Tuesday, May 5, 2009

ക്രൌഞ്ചപക്ഷികളും വേട്ടക്കാരും : ഹിന്ദുത്വം ഹിന്ദൂയിസത്തിനെതിരെ


മീരയുടെ ക്രൌഞ്ചപക്ഷികള്‍ എന്ന പേരില്‍ ശ്രീ റാവുത്തര്‍ , സമകാലിക ഇന്ത്യ നേരിടുന്ന ഭീഷണമായ അവസ്ഥയെ (അപ)നിരീക്ഷിച്ച്‌ (ഹിന്ദുത്വ-സംഘപരിവാര്‍) നെ കുറിച്ച്‌ എഴുതിയ പോസ്റ്റില്‍ ഞാനുമായി നടന്ന സംവാദങ്ങളില്‍ നിന്നും രൂപപ്പെട്ട ആശയങ്ങളുടെ സംഗ്രഹവും കുറച്ചധികവുമാണു ഇവിടെ ചര്‍ച്ഛ ചെയ്യുന്നതു..

മനുഷ്യാവകാശ പ്രവര്‍ത്തകരെയും, സാഹിത്യകാരന്‍മാരെയും, ബുദ്ധിജീവികളെയും പ്രതിസ്താനത്ത്‌ നിര്‍ത്തി, 'ഹിന്ദുത്വ-സംഘപരിവാര്‍' ആര്യ സമീപനം ഇന്ത്യക്ക്‌ നല്‍കാനിരിക്കുന്ന പ്രത്യാശയെക്കുറിച്ഛാണു ശ്രീ റാവുത്തര്‍ സ്വപ്നം കാണുന്നതു..

ഈ സ്വപ്നത്തിണ്റ്റെ, ഉണര്‍ന്നിരിക്കുന്ന മറുപുറം നിരീക്ഷിക്കുന്നതു, അല്ലെങ്കില്‍ മഹത്തായ ഇന്ത്യയെക്കുറിച്ച്‌ സ്വപ്നം കാണുന്ന ശരാശരി ഇന്ത്യക്കാരന്‍റെ വ്യാകുലതകളെ സമകാലിക ഇന്ത്യയില്‍ 'സംഘം' സമ്മാനിക്കുന്ന നോവില്‍ നിന്നാണു ഇതിവിടെ നോക്കിക്കാണുന്നതു..

പൂര്‍ണ്ണമായും ശ്രീ റാവുത്തര്‍ ഇവിടന്നങ്ങോട്ട്‌ മറയുകയാണു, ഈ ലേഖനത്തിന്‍റെ സ്കോപില്‍ നിന്നും..

രുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സവര്‍ക്കര്‍ ഇളക്കിവിട്ട ഭൂതം, 'ഹിന്ദു ദേശീയതാ' വാദം തികച്ഛും പുതിയൊരു മതത്തിന്‍റെ കാല്‍പ്പനിക കവാടങ്ങളാണു തുറന്നിട്ടതു..

'ഹിന്ദുത്വം' എന്നതിലൂടെ സംഘപരിവാര്‍ ആശിക്കുന്ന മതം പൂര്‍ണ്ണമായും ഹിന്ദൂയിസത്തില്‍ നിന്നും ഭിന്നമായ വിദ്വേഷത്തിന്‍റെ, പഴയകാല ഒരു അധിനിവേശ മതമാണു. പ്രതിസ്ഥാനത്ത്‌ ശത്രുവിനെ മാറ്റിയെന്നു മാത്രം.

ചിരപുരാതന കാലംതൊട്ട്‌ ഹിന്ദൂയിസം എന്നറിയപ്പെടുന്ന സനാതന മൂല്യങ്ങള്‍ (ധര്‍മ്മങ്ങള്‍) എന്ന സാംസ്കാരിക പാരമ്പര്യത്തില്‍ വൈവിദ്യമാര്‍ന്ന ഒരു ഇന്ത്യ തന്നെയാണു വിലയം ചെയ്തിരിക്കുന്നതു.

നിര്‍വചിക്കാനും വിവേചിച്ചെടുക്കാനും അത്യന്തം ദുഷ്കരവും സങ്കീര്‍ണ്ണവുമായ ദര്‍ശനങ്ങളുടെയും വേദ-വേദാന്തങ്ങളുടെയും, സ്മൃതി-ശ്രുതികളുടെയും, തന്ത്രങ്ങളും, പുരാണങ്ങളും, ഇതിഹാസങ്ങളും ചേര്‍ന്ന ഒരു മഹാ ബഹുവര്‍ണ്ണ പ്രപഞ്ചം..

അതില്‍ മരണാന്തരമോ, പുനര്‍ജന്‍മമോ ഇല്ലാത്ത വേദ നിരാസത്തിലധിഷ്ടിതമായ ചാര്‍വകാ ദര്‍ശനങ്ങളും ഇന്ത്യയില്‍ നിറഞ്ഞ്‌ നിന്നിരുന്നു, ആറാം നൂറ്റാണ്ടില്‍.. അതില്‍ ഒരുപാട്‌ ദൈവ സങ്കല്‍പ്പങ്ങല്‍, ചിലപ്പോല്‍ അഗ്നി, ചിലപ്പോല്‍ ഈശ്വര ശരീരത്തിന്‍റെ 'വിശുദ്ധ' ഭാഗങ്ങള്‍, ചിലപ്പോല്‍ ആത്മാവും പ്രാണനും, ചിലപ്പോല്‍ പ്രകൃതിയും പുരുഷനിലുമുള്ള മോക്ഷ വിശ്വാസം തുടങ്ങിയവയെല്ലാം ഉണ്ടായിരുന്നു..

അങ്ങനെ പ്രാകൃത ദൈവ-സങ്കല്‍പ്പങ്ങള്‍ തൊട്ട്‌ വേദങ്ങളിലെ ഏക ദൈവ വിശ്വാസങ്ങള്‍ വരെ ഈ ധാരകളില്‍ നിറഞ്ഞിരുന്നു.. ഈ വിശ്വാസങ്ങളില്‍ ഒരു ദൈവവും മറ്റൊരു ദൈവത്തിന്‍റെ അസ്ഥിത്വത്തെ ചോദ്യം ചെയ്തിരുന്നില്ല.. അല്ലെങ്കില്‍ ഓരോരുത്തരും അവനവനു കൊള്ളാവുന്ന രീതിയില്‍ ദൈവങ്ങളെ രൂപപ്പെടുത്തിയെടുത്തിരുന്ന ഒരു പ്ളൂറല്‍ സാമൂഹിക വ്യവസ്ഥിതിയാണു പൊതുവെ ഭാരതം തുടര്‍ന്നു വന്നിരുന്നതു.
പിന്നീട്‌ ഇസ്ളാമും ക്രിസ്തുമതവും അവിടെ ലയിച്ച്‌ ചേര്‍ന്നു..

ശ്രീ 'ആനന്ദി'നെപ്പോലുള്ള ചിന്തകന്‍മാര്‍ പറയുന്നതു 'ഹിന്ദു മത'മല്ല, മറിച്ഛ്‌ "ഹിന്ദു മതങ്ങളാണു" ഇന്ത്യയില്‍ നിലനില്‍ക്കുന്നതു. എല്ലാ മതങ്ങളും ഇന്ത്യ എന്ന മഹാമേരുവിലെ ശിഖരങ്ങള്‍.. ഇതാണു ഹിന്ദൂയിസം എന്ന്‌ പൊതുവെ പറയാവുന്നതു..

പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിനും അതിനു മുന്‍പും ധാരാളം സമാജുകളിലൂടെ നടന്ന കാലിക പരിഷ്കാരങ്ങള്‍ ഒരു ഇന്‍റെലക്ച്വല്‍ മുന്നേറ്റമായിരുന്നെങ്കില്‍ 'സംഘം' നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വം ഉന്നമാക്കുന്നതു അതിന്‍റെ എതിര്‍ ദിശയിലാണു..
ഹിസ്റ്റീരിയയിലൂടെയുള്ള അടിമപ്പെടുത്തല്‍. ആ കുതിപ്പ്‌ പിന്നോട്ടാണു..

ഈ പിന്നോട്ട്‌ പോക്കിനു നേതൃത്തം നല്‍കിയത്‌ സ്വാമി ദയാനന്തന്‍റെ ആര്യസമാജമായിരുന്നു. മതപരമായി അന്തവിശ്വാസങ്ങള്‍ക്കെതിരെ അതു നിലകൊണ്ടെങ്കിലും രാഷ്ട്രീയപരമായി അതു ബി.സി 1500 നും 100 ഇടയില്‍ നടന്ന ആര്യ അധിനിവേശമാണു ഇരുപത്തൊന്നാം നൂറ്റാണ്ടിലും പുറത്തെടുക്കുന്നതു.


ആര്യ-അധിനിവേശം ഒരു കെട്ടുകഥയാണെന്നാണു സംഘ പരിവാര്‍ ഇപ്പോല്‍ നിര്‍വ്വചിക്കുന്നതു. ഇതു ദയാനന്ത സ്വാമി നിര്‍വചിച്ച്‌ കൊടുത്തതാണു. അദ്ധേഹത്തിന്‍റെ ആര്യാവര്‍ത്തത്തില്‍ ദക്ഷിണ-പൂര്‍വ്വ ഭാരതം ഉണ്ടായിരുന്നില്ല. ആ തിയറിയനുസരിച്ച്‌ പ്രപഞ്ചാരംഭം മുതല്‍ ആര്യാവര്‍ത്തത്തില്‍ നിവസിച്ചുവന്നതു ആര്യന്‍മാരാണു..

ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനുമടങ്ങുന്ന സമൂഹത്തില്‍ ശൂദ്രന്‍ അനാര്യനായിരുന്നു. ആര്യാവര്‍ത്തത്തിനു വെളിയിലുള്ള പ്രദേശങ്ങള്‍ മ്മ്ളേച്ച ദേശങ്ങളാണു. അവിടുള്ളവര്‍ രാക്ഷസന്‍മാരാണു. അങ്ങനെയാണു രാവണന്‍ രാക്ഷസനാവുന്നതു.

അല്ലെങ്കില്‍, അമ്പും വില്ലും കുലച്ഛുനടന്ന ശ്രീരാമന്‍ എങ്ങനെയാണു, വിമാനം ഓടിച്ഛു നടക്കുകയും ആഡംബര രമ്യ ഹര്‍മ്മങ്ങളും പൂന്തോട്ടങ്ങളും ഒക്കെയുള്ള ഒരു നഗര സംസ്കാരം ഉണ്ടായിരുന്ന ലങ്കയെക്കാളും രാവണനെക്കാളും വിശിഷ്ടനും ദൈവവുമാകുന്നതു..


ഈ ആര്യാവര്‍ത്തത്തില്‍, സിന്ധൂനദീതടത്തില്‍ നിറഞ്ഞു നിന്നതു ദ്രാവിഡ സംസ്കാരമായിരുന്നു. പക്ഷേ അതു നിരാകരിക്കുന്ന പുത്തന്‍ കണ്ടുപിടുത്തങ്ങല്‍ സംഘത്തില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നു. അതു കൊണ്ടാണു ഈ ദ്രവിഡ ദേശീയതയിലൂന്നി സാംസ്കാരികമായി ശക്തരാവാന്‍ വാദിച്ഛിരുന്ന പെരിയാറി (ഇ.വി രാമസ്വാമി) നെ പോലുള്ളവര്‍ സംഘത്തിനും കുഴലൂത്തുകാര്‍ക്കും അനഭിമതനും വിഘടന വാദക്കാരനുമാകുന്നതു..

അദ്ധേഹത്തിനെതിരെ തിരിയാന്‍ മറ്റൊരു കാരണം 'ദ്രാവിഡ മതത്തിന്‍റെ അറബിയിലുള്ള നാമമാണു ഇസ്ളാം' എന്ന്‌ അഭിപ്രായപ്പെട്ടിരുന്നു എന്നതും കൊണ്ട്‌ കൂടിയാണു.

കാരണം യുധിഷ്ടിരന്‍ മുതല്‍ യാഷ്പാല്‍ വരെയുള്ള ആര്യ ചക്രവര്‍ത്തിമാര്‍ വാണ ആര്യാവര്‍ത്തം മുസ്ളിംകളും പിന്നെ പാശ്ചാത്യരും തട്ടിയെടുത്തു എന്ന്‌ ദയാനന്തന്‍റെ വാദം പ്രോപഗറ്റ്‌ ചെയ്യപ്പെടാന്‍ അതു തടസ്സമാണു എന്നതിനാലാണു.

ഈ വികലവാദങ്ങളില്‍ നിന്നുമാണു ബാബറും ഔറം ഗസീബും, ടിപ്പുവും ഫോസിലുകളില്‍ നിന്നുയര്‍ന്ന്‌ 'ഹിന്ദുത്വ' വര്‍ഗ്ഗീയ വികാരങ്ങളുടെ ഇന്ധനമായി പരീക്ഷിക്കപ്പെടുന്നതു..

മനുഷ്യര്‍ക്കിടയില്‍ തെരെഞ്ഞെടുക്കപ്പെട്ട വര്‍ഗ്ഗം ആര്യന്‍മാരാണെന്ന്‌ നിരന്തരം പ്രഘോഷിക്കപ്പെട്ടു. വേദങ്ങല്‍ മാത്രമാണു പരമ സത്യമെന്ന്‌ വിശ്വസിക്കുകയും വേദങ്ങളിലുള്ളതേ അംഗീകരിക്കപ്പെടാവൂ എന്ന ആര്യ സമാജവും ദയാനന്ദും വിശ്വസിച്ഛു. അങ്ങനെ മനുസ്മൃതി 'ഹിന്ദു ശരീ-അത്തായി' ഉയര്‍ന്നു.

രസകരമായി തോന്നുന്ന, അതേസമയം കേരളത്തില്‍ ബ്രാഹ്മണ്യം പരീക്ഷിച്ച്‌ നടപ്പാക്കിയ ഒരു മനു ശരീ-അത്ത്‌ നിയമം നോക്കൂ..

" .. ( ബ്രാഹ്മണ) സ്ത്രീകള്‍ക്ക്‌ താഴ്ന്ന ജാതിയിലുള്ള പുരുഷനോട്‌ വേഴ്ച്ഛ പാടില്ല.. കാരണം എപ്പോഴും സമജാതിയിലേക്കോ താഴ്ന്ന ജാതിയിലേക്കോ മാത്രമേ ബീജം പ്രവഹിക്കാവൂ.." - സത്യപ്രകാശ്‌: അദ്ധ്യായം IV.

തുടര്‍ന്ന് വായിക്കുക....
ക്രൌഞ്ചപക്ഷികളും വേട്ടക്കാരും : 'സംഘ'പരിണാമം

51 comments:

  1. പ്രീയ ബക്കര്‍,
    താങ്കള്‍ ഈ കമന്റില്‍ പറഞ്ഞത്

    അവസാനമായി വന്ന അജ്മല്‍ കസബ്‌ പോലും ഹിന്ദു പീഡനത്തിനല്ല വരുന്നതു, കാഷ്മീര്‍ വിമോചനമെന്ന രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണു. ഇനി ഗസ്നിയെയും ടിപ്പുവിനെയും ഹിന്ദു പീഡനത്തിണ്റ്റെ കഥപറയാന്‍ താങ്കളെടുക്കില്ല എന്ന്‌ കരുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..“

    മുബയില്‍ നൂറുകണക്കിനാളുകളെ വെടിവച്ചു കൊന്നവന്റെ രാഷ്ട്രീയ ലക്ഷ്യം കാഷ്മീര്‍ വിമോചനമെന്ന കണ്ടെത്തിയ താങ്കളുടെ ‘നിക്ഷ്പക്ഷ മതേതര’ കാഴ്ചപ്പാട് അപാരം തന്നെ.

    ഇമ്മാതിരി രാഷ്ട്രീയ ലക്ഷ്യക്കാരും അവരുടെ ‘ലക്ഷ്യം‘ അറിയാവുന്നവരും ഉണ്ട് എന്നതാണ് സംഘപരിവാറും ബി ജെ പിയും നിലനില്‍ക്കുന്ന്തിന്റേയും വളരുന്നതിന്റേയും അടിസ്ഥാനം.

    ReplyDelete
  2. ബക്കര് ഭായ്,

    ഈ ആര്യന് ഇന്വേഷന് തിയറി മാറ്റിപ്പിടിക്കാരായില്ലേ?

    താങ്കളുടെ കണക്കു പ്രകാരം ബി സി 1500 നു ശേഷമാണല്ലോ ആര്യന്മാര് ഇവിടെ വന്നത്. അങ്ങനെയെങ്കില് 5000 കൊല്ലം മുന്പ് വറ്റി വരണ്ടു ഇല്ലാതായിപ്പോയ സരസ്വതി നടിയെപ്പറ്റി എങ്ങനെ ഈ ആര്യന്മാര്ക്ക് അറിവുണ്ടായി?

    ഒന്നു പറഞ്ഞു തരാമോ?

    ......."മനുഷ്യര്ക്കിടയില് തെരെഞ്ഞെടുക്കപ്പെട്ട വര്ഗ്ഗം ആര്യന്മാരാണെന്ന് നിരന്തരം പ്രഘോഷിക്കപ്പെട്ടു. വേദങ്ങല് മാത്രമാണു പരമ സത്യമെന്ന് വിശ്വസിക്കുകയും വേദങ്ങളിലുള്ളതേ അംഗീകരിക്കപ്പെടാവൂ എന്ന ആര്യ സമാജവും ദയാനന്ദും വിശ്വസിച്ഛു.".......

    ആരാണിവിടെ അവനവന്റെ വിശ്വാസം മാത്രമാണ് പരമസത്യമെന്നു വിസ്വസിക്കാത്തത്?

    താങ്കള്ക്കു താഴെ കൊടുത്തിരിക്കുന്ന വരികളെ പറ്റി എന്താണഭിപ്രായം? ഒന്നരിഞ്ഞാല് കൊള്ളാമായിരുന്നു.

    5.33 "For those who do not submit to Allah their Punishment is . . . execution or crucifixion, or the cutting off of hands and feet, from the opposite sides, or exile from the land".

    9/5: Then when the sacred months have passed, slay the idolaters wherever ye find them, and take them (captive), and besiege them, and prepare for them each ambush. But if they repent and establish worship and pay the poor‐ due, then leave their way free. Lo! Allah is Forgiving, Merciful

    Don’t get angry. It is not an abuse

    ReplyDelete
  3. വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.. ഇതില്‍ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത്?? ഹിന്ദുക്കളെ എല്ലാവരെയും ജാതിയുടെയും വര്‍ണത്തിന്റെയും തടവറകളില്‍ തളച്ചിടാന്‍?? ഹിന്ദുക്കള്‍ സംഖടിക്കുന്നു എന്ന് കാണുമ്പോള്‍ തടയിടുക.. സഖാവേ.. ആ ശ്രമങ്ങള്‍ ഉപേക്ഷിച്ചെക്കൂ...
    പഴയ കാര്യങ്ങള്‍ എഴുന്നെള്ളിച്ച് ബുജിപ്പട്ടം തട്ടിയെടുക്കാന്‍ ശ്രമിക്കെണ്ടാ.. പഴയ ജാതിയെയും വര്‍ണ്ണത്തെയും ഉദ്ധരിച്ച് പണ്ടേ ബുജി യായിട്ടുള്ളവര്‍ ആ പട്ടം നിങ്ങള്‍ക്ക് തരാതെ സ്വന്തമാക്കാം എന്ന് നല്ല പോലെ പയറ്റി തെളിഞ്ഞിട്ടുള്ളവര്‍ ആണേ..
    താങ്കള്‍ നല്ലൊരു 'മതേതര' വാദി ആന്നല്ലോ.. അതൊക്കെ പോരെ?? 'അജ്മല്‍ കസബ്‌' ഇവിടുത്തെ 'സംഖ'ത്തിനെതിരെ വിമോചന സമരത്തിന്‌ വന്നതാണെന്നും കൂടെ ചേര്‍ത്തോളൂ..

    താങ്കളെ പോലുള്ളവര്‍ 'രാജ്യ സ്നേഹികള്‍' തന്നെ..

    ReplyDelete
  4. ദാ ഇവിടെയും വല്ലതും ഒക്കെ പറ സുഹൃത്തേ..

    http://kootharaavalokanam.blogspot.com

    ReplyDelete
  5. കാശ്മീര്‍ വിമോചനത്തിനു പാര്‍ലമെന്റ് ആക്രമിക്കാന്‍ വന്ന താങ്കളുടെ 'മതേ തരന്‍' സുപ്രീം കോടതി വധ ശിക്ഷ വിധിച്ചിട്ടും പൊറോട്ടയും ചിക്കനും അടിച്ചു ഇന്ത്യന്‍ ഗവര്‍മെന്റിന്റെ ചിലവില്‍ കഴിയുന്നുണ്ടല്ലോ.. വലിയ സഹതാപം തോന്നുണ്ടായിരിക്കും.. വെറുതെ വിടാത്തതില്‍..
    പേടിക്കേണ്ട.. അടുത്തതും 'മതേതര' മുന്നണി ആണേല്‍ ആകാമല്ലോ..

    പിന്നെ, 'RSS' ന്റെയും ഒക്കെ ലക്‌ഷ്യം ഇത്തരം 'മതെതരക്കാരെ' ഒറ്റപ്പെടുത്തുക എന്ന് തന്നെയാണ്..
    കൊറേ നാള്‍ ആടിനെ പട്ടിയാക്കിയില്ലേ?? എന്നും അതൊക്കെ നടക്കുമോ സഖാവേ??

    ReplyDelete
  6. ശ്രീ, ബക്കർ,

    “മനുഷ്യാവകാശ പ്രവര്‍ത്തകരെയും, സാഹിത്യകാരന്‍മാരെയും, ബുദ്ധിജീവികളെയും പ്രതിസ്ഥാനത്തു നിര്‍ത്തി”ക്കൊണ്ടാണു ശ്രീ റാവുത്തർ സംസാരിച്ചതെന്നു താങ്കൾ പറഞ്ഞതായിക്കാണുന്നു.

    മേൽ‌പ്പറഞ്ഞ വിഭാഗങ്ങളിൽ‌പ്പെട്ടവർ വിമർശിക്കപ്പെട്ടുകൂടാ എന്നൊന്നും താങ്കൾ ഉദ്ദേശിച്ചിട്ടില്ലെന്നുതന്നെ കരുതട്ടെ. അങ്ങനെയൊരു അലിഖിതനിയമമുള്ളതായിക്കരുതുന്ന മറ്റുചിലരെ അറിയാവുന്നതുകൊണ്ടാണ് എടുത്തു ചോദിക്കേണ്ടി വരുന്നത്‌.

    നമുക്കിടയിൽ, മേൽ‌പ്പറഞ്ഞ ചില ലേബലുകൾ സ്വയം അണിഞ്ഞുകാണാറുള്ള പലരും വ്യക്തമായ രാഷ്ട്രീയപക്ഷചിന്തകളാൽ മാത്രം നയിക്കപ്പെടുന്നവരാണെന്നു പകൽ പോലെ വ്യക്തമാണ്. അത്തരക്കാർക്കു തെറ്റു പറ്റിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. അവർ വിമർശിക്കപ്പെടുക തന്നെ വേണം. മനുഷ്യാവകാശം, മതേതരത്വം, മുതലായ വാക്കുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ആരെങ്കിലും തെറ്റുചെയ്യുന്നതെങ്കിൽ വിമർശനങ്ങൾ കൂടുതൽ കർക്കശമാക്കുകയാണു വേണ്ടത്‌. ഈയിടെ, സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ടീസ്ത സെയ്തൽ‌വാദിന്റെ ഭാവനാസൃഷ്ടികളേക്കുറിച്ചു തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിച്ചതു മറക്കാറായിട്ടില്ല. നുണപ്രചാരണവും തെറ്റിദ്ധാരണകൾ പരത്തലുമൊക്കെ ഒരു വിധത്തിൽ കടുത്ത മനുഷ്യാവകാശലംഘനം തന്നെയാണ്. സത്യമറിയാനുള്ള അവകാശത്തിന്റെ നിഷേധമാ‍ണത്‌. മീരയും ടീസ്തയുമൊക്കെ “സ്വാഭാവികമായിത്തന്നെ” വിമർശനങ്ങൾക്കതീതരാണെന്നോ അവരുടെ പ്രവൃത്തികൾ “സ്വാഭാവികമായിത്തന്നെ” അനുകൂലിക്കപ്പെടേണ്ടതാണെന്നോ ഒരിക്കലും വന്നുകൂടാ. സാമാന്യയുക്തിയുടെയും നീതിബോധത്തിന്റെയും ഉരകല്ലിൽ പരിശോധിച്ചതിനു ശേഷം മാത്രം മതി അവരുടെയെന്നല്ല ആരുടെയും വാക്കുകൾ അംഗീകരിക്കപ്പെടുന്നത്‌.

    മുസ്ലീ‍ങ്ങൾക്കിടയിൽ പരമാവധി പീഢിതബോധം വളർത്തുവാനുള്ള ബോധപൂർവ്വമായ ശ്രമമുണ്ടാവുകുന്നുണ്ട്‌. അതിനോടനുബന്ധിച്ച്‌ പല വസ്തുതകളും വളച്ചൊടിക്കപ്പെടുന്നുമുണ്ട്‌. അതിനെല്ലാമെതിരെ മുസ്ലീം സമുദായത്തിനുള്ളിൽ നിന്നു തന്നെ പ്രതിരോധമുയരുന്നുവെങ്കിൽ അത്‌ ആശാവഹമായ സ്ഥിതിവിശേഷമാണ്. റാവുത്തറുടെ വാക്കുകൾ അമൂല്യമാകുന്നതും അതുകൊണ്ടു തന്നെ.

    പിന്നെ, “ഹിന്ദൂയിസം” എന്നാൽ തെറ്റില്ലാത്ത ഒന്നാണെന്നും, “ഹിന്ദുത്വ”മാണ് പ്രശ്നമെന്നും താങ്കൾ പറഞ്ഞുവയ്ക്കുന്നതു പോലെ അനുഭവപ്പെടുന്നുണ്ട്‌. അങ്ങനെ തന്നെയാണോ ഉദ്ദേശിച്ചതെന്നറിയില്ല. എന്തായാലും, ഈ രണ്ടിനും എന്താണു താങ്കളുടെ നിർവചനമെന്നും, “ഹിന്ദുത്വ”ത്തിന്റെ (താങ്കൾ കാണുന്ന) പ്രശ്നങ്ങളെന്താണെന്നുമൊക്കെ തുടർപോസ്റ്റുകളിൽ വ്യക്തമാകുമെന്നു കരുതുന്നു. മുഴുവൻ വായിച്ചതിനു ശേഷം ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്നുണ്ട്‌.

    സ്നേഹപൂർവ്വം,
    നകുലൻ

    ReplyDelete
  7. ഹിന്ദുക്കള് ശക്തപ്പെട്ടാല്,

    1. സമൂഹത്തിലെ ജാതി വ്യവസ്ഥ നിലവില് ഉള്ളത് തീര്ത്തും മാറിക്കിട്ടും.
    2. രാജ്യം വിഖടിപ്പിക്കാന് ശ്രമിക്കുന്ന 'തീവ്രവാദികള്' ശോഷിക്കും.
    3. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിഭാഗീയതക്ക് ശ്രമിക്കുന്നവര്ക്ക് ശോഷം ഒണ്ടാകും.
    4. എല്ലാ മതത്തിലുള്ളവര്ക്കും ഒരേ സിവില് നിയമങ്ങള് നിലവില് വരും.
    5. മതത്തിന്റെ പേരില് നടത്തുന്ന അക്ക്രമങ്ങള് കുറയും.
    6. ദേശ ദ്രോഹികളെ ശിക്ഷിക്കും.
    7. അന്യ മതസ്ഥരെ അപമാനിക്കുന്നത് ഇല്ലാതാകും.
    8. എല്ലാ മതസ്ഥര്ക്കും തുല്യ നീതി നടപ്പാകും.
    9. ജാതിയും മതത്തിലും ഉള്ള എല്ലാ ആനുകൂല്യങ്ങളും നിര്ത്തി, സാമ്പത്തിക നിലവാരത്തില് ആളുകള്ക്ക് ആനുകൂല്യം ഒണ്ടാകും.
    10. സംഖടിത മതപരിവര്ത്തനം , പണം - പ്രലോഭനം തുടെങ്ങിയവ കൊണ്ടുള്ള മതപരിവര്ത്തനം നിയമം കൊണ്ട് നിരോധിക്കും.
    11. പ്രാദേശികവാദം അവസാനിക്കും.
    12. ഹിന്ദുക്കള് ആരാധിക്കുന്ന ശ്രീരാമന്റെ ജന്മസ്ഥാനത് ബാബര് തകര്ത്ത ക്ഷേത്രം പുനര് നിര്മ്മിക്കും. മുസ്ലിം സഹോദരങ്ങള്ക്ക് ആരാധിക്കാന് അടുത്ത് തന്നെ പള്ളി നിര്മ്മിച്ച് കൊടുക്കും.

    Visit to know about RSS.

    http://www.sanghparivar.org/wiki/rashtriya-swayamsevak-sangh
    http://en.wikipedia.org/wiki/Rashtriya_Swayamsevak_Sangh

    ReplyDelete
  8. പ്രിയ ബക്കര്‍,
    ആദ്യമെ പറയട്ടെ,ഈ പോസ്റ്റിന്റെ തലക്കെട്ട് ദാ ഇങനെ ആക്കിയാല്‍ ഉചിതമാവും എന്നു എനിക്കു തോന്നുന്നു.
    “ഒരു പാവം മുഹമ്മദീയ ഹിന്ദുവിന്റെ വിഭ്രമങങള്‍”.റാവുത്തര്‍ ഇക്ക തന്റെ പോസ്റ്റില്‍ “മനുഷ്യാവകാശ

    പ്രവര്‍തകരേയും,സാഹിത്യകാരന്മാരെയും,ബുധ്ധിജീവികളേയും” ഒന്നടങ്കം പ്രതിസ്ധാനത്തു നിര്‍ത്തി എന്നു തോന്നും ബക്കറിന്റെ പോസ്റ്റ് വായിച്ചാല്‍..
    ഒരുവിഭാഗം ജനങളുടെ മനസ്സില്‍ അരക്ഷിതബോധം വളര്‍ത്താനും,അടിസ്താനമില്ലാത്ത കാര്യങല്‍ “വസ്തുതകള്‍“ ആക്കി മാറ്റാനും,ഒരോരൊ

    അവസരങല്‍ക്കു അനുസരിച്ചു “പ്രതികരണ രീതി” മാറുകയോ അതൊ “പൂര്‍ണ നിശബ്ദത” പാലിക്കുകയൊ ചെയ്യുന്ന ചില ബുധ്ധിജീവി(?)കാപട്യങളെ

    കുറിച്ചുള്ളതായിരുന്നു ആ പോസ്റ്റ്.പിന്നെ “ബുധ്ധിജീവികള്‍” ഒരു ഗ്രൂപ്പില്‍ മാത്രെ ഉണ്ടാകു എന്നാണു ബക്കറിന്റെ ധാരണ എങ്കില്‍ ഒന്നും പറയാനില്ല.

    സംഘം ബക്കറിനു നോവു സമ്മാനിക്കുന്നു എന്നതിനേക്കാള്‍ ശരി ബക്കര്‍ സംഘത്തെ ദൂരെ നിന്നു നോക്കി നൊംബരപ്പെടുന്നു , അല്ലെങ്കില്‍ ഭയപ്പെടുന്നു

    എന്നുള്ളതാണു.ഹിന്ദുത്വം എന്ന “സംഘപരിവാര്‍ മതത്തില്(!!!)‍” ബക്കറിന്റെ സ്താനം എന്തായിരിക്കും എന്നാണു ബക്കറിന്റെ ഊഹം? ഞാന്‍

    സംഘാ‍ദര്‍ശങളെകുറിച്ചു അല്പം എങ്കിലും മനസ്സിലാക്കിയപ്പോള്‍ തോന്നിയതു ഒരു “സനാതനധര്‍മഹിന്ദു” ആയ എനിക്കും ഒരു “മുഹമ്മദീയ ഹിന്ദു”

    ആയ ബക്കറിനും “ക്രൈസ്തവ ഹിന്ദുക്കള്‍“ ആയവര്‍ക്കും “സിഖ് ഹിന്ദുക്കള്‍ക്കും“ “ബൌധ്ധഹിന്ദുക്കള്‍“ക്കും അങനെ അങനെ എല്ലാവര്‍ക്കും ആ

    “സംഘപരിവാര്‍ മതത്തില്‍” തുല്യ സ്താനം ഉണ്ടാകും എന്നാണു.ഒരൊറ്റ കണ്ടീഷനേയുള്ളു..“മതമേതായാലും എന്റെ വേരുകള്‍ ഈ മണ്ണിലാണു.അനാദി

    കാലം മുതല്‍ ഈ മണ്ണില്‍ രൂപപ്പെട്ടു വന്ന സംസ്കാരം ആണു എന്റെ പൈത്രുകം.അതിനെ നശിപ്പിക്കാന്‍ നോക്കുന്ന ആരെയും ഞാന്‍

    എതിര്‍ക്കും..പുറത്തു നിന്നോ അകത്തു നിന്നോ ഈ മണ്ണിനും പൈത്രുകത്തിനും നേരെ ആക്രമണം ഉണ്ടാവുകയാനെങ്കില്‍ മതജാതിഭാഷാപരിഗണനകള്‍

    ഒന്നും നോക്കാതെ നാം ഒന്നിചു നിന്നു പൊരുതും..” എന്നൊക്കെ നെഞ്ചില്‍ കൈ വെച്ചു ആത്മാര്‍തതയോടെ പറയുകയും അതു പ്രവര്‍തിയില്‍

    കൊണ്ടുവരികയും വേണം.പറഞു വന്നതു എന്താണെന്നു പിടികിട്ടിക്കാണും എന്നു കരുതിക്കോട്ടെ? “ഹിന്ദുത്വം” എന്നതിനെപ്പറ്റി ബക്കര്‍ മനസ്സില്‍ പേറുന്ന

    ധാരണകള്‍ വികലമായവയാണു എന്നതു തന്നെ......!.

    ബക്കറിന്റെ താഴത്തെ കമന്റില്‍ ഒരു സെല്‍ഫ്ഗോള്‍ അടിച്ചു കളഞ്ഞ്ഞൂ.ഇനി സൂക്ഷിക്കണം.കേട്ടോ.

    “അങ്ങനെ പ്രാകൃത ദൈവ-സങ്കല്‍പ്പങ്ങള്‍ തൊട്ട്‌ വേദങ്ങളിലെ ഏക ദൈവ വിശ്വാസങ്ങള്‍ വരെ ഈ ധാരകളില്‍ നിറഞ്ഞിരുന്നു.. ഈ വിശ്വാസങ്ങളില്‍ ഒരു

    ദൈവവും മറ്റൊരു ദൈവത്തിന്‍റെ അസ്ഥിത്വത്തെ ചോദ്യം ചെയ്തിരുന്നില്ല.. അല്ലെങ്കില്‍ ഓരോരുത്തരും അവനവനു കൊള്ളാവുന്ന രീതിയില്‍ ദൈവങ്ങളെ

    രൂപപ്പെടുത്തിയെടുത്തിരുന്ന ഒരു പ്ളൂറല്‍ സാമൂഹിക വ്യവസ്ഥിതിയാണു പൊതിവെ ഭാരതം തുടര്‍ന്നു വന്നിരുന്നതു.
    പിന്നീട്‌ ഇസ്ളാമും ക്രിസ്തുമതവും അവിടെ ലയിച്ച്‌ ചേര്‍ന്നു..

    ശ്രീ 'ആനന്ദി'നെപ്പോലുള്ള ചിന്തകന്‍മാര്‍ പറയുന്നതു ഹിന്ദു മതമല്ല, മറിച്ഛ്‌ ഹിന്ദു 'മതങ്ങളാണു ഇന്ത്യയില്‍ നിലനില്‍ക്കുന്നതു. എല്ലാ മതങ്ങളും ഇന്ത്യ

    എന്ന മഹാമേരുവിലെ ശിഖരങ്ങള്‍.. ഇതാണു ഹിന്ദൂയിസം എന്ന്‌ പൊതുവെ പറയാവുന്നതു..“.

    പൌരാണിക ഭാരതവും അതിന്റെ സംസ്കാരവും ഒരു കാലത്തും മതപരമായ അസഹിഷ്ണുത പുലര്‍തിയിരുന്നില്ല എന്നതു ബക്കര്‍ തന്നെ സമ്മതിക്കുന്നു.
    ഇസ്ലാമും ക്രിസ്തുമതവും ഇവിടെ ലയിചു ചേര്‍ന്നു എന്നും പറയുന്നു.എല്ലാ മതങളും ശിഖരണ്‍ഗല്‍ ആയ ഇന്‍ഡീയ..”ഇതാണു ഹിന്ദൂയിസം എന്നു

    പൊതുവെ പറയുന്നതു”..അപ്പോള്‍ ഈ “ഹിന്ദൂയിസതില്‍“ എല്ലാ മത ദര്‍ശനങളും അടങില്ലെ? ഈ “ഹിന്ദൂയിസം“ തന്നെയല്ലെ ഭാരതത്തിന്റെ

    സംസ്കാരവും സഹിഷ്ണുതയും ചരിത്രവും ഒക്കെ? ബക്കര്‍ ഇപ്പോള്‍ നിര്‍വചിച്ചു തന്ന ഈ “ഹിന്ദൂയിസം” തന്നെയാണു “ഹിന്ദുത്വ“ത്തിന്റെയും കാതലും

    .അല്ലാതെ അതു ബക്കര്‍ കരുതുന്ന മാതിരി “എതെങ്കിലും ഒരു മതത്തിന്റെ മേല്‍ക്കൊയ്മയൊ മറ്റുള്ള മതങളെ കീഴ്പ്പെടുതതലോ “സത്യമാര്‍ഗതിലേക്കു

    കൊണ്ടു വരലോ “ഒന്നും അല്ല.ഹിന്ദുത്വത്തെ നിര്‍വചിച്ചു കൊണ്ടു ഗുരുജിയുടെ വാചകം ഇങനെയാണു.”There is room for

    muslims,christians and other religious people of India in Hindutwa because all are children of Bhaarath

    maatha"(വരികള്‍ വ്യത്യാസപ്പെട്ടെക്കാം.ആശയം ഇങനെ ആയിരുന്നു.)ഇതിനെയൊക്കെ പറ്റി കൂടുതല്‍ നകുലേട്ടനോ മറ്റാരെങ്കിലുമൊ ബക്കറിനു

    വിശദീകരിച്ചു തരും എന്നു കരുതുന്നു.
    പിന്നെ പത്തൊന്‍പതാം നൂറ്റാണ്ടിലും മറ്റും നടന്ന ഇന്റലക്ചുവല്‍ മുന്നേറ്റങളും ,സംഘം അതിനു പിന്നോട്ടാണു എന്ന ബക്കരിന്റെ കണ്ടെത്തലും

    ബക്കറിനു സംഘത്തിന്റെ പ്രവര്‍തനത്തെ കുറിചു ഒന്നും അറിയില്ല എന്നതിനു അടിവരയിടുന്നു..ഞാനും പണ്ടൊക്കെ ഇത്തരം ധാരണകള്‍

    പുലര്‍ത്തിയിരുന്ന ആളായിരുന്നു.പിന്നീടു സംഘത്തെ പറ്റി അവരില്‍ നിന്നു തന്നെ അറിയാന്‍ ശ്രമിച്ചപ്പൊളാണു ആ ധാരണകള്‍ ഒക്കെ

    മാറിയതു.ബക്കറിന്റെ കണ്ടെത്തല്‍ പ്രകാരം,മുന്നേറ്റങലിലൂടെ ഒഴിവാക്കിയ എന്തൊക്കെയൊ തിന്മകളെ സംഘം തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കുന്നു

    എന്നാണു പറയാന്‍ ഉദ്ദേശിച്ചതു എന്നു തോന്നുന്നു.ആണെങ്കില്‍ ഈ ചോദ്യത്തിനു മറുപടി തരണം.

    ഏതൊക്കെ തിന്മകളെ ആണു സംഘം തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കുനതു?

    മറുപടി ഇല്ലെങ്കില്‍ ബക്കറിന്റെ ഈ വാചകം “പത്തൊമ്പതാം നൂറ്റാണ്ടിനും അതിനു മുന്‍പും ധാരാളം സമാജുകളിലൂടെ നടന്ന കാലിക പരിഷ്കാരങ്ങള്‍

    ഒരു ഇന്‍റെലക്ച്വല്‍ മുന്നേറ്റമായിരുന്നെങ്കില്‍ 'സംഘം' നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വം ഉന്നമാക്കുന്നതു അതിന്‍റെ എതിര്‍ ദിശയിലാണു..
    ഹിസ്റ്റീരിയയിലൂടെയുള്ള അടിമപ്പെടുത്തല്‍. ആ കുതിപ്പ്‌ പിന്നോട്ടാണു...” ഒന്നു കൂടി വിശദീകരിച്ചു തരിക.

    ആര്യന്‍ അധിനിവെശം തെളിവുകളുടെ അഭാവതില്‍ ആധുനിക കാലതു തള്ളിക്കളയപ്പെട്ടിട്ടും ഇന്നും അതു പൊക്കിപ്പിടിക്കുന്നതു “ഇടതുപക്ഷ

    ബുധ്ധിജീവികള്‍” ആണു.അവര്‍ക്കതിനു വ്യക്തമായ ലക്ഷ്യഗല്‍ ഉണ്ടു.അതെപ്പറ്റി ഒക്കെ റാവുത്തര്‍ ഇക്ക അദ്ദേഹതിന്റെ ബ്ലൊഗില്‍ ബക്കര്‍ക്കു നല്‍കിയ

    ഒരു മറുപടിയില്‍ വിശദീകരിചതായിരുന്നുവല്ലോ.ഈ “ആര്യന്‍ അധിനിവേശം“ ആദ്യമായി പൊക്കിക്കൊണ്ടു വന്നവര്‍ക്കും അവരുടെ ലക്ഷ്യങല്‍

    ഉണ്ടായിരുന്നു.


    " I have traveled across the length and breadth of India and I have not seen one person who is a beggar, who is

    a thief. Such wealth I have seen in this country, such high moral values, people of such caliber, that I do not

    think we would ever conquer this country, unless we break the very backbone of this nation, which is her

    spiritual and cultural heritage, and, therefore, I propose that we replace her old and ancient education system,

    her culture, for if the Indians think that all that is foreign and English is good and greater than their own, they

    will lose their self-esteem, their native self-culture and they will become what we want them, a truly dominated

    nation."

    ഈ വാക്കുകള്‍ ആരുടേതാണു,എപ്പോളാണു പരഞതു,ആരൊടാണു പരഞതു എന്നൊക്കെ ബക്കര്‍ അന്വെഷിക്കുക.അതിന്റെ പശ്ചാതലവും അന്വെഷിക്കുക.
    അപ്പോള്‍ ബക്കര്‍ക്കു “ആര്യന്‍ അധിനിവേശതിന്റെ ഗുട്ടന്‍സ്” പിടികിട്ടും.

    പിന്നീടു ബക്കര്‍ ചാതുര്‍വര്‍ന്യതിലേക്കാണു പോകുന്നതു.ഓരോരൊ ബധ്ധപാടേ...!!!

    ഇന്നു കാണുന്ന ദുഷിച ജാതിവ്യവസ്ത അല്ല ഹൈന്ദവ ദര്‍ശനങളിലെ “ചാതുര്‍വര്‍ണ്യം” എന്നു ബക്കറിനും അറിയാം എന്നു കരുതട്ടെ..

    “ചാതുര്‍വര്‍ണ്യം മയാ സ്രിഷ്ട്യം
    ഗുണകര്‍മ വിഭാഗശ” ഇതാണു ഗീതാ വാക്യം.
    ജന്മം വര്‍ണം നിശ്ചയിക്കുന്നു എന്നു അതിലൊന്നും പറഞിട്ടില്ല. സംഘതിന്റെ നിലപാടും ഇതു തന്നെയാണു.
    “അന്ത്യജന്‍ അഗ്രജന്‍ ഇല്ലിവിടെ , വര്‍ണം വര്‍ഗം അരുതിവിടെ” എന്നൊക്ക്യാണു അവരുടെ പാട്ടുകള്‍..!!!

    അതുകൊണ്ടു സംഘത്തെ എതിര്‍ക്കാന്‍ ചാതുര്‍വര്‍ണ്യവും ജാതിവ്യവസ്തയും ഒക്കെ എടുത്തു ഉപയോഗിക്കുംബോള്‍ സൂക്ഷിക്കുക..അതൊക്കെ

    സംഘത്തിനു മുറിവേല്‍പ്പിക്കാന്‍ കഴിയാത്ത മൂര്‍ച പോയ ആയുധങള്‍ ആണു.
    പിന്നെ ഹൈന്ദവഗ്രന്ധങളില്‍ “ആര്യന്‍” എന്ന വാക്കു ഉപയൂഗിചിരിക്കുന്നതു എതെങ്കിലും ഒരു വര്‍ഗത്തെ കുറിക്കാനല്ല, അതിനു “ശ്രേഷ്ടന്‍” എന്ന

    അര്‍ത്ധം ആണു.രാമായണതില്‍ മന്‍ഡോദരി രാവണനെ “ആര്യാ” എന്നു സംബൊധന ചെയ്യുന്നുണ്ടെന്നാണു എന്റെ അറിവു.

    അടുത്തതു ദ്രാവിഡദേശീയത..! ദ്രാവിഡം പോയിട്ടു ആര്യം ആയാലോ വേറെ എന്തു പണ്ടാരം ദേശീയത ആയാലോ , അതു ഭാരതം എന്ന ഈ

    രാജ്യതിന്റെ കെട്ടുറപ്പിനും ഐക്യത്തിനും ഭീഷണി ആയി മാറുന്ന അവസ്ത ആയാല്‍ സംഘം എതിര്‍ക്കും.അതു ബക്കര്‍ കണ്ടെത്തിയ “ദ്രാവിഡ ദേശീയത”

    മാത്രമല്ല,ഭാഷയൊ,അതല്ലെങ്കില്‍ വൈരുധ്യവും സ്പര്‍ധയും വളര്‍താനിടയക്കുന്ന എന്തു പ്രാദേശിക വികാരം ആയിരുന്നാല്‍ പോലും...

    “അദ്ധേഹത്തിനെതിരെ തിരിയാന്‍ മറ്റൊരു കാരണം 'ദ്രാവിഡ മതത്തിന്‍റെ അറബിയിലുള്ള നാമമാണു ഇസ്ളാം' എന്ന്‌ അഭിപ്രായപ്പെട്ടിരുന്നു എന്നതും

    കൊണ്ട്‌ കൂടിയാണു“

    ഇതും സെല്‍ഫ്ഗോള്‍ ആണു ബക്കര്‍.പക്ഷെ ഞാന്‍ ഇപ്പോള്‍ ഇതേല്‍ക്കേറി പിടിചാല്‍ അര്‍ധപൂര്‍ണമായി നടക്കെണ്ട ഈ ചര്‍ച ഈസിയായി വഴിതിരിചു

    വിടാന്‍ ബക്കരിനു കഴിയും.റാവുത്തര്‍ ഇക്കയുടെ ബ്ലോഗില്‍ എനിക്കു അനുഭവം ഉള്ളതാണു.
    എന്നാലും ഒരു ക്ലൂ തരാം.“ഈസ് കാബ എ ശിവ റ്റെംപിള്‍ ബിഫോര്‍ ഇസ്ലാം” എന്നോ മറ്റോ റ്റൈപ് ചെയ്തു ഗൂഗിളിലൊ യുട്യൂബിലോ ഒന്നു സെര്‍ച്ചു

    ചെയ്യുക.സംഘപരിവാര്‍ അല്ല എന്നു ബക്കറിനു ഉറപ്പുള്ള ലിങ്കുകള്‍ മാത്രം ക്ലിക് ചെയ്താല്‍ മതി..
    ആ കാര്യം വിട്ടേക്കുക..ഇനി ഈ ചര്‍ചക്കിടയില്‍ അതു കൊണ്ടിടാതിരിക്കുക.
    ഹിന്ദുമതത്തിനു ഒരു ശരീയത് ഇല്ല എന്നു റാവുത്തര്‍ ഇക്കയുടെ ബ്ലോഗില്‍ പറഞ ബക്കര്‍ ഇവിടെ മനുസ്മ്രിതിയെ ഹിന്ദുവിന്റെ ശരീഅത് ആക്കിയൊ?
    അതു ഹിന്ദുവിണ്ടെ ശരീഅത് ഒന്നും അല്ല ബക്കര്‍.ഒരു റിജിഡ് ആയ നിയമാ‍വലി പാലിചു കൊണ്ടു ജീവിക്കുന്നതാണു നല്ലതു എന്ന മൂഡവിശ്വാസം

    ഹൈന്ദവ ദര്‍ശനം മനസ്സിലാക്കിയവര്‍ക്കു ഉണ്ടാകില്ല കൂട്ടുകാരാ.കാരണം മാറ്റം ഏറ്റവും വലിയ പ്രക്രിതി നിയമം ആണു. ഇനിയും മനസ്സിലായില്ലെങ്കില്‍

    മനുസ്മ്രിതി എടുത്തു വായിക്കു..അതു വായിക്കുന്നതു “ശിര്‍ക്ക്” അല്ല എന്നു തോന്നുന്നുണ്ടെകില്‍..അതിന്റെ ഒടുക്കം മനു പറയുന്നുണ്ടു..
    ശ്രുതിയും സ്മ്രിതിയും തമ്മില്‍ എപ്പോളെങ്കിലും വൈരുധ്യം ഉണ്ടായല്‍ സ്മ്രിതി കളഞിട്ടു സ്രുതി ഉല്‍ക്കൊള്ളണം എന്നു..എന്നിട്ടും സംശയം ആണെങ്കില്‍

    സ്വന്തം ബുധി ഉപയോഗിചു വിലയിരുതി പ്രവര്‍തിക്കണം എന്നു..അതായതു പിന്നീടു വരുന്നവര്‍ സ്മ്രിതി തിരുത്താനുള്ള സാധ്യത മനു മുങ്കൂട്ടി

    കണ്ടിരുന്നു കാണും.അതുകൊണ്ടാനു സ്വന്തം യുക്തിക്കു നിരക്കുന്നതു പ്രവര്‍ത്തിക്കാന്‍ “ഹിന്ദു ശരീയത്” പറഞു കൊടുത്തതിനു ശേഷം മനു പരഞതു..
    മനുവിനു ബുധ്ധിയുണ്ടേ..........!!!!!

    എന്തായാലും ചര്‍ച തുടരട്ടെ.. ഈ ചര്‍ച കൊണ്ടു ബക്കറിന്റെ മനസ്സില്‍ നിന്നും അല്പം എങ്കിലും “സംഘത്തെപ്പേടി” ഇല്ലാതാവുമെങ്കില്‍ സന്തോഷം.
    ജോലിതിരക്കുണ്ടു.ഫ്രീക്വന്റ് ആയി അപ്ഡേറ്റ് ചെയ്യാന്‍ പറ്റി എന്നു വരില്ല..എന്നാലും വിടാതെ വായിക്കാന്‍ ശ്രമിക്കാം.സംഘവിരുധ്ധരും

    സംഘാനുഭാവികളും ഈ ചര്‍ചയില്‍ സജീവമായി പങ്കെടുക്കണമെന്നു എല്ലാവരോടും അഭ്യര്‍ധിക്കുന്നു.

    സ്നേഹപൂര്‍വം,

    സാധാരണ ഭാരതീയന്‍.

    ReplyDelete
  9. പ്രിയ ഭൂലോകം ...
    കസബ്‌ കോടതിയില്‍ കൊടുത്ത മൊഴിയാണു ഞാനവിടെ രേഖപ്പെടുത്തിയതു..

    ആ ഭീകരാക്രമണത്തില്‍ 183 പേരില്‍ 40 -ലധികം മുസ്ളിംകളും മരിച്ഛിരുന്നല്ലോ..

    അപ്പോല്‍ ഞാന്‍ പറഞ്ഞതില്‍ ബി.ജെ.പി ക്ക്‌ വളരാനുള്ള വളം എവിടെയാണു താങ്കള്‍ കാണുന്നതു..

    ReplyDelete
  10. പ്രിയ ബക്കര്‍,
    താങ്കള്‍ ഒരു നല്ല സംവാദത്തിനാണ് എങ്കില്‍ നിറഞ്ഞ മനസ്സോടെ തയ്യാര്‍..
    മെരിറ്റ് മാത്രം.. കാര്യകാരണങ്ങള്‍ സഹിതം.. മുന്‍വിധികള്‍ ഇല്ലാതെ..
    ചോദ്യങ്ങള്‍ക്ക്‌ യുക്തി ഭദ്രമായ ഉത്തരങ്ങള്‍.. അങ്ങോട്ടും ഇങ്ങോട്ടും..
    ധര്‍മ്മം ആരുടെ വശത്ത്‌ ആണെന്ന് ഒടുവില്‍ തീരുമാനിക്കാമല്ലോ..
    പൊടിപ്പും തൊങ്ങലും ഇല്ലാതെ.. പൂര്‍ണ മനസ്സോടെ..
    എല്ലാവരും ചേരട്ടെ...
    ഭാവുഗങ്ങള്‍...

    ReplyDelete
  11. പ്രിയ geek ..

    പ്രപഞ്ചാദി കാലം മുതല്‍ക്കുള്ള ആര്യവര്‍ത്തത്തിലുള്ള ആര്യവാസവും, യുധിഷ്ടിരണ്റ്റെ ഭരണാകാലവും അറിയാവുന്നവര്‍ക്ക്‌ സരസ്വതി ? നദിയെക്കുറിച്ച്‌ പറയാനാണോ അറിവില്ലാത്തതു.. !!

    താങ്കള്‍ പറഞ്ഞ ഖുര്‍-ആന്‍ സത്യങ്ങള്‍ (5.33, 9:5) ശരിതന്നെയാണു. പക്ഷേ അതു താങ്കള്‍ ആശിക്കുന്നതു പോലെയല്ല.

    മറിച്ഛു അന്നു നടന്ന യുദ്ധസമയത്തു നല്‍കിയിരുന്ന അനുവാദമാണു എടുത്തു പറഞ്ഞിരിക്കുന്നതു..

    ഇതെല്ലാം എത്ര തവണ പറഞ്ഞുകഴിഞ്ഞതാണു.. എന്നാലും ഒരു കോപവും ഇല്ല..

    ReplyDelete
  12. പ്രിയ സത...
    താങ്കളുടെ സംഘ അഭിനിവേശം ഞാന്‍ മാനിക്കുന്നു..
    താങ്കളുമായി സംവദിക്കാന്‍ എനിക്ക്‌ സന്തോശമുള്ള കാര്യം തന്നെയാണു.

    ഇനി വരാനിരിക്കുന്ന പോസ്റ്റുകളില്‍ താങ്കള്‍ ഇവിടെ സൂചിപ്പിച്ഛു പോയ എല്ലാ കാര്യങ്ങളും ഉല്‍പ്പെടാനിരിക്കുന്നു എന്നതിനാല്‍ അതിണ്റ്റെ പ്രാധാന്യം ഇവിടെ കുറക്കണ്ട എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

    എന്നാലും എനിക്ക്‌ പെട്ടെന്ന് ഉത്തരം നല്‍കണം എന്നു തോന്നുന്ന കാര്യങ്ങള്‍ക്ക്‌ അപ്പപ്പോല്‍ തന്നെ മറുപടി തരുന്നതായിരിക്കും..

    താങ്കളുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരിക്കുമെന്നു ആഗ്രഹിക്കുന്നു..

    ReplyDelete
  13. പ്രിയ സത..

    ..>> കാശ്മീര്‍ വിമോചനത്തിനു പാര്‍ലമെന്റ് ആക്രമിക്കാന്‍ വന്ന താങ്കളുടെ 'മതേ തരന്‍' സുപ്രീം കോടതി വധ ശിക്ഷ വിധിച്ചിട്ടും പൊറോട്ടയും ചിക്കനും അടിച്ചു ഇന്ത്യന്‍ ഗവര്‍മെന്റിന്റെ ചിലവില്‍ കഴിയുന്നുണ്ടല്ലോ..<<
    ..
    ..

    ഈ ലൈന്‍ ആണു ആടിനെ പട്ടിയാക്കള്‍ ..!!

    ReplyDelete
  14. പ്രിയ നകുലന്‍
    വായിച്ഛതിനു നന്ദി..
    താങ്കളുടെ പല ആശയങ്ങളും ഞാനും ഉള്‍ക്കൊള്ളുന്നു.

    .................................

    പ്രിയ സാദാരണ ഭാരതീയന്‍ ..
    താങ്കള്‍ ഒരു നോവല്‍ തന്നെ എഴുതിക്കളഞ്ഞു... .

    താങ്കളുടെ അഭിപ്രായങ്ങളില്‍ പലതിനും തുടരാനിരിക്കുന്ന പോസ്റ്റുകളില്‍ വായിക്കാനാവും.. എന്നാലും മറുപടി തരണമെന്ന്‌ തോന്നുന്ന കാര്യങ്ങള്‍ക്ക്‌ സമയം കുറവാണെങ്കിലും ഞാന്‍ അതിനു ശ്രമിക്കുന്നതായിരിക്കും..

    ReplyDelete
  15. .. >>>
    Oru saadarana Bharatheeyan said...

    അനാദികാലം മുതല്‍ ഈ മണ്ണില്‍ രൂപപ്പെട്ടു വന്ന സംസ്കാരം ആണു എന്റെ പൈത്രുകം.അതിനെ നശിപ്പിക്കാന്‍ നോക്കുന്ന ആരെയും ഞാന്‍ എതിര്‍ക്കും..
    ... <<<

    നമ്മള്‍ ഒരേ തൂവല്‍ പക്ഷികള്‍.. പക്ഷേ രണ്ട്‌ ദിശയില്‍ പറക്കുന്നവ..
    .
    ... >>>
    Oru saadarana Bharatheeyan said...
    പൌരാണിക ഭാരതവും അതിന്റെ സംസ്കാരവും ഒരു കാലത്തും മതപരമായ അസഹിഷ്ണുത പുലര്‍തിയിരുന്നില്ല എന്നതു ബക്കര്‍ തന്നെ സമ്മതിക്കുന്നു. ... <<

    പിന്നെ താങ്കള്‍ സെല്‍ഫ്‌ ഗോല്‍ എന്ന് പറഞ്ഞതു.. ???

    .
    ...>>
    Oru saadarana Bharatheeyan said...
    "There is room for
    muslims,christians and other religious people of India (until here) ..."
    ..<<
    .
    ഇതു ഗോല്‍ വാല്‍ക്കരിണ്റ്റേതാവാന്‍ വഴിയില്ല.. ഗാന്ധിയുടെതാണു.. ഇവ്വിഷയമായി ഗോല്‍ വാല്‍ക്കര്‍ എന്തു പറഞ്ഞു എന്ന് പിന്നീട്‌ വരുന്നതായിരിക്കും.
    .

    ReplyDelete
  16. M A Bakar,
    ~~..>> കാശ്മീര്‍ വിമോചനത്തിനു പാര്‍ലമെന്റ് ആക്രമിക്കാന്‍ വന്ന താങ്കളുടെ 'മതേ തരന്‍' സുപ്രീം കോടതി വധ ശിക്ഷ വിധിച്ചിട്ടും പൊറോട്ടയും ചിക്കനും അടിച്ചു ഇന്ത്യന്‍ ഗവര്‍മെന്റിന്റെ ചിലവില്‍ കഴിയുന്നുണ്ടല്ലോ..<<
    ഈ ലൈന്‍ ആണു ആടിനെ പട്ടിയാക്കള്‍ ..!!~~

    മനസ്സിലായില്ലാ..
    ഞാന്‍ കളിയാക്കുന്ന ഭാഷ ഉപയോഗിച്ചതോ? അതോ ഒരു ക്രിമിനലിനെ 'ന്യൂന'പക്ഷ പ്രീണനത്തിനു വേണ്ടി മാത്രം, വോട്ട് ബാങ്ക്'നു വേണ്ടി മാത്രം ശിക്ഷ നടപ്പാക്കാതെ രാഷ്ട്രീയം കളിക്കുന്നതിനെയോ?
    ആ തീവ്രവാദിയുമായി ഏറ്റു മുട്ടി താങ്കളുടെ രക്തത്തില്‍ പിറന്ന ഒരു ജവാന്‍ സഹോദരന്‍ വീരമൃത്യു വരിചിചിരുന്നെങ്കില്‍ ഈ ചോദ്യം ഒന്ടാകില്ലാരുന്നു.. കഷ്ടം..
    'മനുഷ്യാവകാശം' സംരക്ഷിക്കാന്‍ ആണെകില്‍ ഞാന്‍ തോറ്റു.. കാരണം, അത് എന്താണെന്നും എനിക്ക് മനസ്സിലാകില്ല.. ഞാന്‍ ഒരു 'സവര്‍ണ്ണ-വര്‍ഗീയ-ഫാസിസ്റ്റ്-മതേതര വിരുട്ധന്‍ ' ആണല്ലോ..

    പിന്നെ,
    ~~അവസാനമായി വന്ന അജ്മല്‍ കസബ്‌ പോലും ഹിന്ദു പീഡനത്തിനല്ല വരുന്നതു, കാഷ്മീര്‍ വിമോചനമെന്ന രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണു~~
    ~~കസബ്‌ കോടതിയില്‍ കൊടുത്ത മൊഴിയാണു ഞാനവിടെ രേഖപ്പെടുത്തിയതു..~~
    ഇവ രണ്ടും ചേര്‍ത്ത് നിര്‍ത്തി നോക്കൂ.. താങ്കളുടെ അവകാശ വാദം ചെറിയ ഒരു 'തട്ടിപ്പ്' അല്ലെ എന്നൊരു സംശയം......(ഉള്ളില്‍ ഉള്ളത്‌ അറിയാതെ പുറത്ത്‌ വന്നു പോയതാരുന്നോ?)

    ReplyDelete
  17. MA Bakar,
    തുറന്ന രീതിയില്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടത് എന്ന് എനിക്ക് തോന്നുന്നു.. അല്ലാതെ,താങ്കളുടെ സ്ടെട്ടുമേന്റ്റ് കുറെ പോസ്റ്റ്‌ ആക്കിയത്‌ കൊണ്ട് ഉന്തിന്റെ കൂടെ തള്ള് എന്ന പോലെ, ഇവിടുത്തെ ബുജികള്‍ എഴുതി 'ഹിസ്റ്ററി' ആക്കിക്കഴിഞ്ഞ കാര്യങ്ങള്‍ വീണ്ടും ഒന്നുകൂടെ എഴുതും.
    ഞാന്‍ പറഞ്ഞിരുന്നല്ലോ, ആശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ പോസ്റ്റ്‌ തന്നെ ധാരാളം.. എല്ലാവരുടെയും കമന്റ്സ് കീറി റിപ്ല്യ്‌ ചെയ്താട്ടേ.. എല്ലാ അഭിപ്രായക്കാര്കും പങ്കെടുക്കാമല്ലോ..

    താങ്കളുടെ നോട്ടത്തിലെ 'സംഖം' എത്ര മോശക്കാരാന്? അവരുടെ ഭൂതം,വര്‍ത്തമാനം,ഭാവി പരിപാടികള്‍ ഒക്കെ എണ്ണി പറയൂ..

    പിന്നെ,
    മാധ്യമങ്ങള്‍.. രാഷ്ട്രീയം ഒക്കെ പറഞ്ഞാല്‍, ഇവരില്‍ ആരാണ് ജനങ്ങളെ അവരുടെ 'തടവറയില്‍' ഇടാതെ, സ്വതന്ത്രമായി സത്യം പ്രചരിപ്പിക്കുന്നത്? ഇവിടെ,ഗുജറാത്ത്-ഒറീസ്സ കലാപത്തില്‍ പോലും, അവിടുത്തെ യഥാര്‍ത്ഥ സംഗതികള്‍ പ്രചരിപ്പിക്കാന്‍ ഇതുവരെ ആരെങ്ങിലും 'നട്ടെല്ല്' കാണിച്ചോ? ഇനി അവര്‍ മുതിര്‍ന്നാല്‍, ബുജികള്‍ 'സവര്‍ണ്ണ-ഹിന്ദ്വത-വര്‍ഗീയ' നിറം കൊടുത്തു 'കച്ചോടം' നിര്‍ത്തിച്ചു കളയില്ലേ?
    ഒരിക്കല്‍, ക്രിസ്തീയ പുരോഹിതര് ഹിന്ദുക്കളുമായി ചര്‍ച്ച ചെയ്തപ്പോള്‍ പോലും 'സവര്‍ണ്ണ ഹിന്ദു ഫാസിസ്റ്റ് ശക്തികളെ' അവര്‍ 'വെള്ള' പൂശുന്നു എന്നൊക്കെ പറഞ്ഞു എന്തോ കോലാഹലം ആയിരുന്നു?
    ഇവിടെ, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒക്കെ കൂട്ട് കൂടിയാല്‍ 'കച്ചോടം' നിര്‍ത്തി വീട്ടില്‍ ഇരുന്നു പോയാലോ എന്നൊരു വയറ്റി-പ്പഴുപ്പ് ചിന്താ... പാവങ്ങള്‍..

    ReplyDelete
  18. ഒരു ഔട്ട്‌ ഓഫ് ടോപ്പിക്ക്:
    എന്റെ സ്വന്തം ബുദ്ധി കൊണ്ട് കണ്ടുപിടിച്ച ഒരു തിയറി..

    ഒരു മനുഷ്യന്റെ സ്വഭാവം തിട്ടപ്പെടുത്താന്‍ ഒരു ഗ്രാഫ്..
    ഒരാളുടെ സ്വഭാവം അയാളുടെ ചിന്തയുടെ ഫ്രീക്വന്‍സിയും മനസ്സിന്റെ വിശാലതയും തമ്മില്‍ താഴെ പറയും വിധം ബന്ധപ്പെട്ടിരിക്കുന്നു..
    തീവ്രവാദി - ചിന്തയുടെ ഫ്രീക്വന്‍സി കൂടുതല്‍, മനസ്സിന്റെ വിശാലത ഏറ്റവും കുറവ്‌..
    സാത്വികന്‍ - ചിന്തയുടെ ഫ്രീക്വന്‍സി കൂടുതല്‍, മനസ്സിന്റെ വിശാലത കൂടുതല്‍..
    പിശുക്കന്‍/അധമന്‍- ചിന്തയുടെ ഫ്രീക്വന്‍സി കുറവ് , മനസ്സിന്റെ വിശാലത കുറവ്...
    ശുദ്ധന്‍- ചിന്തയുടെ ഫ്രീക്വന്‍സി കുറവ്, മനസ്സിന്റെ വിശാലത കുറവ്..

    ഇനി മറ്റുള്ളവരെ ഒക്കെ ഈ ഗ്രാഫിന്റെ പല ഇടങ്ങളിലും കാണാം..

    ഈ തിയറി ഏതെങ്ങിലും ബുജി, നേരത്തെ കണ്ടുപിടിച്ചു, അമേരിക്കയുടെ patent നേടി ക്കഴിഞ്ഞിരുന്നാല്‍ ഇത്‌ അയാളുടെ ആയിരുന്നു എന്ന് തിരുത്താന്‍ ഒരു മടിയും ഇല്ലാ..

    ReplyDelete
  19. ശുദ്ധന്‍- ചിന്തയുടെ ഫ്രീക്വന്‍സി കുറവ്, മനസ്സിന്റെ വിശാലത കൂടുതല്‍..

    എന്ന് തിരുത്താന്‍ അപേക്ഷിക്കുന്നു..

    ReplyDelete
  20. പ്രിയ ബക്കര്‍,

    ബക്കര്‍ അടിച്ച സെല്‍ഫ്ഗോള്‍ ബക്കറിനു മനസ്സിലായില്ല എന്നു തോന്നുന്നു.ഇക്കയുടെ ബ്ലോഗില്‍ ബക്കര്‍ ഹിന്ദൂയിസത്തിന്റെ “പ്രാക്രുതത്വവും”“വികലമായ ആത്മീയതയും” “ശൈവ-വൈഷ്ണവ കൂട്ടക്കൊലയും” ഒക്കെ പറഞ്ഞു.അതിലൊക്കെ ബക്കര്‍ ശ്രമിചതു പൌരാണിക ഭാരതത്തില്‍ മതപരവും ദര്‍ശനപരവുമായ പ്ലൂറലിസം തടയാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നു എന്നു സ്താപിച്ചെടുക്കാന്‍ അല്ലെ?.. പക്ഷെ ഈ പോസ്റ്റില്‍ ബക്കര്‍ ആ നിലപാടില്‍ നിന്നു മലക്കം മറിയുന്നതാണു കണ്ടതു.ഇവിടെ “ഹിന്ദുത്വത്തെ “ ആണല്ലൊ എതിര്‍ക്കേണ്ടതു? അപ്പോള്‍ “ഹിന്ദൂയിസം” മനോഹരം എന്ന ലൈനിലേക്കായി.
    ബക്കറിനു ഹിന്ദൂയിസതിനു കൊടുക്കേണ്ടിവന്ന പുതിയ നിര്‍വചനം തന്നെ ബക്കറിന്റെ സെല്‍ഫ്ഗോള്‍.പക്ഷെ ബക്കറിനെ അനുമോദിക്കുകയും ചെയ്യുന്നു.ബക്കര്‍ ഈ പോസ്റ്റില്‍ നല്‍കിയ ഈ നിര്‍വചനം തന്നെയാണു ശരി.പിന്നെ ഈ മണ്ണില്‍ പിറവിയെടുത്ത ഒരു മതവും ദര്‍ശനവും “പ്ലൂറലിസത്തിനു “ എതിരല്ല ബക്കര്‍.അതു ഈ മണ്ണിന്റെ പുണ്യം ആണു.

    പിന്നെ ആ വാചകം.വികിപീഡിയയില്‍ “ഹിന്ദുത്വം” എന്നു കൊടുത്തു സെര്‍ച് ചെയ്തു നോക്കു.സംശയം മാറികിട്ടും.

    പിന്നെ സതയുടെ അഭിപ്രായം തന്നെ എനിക്കും.കുറേ സ്റ്റേറ്റുമെന്റുകള്‍ നിരത്തി വെക്കുന്നതിനോടു യോജിപ്പില്ല.ഒരു ചോദ്യോത്തര രീതിയില്‍ മുന്നേറാം.
    ഓരൊന്നിലും നിന്നു രൂപപ്പെടുന്നവയില്‍ സമന്വയത്തില്‍ എത്താം.

    സ്നേഹപൂര്‍വം.

    ReplyDelete
  21. പ്രിയ സാദാരണ ഭാരതീയന്‍..

    ഈ ലേഖനത്തിണ്റ്റെ തലക്കെട്ട്‌ തന്നെ താങ്കള്‍ക്ക്‌ മനസ്സിലായില്ലെന്ന് തോന്നുന്നു..

    ഹിന്ദുത്വവും ഹിന്ദൂയിസവും താങ്കള്‍ തെറ്റിദ്ധരിച്ഛിരിക്കുന്നു..

    ഇപ്പോല്‍ പണിയിലായതിനാല്‍ കൂടുതല്‍ നിര്‍വ്വചനം എഴുതാന്‍ സമയമില്ല..

    ReplyDelete
  22. പ്രിയ ബക്കര്‍,
    “ഹിന്ദുത്വം ഹിന്ദൂയിസത്തിനെതിരെ” എന്നല്ലെ തലക്കെട്ടു? ഇതുരണ്ടും രണ്ടാണു എന്നാണു ഞാന്‍ കരുതുന്നതു.ഹിന്ദൂയിസം പലമതങങളും ദര്‍ശനങങളും ഒക്കെ ഉള്‍ക്കൊള്ളുന്ന ഒന്നാണു.അതൊരു സാംസ്കാരിക സംബത്തു എന്നും പറയാം എന്നു തോന്നുന്നു.ഈ ഹിന്ദൂയിസം എന്നതു കാതല്‍ ആയ സാംസ്കാരിക ദേശീയതയെ ആണു “ഹിന്ദുത്വം” എന്നു നിര്‍വചിക്കേണ്ടതു.ഹിന്ദൂയിസത്തിനു രാഷ്ട്രീയം ഇല്ല.ഹിന്ദുത്വത്തിനു ഉണ്ടു.തന്റെ പൈത്രുകമായ സാംസ്കാരികതയില്‍ നിന്നു കൊണ്ടു തന്നെ പുരോഗമനാത്മകമായ രാഷ്റ്റ്രീയവും സാമൂഹികവുമായ മാറ്റങ്ങല്‍ക്കുവെണ്ടി പ്രയത്നിക്കെണ്ടതായ ഒരു പ്ലാറ്റ്ഫോം ആണു “ഹിന്ദുത്വം”.ഇതാണു എന്റെ കാഴ്ചപ്പാട്.
    ബക്കറിന്റെ നിര്‍വചനത്തിനായി കാത്തിരിക്കുന്നു.

    സ്നെഹപൂര്‍വം.

    ReplyDelete
  23. പ്രിയപ്പെട്ട സഹോദരാ,


    എന്‍റെതെന്റേത് ..
    എന്‍റെത് തന്നേ...
    എന്‍റേത് മാത്രം..
    നിന്‍റേത് ത്ഫൂ.........

    ഇതിനു സായിപ്പന്മാര്‍ എതോ ഒരു വാക്ക് പറയൂലൊ.. എന്താ അത്....
    ഹൊ.. എന്‍റെ ഒരു മറവി...



    ഓ.ടോ. : "തിരഞ്ഞെടുക്കപ്പെട്ട ജനത " എന്നത് സാധാരണ സെമിറ്റിക് മതങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ്. അത് പൌരസ്ത്യമതങ്ങളിലേക്ക് കൊണ്ടുവന്നത് നന്നായി...


    നിങ്ങള്‍ ഒരു മതത്തെ വിമര്‍ശിക്കുമ്പോള്‍ ഓര്‍ക്കുക.. (അത് ഏത് മതമായാലും)... നിങ്ങള്‍ വിശ്വസിക്കുന്നതും അത് പോലെ തന്നെയുള്ള കൂറേ കാര്യങ്ങളാണ്... ഒരു മതത്തില്‍ വിശ്വസിച്ചു കൊണ്ട് മറ്റുള്ളവയെ വിമര്‍ശിക്കുമ്പോള്‍ നമ്മുടെ 2 കാലിലും ഉള്ള മന്തിനെ പറ്റിയും ഓര്‍ക്കുക.. നിങ്ങള്‍ ബിഗ്ബാങും ശാസ്ത്രീയ വശങ്ങളും വിവരിക്കുന്നത് പോലെ എല്ലാ മതക്കാര്‍ക്കും തരാന്‍ പറ്റും വിശദീകരണങ്ങള്‍... എന്ത് വെണമെങ്കിലും......

    ReplyDelete
  24. പ്രിയ സാഗര്‍..
    താങ്കളും തെറ്റിദ്ധരിച്ഛിരിക്കുന്നു..

    സംഘപരിവാര്‍ നിര്‍വചിക്കുന്നതാണു ഹിന്ദു മതമെന്നു താങ്കളും കരുതുന്നു. അതു കൊണ്ടാണു സംഘത്തിനെക്കുറിച്ഛു പറയുമ്പോല്‍ ഹിന്ദുമതത്തെ വിമര്‍ശിക്കുന്നു എന്നൊക്കെ തോന്നുന്നതു..

    ഹിന്ദു മതത്തെ/ 'ഹിന്ദു മതങ്ങളെ' ആദരിക്കാനാണു എണ്റ്റെ ഉദ്ധേശമെന്നതു നിങ്ങള്‍ കാണാതെ പോകുന്നതു 'ഹിന്ദുത്വം' ഒരു മതമായി സ്വീകരിക്കുനതു കൊണ്ടാണു..

    ReplyDelete
  25. പ്രിയ ബക്കര്‍,

    “സംഘപരിവാര്‍ നിര്‍വചിക്കുന്ന ഈ ഹിന്ദുമത” ത്തെ പറ്റി സംഘത്തിന്റെ നിര്‍വചനം വായിചെച്ടുക്കാന്‍ പറ്റുന്ന എന്തെങ്കിലും റെഫെറെന്‍സ് തരാമൊ? ആ വാചകത്തില്‍ നിന്നും എനിക്കു മനസ്സിലാകുന്നതു സംഘം വളരെ വ്യക്തമായ അതിര്‍വരംബുകള്‍ ഇട്ടു,റിജിഡ് ആയി ഹിന്ദുമതത്തെ നിര്‍വചിച്ചു വെച്ചിട്ടുണ്ടെന്നാണു.ആണെങ്കില്‍ അതെനിക്കു പുതിയ അറിവാണു.അതിനെപ്പറ്റി കൂടുതല്‍ വ്യക്തത നേടണം എന്നുണ്ടു.“ഹിന്ദു മത നിര്‍വചനം” നല്‍കിയിട്ടുള്ള എതെങ്കിലും സംഘ പ്രസിധ്ധീകരണം,സംഘവെബ്സൈറ്റ്,സംഘനേതാക്കളുടെയൊ,സംഘചിന്തകരുടെയൊ ക്രിതികള്‍ എന്തായലും മതി.അല്ലാത്തവരുടെതു സ്വീകാര്യം അല്ല.സംഘം കൊടുത്ത നിര്‍വചനം അല്ലെ? അതിനെപ്പറ്റി മറ്റുള്ളവരില്‍ നിന്നു അറിയാന്‍ എന്തിനു ശ്രമിക്കണം?

    സ്നേഹപൂര്‍വം.

    ReplyDelete
  26. ഹിന്ദുത്വം മതമല്ല..മതമല്ല..മതമല്ല...
    ഇനി എന്നെ “ഹിന്ദുത്വമത” വക്താക്കളുടെ ലിസ്റ്റില്‍ നിന്നും ബക്കര്‍ ഒഴിവാക്കണം.

    ReplyDelete
  27. MA Bakar,
    താങ്കള്‍ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലാ..
    ഞാന്‍ ആദ്യമേ തന്നെ ഇത് സൂചിപ്പിച്ചിരുന്നല്ലോ..
    താങ്കളുടെ ആശയങ്ങള്‍ കുറച്ചു ലളിത മായി പറഞ്ഞാലും..
    ഒരു ഐഡിയ എന്തെന്നാല്‍--താങ്കള്‍ ഹിന്ദ്വാതതെയോ, ഹിന്ദൂഇസതെയോ, സംഖ പരിവാറിനെയോ എതിനെയോ ഓക്കെ വിമര്‍ശിക്കുന്നു..
    അത് മാത്രമേ എനിക്ക് മനസ്സിലായുള്ളൂ..

    ReplyDelete
  28. സാദാരണ ഭാരതീയന്‍ ..
    താങ്കള്‍ ഇപ്പോഴാണു അതു മതമല്ലെന്ന് മനസ്സിലാക്കുന്നതു. ഞാന്‍ അതിനെ വിമര്‍ശിക്കുമ്പോല്‍ ഹിന്ദു മതത്തെ തള്ളിപറയുന്നു എന്നാണു നിങ്ങല്‍ തെറ്റിദ്ധര്‍ച്ഛതു.

    സതാ..
    അടുത്ത പോസ്റ്റ്കളിലൂടെ താങ്കള്‍ക്ക്‌ കൂടുതല്‍ മനസ്സിലാവും..

    ഹിന്ദു മതത്തിലെ ചില അനാചാരങ്ങളെ കുറിച്ച്‌ പറഞ്ഞതു ആ മതത്തിലുള്ള വിമര്‍ശനമായി താങ്കള്‍ കാണുന്നു.. സവര്‍ക്കര്‍ പോലും ഹിന്ദുമതത്തിണ്റ്റെ പല അചാരങ്ങളെയും തള്ളിക്കളഞ്ഞയാളാണു.. ചില അനാചാരങ്ങള്‍ ഹിന്ദുത്വത്തില്‍ എങ്ങനെ തിരിച്ഛു വരുന്നു, എങ്ങനെ ഉപയോഗിക്കുന്നു എന്നതു അടുത്ത പോസ്റ്റുകളില്‍ പറയുന്നതായിരിക്കും..

    തിരക്കുകള്‍ക്കിടയില്‍ നിന്ന് എഴുതുന്നതാണു.. ഒരു പക്ഷേ ഇതെല്ലാം നിങ്ങളെ തൃപ്തിപ്പെടുത്തണമെന്നില്ല.

    ReplyDelete
  29. MA Bakar,
    ~~ഹിന്ദു മതത്തിലെ ചില അനാചാരങ്ങളെ കുറിച്ച്‌ പറഞ്ഞതു ആ മതത്തിലുള്ള വിമര്‍ശനമായി താങ്കള്‍ കാണുന്നു.. സവര്‍ക്കര്‍ പോലും ഹിന്ദുമതത്തിണ്റ്റെ പല അചാരങ്ങളെയും തള്ളിക്കളഞ്ഞയാളാണു~~

    ഇത് താങ്കള്‍ എന്നോട്‌ പറഞ്ഞതാണ് എന്ന് വിശ്വസിച്ചു കൊണ്ട്,
    ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ ഇപ്പോളും തുടരുന്നുണ്ട് പലയിടങ്ങളിലും എന്നാണെന്റെ അഭിപ്രായം.
    അത് കഴിവതും മാറ്റി എടുക്കണമെന്നും അഭിപ്രായം ഒണ്ടു. ഹിന്ദുവില്‍ (ഇസം ആയാലും ത്വം ആയാലും എന്താണ് വത്യാസം എന്ന് പിന്നീട് പറഞ്ഞു തരുമല്ലോ..) പൊതുവേ ഈ അനാചാരങ്ങള്‍ മാറ്റുന്നതില്‍ എതിര്‍പ്പും ഇല്ല എന്നാണ് എന്റെ നിരീക്ഷണം. പക്ഷെ, ഇസ്ലാമിനെ പോലെയോ കൃസ്ത്യാനിയെ പോലെയോ ഉള്ള ഒന്നല്ല ഹിന്ദു എന്ന് താങ്കള്‍ സമ്മതിക്കുമല്ലോ..എന്റെ വിശ്വാസമല്ല എന്റെ അയല്‍ വാസിയുടെ വിശ്വാസം. അതിനാല്‍ തന്നെ പ്രായോഗികമായ ബുധിമുട്ടികള്‍ ഒണ്ടു. പിന്നെ, അനാചാരം എന്നതിനെ ഒരു നിര്‍വചനം എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? അവിടെ വത്യാസം ഒന്ടായെക്കാം. തനിക്കോ തന്റെ ചുറ്റുപാടുമുള്ള ആര്‍ക്കെങ്ങിലുമോ പരാതിക്ക്‌ ഇട നല്‍കാത്ത എന്തെങ്ങിലും ഒന്ന് ഒരു അനാചാരം ആണ് എന്ന് ഞാന്‍ പറയില്ല.. ഒരു പക്ഷെ അയാള്‍ ഒഴിച്ച് മറ്റുള്ളവര്‍ക്ക്‌ അത് ആശയ പരമായ വത്യാസമേ ഉള്ളു എങ്കില്‍ അത് തുടരെണ്ടാ എന്ന് എനിക്ക് പറയാന്‍ കഴിയില്ലാ..

    സവര്‍ക്കര്‍ അങ്ങനെ നല്ല കാര്യം ചെയ്തല്ലോ.. അത് തന്നെ ആണ് ഇവിടെ എല്ലാരും താങ്കളെ പറഞ്ഞു മസ്സിലാക്കാന്‍ നോക്കുന്നത് എന്ന് തോന്നുന്നു..

    അപ്പോള്‍ വീണ്ടും സംശയം.. താങ്കള്‍ ഈ പോസ്റ്റിലൂടെ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത്? ഹിന്ദുക്കള്‍ തങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കുന്നില്ലാ.. എന്നാണോ? അതിനു ഹിന്ദുക്കള്‍ അത്ര ഇടുങ്ങിയ ചിന്താഗതിക്കരല്ലല്ലോ.. തെറ്റുകള്‍ തെറ്റുകള്‍ തന്നെ.. ഏതെങ്കിലും ഹിന്ദു എതിര് താങ്കളോട് പറഞ്ഞിട്ട് ഒണ്ടേല്‍ അയാളുടെ വിവരം ഇല്ലായ്മ്മ പൊറുക്കൂ.. എല്ലാവരും ഒരേ ബുദ്തി ഉള്ളവര്‍ അല്ലല്ലോ..

    തല്‍ക്കാലം ജോലിയില്‍ ശ്രദ്ധിക്കു.. 'സമയം' വളരെ മോശം ആണല്ലോ.. ഐ മീന്‍ മാന്ദ്യം..

    ReplyDelete
  30. പ്രിയ ശ്രീ ബക്കര്‍,
    'ഈ ലേഖനത്തിന്റെ സ്കോപ്പില്‍ നിന്നും പൂര്‍ണ്ണമായും മറയാന്‍' നിവൃത്തിയില്ലാത്തതിനാല്‍ താങ്കളുടെ അനുവാദത്തോടെ ഈ കമന്റ് പോസ്റു ചെയ്യുന്നു.

    ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകരെയും താങ്കള്‍ പറയുന്ന ബുദ്ധിജീവികളെയും സാഹിത്യകാരന്‍മാരെയും നയിക്കുന്ന രാഷ്ട്രീയ അജ- വളരെ മുമ്പുതന്നെ മറനീക്കി പുറത്തു വന്നിട്ടുള്ളതും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ്. അത് മറ്റൊന്നുമല്ല , സ്ഥാപിത താല്പര്യങ്ങളുള്ള മാദ്ധ്യമങ്ങള്‍ ഏതൊരു വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചയും രാജ്യാന്തരവിഷയങ്ങളുമായും കൂട്ടിച്ചേര്‍ത്ത് സാമ്രാജ്യത്ത-സിയോണിസ്റ്-സംഘപരിവാര്‍ അച്ചുത-് തുടങ്ങിയ ഏച്ചുകെട്ടലിലേക്കും നയിക്കുന്ന പ്രവൃത്തിയുമാണ്.

    ഈയടുത്തു വായിക്കാനിടയായ ഒരു ബ്ലോഗില്‍ കണ്ട വിചിത്രമായൊരു വാദം, സെപ്റ്റംബര്‍ 11- ഇരട്ടഗോപുരങ്ങള്‍ തകര്‍ത്തത് മൊസാദ് ആണെന്ന താണ്. ലക്ഷ്യം അഫ്ഗാനിസ്ഥാന്‍ ആക്രമിക്കാന്‍ അമേരിക്കക്ക് കാരണം ഉണ്ടാക്കിക്കൊടുക്കല്‍ . അപ്പോള്‍ ഭീകരരെഎല്ലാം തിരിച്ച്ചരിഞ്ഞല്ലോ എന്ന ചോദ്യത്തിനുത്തരം അവരെയും പണം കൊടുത്തത് വിലക്കെടുത്തതാണ് എന്നാണു. കൂടാതെ ഹേമന്ത് കാര്‍ക്കറെയെ കൊന്നതും മൊസാദ്! അത് സംഘപരിവാറിനു വേണ്ടി. . ഇപ്പോള്‍ പുതിയൊരു വാദം ഉയര്‍ന്നിട്ടുള്ളത്. മുംബയ് ആക്രമണത്തില്‍ പിടിക്കപ്പെട്ട ഭീകരന്‍ അജ്മല്‍ കസബ്‌ ഹിന്ദു ഭീകരന്‍ ആണെന്നതാണ്. . ഇനി അയാള്‍ ഒരു ഹിന്ദു അല്ല എന്ന് തെളിഞ്ഞാലും പ്രതീക്ഷക്കു വകയു-്. അതിനായി ആറെസ്സെസ്സും ഐ.എസ്.ഐയും തമ്മില്‍ ബന്ധമുണ്ടെന്ന് മറ്റൊരു അനോണി കണ്ടെത്തുന്നു . ഗോധ്രാ തീവണ്ടി മോഡിയെക്കൊ-ു തീവപ്പിക്കുന്നതും പാര്‍ലമെന്റ് ആക്രമണനാടകം സംഘപരിവാറിനെക്കൊണ്ട് കളിപ്പിക്കുന്നതും എല്ലാം ഇത്തരം അനോണികളുടെ ജോലിയും അത് കുത്തിപ്പൊക്കി ചര്‍ച്ചയാക്കി ഇതാണ് ജനസംസാരം എന്നാക്കിമാറ്റുകയെന്നത് മാദ്ധ്യമഭീകരരുടെ ജോലിയുമാണ്. അതിന് ആധികാരികപരിവേഷം കൊടുക്കാന്‍ കണ്ണാല്‍ - സത്യങ്ങള്‍ക്കുമേല്‍പോലും സ്ക്രിപ്റ്റ് തിരുത്തിയെഴുതുന്നത് പുരോഗമനമാണെന്നത് നമ്മളെ പഠിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന തത്വദീക്ഷയില്ലാത്ത മനുഷ്യാവകാശക്കാരെ അവര്‍ ആശ്രയിക്കുകയും ചെയ്യുന്നു. മേല്‍പറഞ്ഞതു പോലുള്ള അപഹാസ്യമായ ഊഹാപോഹങ്ങളും പ്രചരണങ്ങളുമാണ് ഏറെക്കാലമായി സംഘപരിവാറ്ിനെതിരായും ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുള്ളത്. അവയെയെല്ലാം അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതിന് സംഘപരിവാറിന്റെ ഭാഗത്തുനിന്നുള്ള ഒരു വിശദീകരണം ആവശ്യമില്ല തന്നെ.

    "ഇരുപതാം നൂറ്റാ-ിന്റെ തുടക്കത്തില്‍ സവര്‍ക്കര്‍ ഇളക്കിവിട്ട ഭൂതമാണ് ഹിന്ദുദേശീയതാവാദമെന്നും അത് തികച്ചും പുതിയൊരു മതത്തിന്റെ കാല്‍പനിക കവാടങ്ങളാണ് തുറന്നിട്ടതെന്നും ഹിന്ദുത്വം എന്നതിലൂടെ സംഘപരിവാര്‍ ആശിക്കുന്ന മതം പൂര്‍ണ്ണമായും ഹിന്ടുവിസത്ത്തില്‍ നിന്നും ഭിന്നമായ വിദ്വേഷത്തിന്റെ, പഴയകാല അധിനിവേശ മതമാണ്, പ്രതി സ്ഥാനത്ത് ശത്രുവിനെ മാത്രമാണ് മാറ്റിയതെന്നും " താങ്കള്‍ പറയുന്നു.


    അവര്‍ണ്ണനെ പൂജാരിയാക്കി ഉയര്‍ത്തിയ പുരോഗമനവാദിയായിരുന്നു സവര്‍ക്കര്‍. അദ്ദേഹത്തിന്റെ ഹിന്ദു നാഷണലിസം ഇനിയും ഇവിടെ വരാന്‍ പോകുന്ന ഏതു മതമോ സംസ്കാരമോ അനുസരിച്ചു ജീവിക്കാന്‍ പോകുന്ന ഒരു സമൂഹത്തിനു പോലും അംഗീകരിക്കാന്‍ കഴിയത്തക്കവണ്ണം വിശാലവുമാണ്. അതു പറയുന്നതുപോലെ തന്നെ മനസ്സിലാക്കണം എന്നു മാത്രം. പ്രസിദ്ധീകരണത്തിനു മുമ്പ് നിരോധിക്കപ്പെട്ട അദ്ദേഹത്തിന്റെ 1857-ലെ ഇന്‍ഡ്യന്‍ സ്വാതന്ത്യ്രസമരം എന്ന പുസ്തകത്തില്‍ , പ്രിയ ബക്കര്‍, ആ ദേശീയ സ്വാതന്ത്യ്രസമരത്തില്‍ മുസ്ളീങ്ങള്‍ വഹിച്ച പങ്കിനെ എത്ര തുറന്ന മനസ്സോടെയാണ് എത്ര വലിയ സ്ഥാനം കൊടുത്താണ് സവര്‍ക്കര്‍ ആദ്യാന്തം അവതരിപ്പിച്ചിരിക്കുന്നത്. അന്നു ഒരുമിച്ചുനിന്നു പൊരുതിയ ഹിന്ദു-മുസ്ളീങ്ങളുടെ പരസ്പര വിശ്വാസം ഇന്ന് ഇല്ല തോന്നിപ്പോകാരുണ്ട്. അതിന്റെ കാരണക്കാര്‍ മുസ്ളീം ജനതയെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിറുത്തി പ്രീണിപ്പിച്ച് വോട്ടു ബാങ്ക് സൃഷ്ടിക്കുന്ന രാഷ്ട്രീയക്കാര്‍ മാത്രമാണ്. സ്പര്‍ദ്ധ എവിടെയെങ്കിലും കാണാന്‍ കഴിഞ്ഞാല്‍ അതിന്റെ കാരണക്കാര്‍ അവരാണ്.


    ഹിന്ദുമതം പ്രാകൃതമാണെന്നു പറഞ്ഞ താങ്കള്‍ തന്നെ (ഇങ്ങനെ നൂറുവട്ടം പറഞ്ഞാലും ഒരു ഹിന്ദുവിന്റെയും ചോര തിളക്കാന്‍ പോകുന്നില്ല .) അതില്‍ നിന്നും പൂര്‍ണ്ണമായി ഭിന്നമെന്നു താങ്കള്‍ തന്നെ പറയുന്ന സംഘപരിവാറിന്റെ ഹിന്ദുത്വത്തെ ഭയപ്പെടുന്നതെന്തിന്? ശരി. ഞാനും പറയാം. ചാതുര്‍വര്‍ണ്യത്തിന്റെ ദുരുപയോഗം മൂലമു-ായ ജാതീയത, ബ്രാഹ്മണ മേധാവിത്വം തുടങ്ങിയ അനാചാരങ്ങള്‍ ഹിന്ദുജനതയില്‍ ഉണ്ടായിരുന്നു. അവയെ പൂര്‍ണ്ണമായും തുടച്ചുനീക്കുക എന്നത് രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ ലക്ഷ്യമാണെന്നത് ശ്രീ ബക്കര്‍ തുറന്ന മനസ്സോടെ മനസ്സിലാക്കേന്ടിയിരിക്കുന്നു. ഒരു മനുഷ്യന്‍ ജന്‍മം കൊണ്ടല്ല , കര്‍മ്മത്തില്‍കൂടിയാണ് ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഒക്കെയാകുന്നതെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവണ്ണം മനുസ്മൃതി തന്നെ വ്യക്തമാക്കുന്നതു മറച്ചുവയ്ക്കാനുള്ള ശ്രമമാണ് പലരും നടത്തുന്നത്.

    നിര്‍വചിക്കാനും വിവേചിച്ചെടുക്കാനും അത്യന്തം ദുഷ്കരവും സങ്കീര്‍ണ്ണവുമായ ദര്‍ശനങ്ങളുടെയും വേദവേദാന്തങ്ങളുടെയും, സ്മൃതിശ്രുതികളുടെയും, തന്ത്രങ്ങളും, പുരാണങ്ങളും, ഇതിഹാസങ്ങളും ചേര്‍ന്ന ഒരു ബഹുവര്‍ണ്ണമഹാപ്രപന്ച്ചം .

    ആധുനികകാലത്തും പാശ്ചാത്യര്‍ ഭാരതീയ പാരമ്പര്യത്തെ അത്യത്ഭുതത്തോടെയും ആദരവോടെയും പഠനവിഷയമാക്കുമ്പോള്‍ ഇവിടെ ഒരു ചുക്കുമുണ്ടായിരുന്നില്ല ഇപ്പോഴും ഇല്ല എന്ന് ലോകം മുഴുവന്‍ വിളിച്ചുപറഞ്ഞു നടക്കാന്‍ മീരാനന്ദയെപ്പോലുള്ളവര്‍ പെടാപ്പാടു പെടുന്നു. . ഹിന്ദു നാഷണലിസം ശാസ്ത്രത്തിന് അപകടമു-ാക്കും എന്നതാണ് അവരുടെ മറ്റൊരു കണ്ടെത്തല്‍. ലോകമെങ്ങു വളര്‍ന്നു വികസിച്ച ഏതു ശാസ്ത്രശാഖയെയും അതിന്റെ ശൈശവദശയില്‍ വളര്‍ത്തിയെടുത്ത നാടാണ് ഭാരതം. പ്രാചീനമായ അറിവുകള്‍ മറ്റു പലയിടത്തും നശിപ്പിച്ചു കളഞ്ഞിട്ടും ഇവിടെ മാത്രമേ അതു സംരക്ഷിക്കപ്പെട്ടുള്ളൂ.

    എന്താണ് ബക്കര്‍ ഈ ആര്യനും അനാര്യനും? ആര്യാധിനിവേശ സിദ്ധാന്തത്തെ സംഘപരിവാര്‍ തള്ളിക്കളയുന്നുണ്ട് എന്നു താങ്കള്‍ക്കറിയാം. അതേസമയം. ആര്യന്‍മാര്‍ പ്രപഞ്ചാരംഭം മുതലേ ഇവിടെത്തന്നെ യുള്ളവരായിരുന്നു എന്നവര്‍ വാദിക്കുന്നതായി താങ്കള്‍ പറയുന്നു. . എന്നാല്‍ ആര്യന്‍മാര്‍ എന്നൊരു ജനവര്‍ഗ്ഗം ഉണ്ടായിരുന്നില്ല എന്നാണവര്‍ പറയുന്നത് . താഴെയുള്ളവ അതിനു ആധാരമാണ്.

    Om Indram vardhanto apturah krinvanto vishwamaryam. Apaghnanto aravnah (Rigveda - 9/63/5)
    Meaning, the humans must enhance the ‘Indra’ i.e. the soul, the prosperity and the good deeds, removing their attitudes of misery and the evils. This not only helps us improve our own lives but also helps us contribute towards the betterment of others. This was the main reason why Maharshi Dayananda Saraswati declared "Krinvanto Vishwamaryam" as the motto for Arya Samaj.
    Here, the word "Arya" does not refer to any particular ‘race’, ‘cast’ or ‘creed’; rather, it means a virtuous person. As it has been said:
    Kartavyamacharn Karma, Akratvyamanacharan. Vishthti Prakritachare yeh sa Arya smriteh (Vasishti Smritih)
    Meaning, a person who does only praiseworthy acts, holds the traditions in high regard and upholds them, does not adopt harmful habits and actions, but instead gets rid of such, and is, by his or her nature, a caring person, is alone called Arya

    ഇനി പറയുക. ഏത് ആര്യന്‍മാരെയാണ് സംഘബുദ്ധിജീവികള്‍ വിശിഷ്ഠരായി അല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ജനമായി കാണുന്നത്? ഏതു ദ്രാവിഡരെയാണ് കീഴാളരായി കാണുന്നത്? (അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ പ്രാമാണ്യമില്ല, കാര്യത്തിലല്ലാതെ എന്ന ഖുര്‍-ആന്‍ വചനം ഇവിടെ സ്മരണീയമാണ്.)
    സൌഭൂതി , കദം, യൌധേയ രാജ്യങ്ങള്‍, മഗധം, ഹസ്തിനപുരം, തക്ഷശില എന്നൊക്കെ പോലെ ഒരു രാജ്യം മാത്രമായിരുന്നിരിക്കണം ദ്രാവിഡം. അല്ലെങ്കില്‍ പില്‍ക്കാലത്ത് പേരു മാറിയതാകാം.

    "സമാജുകളുടെ ഇന്റലക്ച്വല്‍ പ്രവര്‍ത്തനത്തനത്തിനു വിപരീതമായി സംഘം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഹിസ്റീരിയയിലൂടെയുള്ള അടിമപ്പെടുത്തല്‍. "

    ഇങ്ങനെ ഒരടിമപ്പെടുത്തലിന് ബൌദ്ധീക വ്യായാമം ആവശ്യമില്ല . വിധിവിശ്വാസത്തില്‍ തളച്ചിടപ്പെട്ട വിശ്വാസികളെ അനുഗ്രഹവര്‍ഷങ്ങളിലൂടെയും ആധുനികസങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള ശബ്ദവിന്യാസങ്ങളിലൂടെയും ഒരു പ്രത്യേകലോകത്തെത്തിച്ച് മനക്കോട്ട കെട്ടിയിരിക്കാന്‍ സംഘം പഠിപ്പിക്കുന്നില്ല . രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനുവേണ്ടി എന്താണോ അവര്‍ പുതിയ തലമുറക്ക് കാണിച്ചുകൊടുക്കുന്നത് എന്നത് സ്വയം കണ്ടേമനസ്സിലാക്കാന്‍ കഴിയൂ. അരെങ്കിലും പറയുന്നതു കേട്ടാല്‍ പോരാ...ഇതു പറയുമ്പോള്‍ തീര്‍ച്ചയായും മാലേഗാവ്, സംഛോത്താ തുടങ്ങിയ ചോദ്യങ്ങള്‍ വരും. അവിടെയൊക്കെ നടന്നത് എന്താണെന്നു അറിയാത്തവരെയോ ചോദ്യം കേട്ടില്ലെന്നു നടിച്ച് കണ്ണടച്ച് ഇരുട്ടാക്കുന്നവരെയോ ഈ ലേഖനത്തിന്റെ തുടക്കത്ത്തില്‍ പറഞ്ഞതുപോലെയുള്ള സ്ക്രിപ്റ്റുകള്‍ ഉണ്ടാക്കുന്നവരെയോ താങ്കള്‍ക്ക് സംഘത്തില്‍ കാണാന്‍ കഴിയില്ല.

    ശ്രീരാമനെ ദൈവമായി കാണുന്നവര്‍ പോലും അദ്ദേഹത്തിന്റെ മാനുഷികമായ പരാജയങ്ങളെക്കുറിച്ചും അറിവുള്ളവര്‍ തന്നെയാണ്. (സീത പരിശുദ്ധയാണെന്നു പൂര്‍ണ്ണബോധ്യമു-ായിരുന്നിട്ടും ജനഹിതം മാനിച്ച് അവരെ ഉപേക്ഷിച്ചത്) രാവണന്റെ നല്ല വശങ്ങളെക്കുറിച്ചും താങ്കള്‍ക്ക് ധാരാളം വായിക്കാന്‍ കഴിയും ക്ഷാത്രജാതനായ ശ്രീരാമന്‍ ക്ഷത്രിയധര്‍മ്മം നിര്‍വഹിച്ചിരുന്നതിനാല്‍ ക്ഷത്രിയന്‍ തന്നെയായിരുന്നു . ബ്രാഹ്മണനായി ജനിച്ച രാവണന്‍ ക്ഷത്രിയധര്‍മ്മം സ്വീകരിക്കുകയും (അതായത് രാജ്യം ഭരിച്ചത്) രാക്ഷസീയ കൃത്യങ്ങള്‍ ചെയ്തതിനാള്‍ രാക്ഷസന്‍ എന്ന് വിളിക്കപ്പെടുകയും ചെയ്തു. മ്ളേച്ഛര്‍ എന്നു വിളിക്കപ്പെട്ടിരുന്ന ത് മാംസം ഭക്ഷിക്കുന്ന ദേശക്കാരെയാണ്. കര്‍മ്മത്തെയും മോക്ഷത്തെയും കുറിച്ചുള്ള പാഠഭാഗങ്ങളിലുടെയും നമ്മള്‍ സഞ്ചരിക്കെണ്ടതുണ്ട്.

    സംസ്കൃതവും തമിഴും തമ്മിലുള്ള സാമ്യങ്ങള്‍ ഇല്ലാതാക്കുന്നതിനുവേണ്ടി തമിഴിലെ സംസ്കൃതപദങ്ങള്‍ പിഴുതെറിയുകയും വടക്കെ ഇന്‍ഡ്യാക്കാരോട് വിദ്വേഷം പുലര്‍ത്താന്‍ പഠിപ്പിക്കുകയും ചെയ്തു പെരിയാര്‍. ദ്രാവിഡദേശം സ്വപ്നം കന്ടിര്ന്ന പെരിയാര്‍ ഇന്‍ഡ്യവിട്ടുപോകരുതെന്നു വിക്ടോറിയാ രാജ്ഞിയോട് അപേക്ഷിക്കുക പോലും ചെയ്തു. ഹിന്ദുമത്തോടുള്ള വിരോധം കൊ-് കൃസ്ത്യാനിറ്റിയിലേക്കുള്ള മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയും ബ്രിട്ടീഷുകാരോട് കൂറുപുലര്‍ത്തി. എപ്പോള്‍ വേണമെങ്കിലും വീ-ും പൊട്ടിമുളക്കാവുന്ന ദ്രാവിഡദേശവാദത്തിന്റെ വിത്ത് വളക്കൂറുള്ളമണ്ണിÂ കുഴിച്ചിട്ടാണ് പെരിയാര്‍ പോയത്. പട്ടം കൊടുക്കുന്നതിനുമുമ്പ് അല്്പമൊന്നു ചിന്തിക്കണേ സഹോദരാ.

    യുധിഷ്ഠിരന്‍ മുതല്‍ യശ്പാല്‍ വരെ എന്നല്ല മനുവോ ശയ്യാതിയോ തുര്‍വ്വസുവോ (ഹസ്തിനപുരിയിലെ രാജാവായിരുന്ന യയാതിയുടെ നാലാമത്തെ പുത്രന്‍- അവനില്‍ നിന്നും യവനന്മാരുണ്ടായി) മുതല്‍ വേണാട്ടരചന്‍മാര്‍ വരെ ഭരിച്ച ആര്യാവര്‍ത്തത്തില്‍ ഗസ്നിയോ ബാബറോ ഔറംഗസീബോ ടിപ്പുവോ ആരുവന്നു ഭരിക്കുന്നതിനും ഒരു കുഴപ്പവുമില്ല. പക്ഷെ അവരില്‍ പലരും ചെയ്ത കൊള്ളകളും മതപീഡകളുമാണ് അനേകം തലമുറകളുടെ അഭിമാനവും ജീവനും സംസ്കാരവും എല്ലാം ചവിട്ടി മെതിച്ചത്. എന്നിട്ടും ആ മഹദ്സംസ്കാരം ഇന്നും അങ്ങനെ തന്നെ നില നില്ക്കുന്നു. . ഏതെങ്കിലും കാലത്ത് നിലനിന്നിരുന്ന സത്യപ്രകാശിലെയോ ശാങ്കര സ്മൃതിയിലെയോ വിധികള്‍ കുത്തിപ്പൊക്കിയാല്‍ ഇന്നു നിലനില്‍ക്കാത്ത അവയുടെ പേരില്‍ , ഏതൊരു അസമത്വം തുടച്ചുമാറ്റാന്‍ പ്രയത്നിക്കുന്ന പ്രസ്ഥാനങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ സാധിക്കില്ല.

    സ്നേഹപൂര്‍വ്വം,
    റാവുത്തര്‍.

    ReplyDelete
  31. "അല്ലെങ്കില്‍, അമ്പും വില്ലും കുലച്ഛുനടന്ന ശ്രീരാമന്‍ എങ്ങനെയാണു, വിമാനം ഓടിച്ഛു നടക്കുകയും ആഡംബര രമ്യ ഹര്‍മ്മങ്ങളും പൂന്തോട്ടങ്ങളും ഒക്കെയുള്ള ഒരു നഗര സംസ്കാരം ഉണ്ടായിരുന്ന ലങ്കയെക്കാളും രാവണനെക്കാളും വിശിഷ്ടനും ദൈവവുമാകുന്നതു.."

    ഇത് ചെയ്തത് ഇപ്പൊഴത്തെ "ഹിന്ദു സംരക്ഷകര്‍ ആണോ" ??


    വേറൊരു കാര്യം..
    "അമ്പും വില്ലും കുലച്ഛുനടന്ന ശ്രീരാമന്‍ "....

    ഹിന്ദുക്കളുടെ വിശ്വസം അനുസരിച്ച് ഈ പറഞ്ഞയാള്‍ അയോദ്ധ്യ്യയിലെ രാജകുമാരനായിരുന്നു ..

    പിന്നെ ഹിന്ദുത്വം അന്നു അവര്‍ പറയുന്നുണ്ട് എങ്കില്‍ "ഹിന്ദുത്വം " എന്നല്ലാ ആര്‍ എസ്സ്‌എസ്സ് ഹിന്ദുയിസതിനെതിരെ എന്നു പറയുക...


    "ഹിന്ദു മതത്തെ/ 'ഹിന്ദു മതങ്ങളെ' ആദരിക്കാനാണു എണ്റ്റെ ഉദ്ധേശമെന്നതു നിങ്ങള്‍ കാണാതെ പോകുന്നതു 'ഹിന്ദുത്വം' ഒരു മതമായി സ്വീകരിക്കുനതു കൊണ്ടാണു.."

    ഒരു മതത്തെയും ആദരിക്കേണ്ട കാര്യമുണ്ടെന്നു എനിക്കു .തോന്നിയിട്ടില്ലാ.. ഞാനൊരു മതവും എന്‍റെ സമ്മതത്തോടെ സ്വീകരിച്ചിട്ടില്ല.. ഒരു മതത്തില്‍ വിശ്വസിച്ചു കൊണ്ട് മറ്റൊരു മതത്തെ കുറ്റം പറയുന്നത് വിഡ്ഢിത്തമാണ്‌ എന്ന് പറഞ്ഞുവെന്ന് മാത്രം!!

    ReplyDelete
  32. പ്രിയ റാവുത്തര്‍..
    വായിച്ഛതിനും താങ്കളുടെ അഭിപ്രായം എഴുതിയതിനും നന്ദി.

    ആ അഭിപ്രായങ്ങളെല്ലാം നാം താങ്കളുടെ തന്നെ പോസ്റ്റില്‍ ചര്‍ച്ഛ ചെയ്തതാണു..

    താങ്കളുടെ ചില നിരീക്ഷണങ്ങള്‍ക്ക്‌ മറു നിരീക്ഷണം തുടര്‍ന്നുള്ള പോസ്റ്റുകളില്‍ ഉള്‍ക്ക്ള്ളിക്കാന്‍ ശ്രമിക്കാം..

    ................

    നന്ദി സാഗര്‍ വീണ്ടൂം വന്നതിനു..

    ReplyDelete
  33. പ്രിയ ബക്കര്‍,

    സംഘം മുന്നോട്ടു വെയ്ക്കുന്ന “ഹിന്ദുത്വം” ഒരു മതമല്ലെന്നും അതിനു ഏതെങ്കിലും മതത്തിന്റെ മേധാവിത്വതിന്റെ രാഷ്ട്രീയ വ്യവസ്ത രൂപപ്പെടുത്താന്‍ താല്പര്യമില്ലെന്നും സംഘത്തെ നിരീക്ഷിക്കാന്‍ തുടങിയ ആദ്യകാലങ്ങളില്‍ തന്നെ ഞാന്‍ മനസ്സിലാക്കിയതാണു.ഹിന്ദുത്വം ഒരു ആശയമായി രൂപപ്പെട്ടതു 20-ആം നൂറ്റാണ്ടിന്റെ പൂ‍ര്‍വാര്‍ധ്ധത്തില്‍ ആണല്ലോ.അപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പെ ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ നിരത്തുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.അതല്ലെങ്കില്‍ ഹിന്ദുത്വം ഏതെങ്കിലും അനാചാരങ്ങളെ തിരിചു കൊണ്ടു വരുന്നു എന്നു തെളിയിക്കണം.
    ആചാരങ്ങളും അനാചാരങ്ങളും കാഴ്ചപ്പാടുകള്‍ അനുസരിച്ചു വ്യത്യാസപ്പെടുന്നവ ആണെന്നു തോന്നുന്നു.ഉദാഹരണത്തിനു വിഗ്രഹാരാധന എന്നെ സംബന്ധിച്ചു അനാചാരം അല്ല.കാരണം അതു ആര്‍ക്കും ഒരു ബുധ്ധിമുട്ടും ഉണ്ടാക്കുന്നില്ല.പക്ഷെ ബക്കറിന്റെ കാഴ്ചപ്പാടില്‍ അനാചാരം ആയേക്കാം.
    അത്തരം തോന്നല്‍ ആണെങ്കില്‍ അതു സാഗര്‍ നേരത്തെ പറഞ്ഞ ആ കാറിതുപ്പല്‍ തുപ്പാന്‍ ബക്കറിനു തോന്നുന്നതു കൊണ്ടാവാം.

    ആധുനിക കാലത്തു ഇത്തരം കാറിതുപ്പലുകള്‍ ഹൈന്ദവ ആചാരങങള്‍ക്കു മേല്‍ വീഴുംബൊല്‍(എത്ര മാത്രം നിര്‍ദോഷമായ ആചാ‍രം ആയിരുന്നാല്‍ പോലും) അതിനെ എതിര്‍ക്കാന്‍ സംഘം മുന്നിട്ടിറങ്ങുന്നു എന്നതും സംഘത്തിനോടുള്ള ബക്കറിന്റെ എതിര്‍പ്പിനു ഒരു കാരണം അല്ലെ?

    സ്നേഹപൂര്‍വം,

    ReplyDelete
  34. =======================================
    പ്രപഞ്ചാദി കാലം മുതല്ക്കുള്ള ആര്യവര്ത്തത്തിലുള്ള ആര്യവാസവും, യുധിഷ്ടിരണ്റ്റെ ഭരണാകാലവും അറിയാവുന്നവര്ക്ക് സരസ്വതി ? നദിയെക്കുറിച്ച് പറയാനാണോ അറിവില്ലാത്തതു.. !!
    =============================================

    എന്താണ് താങ്കള് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല. യുധിഷ്ടിരന് ദ്രാവിടനായിരുന്നെന്നാണോ?

    മഹാഭാരതത്തിലും മറ്റും പറയുന്ന എല്ലാ സ്ഥലങ്ങളും ഭാരതത്തിലെ മാത്രമാണല്ലോ? എന്തെ ഈ ആര്യന്മാര് ഭാരതത്തെ പറ്റി ഇത്രയേറെ എഴുതിയിട്ടും അവരുടെ യഥാര്ത്ഥ സ്ഥലത്തെ പറ്റി ഒന്നും എഴുതാത്തത്? മഹാഭാരതമൊക്കെ എഴുതി കൂട്ടുമ്പോള് എവിടെയിരുന്നാണ് എഴുതിയതെന്നു പോലും പരയാത്തതെന്താ?

    ========================================================

    മറിച്ഛു അന്നു നടന്ന യുദ്ധസമയത്തു നല്കിയിരുന്ന അനുവാദമാണു എടുത്തു പറഞ്ഞിരിക്കുന്നതു..

    ===========================================================

    അപ്പോള് ആവശ്യമുള്ളപ്പോള് മറ്റു മതക്കാരെ തിരഞ്ഞു പിടിച്ചു കൊന്നു കളയാം അല്ലെ? അങ്ങനെയെങ്കില് ഗുജറാത്ത് കലാപത്തിനിടയില് നരേന്ദ്ര മോഡി മുസ്ലീങ്ങളെ കൊല്ലാന് കൂട്ട് നിന്നു എന്നൊക്കെ പറഞ്ഞു ബഹളമുണ്ടാക്കുന്നതെന്തിനാ? പ്രവാചകനാകാമെങ്കില് മോഡിക്കായിക്കൂടെ?

    എന്തായാലും ഒരു കാര്യം താങ്കള് വ്യക്തമാക്കിയതിനു നന്ദി, ഇസ്ലാമിന്റെ പേരില് മറ്റു മതങ്ങളില് പെട്ടവരെ കൊന്നു തള്ളിയിട്ടുണ്ട് എന്ന് താങ്കള് തെന്നെ സമ്മതിച്ചല്ലോ.

    ReplyDelete
  35. MA Bakar,

    എന്റെ നോട്ടത്തില്‍ താങ്കള്‍ ഒരു ഗോറില്ല യുദ്ധം നടത്തുക ആണ്.. അതായത്‌ സൌകര്യ പൂര്‍വ്വം സ്വന്തം താല്പര്യങ്ങള്‍ വെളിയില്‍ കാട്ടാതെ ഉള്ള ഒന്ന്..
    അറിയാതെ വീണു പോയ 'മനസ്സിലിരിപ്പ്' മറുപടി ഇല്ലാത്തതുകൊണ്ട് വിട്ടു കളഞ്ഞു..
    താങ്കളുടെ 'സംകുചിതമായ' കാഴ്ചപ്പാടില്‍ നിന്നുള്ള ഈ ഭ്രാന്ത്‌, ചികില്‍സിച്ചു മാറ്റപ്പെടും എന്നും നിശ്ചയം ഇല്ല..
    എല്ലാവരും 'തുറന്നു' സംസാരിക്കുമ്പോള്‍ താങ്കള്‍ 'കൌശലം' കാട്ടുന്നതും അതോകൊണ്ടുതന്നെ..
    ഇതിനേക്കാള്‍ താങ്കള്‍ക്ക് യോജിക്കുക 'താലിബാന്‍' എന്നവരോട് കൂടെ കൂടി 'ജിഹാദ്' നടത്തുകയായിരിക്കും. 'പൊട്ട കിണറ്റില്‍' കിടക്കുന്ന തവള ലോകം വലുതാണ്‌ എന്ന സത്യം ഒരിക്കലും മനസ്സിലാക്കാത്തില്ല.. മനസ്സിലായാലും 'ഞാന്‍','എന്റെ' എന്നീ ചിന്ത ഒള്ളത് കൊണ്ട് സമ്മതിച്ചു തരില്ല..

    മറ്റു മതങ്ങള്‍ സംഖടിക്കാതെ ഇരിക്കേണ്ടത് ഇത്തരക്കാരുടെ ആവശ്യം ആണെന്നും അറിയാം.
    ഹിന്ദുക്കള്‍ മുസ്ലിംകള്‍ സംഖടിക്കുന്നതിനെതിരെ ഓരിയിട്ട് നടന്നിട്ടില്ല.. പക്ഷെ മുസ്ലിംകള്‍ക്ക് അങ്ങനെ ചെയ്തെ പറ്റൂ..കാരണം അവര്‍ കൊണ്ട് നടക്കുന്ന 'വോട്ട് ബാങ്ക്' മറ്റുള്ളവരുടെ കഞ്ഞി അടിച്ചു മാറ്റി ശീലിച്ചു പോയി. ഹിന്ദുക്കള്‍ എങ്ങാനും സംഖടിച്ച്, അടിച്ചു മാറ്റിക്കൊണ്ടിരുന്ന കഞ്ഞിക്ക് കുറവ് വന്നാലോ എന്നൊരു ഭയം..
    ഹിന്ദുക്കളുടെ പുണ്യ സ്ഥലംകള്‍ പോലും 'മാന്യമായ' രീതിയില്‍, അതും ഒരേ ഒരെണ്ണം, ചോദിച്ചിട്ട് കൊഞ്ഞനം കാട്ടി നടക്കുന്ന 'മനുഷ്യ സ്നേഹികള്‍' മേക്കയെക്കാള്‍ ' പുണ്യ മസ്ജിത് ആക്കി മാറ്റി അയോധ്യയില്‍..
    ഈ പോസ്റ്റ്‌ എഴുതിയ സമയത്ത് സ്വന്തം വിഭാകങ്ങളിലെ 'മദനി' സായിബ്ബിനെ പോലെ ഒള്ള തീവ്രവാദികളുടെ കണ്ണ് തുറപ്പിക്കാന്‍ ഉപയോഗിച്ചിരുന്നെങ്ങില്‍ എന്ന് വെറുതെ ആശിച്ചു പോയി.
    രണ്ടു കാലിലും മന്തുള്ളവന്‍ മന്തില്ലാതവനെ " നിനക്ക് മന്തുണ്ടോ എന്നെനിക്ക്‌ സംശയം ഒണ്ടേ" എന്ന് അലറുന്നത് പോലെ തോന്നി..
    അതുകൊണ്ടാണല്ലോ അജ്മല്‍ കസ്സബ് 'കാശ്മീര്‍' വിപ്ലവം നടത്താന്‍ വന്നതും, 'അഫ്സ്സല്‍ കുരു' പൊറോട്ട അടിക്കുന്നത് പറഞ്ഞപ്പോള്‍ വികാരം കൊണ്ടതും-പിന്നെ ഉരുണ്ടുകളിച്ചതും..

    ഉറക്കം നടിക്കുന്നവന ഉണര്‍ത്താന്‍ ആരെങ്കിലും അറിഞ്ഞ സ്ഥിതിക്ക്‌ ശ്രമിക്കുമോ? ഉറങ്ങൂ സഹോദരാ ഉറങ്ങൂ..

    ReplyDelete
  36. MA Bakar സാഹിബ്‌ മൊഴിഞ്ഞത്‌..(പുള്ളിയുടെ തന്നെ ബ്ലോഗില്‍ ഉള്ളവ.. നിങ്ങള്‍ വിലയിരുത്തൂ..)

    ~~"ബാബര്‍ ഇന്ത്യയില്‍ വരുന്ന സമയത്ത്‌ അയോധ്യയില്‍ തര്‍ക്ക സ്ഥലത്ത്‌ ഒരു ക്ഷേത്രം പോയിട്ട്‌ മനുഷ്യ വാസം പോലുമില്ലാതിരുന്നു"~~

    ~~ഇസ്രായേല്‍ നാമുമായി ഏതു തരത്തിലുള്ള അവിശുദ്ധ കരാറുകള്‍ ഉണ്ടെങ്കിലും അവരുടെ ഭീകരതക്കെതിരെ 'അരുതു' എന്ന്‌ ഉറച്ഛു പറയാന്‍ നമുക്ക്‌ സാധിക്കണം ... അതാണു ധര്‍മ്മമെന്നു വിവക്ഷ.. അതാണു 'ജിഹാദ്‌' എന്നും വിളിക്കുന്നതു~~

    ~~അതേസമയം, ഉസാമ അമേക്കക്കെതിരെ ഉയര്‍ത്തിയ യുദ്ധപ്രഖ്യാപനം ആത്മീയതയുടെയും, ജിഹാദിന്‍റെ ആയുധവല്‍ക്കരണത്തിന്‍റെയും തീക്കട്ടനിറച്ച ഷൂസുകളില്‍ നിന്നാണു.~~

    ~~തോറാബോറായില്‍ നിന്നു ലാദനെ മദനിയിലേക്കും ആവാഹിച്ഛ്‌ ഇറക്കിക്കൊണ്ടുവന്നാല്‍ നാം കാണുന്ന ആശയ സമത്വം ഏകമാണു.~~

    ~~മദനി നാളെ ദളിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും അവദൂതനായി കേരള ചരിത്രമെഴുതപ്പെടും.~~

    ~~മുംബയില്‍ ഭീകരാക്രമണം നടന്നിരുന്ന സ്തലങ്ങളില്‍ നിന്നു ഭിന്നമായി ശരാശരി ആളൊഴിഞ്ഞ കാമാ ആശുപത്രിയിലേക്ക്‌ കാര്‍ക്കറെയെ പറഞ്ഞുവിട്ട സാഹചര്യത്തിനെ പ്രത്യേകമായി അന്വേഷിക്കണമെന്നു പറയുമ്പോല്‍, ഇരുളിന്‍റെ മറവില്‍ നിന്നു ഷീല്‍ക്കാരങ്ങല്‍ ഉയര്‍ത്തുന്ന പൊത്തുകളില്‍, ശിവസേന ബി.ജെ.പി സംഘപരിവാര്‍ കാളിയന്‍മാരുടെ ഭീകരന്‍മാരുമായുള്ള അവിശുദ്ധവേഴ്ച്ഛയാണെന്നു ആരെങ്കിലും സംശയിച്ഛാല്‍ എന്തിനു കുറ്റം പറയണം... !! ~~

    ~~ഇന്ത്യയെ ഭാഷയുടെയും മതത്തിന്‍റെയും ജാതിയുടെയും പേരില്‍ വിദേശങ്ങളില്‍ അപമാനം വരുത്തുന്ന പരിവാര്‍ സംഘം, തങ്ങളാണു രാഷ്ട്രസേവകരെന്നും രാജ്യസ്നേഹികളെന്നും നിരന്തരം അസത്യങ്ങളെ സത്യമാകാന്‍ ശ്രമിക്കുകയും ഈ കെണികളില്‍ വീണു പോയ സന്യാസിമാരും പട്ടാളക്കാരും പാക്കിസ്താന്‍ I.S.I യില്‍ നിന്നു പണം പറ്റി ഇന്ത്യയില്‍ തന്നെ ബോംബു വയ്ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയെക്കുറിച്ഛു അഭിമാനിക്കാന്‍ നമുക്ക്‌ ബാക്കി എന്താണുള്ളതു... ?? ~~

    ~~മുസ്ലിംകള്‍ പാക്കിസ്താനിലേക്കും (ഒരു ഇന്ത്യന്‍ മുസ്ലിമും കെനിയയില്‍ പോയാലും പാക്കിസ്താനിലേക്കില്ല) ക്രിസ്ത്യാനികള്‍ റോമിലോ അമേരിക്കയിലോ കുടിയേറിമാറിയാല്‍ ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ തീരുമോ...??
    ബീഹാറി ഹിന്ദുവിന് മഹാരാഷ്ട്രായില്‍ ഇടം ലഭിക്കുമോ...?
    ബോംബെ IITകളില്‍ ദളീതര്‍ക്ക് ജാതി അധിക്ഷേപം കൂടാതെ പഠിക്കാനാവുമോ..??
    ഭരണഘടനാ ശില്പി അംബേദ്കറിന്റെ നാമം തമിഴ് നാട്ടിലെങ്കിലും അശുദ്ധമാക്കപ്പെടതിരിക്കുമോ ..??
    ഈഴവനും നായരും പണിക്കരും , പുലയനും പിന്നെ എണ്ണമറ്റ മറ്റ് ജാതികളുമടങ്ങുന്ന ശൂദ്രന്മാര്‍ക്ക്‌ ഈയം ഒഴിക്കപ്പെടാത്ത ചെവികൊണ്ട് വേദം കേള്‍ക്കാനാവുമോ ...
    'ഗീത'യില്‍ പറയുന്ന ധര്‍മ്മ സംസ്ഥാപകന്‍ അവതരിച്ചാല്‍ ആരെയൊക്കെ നിഗ്രഹിക്കും ...
    ആരൊക്കെ ബാക്കിയുണ്ടാകും ...~~

    ~~ഇപ്പോള്‍ ഇങ്ങനെയൊക്കെയെഴുതാന്‍ പെട്ടെന്ന് എന്താണ് കാര്യമെന്ന്
    ഞാന്‍ ആലോചിച്ചിട്ട്‌ ഒരു പിടിയും കിട്ടുന്നില്ല...
    ചങ്ങല കാലില്‍ തന്നെയുണ്ടോ എന്ന് ഉറപ്പുവരുത്തിയതാണ് ...
    ക്ഷമിക്കണം ..~~
    ----------ശുഭം-------

    ReplyDelete
  37. മതേതരത്വം-യഥാര്‍ത്ഥ അര്‍ഥം= "വിദ്യാഭ്യാസത്തിലും സാമൂഹികമായ ഇടപാടുകളിലും മതം എന്നത് ഒരു ഖടകം അല്ലാത്തത്.."
    ഇന്ത്യയിലെ അര്‍ഥം="വിദ്യാഭ്യാസത്തിലും,എല്ലാ ഇടപാടുകളിലും,ജോലിക്കും,ഡെമോ ക്രസ്സിയിലും മതം ആണ് പ്രധാനം!-പ്രത്യേകിച്ച് ന്വീനപക്ഷം"
    ഉദാഹരണങ്ങള്‍-
    1. മുസ്ലിം മദ്രസ്സ പഠനം = പൊതു വിദ്യാഭ്യാസം!
    2. മുസ്ലിം മദ്രസ്സ അധ്യാപകര്‍ക്ക്‌ പെന്‍ഷന്‍ - Rs 4000/മാസം!
    3. മുസ്ലിം മെക്ക തീര്‍ഥാടനം - ക്വാട്ട (സാമ്പത്തിക സഹായം)
    4. ഹിന്ദു ശബരിമല തീര്‍ഥാടനം - 20% അധിക ബസ്‌ ചാര്‍ജ്.(അവിടെ എത്തുമ്പോള്‍ ടോള്‍ എക്സ്ട്രാ)
    5. പ്രകാശ്‌ കാരാട്ട്- "മുസ്ലിംങള്‍ക്ക് ഇനിയും കൂടുതല്‍ സംവരണം നല്‍കാന്‍ ഭരണ ഖടന തിരുത്തണം" (മതേതരം)
    6. മന്‍മോഹന്‍ സിംഗ് (പ്രധാന മന്ത്രി)- "രാജ്യത്തിന്റെ മൊത്തം വിഭവങ്ങളുടെ ആദ്യ അവകാശികള്‍ ന്വീന പക്ഷങ്ങള്‍ക്ക്‌ ആണ്.. പ്രത്യേകിച്ചും മുസ്ലിം സമൂഹം" (മതേതരം)
    7. നരേന്ദ്ര മോഡി (ഗുജരാത്ത്‌ മുഖ്യ മന്ത്രി)- "ഞാന്‍ ഗുജ രാത്തില്‍ വികസനം കൊണ്ട് വരുമ്പോള്‍ അത് ഗുജരാതികള്‍ക്ക് എത്ര പ്രയോജനം ചെയ്യും എന്നല്ലാതെ അതില്‍ എത്ര ഹിന്ദു, എത്ര മുസ്ലിം എന്ന് നോക്കാറില്ല.. " (വര്‍ഗീയ വാദി, ഫാസിസ്റ്റ്‌)

    ഇതൊക്കെ എഴുതി എല്ലാവരെയും അറിയിക്കേണ്ട കാര്യം ഇല്ല.. പണം ഇല്ലാത്തവനെ സഹായിക്കാന്‍ മതം നോക്കണോ? സംവരണം ധന സ്ഥിതിയുടെ അടിസ്ഥാനത്തില്‍ പോരെ? സംവരണത്തിന്റെ പേരില്‍ എത്ര കലാപം, ആല്‍മ ഹത്യകള്‍ ഒക്കെ നടന്നിരിക്കുന്നു?? ഇനിയും വോട്ട് ബാങ്ക് കളിച്ചു രാജ്യം മുടുപ്പിക്കാനാണോ??

    മുസ്ലിങളില്‍ പാവംങള്‍ക്ക് സഹായം കിട്ടുന്നതില്‍ ഒരു വിരോധവും ഇല്ലാ.. പക്ഷെ എല്ലാം എല്ലാവരും മനസ്സിലാക്കുന്നത് നന്നായിരിക്കും...... വെറുതെ മതത്തിന്റെ പേരില്‍ വികാരം കുത്തി വക്കാന്‍ നോക്കുന്നവര്‍ ഈ സത്യം ഒന്നും മറന്നു പോകല്ലേ...

    ReplyDelete
  38. ===============================
    അല്ലെങ്കില്‍, അമ്പും വില്ലും കുലച്ഛുനടന്ന ശ്രീരാമന്‍ എങ്ങനെയാണു, വിമാനം ഓടിച്ഛു നടക്കുകയും ആഡംബര രമ്യ ഹര്‍മ്മങ്ങളും പൂന്തോട്ടങ്ങളും ഒക്കെയുള്ള ഒരു നഗര സംസ്കാരം ഉണ്ടായിരുന്ന ലങ്കയെക്കാളും രാവണനെക്കാളും വിശിഷ്ടനും ദൈവവുമാകുന്നതു..
    ===================================

    താങ്കള്‍ക്കു മനസ്സിലാക്കാന്‍ പ്രയസ്സമായിരിക്കും ബക്കര്‍ സാഹിബ്‌.
    അത് മാത്രമല്ല, പതിനാലു സംവല്സ്സരക്കാലം ജ്യേഷ്ഠന്റെ പാദ മുദ്രകള്‍ പൂജിച്ചു ആശ്രമാവാടത്തില്‍ വിരക്തനായ ഒരു യോഗിയെ പോലെ കഴിച്ചു കൂട്ടിയ ഭരത രാജകുമാരന്‍ താകളുടെ ദൃഷ്ടിയില്‍ സൌഭാഗ്യങ്ങള്‍ കളഞ്ഞു കുളിച്ച ഒരു മൂടനുമായിടിക്കും. പൈതൃകമായ രാജ്യാവകാശം ത്യജിച്ച് ആജീവനാന്തം ബ്രഹ്മചാരിയായി കഴിഞ്ഞു കൊള്ളാം എന്ന് ഭീഷ്മ ശപഥം ചെയ്ത ഗംഗാദത്തന്റെ, ഭീഷ്മ പിതാമഹന്റെ മഹത്വം താങ്കള്‍ക്കു മനസ്സിലായെന്നു വരില്ല. ആര്യ വര്‍ഷത്തിന്റെ സ്വര്‍ണ്ണ സിംഹാസനത്തില്‍ വാണരുളാന്‍ കുന്തീ ദേവി ക്ഷണിച്ചപ്പോള്‍, അതിനേക്കാള്‍ താന്‍ വിലമതിക്കുന്നത് ഉറ്റ തോഴനായി തന്നെ കണ്ട ദുര്യോധനന്റെ സൌഹൃദമാണ് എന്ന് പറഞ്ഞ കര്‍ണനെ താങ്കള്‍ക്കു മനസ്സിലാവില്ല. വിക്രമാദിത്യനെ രാജ സിംഹാസനത്തില്‍ അവരോധിച്ചു ഒരു ഗുരുവിന്റെ സ്ഥാനത്തേക്ക് മാറി നിന്ന ചാണക്യന്റെ മഹത്വം ഏഴു ജന്മങ്ങള്‍ തുടര്‍ച്ചയായി ആലോചിച്ചാലും താങ്കള്‍ക്കു മനസ്സിലാവില്ല ബക്കര്‍ സാഹിബ്‌. രാജകൊട്ടാരവും രാജ സൌഭാഗ്യങ്ങളും പിന്നില്‍ ഉപേക്ഷിച്ചിറങ്ങിയ ഗൌതമ രാജകുമാരന്റെ മാഹാത്മ്യം താങ്കള്‍ക്കു ചിന്തിക്കാനാവുന്നതിലും ഒക്കെ ഒരുപാട് ഒരുപാട് അപ്പുറത്താണ്.......

    താങ്കള്‍ക്കു മനസ്സിലാക്കാന്‍ കഴിയാത്തതിന് കാരണമുണ്ട്....
    അച്ഛനെ തടവിലാക്കിയും രാജകൊട്ടാരം പിടിച്ചവരുടെ ചരിത്രം താജ്മഹലിന്റെ വെണ്ണക്കല്ലുകളില്‍ മായാത്ത കറയായി നിലനില്‍ക്കുന്നതുകൊണ്ട്‌...

    സ്വന്തം സഹോദരന്റെ കൃഷ്ണമണിയില്‍ സൂചികൊണ്ട് 64 തവണ കുത്തി അന്ധനാക്കി തീര്‍ത്ത ഹുമയൂണിന്റെ ചരിത്രം മാഞ്ഞു പോകാന്‍ കൂട്ടാകാതെ നില്‍ക്കുന്നത് കൊണ്ട്...

    താങ്കള്‍ക്കു മനസ്സിലാവില്ല ബക്കര്‍ സാഹിബ്‌...

    വിമാനവും സ്വര്‍ണവും അധികാരവും ആണ് താങ്കള്‍ക്കു "വൈശിഷ്ട്യം" ആയി തോന്നുന്നതെങ്കില്‍...
    അത് മനസ്സിലാക്കന്‍ എനിക്ക് പ്രയാസ്സമോന്നുമില്ല ബക്കര്‍ സാഹിബ്‌..


    5000 വര്‍ഷങ്ങള്‍ക്കു മുമ്പ് വറ്റി വരണ്ടു പോയ സരസ്വതി നദിയെ പറ്റി 'ആര്യന്മാര്‍ക്ക്' എങ്ങനെ അറിവ് കിട്ടി എന്ന ചോദ്യത്തിന് താങ്കള്‍ ഉത്തരം തന്നിട്ടില്ല ബക്കര്‍ സാഹിബ്‌...

    നാടോടികല്ലായ ആര്യന്മാര്‍ ഇരുമ്പ് ദാന്ധുകളുമായി കുതിരയെ പൂട്ടിയ രഥത്തില്‍ ഭാരതത്തില്‍ എത്തി ഇവിടുത്ത ദ്രാവിടന്മാരെ ദക്ഷ്നിന ഭാരതത്തിലേക്ക് അടിചോടിച്ചുവത്രേ...

    ചിരിക്കാതെ എന്ത് ചെയ്യും സഹോദരാ. വൈരുദ്ധ്യങ്ങളുടെ കൂമ്പാരമാണ് ഈ Aryan Migration Theory.. നാടോടികള്‍ എങ്ങനെയാണ് ബക്കര്‍ സാഹിബ്‌ രഥത്തില്‍ വരുക.. കുന്നും മലയും മേടും പിന്നിടുന്ന നാടോടികള്‍ക്കുള്ള യാത്രയ്ക്ക് രഥം എങ്ങനെയാണ് യോജിച്ച ഒരു വാഹനം തന്നെ ആകുക...

    ഋതു സംക്രമനങ്ങളെ കുറിച്ച്, നക്ഷത്ര രാശികളെ കുറിച്ച്, B.C. 2500 നും മുമ്പ്‌ നടന്ന സൂര്യ ഗ്രഹനങ്ങളെ കുറിച്ച് അഥര്‍വ വേദത്തിലും യജുര്‍വേദോപനിഷതുക്കളിലും പറയുന്നതെങ്ങേയാണ്.... ഇങ്ങു ഭാരത ദിക്കില്‍ നടക്കുന്ന ഋതു പരിക്രമാനങ്ങളും ഗ്രഹണ രാശികളും യൂറോപ്പില്‍ ഇരുന്നു ആര്യന്മാര്‍ ഗണിച്ചു എടുത്തോ... എന്നിട്ട് അത് 'publich' ചെയ്യാന്‍ 1000 വര്‍ഷം കാത്തിരുന്നോ....

    ഭൂമധ്യ രേഖയോടു അടുത്ത് കിടക്കുന്ന ദക്ഷിണ ഭാരതത്തിലെ പാവം ജനങ്ങളുടെ തൊലിയുടെ നിറം കറുപ്പാണ് എന്നതാണ് ആര്യന്‍ അധിവേശ തിയറിയുടെ മറ്റൊരു മഹത്തായ കണ്ടു പിടിത്തം....
    പണ്ട് ഓടി വന്ന ദ്രാവിടരാനത്രേ.....


    ഭാരത ഗ്രന്ഥങ്ങളില്‍ ആര്യന്‍ എന്ന പദം സൂചിപ്പിക്കുന്നത് ചിന്തയിലും പ്രവര്‍ത്തിയിലും ഔന്ന്യതം പുലര്‍ത്തുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് മാത്രമാണ്..
    താങ്കള്‍ക്കു മഹാഭാരതം രചിച്ചത് ആരാണെന്നു അറിയാമോ..?
    കൃഷ്ണദ്വൈപായന വേദവ്യാസന്‍ താങ്കള്‍ ഈ പറയുന്ന ആര്യ ബ്രാഹ്മണന്‍ ആല്ലായിരുന്നു സുഹുര്‍ത്തെ..
    മുക്കുവന്നയിരുന്നു...

    കാനനത്തില്‍ എമ്പാടും അലഞ്ഞു നടന്നു വഴിയാത്രക്കാരെ കൊള്ളയടിച്ച ഒരു കാട്ടാളനാണ് രാമായണം എഴുതിയത് എന്നറിയുമോ നിങ്ങള്ക്ക്...

    ഋഗ്വേടോപനിഷത്തിന്റെ മന്ത്രങ്ങള്‍ എഴുതിയ വിശ്വാമിത്രന്‍ ബ്രാഹ്മണനോ സുഹുര്‍ത്തെ....


    ആര്യന്മാര്‍ വന്നിരുന്നു പോലും...

    വിട്ടു പിടി ബക്കര്‍ ചേട്ടാ വിട്ടു പിടി......

    ReplyDelete
  39. ഗുജറാത്ത്‌ കലാപം-----------
    സത്യം---------
    50 ഓളം ഹിന്ദു കര്‍സേവകരെ ഒരുകൂട്ടം മുസ്ലിം തീവ്രവാദികള്‍ ട്രെയിനില്‍ ചുട്ടു കൊള്ളുന്നു.. തുടെര്‍ന്നു ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ നിര്‍ഭാഗ്യകരമായ കൊലപാതക പരമ്പര.. (ഗുജറാത് ഗോവെര്‍മെന്റ്റ്‌ നിഷ്ക്രിയമായി എന്ന് ആരോപണം..)
    ഹിന്ദു-മുസ്ലിം മരണ നിരക്ക്‌ (254-790(ഒഫീഷ്യല്‍ total))
    റെഫര്‍----
    http://en.wikipedia.org/wiki/2002_Gujarat_violence

    കേരളത്തില്‍ കേള്‍ക്കാന്‍ കഴിയുന്നത്----
    ഹിന്ദു ഫാസിസ്റ്റുകള്‍ മുസ്ലിങ്ങളെ മോഡി സര്‍ക്കാരിന്റെ കീഴില്‍ ആസൂത്രിതമായി വംശ ഹത്യ ചെയ്തു..
    (തുടെങ്ങിയതും,ആസൂത്രണം ചെയ്തതും ഒക്കെ ഹിന്ദുക്കളും മോഡിയും ആണ്..)
    (ഉപ കഥകള്‍ അനവധി..)

    ReplyDelete
  40. ഒറീസ്സ കലാപം-----------
    സത്യം---------
    കന്ധമാന്‍ എന്നിടത്ത്‌ കൃഷ്ത്യന്‍ മിഷനറി 'പന' എന്ന വര്‍ഗത്തെ കൂട്ടത്തോടെ മതം മാറ്റുന്നു.. മാറിയവരും മാറാത്ത വരും തമ്മില്‍ ഉരസ്സല്‍..(ആനുകൂല്യങ്ങള്‍ മതം മാറിയതിനാല്‍ നഷ്ട്ടപ്പെട്ടവര്‍ അതിനായി ശ്രമിക്കുന്നു.. കാരണങ്ങളില്‍ ഒന്ന്..) പിന്നീട് പന വര്‍ഗക്കാരുടെ സ്വാമിയെ മറ്റുള്ള കൂട്ടര്‍ കൊലപ്പെടുത്തുന്നു.. തുടെര്‍ന്നു സായുധ കലാപം.. രണ്ടു കൂട്ടരും പരസ്പരം ആയുധങ്ങള്‍ ഉപയോഗിക്കുന്നു.. മരണങ്ങള്‍...
    റെഫര്‍----
    http://en.wikipedia.org/wiki/Orissa_communal_violence

    കേരളത്തില്‍ കേട്ടത്‌---
    ഹിന്ദു വര്‍ഗീയ വാദികള്‍ ക്രിസ്ത്യാനി കള്‍ക്കെതിരെ സായുധ കലാപം നടത്തുന്നു.. (കാരണം-- ന്വീന പക്ഷങ്ങളെ കൊന്നൊടുക്കുക എന്നാ പരിവാറിന്റെ ഗൂഡ ലക്‌ഷ്യം)

    ReplyDelete
  41. Hi All,
    ബക്കറിന്റെ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം തന്നെ സംഘപരിവാറിനെകുറിച്ചു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുക എന്നുള്ളതാണു.നകുലേട്ടന്റെയും ഇക്കയുടെയും എന്റെയും ഒക്കെ ഉദ്ദേശ്യം ആ നിരീക്ഷണങ്ങളില്‍ യാധാര്‍ത്യത്തിനു നിരക്കാത്തവ ഉള്ളതു ഉണ്ടെങ്കില്‍ അതു ബക്കറിനു ബോധ്യപ്പെടുത്തികൊടുക്കുക എന്നതും.അതിനാല്‍ തന്നെ സംവാദം ആരോഗ്യകരമായിതന്നെ പോകണമെന്നു ആഗ്രഹിക്കുന്നു.വെല്ലുവിളി രൂപത്തില്‍ ഉള്ള കമന്റുകളും ചൂടായ വാഗ്വാദങ്ങളും ഒഴിവാക്കണം എന്നു അഭ്യര്‍ധിക്കുന്നു.വാദഗതികളെ വസ്തുതകള്‍ നിരത്തി ഖണ്ടിക്കുബൊള്‍ ഭാഷ മയത്തിലാക്കാന്‍ ശ്രമിക്കുക.

    നന്ദി,

    ഓ:ടോ:

    സത,താഴത്തെ കമന്റില്‍ ഒരു തെറ്റ് വരുത്തിയല്ലോ.

    “പിന്നീട് പന വര്‍ഗക്കാരുടെ സ്വാമിയെ മറ്റുള്ള കൂട്ടര്‍ കൊലപ്പെടുത്തുന്നു“.

    ശരിക്കും സ്വാമി ലക്ഷ്മണാന്ദ സരസ്വതി കാന്ധകളുടെ അധവ കുയികളുടെ ആരാധ്യനായ ആചാര്യനായിരുന്നു.
    പണകലുടെ അല്ല.

    ReplyDelete
  42. sadaarana bhaaratheyan,

    അതെ അത് തെറ്റ് തന്നെ.. തിരുത്തിയതില്‍ നന്ദി.
    ഏറ്റവും ചുരുക്കി വിവരിക്കാന്‍ ശ്രമിച്ചതിന്റെ വിനയാണ്..
    :-)

    മത പരിവര്തന ത്തെക്കുറിച്ച് ചിലരുടെ രസകരമായ വാദങ്ങള്‍ കണ്ടാലും..
    http://kootharaavalokanam.blogspot.com/2009/05/91.html

    ReplyDelete
  43. അവസാനമായി വന്ന അജ്മല്‍ കസബ്‌ പോലും ഹിന്ദു പീഡനത്തിനല്ല വരുന്നതു, കാഷ്മീര്‍ വിമോചനമെന്ന രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണു. ഇനി ഗസ്നിയെയും ടിപ്പുവിനെയും ഹിന്ദു പീഡനത്തിണ്റ്റെ കഥപറയാന്‍ താങ്കളെടുക്കില്ല എന്ന്‌ കരുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
    Gazwa-e-hind എന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ? പണ്ടത്തെ ഗസ്നിയും ഗോറിയും ബാബറും ഒന്നും പറഞ്ഞ കാര്യമല്ല. ഇന്ന്, ഈ നൂറ്റാണ്ടില്‍, ഇന്റര്‍നെറ്റില്‍ വരെ നിറഞ്ഞ് നില്‍ക്കുന്ന ഇസ്ലാമിക ചിന്താധാരയാണ് ഇത്. Link 1 Original textപാകിസ്താനില്‍ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ വരെ കാണാവുന്ന ചിന്താധാര.
    A muslim army would conquer india, (probably pakistan army) after that hazrat isa will return and this army would join him in the middle east to fight the jews.1000 വര്‍ഷം ഭരിച്ചിട്ടും ഇസ്ലാമിന് ആത്മീയമായി കീഴടക്കാന്‍ കഴിയാതെ പോയ ഒരേ ഒരു ജനതയേ ലോകത്തിലുള്ളൂ.- ഭാരതം. പാകിസ്താനായി മാറിയ പഴയ മുഗളിസ്താനി പഠാനികള്‍ക്ക് ഇസ്ലാമിക് ‘ഉമ്മ’യുടെ മുന്നില്‍ നാണം കെടാനുണ്ടായ കാരണവും ഇതാണ്. ചെങ്കോട്ടയ്ക്ക് മുകളില്‍ പച്ചക്കൊടി പാറിയ്ക്കും എന്നൊക്കെ 2009ലും മനക്കോട്ട കെട്ടി സ്ത്രീകളും കുട്ടികളുമടങ്ങിയ നിരായുധരായ ഭാരതീയരെ അരുംകൊല ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങുന്ന അജ്മല്‍ കസബിനെ പോലുള്ളവരുടെ മനസ്സിലെ രാഷ്ട്രീയ ലക്ഷ്യം ആരുടേയും മോചനമല്ല മറിച്ച് കീഴടക്കലാണ്. Global Islamic Jihad aka terrorism.

    സ്വര്‍ഗത്തിലെ 72 കന്യകമാരെയും സ്വപ്നം കണ്ട് വരുന്ന കസബിനെ പോലെയുള്ള കാട്ടാളന്മാര്‍ക്ക്ക് ചൂട്ട് പിടിച്ച് കൊടുക്കേണ്ട ‘ആത്മീയമായ’ ബാധ്യത ബക്കറിന് ഉണ്ടായിരിക്കും. എന്നാല്‍ അത് ഇങ്ങോട്ട് ഇറക്കണ്ട, ആ പരിപ്പ് ഇവിടെ വേവില്ല. Not in Bharat, never again.

    ReplyDelete
  44. സത
    YOU SAID IT .
    സത
    ബകരിന്റെ ഉള്ളിലിരുപ്പുകള്‍ അദ്ദേഹം അറിയാതെ തന്നെ ചിലപ്പോള്‍ പുറത്തു വന്നു പോകും .
    പണ്ടൊരിക്കല്‍ ഇസ്രയേല്‍ ആക്രമണത്തെ പറ്റി എഴുതിയ ഈ കക്ഷിക്ക് , നമുക്ക് തൊട്ടടുത്ത്‌ നടക്കുന്ന ശ്രീലങ്കന്‍ കൂട്ട കൊലകളെ കാണാന്‍ ആവുന്നില്ലല്ലോ , കാരണം അവിടെ മരിക്കുന്നത് മുസ്ലിങ്ങള്‍ അല്ലെന്നത് തന്നെ . പിന്നെ ഗീര്‍വാണം പറച്ചില്‍ ,മാനുഷികത ,മനുഷസ്നേഹം
    എന്നൊക്കെയാണ്
    ബകരെ പണ്ട് ഞാന്‍ പറഞ്ഞത് പോലെ , ബഹുഭൂരിപക്ഷം ഹിന്ദുക്കളുടെ മതേതര കാഴ്ചപ്പാട്‌ താങ്കളുടെ പോലെ തൊലിപ്പുറത്ത് പൂശിയ അതര്‍ അല്ല ,

    ReplyDelete
  45. ഒരുപാട്‌ പേരുള്ളതിനാല്‍ പേരുകള്‍ വിട്ട്‌, വന്നവര്‍ക്കെല്ലാം നന്ദി പറയുന്നു.

    എതിരഭിപ്രായം പ്രകടിപ്പിച്ഛവരെയും, അഭിപ്രായങ്ങളെയും ഞാന്‍ മാനിക്കുന്നു. അമര്‍ഷം പ്രകടിപ്പിച്ഛവരും വെലുവിളിുയര്‍ത്തിയവരുമുള്‍പ്പെടെ..

    ഒരു സമഭാവന സമൂഹം സ്വപ്നം കാണുന്ന എല്ലാരിലും (ഇവിടെ വന്നവര്‍ ചിലര്‍ ഉല്‍പ്പെടില്ലെന്നാണു ചില കമണ്റ്റ്‌ കളിലൂടെ ഞാന്‍ മനസ്സിലാക്കുന്നതു) , ചിലര്‍ പ്രകോപനപരമായി തന്നെ കാര്യങ്ങളെ സമീപിക്കുന്നു. ചിലര്‍ 'ഹിന്ദു' ആക്രമണമായി കാണുന്നു. ഇതു ഒരുപക്ഷേ അവര്‍ വിശ്വസിക്കുന്ന തത്വശാസ്ത്രങ്ങള്‍, 'സംഘ'ടനകള്‍ ഈ നിലപാടുകളെ എങ്ങനെ സമീപിക്കുന്നു എന്നതാണു പലരുടെയും വിഭ്രമങ്ങളില്‍ പൊതിഞ്ഞു കിടക്കുന്നതു.

    അനുനയത്തിണ്റ്റെതല്ല, തിരസ്കാരത്തിണ്റ്റെ/വെറുപ്പിണ്റ്റെ ഈ രീതി ഒരു പ്ളൂറല്‍ സൊസൈറ്റിയെ എങ്ങനെ ഹനിക്കുന്നു എന്നാണു ഇവിടെ പറഞ്ഞുവരുന്നതു.

    എല്ലാര്‍ക്കും വരികള്‍ വിശകലനം ചെയ്ത്‌ കീറി മറുപടി നല്‍കാന്‍ സമയം തികയില്ല. ഒരുപക്ഷേ ഇനി വരുന്ന പോസ്റ്റുകളില്‍, അതില്‍ നിങ്ങളുടെ അഭിപ്രായങ്ങല്‍ക്കുള്ള എണ്റ്റെ മറുപടിയായും കരുതാം..

    വീണ്ടും നന്ദി

    ReplyDelete
  46. MA Bakar,
    ~~അനുനയത്തിണ്റ്റെതല്ല, തിരസ്കാരത്തിണ്റ്റെ/വെറുപ്പിണ്റ്റെ ഈ രീതി ഒരു പ്ളൂറല്‍ സൊസൈറ്റിയെ എങ്ങനെ ഹനിക്കുന്നു എന്നാണു ഇവിടെ പറഞ്ഞുവരുന്നതു~~
    തീര്‍ച്ചയായും ഞാനും താങ്കളോട് ഇതുവരെ സംവദിച്ച എല്ലാവരും ഇത് തന്നെ ആണ് പറഞ്ഞുവരുന്നതു.
    അതില്‍ താങ്കള്‍ കൊടുക്കുന്ന ഡെഫിനിഷന്‍ ആണ് വത്യാസം ഒന്ടാക്കുന്നത് എന്ന് മാത്രം..

    ഔ:ടോ:
    കമന്റുകളെ താങ്കള്‍ ഫില്‍റ്റര്‍ ചെയ്യുന്നില്ല എന്നതില്‍ അഭിനന്ദിക്കുന്നു..

    ReplyDelete
  47. പ്രിയ ബക്കര്‍,

    ഇവിടെ ഇതുവരെ കമന്റിട്ട ആരും ബക്കര്‍ അവസാന കമന്റില്‍ പറയുന്ന പോലെ “തിരസ്കാരത്തിന്റെ,വെറുപ്പിന്റെ രീതികളുമായി പ്ലൂറല്‍ സൊസൈറ്റിയെ ഹനിക്കാന്‍” ചിന്തിക്കുന്നവര്‍ അല്ലെന്നാണു എനിക്കു തോന്നുന്നതു.പലരേയും പ്രകോപിപ്പിക്കുന്നതു ബക്കര്‍ അവരുടെ പോയിന്റുകള്‍ക്കു
    വസ്തുനിഷ്ടമായി മറുപടി നല്‍കാത്തതാണു.ബക്കറിന്റ്റെ ഈ പോസ്റ്റില്‍ തന്നെ സംഘത്തെ പറ്റി തുറന്നു ചര്‍ച്ച ചെയ്യെപ്പെടേണ്ടതായ കാര്യങ്ങള്‍ ഉണ്ട്.

    എന്റെ ചില ചോദ്യങ്ങള്‍.

    1. ഹിന്ദുത്വവും ഹിന്ദൂയിസവും രണ്ടാണെന്നു ഞാ‍നും ബക്കറും കരുതുന്നു.ഹിന്ദൂയിസത്തെ പറ്റിയുള്ള നിര്‍വചനത്തിലും നമ്മള്‍ ഒരെ അഭിപ്രായക്കാരയി.അഭിപ്രായ വ്യത്യാസം “ഹിന്ദുത്വത്തില്‍” മാത്രമാണു.ഞാന്‍ എന്റെ നിര്‍വചനം നല്‍കി.ബക്കര്‍ ഇതു വരെ നല്‍കിയിട്ടില്ല.
    അതു കിട്ടിയാലെ ഈ പോസ്റ്റിന്റെ തലക്കെട്ടിന്റെ സാംഗത്യം തന്നെ ചര്‍ച ചെയ്യാന്‍ കഴിയൂ.

    2. ഹിന്ദുത്വം എന്താണെന്നു നിര്‍വചിക്കാന്‍ സമയം എടുക്കുന്ന ബക്കര്‍ ,പക്ഷെ ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ ന്യായം നിരത്താനാണു ആദ്യം മുതലെ ശ്രമിച്ചതു.ഹിന്ദൂയിസത്തിന്റെ സത്ത ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണു ഹിന്ദുത്വം എന്നു ഞാന്‍ പറഞ്ഞു.ബക്കര്‍ കാര്യ കാരണ സഹിതം അല്ലെന്നു തെളിയിച്ചില്ല.

    3. ഹിന്ദുത്ത്വത്തെ എതിര്‍ക്കാന്‍,ആധുനിക ഹൈന്ദവ സമൂഹം പിന്നില്‍ ഉപേക്ഷിച്ച പല അനാചാരങ്ങളെയും ബക്കര്‍ പരാമര്‍ശിക്കുന്നതു കണ്ടു.
    അതെന്തിനു എന്നു ചോദിച്ചു. മറുപടി ഇല്ല.സംഘം “ഹിന്ദുത്വത്തിലൂടെ” ആ അനാചരങ്ങളെ എന്തിനെ എങ്കിലും സ്പൊന്‍സൊര്‍ ചെയ്യുന്നുവൊ എന്നു വസ്തുതകളും ഉദാഹരണങ്ങളും നിരത്തി തെളിയിച്ചു തരാന്‍ പറഞ്ഞിട്ടും ബക്കറിനു മരുപടിയില്ല.

    4. പിന്നെ ഈ പോസ്റ്റ് വായിച്ച പലര്‍ക്കും ഉണ്ടായ സംശയം ബക്കര്‍ എന്തിനെ ആണു വിമര്‍ശിക്കുന്നതു എന്നാണു.അതിനു പ്രധാന കാരണം ഈ ആദ്യ പോസ്റ്റ് എഴുതിയപ്പൊള്‍ തന്നെ ബക്കര്‍ കാണിച്ച വസ്തുതാ രാഹിത്യം ആണു എന്നാണു എനിക്കു തൊന്നുന്നതു.ബക്കര്‍ പരാമര്‍ശിച്ച്ച ആര്യന്‍ അധിനിവേശത്തെ പറ്റി ഇതില്‍ എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടല്ലൊ.എതിര്‍വാദങ്ങള്‍ എന്തേ ഇല്ല?

    ബക്കറിന്റെ മാനസികാവസ്ത ഞാന്‍ പറയട്ടെ.”ഹിന്ദുത്വവും ഹിന്ദൂയിസവും “ രണ്ടല്ല ഒന്നാണു എന്നു തന്നെ ബക്കര്‍ കരുതുന്നു.ഹിന്ദൂയിസം ഒരു മതം തന്നെയാണെന്നും,ഹിന്ദുത്വം ആ മതത്തിന്റെ രാഷ്ട്രീയ മേധാവിത്വം ആണെന്നും ബക്കര്‍ കരുതുന്നു.അത്തരം ഒരു അവസ്ത എതിര്‍ക്കപ്പെടേണ്ടതാണെന്നും ബക്കര്‍ കരുതുന്നു.അതിനാല്‍ സാധ്യമായ രീതിയില്‍ ഒക്കെ എതിര്‍ക്കുന്നു. അല്ലെ? അല്ലെങ്കില്‍ പിന്നെ “ഹിന്ദിത്വത്തെ എതിര്‍ക്കാന്‍ “അംബും വില്ലും ദ്ധരിച്ച രാമന്റെ മഹത്വം“ തൂക്കി നോക്കാന്‍ ഒക്കെ ഒരുങ്ങിയതെന്തിനു?

    ഞാന്‍ ബക്കറിനോടു വാദഗതികള്‍ക്കു ഉപോല്‍ബലകമായ തെളിവുകള്‍ ആവശ്യപ്പെടുന്നതു മറ്റൊന്നും കൊണ്ടല്ല, അതു ശേഖരിക്കാന്‍ വേണ്ടിയെങ്കിലും ബക്കര്‍ സംഘത്തെ പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കും എന്നതും, ആ ശ്രമങ്ങള്‍ക്കിടയില്‍, ബക്കറിനു അവിശ്വസനീയമായ പലകാര്യങ്ങളും സംഘത്തെ പറ്റി ബക്കര്‍ അറിയും എന്ന ഉത്തമ ബോധ്യം ഉള്ളതു കൊണ്ടു കൂടിയാണു.ആ അറിവുകളില്‍ ബക്കറിനു അഭിപ്രായ വ്യത്യാസവും,വ്യത്യസ്ത കാഴ്ചപ്പാടില്‍ വിലയിരുത്തെണ്ടവയും നമുക്കിവിടെ തന്നെ ചര്‍ച്ച ചെയ്യാം.

    അത്തരം ഒരു ശ്രമം നടക്കുന്നില്ലെങ്കില്‍ ഈ പോസ്റ്റ് “ഒരു ടിപ്പിക്കല്‍ സംഘപരിവാര്‍ ഭര്‍ത്സനം” എന്ന ലെവെലില്‍ നിന്നു തുറന്ന ചര്‍ച്ച എന്ന നിലയിലേക്കു
    ഉയരില്ല.ബക്കറിന്റെ നെക്സ്റ്റ് കമിങ് പോസ്റ്റ് “സംഘപരിണാമം” ആണല്ലൊ.അതില്‍ മേല്‍പ്പറഞ്ഞവയൊക്കെ ചര്‍ച്ച ചെയ്യപ്പെടുമൊ?

    ഓ:ടോ: കമന്റുകളെ താങ്കള്‍ ഫില്‍റ്റെര്‍ ചെയ്യുന്നില്ല എന്നതു താങ്കളുടെ സഹിഷ്ണുതയുടേയും പ്രതിപക്ഷ ബഹുമാനത്തിന്റെയും തെളിവാണു.
    സതയോടൊപ്പം ഞാനും താങ്കളെ അഭിനന്ദിക്കാന്‍ ചേരുന്നു.

    സ്നേഹപൂര്‍വം.

    ReplyDelete
  48. സുഹൃത്തുക്കളെ, സഹോദരരെ,
    'സംഖത്തെ ' പറ്റി എനിക്കുള്ള ഒരു സംശയം..
    എന്തുകൊണ്ട് 'സംഖം ' മീഡിയ യില്‍ നിന്ന് ഇത്ര അകന്നു കഴിയുന്നു?? ഇവിടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മീഡിയ ഒരു വലിയ ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണെന്ന് അറിയാമല്ലോ..
    പല രാഷ്ട്രീയ പാര്‍ട്ടികളും, സംഖടനകളും മീഡിയയെ തന്ത്ര പൂര്‍വ്വം ഉപയോഗിക്കുന്നത് കാണാ മല്ലോ..
    എന്നിട്ടും? ഞാന്‍ ഉദ്ദേശിച്ചത്‌.. ഒരു വാര്‍ത്ത സമ്മേളനമോ മറ്റോ സംഖം നടത്തിയതായി കേട്ടിട്ടില്ലാ.. അതോ നമ്മുടെ മതേതര 'മാധ്യമങ്ങള്‍' മുക്കുന്നതാണോ??
    അറിവുള്ളവര്‍ പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു..

    ReplyDelete
  49. സത,

    എന്റെ മനസ്സിലും ഉള്ള ഒരു സംശയം ആണു അതു.ഇതേപ്പറ്റി സ്വയംസെവകര്‍ ആരെങ്കിലും തന്നെ ഈ പോസ്റ്റില്‍ വിശദീകരിക്കും എന്നു തൊന്നുന്നു.
    ആര്‍.എസ്.എസിന്റെ ഒരു പ്രാന്തീയ സേവാ പ്രമുഖിന്റെ മകനും ഒരു കറ തീര്‍ന്ന സ്വയംസേവകനുമായ ഒരു സുഹ്രുത്തിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ എനിക്കു കിട്ടിയ മരുപടി ഇങ്ങനെ ആയിരുന്നു.
    “എന്തിനാ? നമ്മള്‍ ചെയ്യുന്നതു നല്ലതാണെന്നു നമുക്കു ബോധ്യം ഉണ്ടായല്‍ പോരെ? വിളിച്ചു പറഞ്ഞു നടക്കണോ? ഞങ്ങളെ അറിയുന്നോര്‍ക്കു കാര്യം മനസ്സിലാകും”.


    ഈ മറുപടി എനിക്കു അത്ര പോര.ഈ കാലത്തു കുപ്രചരണങ്ങളെ ,മീഡിയ ഉപയോഗിച്ചു തന്നെ നേരിടാതിരിക്കുന്നതു ആത്മഹത്യാപരം ആണു.
    പല പാവങ്ങളും സാംഘവിരുധ്ധ്ത തലക്കു പിടിച്ചു തീവ്രവാദ വഴിയെ തിരിയുന്നതിനു ഒരു കാരണം സംഘ വിരുധ്ധ പ്രചാരണം പൊലെ തന്നെ സംഘത്തിന്റെ ഈ സൈലെന്‍സും ആണു.

    ReplyDelete
  50. M.A Bakar,

    ആരാണ് ഹിന്ദു? എന്താണ് ഹിന്ദുത്വം/ഹിന്ദൂഇസം? എന്ന എന്റെ പോസ്റ്റ്‌ ശ്രദ്ധിക്കുമല്ലോ..

    ReplyDelete