Tuesday, May 18, 2010

ഒരു പാവം ഇന്ത്യയും മുത്തലിക്കുമാരും

.
1850 may 14 -ലെ ഒരു മിനുട്ടില്‍ ബോംബെ ഗവര്‍ണറായിരുന്ന എല്‍ഫിന്‍സ്റ്റന്‍ പ്രഭു ഇങ്ങനെ എഴുതി : "ഭിന്നിപ്പിച്ചു ഭരിക്കുക എന്നതായിരുന്നു പഴയ റോമന്‍ ആദര്‍ശം. അത്‌ നമ്മുടെയും ആദര്‍ശമാവണം" - india in bondage, 1929, page 268

ബ്രിട്ടീഷ്‌ ഭീകര ഭരണത്തില്‍ എപ്രകാരം ഹിന്ദുവിനെയും മുസ്ളിമിനെയും പകുത്ത്‌ ഭരണം നടത്തിയെന്നതിന്‍റെ സ്പഷ്ടമായ ഈ സാക്ഷ്യത്തിന്‍റെ ദുരന്തനോവുകള്‍ ഇന്നും നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. ചരിത്രത്തില്‍ അവര്‍ വിതറിയിട്ട്‌ പോയ മുളക്പൊടിയുടെ നീറ്റല്‍ നാമെത്ര കഴുകിയിട്ടും മാറുന്നുമില്ല. അത്‌ മാറാത്തതല്ല, മറിച്ച്‌ അത്‌ പുതിയ രൂപത്തില്‍ 'ഹിന്ദുത്വ'മെന്ന വിഷമായി വീണ്ടും അവതരിച്ചതാണ്‌ ഇന്ത്യന്‍ ചരിത്രം പിന്നോക്കം പോകാന്‍ കാരണം.

60 ലക്ഷം വാങ്ങി കലാപം നടത്തിക്കൊടുക്കുന്ന കൊള്ളസഘംങ്ങളായി സംഘപരിവാര്‍ മാറുന്ന അവസാനകാഴ്ച്ച ഒരു പക്ഷേ അവസാനത്തേതായിരിക്കില്ല. സ്വാതന്ത്യ്രാനന്തരം രാഷ്ട്രപിതാവിനെ വകവരുത്തുകയും നിരോധിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള RSS എന്ന ഭീകര സംഘം ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ ദേശസ്നേഹവും കൂറും തെളിയിക്കണമെന്ന വാദം അധോവായു വലിച്ച്‌ മുകളിലേക്ക്‌ കയറ്റി പുറന്തള്ളുന്ന ബീഭത്സരസതന്ത്രങ്ങള്‍ ഇനി അത്രയൊന്നും ഏശുകയില്ലെന്ന്‌ മനസ്സിലാക്കിയായിരിക്കണം മുത്തലിക്കുമാരെ ഇറക്കി ഇന്ത്യയെ ചാമ്പലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്‌.

അതിന്‍റെ ഒരു പ്രതിദ്വനിയാണ്‌ നാം ഇങ്ങനെ കാണുന്നത്‌:

"ഇന്ത്യയെ ശൈഥില്യത്തില്‍ നിന്ന് രക്ഷിക്കാന്‍ എല്ലാ ഹിന്ദുക്കളും ആയുധമണിയണം" - രാമചന്ദ്ര പരമഹംസ്‌, പനിയര്‍, feb 2002

'രാമ ജന്‍മഭൂമി ന്യാസ്‌' ചെയര്‍മാന്‍റെ ഈ ഏറ്റുപറച്ചിലുകള്‍ക്ക്‌ എല്ലാ ഹിന്ദുക്കളുടെയും സ്വരമല്ലെന്ന് അവകാശപ്പെടുന്നവര്‍, പല ഹിന്ദുത്വക്കാരുടെയും സ്വരമായ RSS തലവന്‍റെ വാക്കുകള്‍ നോക്കാം :

"സ്വയം സേവകര്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായി കയ്യില്‍ ആയുധങ്ങള്‍ കരുതണം" - കെ. എസ്‌ സുദര്‍ശന്‍ (മുന്‍ സര്‍സംഘ്‌ ചാലക്‌), 2001 വിജയദശമി സന്ദേശത്തില്‍ പറഞ്ഞത്‌.

ദേശസ്നേഹമെന്ന ആലങ്കാരികത അണിഞ്ഞാല്‍ ജനകീയ ബോധത്തെ വഴിപിഴപ്പിക്കാമെന്നും അട്ടിമറിക്കാമെന്നും ഹിറ്റ്ലര്‍ കാണിച്ചുനല്‍കിയത്‌ ഹിന്ദുത്വം നടപ്പിലാക്കാന്‍ ആഗ്രഹിക്കുകയും അതിന്‍റെ മറവില്‍ നടത്തപ്പെടുന്ന ഭീകര അട്ടിമറികളും സ്പോടനങ്ങളും ദേശഭക്ത പ്രേരണകളില്‍ വരവു വയ്ക്കപ്പെടുകയും, മറിച്ചുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെടാവുന്ന ആക്രമണങ്ങളൊക്കെ പുതിയ സാമൂഹികക്രമത്തിലെ 'ഭീകര' പട്ടികയില്‍ ഇടം പിടിക്കുന്നതും പാക്കിസ്താന്‍ എന്ന ഇരമത്സ്യത്തെ സംഘപരിവാര്‍ ചൂണ്ടയില്‍ കൊരുത്തുവച്ചാണ്‌. നാസിസവും ഹിന്ദുത്വ ഫാസിസവും ഭൂരിപക്ഷ മാധ്യമങ്ങളും ഒന്നായിതീരുന്ന ആദര്‍ശപാപ്പരത്തം നാം അങ്ങനെ അനുഭവിക്കുകയും ചെയ്യുന്നു.

മാധ്യമങ്ങളുടെ ഈ അധര്‍മ്മവേഴ്ച്ച കൂടാതെ എന്‍.ഡി.എ ഭരണത്തോടെ സര്‍ക്കാറിന്‍റെ സകല സംവിധാനങ്ങളിലും ഹിന്ദുത്വ വര്‍ണ്ണ്യവും നുഴഞ്ഞുകയറിയിരിക്കുന്നു. അതിനു തെളിവുകള്‍ അവരുടെ സ്വന്തം മൊഴികള്‍ തന്നെ :

"നമുക്ക്‌ നേരെ എപ്പോല്‍ ആക്രമണമുണ്ടാകുന്നുവോ ഉടന്‍ ചെറുക്കണം. നമ്മള്‍ക്ക്‌ ആളുകളുടെ ഒരു കുറവുമില്ല. എല്ലാ മേഘലയിലും ശ്രദ്ദിക്കാന്‍ നമ്മുടെ ആളുകളുണ്ട്‌. വിദ്യാഭ്യാസ മേഘലയിലുള്‍പ്പെടെ. അതിനാല്‍ കൂടുതല്‍ ഭീകരമായ രീതിയില്‍ നാം പങ്കുവഹിക്കണം.." - കെ. എസ്‌ സുദര്‍ശന്‍, RSS (മുന്‍) സര്‍സംഘ്‌ ചാലക്‌, ദി ടെലഗ്രാഫ്‌, 2002, april 23

ഇന്ത്യന്‍ നീതിവ്യവസ്തയെ വെല്ലുവിളിച്ചും പല്ലിളിച്ചും അസഹിഷ്ണുതാപരമായ സാമൂഹിക പ്രതിലോമ മതാത്മകതയുടെ ആശയപ്രാചാരണവും സൈനികവല്‍ക്കരണവുമാണ്‌ വിഭിന്നപേരുകളില്‍ ഉപസംഘടനകളിലൂടെ RSS എന്ന മാതൃ സംഘം ചെയ്തുകൊണ്ടിരിക്കുന്നത്‌. അതിന്‍റെ പ്രത്യക്ഷ തെളിവാണ്‌ സുദര്‍ശന്‍റെ മുന്‍വാക്കുകള്‍. അവര്‍ക്കെതിരെ ആക്രമണമുണ്ടാവുകയല്ല ഉണ്ടാക്കിയെടുക്കുകയാണെന്ന് മുത്തലിക്കുമാര്‍ തെളിയിച്ച്‌ കഴിഞ്ഞതാണ്‌.

ന്യൂനപക്ഷ മേഘലകളില്‍ ബോംബ്‌ വയ്ക്കുകയും അവരെതന്നെ പ്രതിയാക്കുകയും പിന്നെ ഹുജിയുടെയോ ലഷ്ക്കറിന്‍റെയോ സിമിയുടെയോ ഇന്ത്യന്‍ മുജാഹിദിന്‍റെയോ ഭീകരനാക്കി പ്രതിഛായമാറ്റിക്കൊടുക്കുന്ന പുതിയതരം ഉപനയന ആചാരങ്ങള്‍ വിജയകരമായി നടന്നുവരുന്നുണ്ട്‌.

ഒരുപക്ഷേ മറ്റൊരു ഗോദ്ര ഉണ്ടാക്കി അതിലൂടൊരു ഗുജറാത്ത്‌ ആയിത്തീരാമായിരുന്ന 60 ലക്ഷത്തിന്‍റെ വിലയുള്ള കലാപം ചരമവാര്‍ത്തയുടെ പ്രാധാന്യം പോലുമില്ലാതെ പത്രങ്ങള്‍ തമസ്കരിക്കുന്നതും ഒരു ബസ്സ്‌ കത്തിക്കല്‍ കേസിലെ പത്താം പ്രതിയുടെ ദയനീയതയും പൊട്ടിക്കരച്ചിലും അതിന്‍റെ ഭീകരവല്‍ക്കരണവും ദിവസങ്ങളോളം ഒന്നാം വാര്‍ത്തയുമാവുന്ന മാധ്യമ നിര്‍മ്മിതിയുടെ ചൂരും നമുക്ക്‌ പുതിയ അനുഭവമല്ലാതാക്കിയിട്ടുണ്ട്‌.

അദ്വാനി രഥമുരുട്ടിപ്പോയ തെരുവുകള്‍ ചുട്ടുകരിക്കപ്പെട്ടപ്പോഴും ബാബറിയുടെ തകര്‍ക്കലിലെ മുഖ്യ പ്രതിയാവുമ്പോഴും കൊടും കുറ്റവാളിയായ അദ്ധേഹത്തെ വിശുദ്ദന്‍റെ വീരാളി പരിവേഷം കൊണ്ട്‌ നിറയ്ക്കപ്പെടുന്ന മാധ്യമ സംസ്കാരവും നീതിവ്യവസ്തയും എന്തിനു വേണ്ടി നിലകൊള്ളുന്നു .. ?

അതേസമയം കോയമ്പത്തൂറ്‍ സ്പോടനത്തില്‍ ആരോപണ വിധേയനായ മദനി കുറ്റം തെളിയിക്കപ്പെടാതെ 10 വര്‍ഷം പീഡനംകൊണ്ട്‌ ബലിയിടാന്‍ നിയോഗിക്കപ്പെടാനും ഭീകരനെന്ന്‌ ചാപ്പകുത്തി നിലനിര്‍ത്താനും കാണിക്കുന്ന പത്രധര്‍മ്മവും ന്യായപ്രമാണങ്ങളും എന്തിനു വേണ്ടി നിലകൊള്ളുന്നു .. ?

ഹിന്ദുത്വ ഭീകരതയെ മയപ്പെടുത്തുകയോ കുറ്റവിമുക്തമാക്കപ്പെടുത്തുകയോ ചെയ്യുന്ന മാധ്യമ ഡസ്ക്കുകളില്‍, ബൃഹത്തായ മറഞ്ഞിരിക്കുന്ന താല്‍പ്പര്യങ്ങളാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ ഒരു കുറ്റവുമില്ലെന്ന് മാത്രമല്ല, വിലകൊടുത്ത്‌ ന്യൂസുകള്‍ സൃഷ്ടിക്കപ്പെടുന്ന പുതിയ വെളിപ്പെടുത്തലുകള്‍ അതിനെ ശരിയും വയ്ക്കുന്നു.

"ഇന്നത്തെ സാഹചര്യം ഹിന്ദു ഉണര്‍ന്ന കാലഘട്ടമായി ഓര്‍മ്മിക്കപ്പെടും. ഗോദ്രയുടെ തിരിച്ചടി കഴിഞ്ഞ 1000 കൊല്ലമായി ഹിന്ദുക്കള്‍ അനുഭവിക്കുന്ന യാതനകള്‍ക്കുള്ള ഉചിതമായ തിരിച്ചടിയാണ്‌. നമ്മുടെ വിജയത്തിലേക്കുള്ള യാത്ര തുടങ്ങുന്നതും ഒടുങ്ങുന്നതും ഇതേ മാര്‍ഗ്ഗത്തിലായിരിക്കുമെന്ന് ഗുജറാത്ത്‌ നമുക്ക്‌ കാണിച്ചുതരുന്നുണ്ട്‌.. " - അശോക്‌ സിംഗാള്‍- VHP പ്രസിഡണ്ട്‌, hindustan times, 2002 may 6.

കലാപങ്ങള്‍ക്കായി കാത്തിരിക്കുകയും അതിനായി പണിയെടുക്കുകയും ചെയ്യുന്ന ചെകുത്താന്‍റെ മനസ്സോടുകൂടിയ നിലപാടാണ്‌ ഈ വാക്കുകള്‍. ഹൈന്ദവമുക്തി വംശീയ കലാപത്തിലൂടെയും ഭ്രൂണങ്ങളുടെ തേങ്ങലുകളിലൂടെയുമായിരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ദേശദ്രോഹ കുറ്റകൃത്യങ്ങള്‍ക്ക്‌ സുഖസൌകര്യമൊരുക്കുന്ന പറുദീസകള്‍ കുറഞ്ഞപക്ഷം ഗുജറാത്തുല്‍പെടെയുള്ള ബി.ജെ.പി ഭരണം നിലനില്‍ക്കുന്ന സംസ്താനങ്ങളില്‍ സംജാതമായിട്ടുണ്ട്‌. അത്കൊണ്ടാണ്‌ ഗുജറാത്ത്‌ കലാപവേളയില്‍ RSS ‌-ന്‍റെതായി (ഗുജറാത്ത്‌ ടുഡേയില്‍) റിപ്പോര്‍ട്‌ ചെയ്യപ്പെട്ടത്‌ :

"യെ അന്തര്‍ കി ബാത്‌ ഹെ, പോലീസ്‌ ഹമാര സാത്‌ ഹെ" - കമ്മ്യൂണലിസം കോംബാറ്റ്‌, 2002 march - april

"ഇമാം-ഇ-ഹിന്ദ്‌" എന്ന്‌ അല്ലാമാ ഇഖ്ബാല്‍ വിശേഷിപ്പിച്ച ത്രേതായുഗത്തിലെ ഒരു മാതൃകാ പുരുഷന്‍ ഇന്നത്തെ കലിയുഗത്തില്‍ ഒരു വിദ്വേഷത്തിന്‍റെ പ്രതീകമാക്കി മാറ്റിയ ഹിന്ദുത്വവും രാമസേനക്കാരും അദ്ധേഹത്തെ നിന്ദിക്കുകയാണു ചെയ്യുന്നത്‌. ഇസ്ളാമിന്‍റെ പേരില്‍ തീവ്രവാദത്തിനിറങ്ങുന്നവരും ചെയ്യുന്നത്‌, 'സമാധാനം' ഉണ്ടാവട്ടെ എന്ന്‌ പരസ്പരം ആശ്ളേഷം ചെയ്യുന്നതിന്‍റെ പ്രാധ്യാന്യം പഠിപ്പിച്ച ഒരു പ്രവാചകനോടുള്ള നിന്ദയാണ്‌.

കലാപങ്ങള്‍ നടത്തുന്നതിനും ദുരന്തങ്ങള്‍ വിതക്കുന്നതിനും RSS - ന്‌ അവരുടേതായ വിരുതും മികവുമുണ്ട്‌. ഇതു കൂടുതലും നടത്തിക്കൊണ്ടിരിക്കുന്നത്‌ ശ്രീരാമസേന പോലെയോ അഭിനവ്‌ ഭാരത്‌ പോലെയോ വി.എച്ച്‌.പി - ബജ്റംഗ്ദല്‍ പോലെയോ ഉള്ള തദ്ദേശീയമായി തട്ടിക്കൂട്ടപ്പെട്ട ഉപതീവ്രവാദ മാഫിയാ സംഘങ്ങളാണ്‌. അതിനാല്‍ തന്നെ പിടിക്കപ്പെടുന സന്ദര്‍ഭങ്ങളില്‍ അനായാസേന ഇവരെ തള്ളിപ്പറയാനും RSS -ന്‌ വളരെ എളുപ്പവുമാണ്‌.

തെരുവിലൂടെ തിടുക്കപ്പെട്ട്‌ വീടണയാന്‍ നിങ്ങല്‍ നടന്നുപോകുന്നനേരം മാംസകഷണങ്ങളായി ചിതറപ്പെടുമ്പോല്‍ ഒരു മുസ്ളിം ഭീകരന്‍റെ രൂപം വന്ന് നിറയുന്ന നിര്‍മ്മിക്കപ്പെട്ട ഓര്‍മ്മകള്‍ക്ക്‌ വിടകൊടുക്കേണ്ട സമയം സമാഗതമായി. കാലം തുറന്ന് തരുന്ന സത്യത്തിന്‍റെ അനശ്വരമായ കണ്ണാടികളില്‍ മുത്തലിക്കുമാരുടെ മുഖം പതിയെ വന്ന് നിറയുകയാണ്‌.

അഹമ്മദാബാദ്‌ സ്പോടനങ്ങളെ കുറിച്ച്‌ ബി.ജെ.പി നേതാവ്‌ സുഷമാസ്വരാജ്‌ പറഞ്ഞ അഭിപ്രായം നീര്‍ക്കെട്ട്‌ വന്ന് അടഞ്ഞത്‌ പോലെ ഇന്നും അസ്വസ്തയുണ്ടാക്കി നമ്മുടെ നെഞ്ചിന്‍ കൂടിനകത്ത്‌ തന്നെ കെട്ടിനില്‍പ്പുണ്ട്‌. ഇന്ത്യയിലുണ്ടാവുന്ന സ്പോടനങ്ങളൊക്കെ 'ക്വട്ടേഷന്‍' ചെയ്യപ്പെട്ടതാണെന്ന ഒരു മുതിര്‍ന്ന നേതാവിന്‍റെ നീണ്ട അഭിപ്രായം ഒരു നാവുപിഴയല്ല. അത്‌ സംഘപരിവാര അനുഭവങ്ങളുടെയും നടത്തിപ്പിന്‍റെയും ഒരു തികട്ടല്‍ കൂടിയാണ്‌. അതിങ്ങനെ :

"അമേരിക്കന്‍ കരാറില്‍ ഒപ്പുവച്ചതിനെ ചൊല്ലി മുസ്ളിംകള്‍ക്കിടയിലുണ്ടായ വൈക്ളബ്യം അകറ്റാനും ക്യാമറ കണ്ണിലൂടെ കോഴപ്പണം പുറത്ത്‌ വന്നതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനും വേണ്ടി ബി.ജെ.പി ഭരിക്കുന്ന സംസ്താനങ്ങളെ ലക്ഷ്യമിട്ട്‌ ഈ ആക്രമണം സംഘടിപ്പിച്ചത്‌ യു.പി.എ സര്‍ക്കാരാണെന്നതിനു മതിയായ സാഹചര്യ തെളിവുകളുണ്ട്‌.. " - hindistan times, 2008 july 31

പിന്നീട്‌ ഇത്‌ ഹുജിയും ഇന്ത്യന്‍-മുജാഹിദീനും സിമിയുമൊക്കെ ആയി മാഞ്ഞ്‌ പോകും. ഇതൊക്കെ നിരോധിതപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ കാര്യങ്ങള്‍ അത്രയും എളുപ്പം. ആരോടും ഒരു കണക്കും ബോധിപ്പിക്കേണ്ട. സൌകര്യം പോലെ ഏതെങ്കിലും വഴിപോക്കനെ പൊക്കി ഈ സംഘടനയുടെ കമാന്‍റെറാക്കി ഉത്സവമാഘോഷിച്ച്‌ കിടന്നുറങ്ങോഴായിരിക്കും അടുത്ത സ്പോടനത്തിന്‍റെ പ്രകമ്പനം മറ്റൊരു നഗരത്തെ നടുക്കുന്നത്‌.

അങ്ങനെ മാഫിയാ സംഘങ്ങളുടെയും സംഘപരിവാരങ്ങളുടെയും ഇടയില്‍ ഞെരുങ്ങിയമര്‍ന്ന്, താന്‍ ചിതറിതെറിച്ച്‌ കൊല്ലപ്പെട്ടതെന്തിനു വേണ്ടിയെന്ന് അറിയാത്ത കര്‍ഷകന്‍റെയും ചുമട്ട്‌ തൊഴിലാളിയുടെയും ചെരുപ്പുകുത്തിയുടെയും നിണചാലുകള്‍ വീണ്ടും വീണ്ടും തെരുവില്‍ സൃഷ്ടിക്കപ്പെട്ട്‌ ഒരു പാവം ഇന്ത്യ..
.

10 comments:

  1. ഡല്‍ഹിയിലെ ബട്‌ ലാഹൌസ്‌ ഏറ്റുമുട്ടലിന്‌ ശിവരാജ്‌ പാട്ടീല്‍ ഡല്‍ഹി പോലീസ്‌ ഹെഡ്‌ ക്വാര്‍ടേസിലേക്ക്‌ നേരിട്ട്‌ ചെന്ന് നേതൃത്വം നല്‍കി എന്നതും (times of india, 20 september 2008) ചേര്‍ത്തു വായിക്കുമ്പോല്‍ ബി.ജെ.പി സര്‍ക്കാരുകളെക്കാല്‍ വ്യാജ ഏറ്റുമുട്ടലുകള്‍ സംഘടിപ്പിക്കുനതിനു ഒട്ടും മോശമല്ല തങ്ങളെന്ന് കോണ്‍ഗ്രസ്സും തെളിയിച്ചെടുത്തിരിക്കുന്നു..

    ReplyDelete
  2. വ്യക്തമായും ആധികാരികമായും
    കാര്യം പറഞ്ഞു...
    ശരിയാണ്..
    യോജിക്കുന്നു..
    പൂര്‍ണമായും!

    ReplyDelete
  3. 'പ്രമുഖന്മാരെ' അണിനിരത്തികൊണ്ടുള്ള ചാനല്‍ ടോക്കുകളില്ല.ന്യൂസേഷ് കുമാറുമാരുടെ വാചകക്കസര്‍ത്തുകളില്ല.പത്രമുത്തശ്ശിമാര്‍ക്ക് വെണ്ടക്ക അക്ഷരത്തില്‍ കടുപ്പിച്ച് കാണിക്കാന്‍ മാത്രം 'സെന്‍സേഷനല്‍' ന്യൂസുമല്ലയിത്.

    കഷ്ടം കഷ്ടം.

    ReplyDelete
  4. good koottam polulla kududal alukal vayikkuna sittukalil prasiddekarikuka ead spodanam unddayalum udane simi indian mujahideen ennokkey matram kelkkum kurach niraparadikaley pidich jailil idum ath chodikkunnavar polum pinne beegaran marayi marunu

    ReplyDelete
  5. ബക്കര്‍,

    താങ്കളുടെ മത-തീവ്രവാദ മനസ്സ് ധാരാളം അസത്യങ്ങള്‍ പുലമ്പുന്നതിനാല്‍ പ്രതികരണങ്ങള്‍ വേണ്ട എന്ന് വച്ചതാണ്. മനപ്പൂര്‍വം അസത്യം പ്രചരിപ്പിക്കാന്‍ തുനിഞ്ഞിരിക്കുന്ന ബക്കറിനോട് എന്ത് പറയാന്‍??

    ഇവിടെ ആര്‍ എസ് എസ്സിനെ ശ്രീരാമസേനയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചിരിക്കുന്നു. സംഘ പരിവാര്‍ എന്ന് പറയുമ്പോള്‍ ആരൊക്കെ ഉള്‍ക്കൊള്ളുന്നു എന്ന് സാധാരണക്കാര്‍ക്ക് വലിയ പിടിയില്ലല്ലോ! അതിനാല്‍ എല്ലാ സംഘടനകളെയും തീവ്രവാദക്കേസില്‍ പെടുമ്പോള്‍ ആര്‍ എസ് എസ്സുമായി ചേര്‍ത്ത് പിടിക്കാന്‍ താങ്കളെപ്പോലെ ഉള്ളവര്‍ക്ക് ആഗ്രഹം കാണില്ലേ?? നടക്കട്ടെ, ഇത് വരെ നല്ലൊരു ആരോപണം ആര്‍ എസ് എസ്സിനെതിരെ ഉന്നയിക്കാന്‍ കഴിഞ്ഞില്ലല്ലോ!!

    ഇങ്ങനെ ഒക്കെ ആശ്വസിക്കൂ..

    ReplyDelete
  6. ജിപ്പൂസ് വിലയിരുത്തി

    ReplyDelete
  7. R S S ഒരു സാംസ്കാരിക സംഘടന ആണ്
    താന്‍ പറയുന്നത് പോലെ വര്‍ഗീയ സംഘടന അല്ല
    ആദ്യം അത് മനസ്സിലാക്കി ബ്ലോഗ്‌ എഴുതുക

    സ്വന്തമായി ബ്ലോഗ്‌ ഉണ്ടെന്നു വിചാരിച്ചു വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയരുത്

    അങ്ങനെ ചെയ്‌താല്‍ നമുക്കും ചിലത് പറയേണ്ടി വരും
    ഇനിയെങ്കിലും വായില്‍ തോന്നിയത് വിളിച്ചു പറയാതിരിക്കുക

    ReplyDelete
  8. ഹിന്ദുത്വം എന്താണെന്ന് താങ്കള്‍ക്കറിയുമോ?
    എല്ലാ മതങ്ങളെയും ഒരു സംസ്കാരം ആണ് ഹിന്ടുട്വതിനുല്ലത്

    അങ്ങിനെ അല്ലയിരുന്നെങ്ങില്‍ ഇന്ത്യയില്‍ മറ്റു മതങ്ങള്‍ ഉണ്ടാവുമായിരുന്നില്ല

    ആദ്യം അത് മനസ്സിലാകൂ

    ReplyDelete
  9. ബക്കറേ..തുറന്നു പറയുന്നതിനു ക്ഷമാപണം. താങ്കളിങ്ങനെ നിരന്തരം വിഡ്ഢിത്തം വിളിച്ചു പറയുന്നതു കാണുമ്പോൾ സഹതാപം തോന്നുകയാണ്. “60 ലക്ഷം വാങ്ങി കലാപം നടത്തിക്കൊടുക്കുന്ന കൊള്ളസഘംങ്ങളായി സംഘപരിവാര്‍ മാറുന്നെന്ന്‌! അല്ല ബക്കറ - മുത്തലിക്കെന്നും ലക്ഷമെന്നുമൊക്കെ കേട്ടപ്പോൾവിചാരിച്ചു താങ്കൾ വല്ല സ്റ്റിംഗ്‌ ഓപ്പറേഷന്റെയും കഥയായിരിക്കും പറയാൻ പോകുന്നതെന്ന്‌. പക്ഷേ അതിന്റിടയ്ക്ക് അതാ വീണ്ടും സംഘപരിവാർകയറി വന്നിരിക്കുന്നു? അപ്പോൾ ശ്രീരാമസേനയല്ലേ? ആകെ കൺക്ലൂഷനായിപ്പോകുന്നു. അല്ല ബക്കറേ..സത്യത്തിൽ എന്തൂട്ടാണ് ഈപ്പറയുന്ന സംഘപരിവാർ? വല്ല പിടിയുമുണ്ടെങ്കിൽ പറഞ്ഞുതന്നാൽ ഉപകാരം. ഇതുവരെ മനസ്സിലാക്കി വച്ചതൊക്കെ മനസ്സിൽ നിന്നു മായ്ച്ചു കളയേണ്ട്ണ്ടി വരുമോ ആവോ!

    ReplyDelete
  10. നകുലന്‍..

    നമ്മള്‍ ഇതിനെ കുറിച്ചൊക്കെ ചര്‍ച്ചിച്ചതാണ്‌. . അദ്വാനി പ്രഖ്യാ സിംഗിനെയും യദിയൂരപ്പ മുത്തലിക്കൈനെ സംരക്ഷിക്കാന്‍ നടക്കുകയും ചെയ്യുന്നത്‌ കാണുമ്പോല്‍ മനസ്സിലാക്കപ്പെടേണ്ടതെന്താണ്‌. കൂടാതെ മുത്തലിക്‌ മുന്നോട്ട്‌ വയ്ക്കുന്നതും പ്രവര്‍ത്തിച്ച്‌ കാണിക്കുന്നതും പരിവാര 'ഹിന്ദുത്വ' അജണ്ടതന്നെയാണ്‌ .

    ReplyDelete