്‌

    2. "ക്രിസ്തുമത"ത്തെയോ അതിണ്റ്റെ പ്രവാചകരെയോ മറ്റോ അവഹേളിച്ചുകൊണ്ട്‌ ആരും എഴുതിയിട്ടില്ല. വിമര്‍ഷനം അവഹേളനമല്ല. നിന്ദയും വിമര്‍ഷനമല്ല. കാളിദാസന്‍ ചെയ്യുന്നത്‌ അശ്ളീലവും നിന്ദയുമാണ്‌.


    3. ജോസഫിണ്റ്റെ കൈവെട്ടുന്നതിനു മുന്‍പ്‌, നിന്ദ നടത്തിയത്‌ അദ്ധേഹമാണ്‌. അതുണ്ടായിരുന്നില്ലെങ്കില്‍ നിര്‍ഭാഗ്യകരമായ മറുസംഭവവും ഉണ്ടാകുമായിരുന്നില്ല.

    M.M അക്ബര്‍ യേശുവിനെ വ്യഭിചാര പുത്രന്‍ എന്ന്‌ വിളിക്കില്ല. ഒരു മുസ്ളിമും വിളിക്കില്ല. അത്‌ ഖുര്‍ആനും ഇസ്ളാമിനും എതിരാണ്‌. യേശുവിനെ വ്യഭിചാര പുത്രന്‍ എന്ന്‌ വിളിച്ച ജൂതര്‍ക്കും മറ്റും അങ്ങനെയല്ലെന്ന്‌ മറുപടി നല്‍കുന്ന പുസ്തകത്തിലെ റ്റൈറ്റിലാണത്‌. വെറുതെ കാര്യമറിയാതെ കയര്‍ പൊട്ടിക്കുന്നതിനര്‍ഥമില്ല. യേശുവിനെ മഹത്വപ്പെടുത്തുന്ന ആ പുസ്തകം വായിച്ചാല്‍ ഈ സംശയം മാറിക്കിട്ടും.

    ReplyDelete
  20. 4. ഇപ്പോല്‍ മനസ്സിലായില്ലെ താങ്കളുടെ മുന്നാരോപണങ്ങളെല്ലാം തെറ്റായിരുന്നുവെന്ന്. ക്രിസ്ത്യാനികളെക്കാള്‍ മുസ്ളിംകള്‍ യേശുവിനെ സ്നേഹിക്കുന്നുവെന്ന്.


    5. എല്ലാ ജനാധിപത്യ രാജ്യങ്ങളിലും അഭിപ്രായ സ്വാതന്ത്യമുണ്ട്‌. മുസ്ളിം രാജ്യങ്ങളില്‍ മാത്രമല്ല ചൈനയിലും ഉത്തരകൊറിയയിലും ഇപ്പോല്‍ ശ്രീലങ്കയില്‍ പോലും അത്തരത്തില്‍ ഭരണകൂടങ്ങളെ വിമര്‍ഷിക്കാനനുവദിക്കില്ല. അതൊക്കെ രാഷ്ട്രീയ കാരണങ്ങളാണ്‌. മതപരമല്ല.


    6. എന്ത്‌ ബാലിശമാണ്‌ ഈ കാര്യം. ബൈബില്‍ കത്തിച്ചത്‌ മുസ്ളിംകളല്ലെന്നിരിക്കെ ഇതിന്‌ മറുപടി പറയേണ്ടതുണ്ടോ.

    അഫ്ഗാനില്‍ സൈന്യം ബൈബില്‍ കത്തിക്കുന്നത്‌ അവരുടെ സുരക്ഷ കണക്കിലെടുത്താണ്‌. PRDS -ണ്റ്റെ യോഹന്നാന്‍ ബൈബില്‍ കത്തിക്കുമ്പോല്‍ ആരും പ്രതിഷേദിച്ചില്ലെ. ചര്‍ച്ചുകള്‍ ഇളകിയില്ലെ. മുതലപ്പാറ മീറ്റിങ്ങില്‍ വച്ച്‌ അയാളെ ആക്രമിച്ചില്ലെ, സ്ത്രീ വേഷത്തില്‍ അയാല്‍ രക്ഷപ്പെട്ടിലായിരുന്നെങ്കില്‍ അയാള്‍ക്കെന്തു സന്‍ഭവിക്കുമായിരുന്നു.

    ഖുര്‍-ആനെയും മുസ്ളിംകള്‍ കത്തിച്ചിട്ടുണ്ട്‌. അത്‌ ഖലീഫ ഉമറിണ്റ്റെ കാലത്താണ്‌. ഖുര്‍ആണ്റ്റെ ക്രോഡീകരണം നടന്നയുടനെ ജനങ്ങളുടെ കൈകളിലുണ്ടായിരുന്ന അദ്യായങ്ങളുടെ കോപ്പികള്‍ കത്തിച്ചുകളഞ്ഞിരുന്നു. അതൊന്നും താങ്കള്‍ പറയുന്ന ഈ കോണ്ടെക്സ്റ്റില്‍ വരുന്നതല്ല.

    ReplyDelete
  21. 7. ഡാവിഞ്ചി കോഡിന്‌ ഞാന്‍ മറുപടി പറയേണ്ടതില്ല. ഇടമുറുകിണ്റ്റെ ഖുര്‍ആന്‍ വിമര്‍ഷന പഠനം എന്ന കൃതി കേരളത്തില്‍ ഇറങ്ങിയിട്ട്‌ ആരും ഒരു പ്രകോപനവും സൃഷ്ടിച്ചിട്ടില്ല. മുന്‍പു പറഞ്ഞതുപോലെ വിമര്‍ഷനവും നിന്ദയും കൂട്ടിക്കുഴയ്ക്കുമ്പോഴാണ്‌ നിങ്ങള്‍ക്ക്‌ ഈ ചോദ്യങ്ങള്‍ ഉയരുന്നത്‌.

    8. താങ്കള്‍ "അവഹേളനം" എന്ന വക്ക്‌ തെറ്റിധരിച്ചിരിക്കുന്നു. ഞാന്‍ കൃസ്തുമതത്തെ, അതിണ്റ്റെ അധ്യാപനങ്ങളെ അവഹേളിക്കാറില്ല. കൃസ്തുമതത്തെ ദുരുപയോഗം ചെയ്ത്‌ കൃസ്ത്യാനികള്‍ മുസ്ളിംകള്‍ക്കെതിരെ നടത്തുന്ന നിരന്തര അവഹേളനവും നിന്ദയും കടന്നുകയറ്റവും ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.

    ടി.ജെ ജോസഫിണ്റ്റെ കൈവെട്ടിയതിനെതിരെ ക്രിസ്ത്യനികളെക്കാള്‍ മുസ്ളിംകളാണ്‌ അതിനെതിരെ വന്നത്‌. അതിണ്റ്റെ തെളിവായി അയാളുടെ സിരകളില്‍ ഇപ്പോല്‍ ഒഴുകുന്നതും മുസ്ളിം രക്തവുമാണ്‌. പക്ഷേ ആദ്യമുണ്ടായത്‌ നിന്ദയാണ്‌ എന്നകാര്യം മറന്നുകൊണ്ട്‌ താങ്കള്‍ പ്രതികരിക്കുന്നതില്‍ അതിശയമുണ്ട്‌.

    താങ്കള്‍ക്ക്‌ നന്ദി.

    ReplyDelete
  22. MUSLÍM RAKTHAM, CHRISTIAN RAKTHAM ENNINGANE PALA THARAM RAKTHAM UNDÓ?
     
    ENKIL ATH MUZHUVAN OOTI KAĻANJITT CHRISTIAN RAKTHAM KAYATÁN JOSEPH MÁSHINÓD PAŖAYATTÉ?

    ReplyDelete
  23. വില്ലാര്‍‌‌‌വട്ടം,

    തങ്കള്‍ മനസ്സിലാക്കുന്ന ആ സങ്കുചിതാര്‍ഥത്തിലല്ല "മുസ്ളിം രക്തം" എന്ന്‌ ഞാന്‍ പറഞ്ഞതെന്ന്‌ മനസ്സിലാക്കാനുള്ള എല്ലാ ആശയസമ്പുഷ്ടതയും എണ്റ്റെ മറുപടികളിലുണ്ടെന്ന്‌ ഞാന്‍ കരുതുന്നു.

    ReplyDelete
  24. മുസ്ലീം രാജ്യങ്ങളിലാണെങ്കില്‍ "രാഷ്ട്രീയ കാരണങ്ങള്‍"

    ക്രിസ്ത്യന്‍ രാജ്യങ്ങളിലാണെങ്കില്‍ "ക്രൈസ്തവ ഇവാഞ്ചലിസ്റ്റ് ഗൂഡാലോചന"

    ഇസ്ലാമിനെതിരെ പറയുന്നതൊക്കെ "മതനിന്ദ"

    ക്രിസ്തീയതയ്ക്കെതിരെ പറയുന്നതൊക്കെ "വിമര്‍ശനം"

    നടക്കട്ടെ നടക്കട്ടെ !!!

    ബാബറിമസ്ജിദ് പൊളിച്ചത്‌ ആര്‍എസ്എസ് അല്ലെന്നും സിമിയില്‍ ആളെക്കൂട്ടാന്‍ ജമാഅത്തുകാര്‍ വേഷംമാറി ചെയ്തതാണെന്നും നോം ചോംസ്കിയെ പോലെ ഇവിടുത്തെ "ബുദ്ധിജീവികള്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും" വിശ്വസിക്കാമല്ലോ? അല്ലേ?

    ReplyDelete
  25. ÁRÁŅU IVIDE SANKUCHITHAMÁYI CHINTHICHATH? CHIKILSAYIL KAZHIYUNNA ORÁLKK ÁĐYAMÁYALLA ÁRENKILUM RAKTHAM NALKUNNATH. SÁMOOHYA SANGHADANAKAĻ PRATHYÉKICHUM. CHARITABLE SOCIETYKAĻUM MATUM ÉTHOKKE RÓGIKAĻKK RAKTHAM ĐÁNAM CHEYTHIRIKKUNNU? AVARONNUM "ITH NSS RAKTHAM", "ITH NCC RAKTHAM', "ITH CATHOLICA RAKTHAM", "ITH YUKTHIVÁĐI RAKTHAM" ENNINGANE AVAKÁŞA VÁĐANGAĻ UNNAYICHITTILLALLO?

    ReplyDelete
  26. "മറുവശത്ത്‌ ഇസ്ളാമാണെങ്കിലോ, ഒരു മതത്തെയും ഭീഷണിയായികാണുകയോ അവമതിക്കുകയോ ചെയ്യാത്തത്‌ അതിന്‍റെ ഘടനയും ശിക്ഷണവും അങ്ങനെയായതുകൊണ്ടും , ഇസ്ളാമിനു പൌരസ്ത്യ-പാശ്ചാത്യ ദേശങ്ങളില്‍ ഇനിയും ഊര്‍ജ്ജം പകര്‍ന്നുകൊണ്ടു അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചകമാര്‍ഗ്ഗമായി സഞ്ചരിക്കാനുള്ള മാനവികമതമായതുകൊണ്ടുമാണ്‌"...

    എവന്‍ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും..ഡേയ്.. ഒരു മയത്തിലൊക്കെ ആട്ടെടേ...

    ReplyDelete
  27. നസ്രാണി ഫോറം said :
    { ബാബറിമസ്ജിദ് പൊളിച്ചത്‌ ആര്എ സ്എസ് അല്ലെന്നും സിമിയില്‍ ആളെക്കൂട്ടാന്‍ ജമാഅത്തുകാര്‍ വേഷംമാറി ചെയ്തതാണെന്നും നോം ചോംസ്കിയെ പോലെ ഇവിടുത്തെ "ബുദ്ധിജീവികള്ക്കും രാഷ്ട്രീയ നിരീക്ഷകര്ക്കും " വിശ്വസിക്കാമല്ലോ? അല്ലേ? }

    ഓ വിശ്വസിക്കാം. പക്ഷേ മറ്റുള്ളവര്‍ ബോധത്തോടെയിരിക്കുമ്പോല്‍ ഇത്‌ പറയരുത്‌ എന്നൊരപേക്ഷയുണ്ട്‌. !

    ReplyDelete
  28. വില്ലാര്‍വട്ടം..

    മുസ്ളിം രക്തത്തിണ്റ്റെ ചൂരും നിറവുമല്ല മറിച്ച്‌ അദ്ദേഹത്തിനുണ്ടായ (ടി.ജെ ജോസഫ്‌) കൈപ്പേറിയ അനുഭവത്തില്‍ മുസ്ളിംകള്‍ ഐക്യദാര്‍ഡ്യം അദ്ധേഹത്തിണ്റ്റെ രക്തത്തോട്‌ ചേര്‍ത്ത്‌ വയ്ക്കുകയായിരുന്നു.

    ചികിത്സയില്‍ കഴിഞ്ഞ ഏതെങ്കിലും ഒരാള്‍ക്ക്‌ രക്തംനല്‍കുന്ന സേവനത്വരയെ അല്ല ഞാനിവിടെ പറഞ്ഞതെന്ന് എത്രവട്ടം പറയണം. ടി.ജെ ജോസഫ്‌ മഞ്ഞപിത്തം വന്ന് ആശുപത്രിയില്‍ കിടന്ന സാഹചര്യമല്ല ഇവിടെ പറയുന്നത്‌. താങ്കള്‍ക്ക്‌ മനസ്സിലാവാത്തതാണോ അതോ രക്തം രക്തം എന്ന് ഭജന്‍ പാടനുള്ള ത്വരയുള്ളതുകൊണ്ടോ വീണ്ടും വീണ്ടും ഒരേകാര്യം തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത്‌.

    ReplyDelete
  29. ജാദൂഗര്‍ said...
    {എവന്‍ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും..ഡേയ്.. ഒരു മയത്തിലൊക്കെ ആട്ടെടേ...}

    ജാദൂഗര്‍-നെ ചിരിപ്പിക്കാന്‍ ഒരു നേര്‍ച്ചയുണ്ടായിരുന്നു. അതു നിറവേറി !

    ReplyDelete
  30. കൈവെട്ടിമേത്തന്‍മാരുടെ വേദാന്തം അസ്സലായിട്ടുണ്ട്. നസ്രാണിയും മേത്തനും ഒക്കെ വല്ല ഗള്‍ഫിലോ അമേരിക്കയിലോ പോയി ഒന്ന് പണ്ടാരം അടങ്ങിത്തരുമോ?

    ReplyDelete
  31. നസ്രാണി ഫോറം
    1) ഒന്നാമത്‌ വേൾഡ്‌ ട്രേഡ്‌ സെന്റർ തകർന്ന സംഭവത്തിന്നു പിന്നിൽ ആരെന്നത ഇന്നുമൊരു സമസ്യയാണു. ട്രേഡ്‌ സെന്റരിൽ ജോലി ചെയ്തിരുന്ന ഏതാണ്ട്‌ മൂവായിരത്തിൽ കൂടുതൽ ജൂതന്മാരിൽ ഒരാൾ പോലും അന്നത്തെ സംഭവത്തിൽ കൊലചെയ്യപ്പെട്ടിട്ടില്ല എന്നതും ചേർത്തു വായിക്കേണ്ടതുണ്ട്‌. എന്നു മാത്രമല്ല യാദൃശ്ചികമെന്നോണം ട്രേഡ്‌ സെന്ററിൽ ജോലി ചെയ്തിരുന്ന ജൂതർ അന്നു കൂട്ടത്തോടെ അവധിയിലുമായിരുന്നു. ഇതു സമ്പന്ധമായി കുറെ ചോദ്യങ്ങൾ അമേരിക്കൻ പോരന്മാരും, സാമൂഹികപ്രവർത്തകരുമൊക്കെ അമേരിക്കൻ ഭരണകൂടത്തോട്‌ ഉന്നയിച്ചിരുന്നു,വ്യഖ്യാത സംവിധായകൻ മൈക്കിൾ മൂർ ഇതുമായി ബന്ധപ്പെട്ട അമേരിക്കൻ ഗൂഢാലോചന പുറത്തുവരത്തക്ക രിതിയിൽ ഒരു സിനിമ തന്നെ സംവിധാനം ചെയ്തിട്ടുമുണ്ട്‌. ദിവസം കഴിയും തോറും ട്രേഡ്‌ സെന്റർ അക്രമത്തിനെ കുറിച്ച അമേരിക്കൻ പൗരന്മാരുടെ മുൻ നിലപാടിൽ മാറ്റം വരുന്നുണ്ട്‌ എന്ന റിപ്പോർട്ടുകളും അവൈടെ നിന്നു വരുന്നു.
    യൂ.എ.ഇ ഭരണകൂടം പലരും ധരിചപോലെ ഒരു ഇസ്ലാമിക ഗവൺമന്റല്ല. രാജഭരണമാണു അവിടെ നിലനിൽക്കുന്നത്‌. ജനസംഖ്യയിൽ നൂറുശതമാനവും മുസ്ലിംകൾ ആയതു കൊണ്ട്‌ ഇസ്ലാം ഔദ്യോഗിക മതമാണെന്നു മാത്രം. മറ്റു മതസ്ഥരുടെ കാര്യം പോകട്ടെ, ഇസ്ലാമിക സംഘടനകൾക്കു വരെ ഇമറാത്തിൽ ഔദ്യോഗിക അംഗീകാരമില്ല എന്നു മനസ്സിലാക്കണം. കഴിഞ്ഞ തൊട്ടു മുന്നേയുള്ള റമദാൻ മാസത്തിൽ സംഘടനാ പരിപാടി നടത്തിയെന്നാരോപിച്ച്‌ കുറെ മുസ്ലിംകളെ ഇമാറാത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്‌.
    അമെരിക്കൻ ഭരണകൂടം സർവ്വ മതങ്ങൾക്കും പ്രവർത്തന സ്വാതന്ത്ര്യം ഭരണഘടനാപരമായി തന്നെ ഉറപ്പു നൽകുന്നു. എന്നാൽ പ്രവൃത്തിയിൽ അതിനു വിരുദ്ധമായത്‌ അനുഭവപ്പെടുന്നു. സംഘടിക്കുന്നതിനു ഭരണഘടനാപരമായി വിലക്കുള്ള ഇമാറാത്തിനെ ഇതുമായി താരതമ്യം ചെയ്യുന്നതിൽ പ്രസക്തിയില്ല.

    ReplyDelete
  32. നസ്രാണി ഫോറം
    2)കാളിദാസന്റേതു 'ഇസ്ലാം വിമർശനം' ആണെന്നു മാത്രം ധരിച്ചു പോകരുത്‌. അസഹിഷ്ണുതയിൽ നിന്നു രൂപമെടുത്ത 'നിന്ദതയാണു' കാളിദാസന്റെ ബ്ലോഗിന്റെ കാതൽ.
    3,4,5,6) ജോസഫിനെ വെട്ടിയവർ മുസ്ലിംകൾ തന്നെയാണെന്നതിൽ സംശയമൊന്നും വേണ്ട. നിരന്തരമായി, ഒരെ കോണിൽ നിന്നുയർന്നുവരുന്ന 'ആസൂത്രിതമായ മത നിന്ദക്കെതിരെ' ഉണ്ടായ വികാര പ്രകടനമാണു ജോസഫിനെതിരെ ഉണ്ടായത്‌. എന്നാൽ സംഭവം തിർച്ചയായും അപലപനീയമാണു. ഇത്തരം വികാരപ്രകടനങ്ങൽ കേരളത്തിലും ഇന്ത്യയിലും ആദ്യവുമല്ല, അങ്ങിനെയല്ല എന്നു സംഘടിതമായി വരുത്തീതീർക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും.
    'യേശു വ്യഭിചാരപുത്രനോ' എന്ന പുസ്തകത്തിന്റെ പേരിൽ അക്ബർ അക്രമിക്കപ്പെടുന്നില്ല എന്നത്‌ ക്രൈസ്തവ സമുദായവുമായി ബന്ധപ്പെട്ട വിഷയമാണു. അധികാരവും,സ്വാധീനവും ഉള്ളവരും അത്തരം സൗകര്യങ്ങൾ ഇല്ലാതവരും തമ്മിൽ പ്രതികരണത്തിലും വ്യക്തമായ വേർത്തിരിവു ഉണ്ടാകും. കൈവെട്ട്‌ കെസ്‌ കൈകാര്യം ചെയ്ത ഭരണവർഗ്ഗത്തിന്റെ 'അമിത ജാഗ്രത' തന്നെ അതിനു തെളിവാണു.
    സൗദിയുമായി ബന്ധപ്പെട്ട്‌ നേരത്തെ ഇമാറത്തുമായി പറഞ്ഞ അതെ വാക്യങ്ങൾ തന്നെ ഉദ്ദരിക്കുന്നു. 'സൗദിയിൽ നിലനിൽക്കുന്നത്‌ രാജഭരണമാണു, രാജഭരണത്തിനെ വിമർഷിച്ചു എന്നതിന്റെ പെരിൽ മാത്രം അനേകം പണ്ഡിതർ ഇന്നു ജയിലറക്കുള്ളിലാണു. ഇറാനിൽ വിഷയം അങ്ങിനെയല്ല. ഇറാൻ ഗവൺമന്റിന്റെ വിമർഷിക്കുവാനു പ്രകടനം നടത്തുവാനും അവിടെ സ്വാതന്ത്യം ഉണ്ട്‌. മൂന്നാം ലോകത്ത്‌ നിന്ന് ഏറ്റവും നല്ല സിനിമകൾ വരുന്നത്‌ ഇസ്ലാമിക്‌ റിപ്പപ്ലിക്‌ ഒഫ്‌ ഇറാനിൽ നിന്നാണെന്നത്‌ മറക്കരുത്‌. അതിൽ ഭൂരിഭാഗവും ഭരണകൂടത്തെ പ്രത്യക്ഷമായും പരൊക്ഷമായും വിമർഷിക്കുന്നവയാണു.

    ReplyDelete
  33. ഒരു കാര്യം മനസ്സിലാക്കുക. യേശു എന്ന‍ീയപ്പെടുന്ന പ്രവാചകനെ ഈസ(അ)യെയും മാതാവ്‌ മറിയമിനെയും ഖുർ ആനും, മുസ്ലിംകളും ഏതു നിലക്കാണു ബഹുമാനിക്കുന്നത്‌ എന്നു പരിഷോധിക്കുക. വിശുദ്ധ ഖുർ ആനിൽ ഒരെയൊരു സ്ത്രീയുടെ പെരിൽ മാത്രമാണു ഒരദ്ധ്യാം ഉള്ളത്‌. അത്‌ പ്രവാചക മുഹമ്മദ്‌(സ്‌)യുടെ മാതാവോ, ഭാര്യമാരുടെയോ, മക്കാളുടെ പെരിലോ അല്ല, മറിച്ച്‌ പ്രവാചകൻ ഈസായുടെ മാതാവ്‌ മറിയതിന്റെ പെരിലാണു.
    അല്ലാഹു ബഹുമാനിച്ച പ്രവാചക മാതാവിനെ കുറിച്ച്‌ മുസ്ലിംകൾ ഒരു നിലക്കും അപവാദം പറയുകയില്ല. അതു മുസ്ലിംകളുടെ വിസ്വാസതിന്റെ ഭാഗവുമാണൂ.

    ReplyDelete
  34. Mr Pulari,
    "ട്രേഡ്‌ സെന്റരിൽ ജോലി ചെയ്തിരുന്ന ഏതാണ്ട്‌ മൂവായിരത്തിൽ കൂടുതൽ ജൂതന്മാരിൽ ഒരാൾ പോലും അന്നത്തെ സംഭവത്തിൽ കൊലചെയ്യപ്പെട്ടിട്ടില്ല എന്നതും ചേർത്തു വായിക്കേണ്ടതുണ്ട്‌"

    ഇങ്ങനെ നുണയെഴുതാന്‍ ഇത് കുറാ‍നാണോ മാഷെ?

    .. the number of Jews who died in the attacks is variously estimated at between 270 to 400.. check this link:

    http://en.wikipedia.org/wiki/9/11_conspiracy_theories

    ReplyDelete