Wednesday, December 17, 2008

ഒരു ചെരിപ്പ്‌ ആശയും അടയാളവുമാകുന്നു...

.
ഭീകരതക്കെതിരെയുള്ള യുദ്ധം എന്ന പേരിട്ട്‌ മനുഷ്യ വംശത്തിനെതിരെ ഭീകരതയഴിച്ചുവിട്ട് അഫ്ഗാനിലും ഇറാഖിലും 20 ലക്ഷം നിരപരാധികളെ കൊന്നൊടുക്കിയ ബുഷിനു ഒരു വെടിയുണ്ട ഏറ്റവും കുറഞ്ഞ ശിക്ഷയും ഒരു ജോടി ചെരിപ്പേറു ഏറ്റവും വെറുക്കപ്പെട്ടവനു ലഭിക്കാവുന്ന കയ്പ്പേറിയ ശിക്ഷയുമാണ്..

ഒരു ചെരിപ്പ്‌ എതിരെ വന്നപ്പോഴുള്ള പ്രാണഭയവും ബുഷിന്റെ ഒഴിഞ്ഞു മാറ്റവും അതിനൊന്നും കഴിയാതെ നിസ്സഹായരായി പോയ 20 ലക്ഷം ആത്മാവില്‍ നിന്നുള്ള നിലവിളിയായി ബുഷ്‌ അറിഞ്ഞിരിക്കണം.. അതറിയിക്കാനുള്ള മറ്റൊരായുധവും ചെരിപ്പിനെക്കാള്‍ ഉണ്ടാക്കപ്പെട്ടിട്ടില്ല..

കണ്ണുരുട്ടിയും വിറപ്പിച്ചും കൂടെനിര്ത്തിയും പ്രകോപിപ്പിച്ചും സ്വതന്ത്ര രാഷ്ട്രങ്ങളെ ആയുധബലം കൊണ്ട് പന്താടിയ ഒരു മഹാ സാമ്രാജ്യ തലവനു കിട്ടാവുന്ന പരമാവധി ശിക്ഷ...

ഒരു ഇംപീച്ച്മെന്റില്‍നിന്നോ ഡെത്ത് പണിഷ്മെന്റില്‍ നിന്നോ കിട്ടാത്ത ശിക്ഷ ...
അതൊരു ദുര്‍ബലനായ 'സൈദി'ക്ക് നല്‍കാന്‍ കഴിഞ്ഞു...

അതും വെറുപ്പിന്‍റെ പ്രതീകമായ ഒരേറു...
മക്കയില്‍ സാത്താനെ (പ്രതീകാത്മകമായി) കല്ലെറിയുന്ന അതേ മാസത്തില്‍ ...

അറബ് ജനതക്ക് ആ 10" സൈസ് ഷൂസ് ഒരാശയും ഉണര്‍വ്വുമായി മാറി..
ഓരോ ഇറാഖിയും ആഗ്രഹിച്ചുപോകുന്ന ഒരേറു..

വികലമാക്കപ്പെട്ട മനുഷ്യ ശരീരങ്ങള്‍ക്കും..
വിധവകളാക്കപ്പെട്ട അമ്മമാര്‍ക്കും ..
തുറുങ്കിലടക്കപ്പെട്ട നിരപരാധികള്‍ക്കും ..
അനാഥരാക്കപ്പെട്ട ബാല്യങ്ങള്‍ക്കും വേണ്ടി
ഏതു മനുഷ്യസ്നേഹിയും ആഗ്രഹിച്ചു പോകുന്ന ആ ഏറു പുതിയൊരു അടയാളമാവുകയാണ്‌ ..
ആശയറ്റവര്‍ക്ക് പ്രതീക്ഷയാവുകയാണു..

.

4 comments:

  1. അധിനിവേശം അടിച്ചേല്‍പ്പിച്ച നരകയാതനകളില്‍ വെന്തുരുകുന്ന മര്‍ദ്ദിതന്റെയുള്ളില്‍ പുകയുന്ന രോഷാഗ്‌നിയുടെ പ്രതിഫലനം തന്നെയീ ചെരുപ്പേറ്.ബുഷ് ഇതര്‍ഹിക്കുന്നത് തന്നെ. ഇതില്ലപ്പുറവും.

    ReplyDelete
  2. ചെരുപ്പിലൂടെയും കല്ലിലൂടെയും പ്രതികരിക്കുന്ന വിപ്ലവകാരികള്‍ക്ക് നമുക്ക് അഭിവാദ്യമര്‍പ്പിക്കാം.

    ReplyDelete
  3. തീര്‍ച്ചയായും എല്ലാ അധിനിവേഷങ്ങള്‍ക്കും ചരിത്രത്തിലുടനീളം തിരിച്ഛടികള്‍ ഊണ്ടായിട്ടുണ്ട്‌.. ചെറുത്തുനില്‍പ്പ്‌ മനുഷ്യപ്രകൃതിയുമാണു...

    ReplyDelete
  4. ------------------------------------------------------------------------------ഹ..ഹ.. തമാശ..തമാശ.....

    ReplyDelete