Sunday, December 22, 2013

5 ലക്ഷത്തിന്റെ റിയാല്‍റ്റി ഷോകളും ചൂലുവസന്തവും !

.

ഇന്ത്യയില്‍ ഒരു "ചൂലുവസന്തം" സംഭവിക്കുകയാണ്‌. ചാക്ക്‌ രാധാകൃഷ്ണന്‍മാരെയും സോളാര്‍ സരിതമാരെയും വിഴുങ്ങി അജീര്‍ണ്ണം വന്ന്‌ കിടപ്പിലായ രാഷ്ട്രീയ പാര്‍ട്ടികളുടെ രോഗാതുര ഗ്യാപ്പില്‍ പൊതുജനം കയറിക്കളിക്കാന്‍ തീരുമാനിക്കുകയാണ്‌. പൊതുജനം "കഴുത" എന്ന പദവി രാജിവച്ച്‌ അരാഷ്ട്രീയമായ രാഷ്ട്രീയം പരീക്ഷിക്കാന്‍ തീരുമാനിച്ചുറപ്പിച്ചുകഴിഞ്ഞു. ഹൈക്കമാണ്ടിന്റെയും പോളിറ്റ്ബ്യൂറോ തീരുമാനങ്ങള്‍ക്കുപരിയായി തെരുവില്‍ നിന്ന് തീരുമാനം കൈക്കൊള്ളുന്ന നയപരിപാടികള്‍ക്ക്‌ ഭാവി കമ്മിയാണെങ്കിലും അതും പരീക്ഷിച്ച്‌ ഡള്‍ഹിയെതന്നെ തുടച്ച്‌ വൃത്തിയാക്കുന്ന ഉന്‍മാദം ജനങ്ങളനുഭവിക്കുന്നത്‌ സ്വപ്നസദൃശ്യമായ പുതിയതരം ജനാധിപത്യ രീതിയാണ്‌. ഇങ്ങനെയാണ്‌ പോക്കെങ്കില്‍ ഗ്രാമങ്ങളില്‍ വസിക്കുന്ന ഇന്ത്യയെ ചൂലൂകൊണ്ടുവരും.

ടി.പി വധത്തോടെ കേരളമനസ്സില്‍ നിന്ന്‌ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രഹസനസമരങ്ങള്‍ മുക്കുപണ്ട സമരങ്ങളായി മാറിയിട്ടും ഗുണ്ടാ നേതാക്കള്‍ക്ക്‌ മാത്രം കാര്യം മനസ്സിലാവുന്നുമില്ല. സന്ധ്യ എന്ന വീട്ടമ്മ നടത്തിയ "എന്തരു" പ്രതിഷേധത്തിനെതിരെ നോക്കുകൂലി സഖികളെ കൊണ്ടുവന്ന് വീട്ടമ്മ സമരമെന്ന പേരില്‍ ചുവന്ന ബ്ളൌസിട്ടിറക്കിയിട്ടും,  സന്ധ്യ എന്ന ഒറ്റസ്ത്രീയുടെ അയലത്തെത്താന്‍ അവര്‍ക്കുമായില്ല. ഏതായാലും കേരളത്തില്‍ ഇപ്പോല്‍ ഒരു റിയാല്‍റ്റി ഷോ സംഭവിക്കുകയാണ്‌. പ്രതികരണ ശേഷിയാണ്‌ ഐറ്റം. ക്ളിക്കായാല്‍ 5 ലക്ഷം ഉടനെ. ചാക്ക്‌ രാധാകൃഷ്ടന്‍ 'പ്ളീനം' ദിനത്തില്‍ നല്‍കിയ പരസ്യത്തെക്കാള്‍ പതിന്‍മടങ്ങ്‌ മൈലേജ്‌ 5  ലക്ഷം കൊണ്ട്‌ കൊച്ചൌസേപ്പ്‌ എന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള മുതലാളി അടിച്ചെടുത്തു.

കൊച്ചൌസേപ്പിന്റെ 'പ്രാക്ടിക്കള്‍ വിസ്‌ഡം' എന്ന പുസ്തകത്തില്‍ ഇങ്ങനെയൊരു വാചകമുണ്ട്‌ .. "ഒരുള്‍പ്പന്നനാമം തെരെഞ്ഞെടുക്കുമ്പോള്‍ നാവിനുവഴങ്ങാത്ത പേരുപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത്‌" അതുകൊണ്ടാണ്‌ 'പ്ളീന'ത്തില്‍ ചാക്ക്‌ രാധാകൃഷ്ണന്‍ പരാജയപ്പെടുകയും 'സന്ധ്യ'യില്‍ കോച്ചൌസേപ്പ്‌ വിജയിക്കുകയും ചെയ്തത്‌. ഇതാണ്‌ പൊതുജനത്തിന്റെ പള്‍സറിഞ്ഞ്‌ പ്രവര്‍ത്തിച്ചാലുള്ള ഗുണം.

കേരളത്തില്‍ ചൂലു രാഷ്ട്രീയത്തിന്റെ തൂപ്പ്‌ സംസ്കാരം പിറവികൊള്ളാനുള്ള എല്ലാ രംഗവിധാനവും സജ്ജമായിട്ടുണ്ട്‌. വി.എസ്‌ ആം ആദ്മിയായാല്‍ ഒരുപക്ഷേ പിണറായിയുടെ മുഖ്യമന്ത്രി മോഹത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്താനൊക്കും. എഴുത്തുകാരന്‍മാരായ ആനന്തും നട്ടെല്ല് രണ്ടെണ്ണമുള്ള സക്കറിയായും പിന്തുണയേകിയാല്‍ കേരളത്തിലും ചൂലുവസന്തം വരും.  ഇലക്ഷനെന്ന്‌ കേട്ടാല്‍ ഞെട്ടുന്ന രീതിയിലാണ്‌ രാഷ്ടീയ പാര്‍ട്ടികളുടെ ഇപ്പോഴത്തെ, പ്രത്വേകിച്ച്‌ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം. അവരിപ്പോല്‍ "ആം ആദ്മി"ക്ക്‌ പഠിക്കുകയാണ്‌. അഹങ്കാരത്തിന്റെയും ഹുങ്കിന്റെയും ശരീരഭാഷയുമായി ജനങ്ങളെ 'സേവി'ക്കാനിറങ്ങുന്ന രാഷ്ട്രീയ ജാഡകള്‍ അത്യാവശ്യം മനസ്സിലാക്കേണ്ടകാര്യം , അവര്‍ ധരിച്ചുവച്ചിരിക്കുന്നതുപോലെ പൊതുജനം അവരെ ഒട്ടും വിലമതിക്കുന്നില്ല എന്ന കേവലസത്യം.

ഇന്ത്യയില്‍ മുസ്ളിംകളായി ജനിച്ചുപോയതാണോ തെറ്റ്‌ എന്ന്‌ ചോദിച്ചുകൊണ്ട്‌ മുസഫറാബാദ്‌ അഭയാര്‍ഥിക്യാപില്‍ നൂറുകണക്കിനു മനുഷ്യര്‍ കൊടുംതണുപ്പില്‍ സ്വഗ്രാമങ്ങളിലേക്ക്‌ തിരിച്ചുപോകാനാവാതെ മരണത്തെ മുഖാമുഖം കണ്ട്‌ കഴിയുമ്പോള്‍, പട്ടേലിനു ലോകത്തിലെ ഏറ്റവും വലിയ വിഗ്രഹം പണിത്‌ ഗാന്ധിയെ തോല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഫാസിസം.  മുസഫറാബാദ്‌ ഇന്ത്യയിലല്ല  എന്ന മനോഭാവത്തിലാണ്‌ മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍.

വര്‍ഗീയ കലാപങ്ങളുടെ പിതാവാകുകയും അതില്‍ നിന്ന്‌ ജനിക്കുകയും ചെയ്ത നരേന്ദ്ര മോഡി , 5 സംസ്ഥാനങ്ങളിലെ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍  ഒരു തരംഗമായിരുന്നെങ്കില്‍, ഇലക്ഷനു ശേഷം അശേഷം അതുമാറി. തല്‍സ്താനത്ത്‌ മോഡിക്ക്‌ അഭിമുഖമായി അയാളുടെ മോടിയെ മറച്ചുകൊണ്ട്‌ ഒരു ഉദയചൂല്‍ പ്രഭാവം പരന്നിരിക്കുന്നു.

കഴിഞ്ഞ ഇരുപതോളം വര്‍ഷമായി ഉപയോഗിക്കാതെ സൂക്ഷിക്കുന്ന കന്നിയോട്ട്‌ ഇനി ചൂലിനു നല്‍കാനാണ്‌ പലരെയും പോലെ എന്റെയും തീരുമാനം.
.

Sunday, April 21, 2013

പോംവഴി കൃത്രിമ സ്ത്രീജനനേന്ദ്രിയങ്ങള്‍ മാത്രം !

.
രണ്ടുവയസ്സുകാരിയും അഞ്ചുവയസ്സുകാരിയും നിരന്തരം കാമവെറിക്ക്‌ ഇരയാകുന്ന ഇന്ത്യ ഇനിയെന്തിനു കൊള്ളാം. !! ലോകരാഷ്ടങ്ങ്രള്‍ കാണുന്ന ഇന്ത്യയിപ്പോല്‍ പീഢനത്തില്‍ സ്വാശ്രയത്തം വരിച്ച രാഷ്ട്രം. മൂന്ന് വര്‍ഷത്തിനുള്ളില്‍ 336% ബാലപീഢനങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചതായി കണക്ക്‌. !!

ഒരു സിനിമയില്‍ (spirit) സൂപ്പര്‍സ്റ്റാര്‍ നായികയോട്‌ പറയുന്നത്‌ , ഞാന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെങ്കില്‍ നിന്നെ ബലാത്സംഗം ചെയ്യുമായിരുന്നു. മറ്റൊരു സിനിമയില്‍ (Tvm lodge) മെഗാസ്റ്റാറായി സ്വയം കരുതുന്ന നായകന്‍ നായികയോട്‌ പറയുന്നത്‌ , തന്റെ മരിച്ചുപോയ ഭാര്യയുടെമേലുള്ള പ്രണയത്തിന്റെ കൊളുത്തില്ലായിരുന്നെങ്കില്‍ നിന്നെ ഞാന്‍ ഈ ബെഡില്‍ വലിച്ചിട്ട്‌ ബലാത്സംഘം ചെയ്യുമായിരുന്നു.!!!

ബാലത്സംഘത്തെ മഹത്വപ്പെടുത്തുന്ന ഈ ന്യൂ ജെനെറേഷന്‍ സാംസ്കാരികതലത്തില്‍ പത്തുമുതല്‍ എഴുപതുവയസ്സുകാരന്‍ വരെ നേടുന്ന പാഠം എന്താണ്‌.?

സ്വന്തം വീട്ടില്‍ ചാനലുകളില്‍ നിന്ന്‌ വാര്‍ത്തകളൊഴിച്ച്‌ മറ്റൊന്നും കുടുംസമേതം കാണാന്‍ കഴിയാത്തത്ര ഭയപ്പെടുത്തുന്ന, മക്കളുടെയും മാതാപിതാക്കളുടെയും മുന്നില്‍ നാണിപ്പിക്കുന്ന, കാമകസര്‍ത്തുകള്‍ നിത്യജീവിതത്തെ മലിനപ്പെടുത്തിക്കഴിഞ്ഞു. വീടിനുപുറത്തും അകത്തും ബന്ധവും പ്രായവും അപ്രസക്തമാവുന്ന നിറമുള്ള മാംസ്ക്കാഴ്ച്ചകളാണ്‌ ടി.വി റിമോട്ടുകളുടെ ബട്ടനുകളില്‍ അടക്കിപ്പിടിച്ചിരിക്കുന്നത്‌ .

!! മറ്റൊന്നും പറയുന്നില്ല !!

- ചാനലുകളെ കയറില്‍ കെട്ടുക.
- ബലാത്സംഘം മികച്ചൊരു കലാപ്രകടനമാണെന്ന് പറയാതെപറയുന്ന നായകന്‍മാരെ തെരുവില്‍ നേരിടുക.
- കല്ലിലും കച്ചിത്തുരുമ്പിലും മറ്റുള്ളവന്റെ ഭാര്യയിലും "പ്രണയം" കോരിയൊഴിക്കുന്നത്‌ മഹത്തരമെന്ന ഓഷോ സംസ്കാരം ഉളുപ്പില്ലാതെ പറയുന്നവന്റെ മുഖത്തുതുപ്പിക്കൊടുക്കുക.
- പീഢകന്‍മാരെ രണ്ടുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വെടിവച്ചുകൊല്ലുക !!!

ഇതൊന്നും സാധ്യമാവുന്നില്ലെങ്കില്‍ കൃത്രിമ സ്ത്രീജനനേന്ത്രിയങ്ങളുണ്ടാക്കി നിരോധുകള്‍ക്ക്‌ പകരം സൌജന്യമായി നല്‍കുക !
ഇതില്‍കുറഞ്ഞതൊന്നും സമൂഹത്തെ സുരക്ഷിതമാക്കില്ല.
.

Sunday, February 10, 2013

അഫ്സല്‍ ഗുരു : അരുന്ധതി റോയിയുടെ 13 ചോദ്യങ്ങള്‍

13 ചോദ്യങ്ങള്‍
1.മാസങ്ങള്‍ മുമ്പു തന്നെ ഭരണകൂടവും പൊലീസും പാര്‍ലമെന്‍റ് മന്ദിരം ആക്രമിക്കപ്പെട്ടേക്കുമെന്ന് പറഞ്ഞിരുന്നു. 2001 ഡിസംബര്‍ 12ന് പ്രധാനമന്ത്രി വാജ്പേയി അനൗപചാരികമായി പാര്‍ലമെന്‍റ് ആക്രമണത്തെപ്പറ്റി മുന്നറിയിപ്പു നല്‍കി. ഡിസംബര്‍ 13ന് ആക്രമണം നടന്നു. കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലും സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ എത്തിയത് എങ്ങനെ?

2. ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ദല്‍ഹി പൊലീസിന്‍െറ പ്രത്യേക വിഭാഗം പറഞ്ഞത് ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ എന്നീ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ പദ്ധതിയാണ് അതെന്നാണ്. 1998 ലെ ഐസി 814 വിമാനം റാഞ്ചല്‍ കേസില്‍ പങ്കാളിയായ മുഹമ്മദ് എന്നയാളാണ് നേതൃത്വം നല്‍കിയതെന്നും അവര്‍ പറഞ്ഞു (ഇത് പിന്നീട് സി.ബി.ഐ നിരസിക്കുകയുണ്ടായി). ഇതൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല. പിന്നെ എന്ത് തെളിവിന്‍െറ ബലത്തിലാണ് സ്പെഷല്‍ സെല്‍ ഇത്തരം വാദങ്ങള്‍ ഉന്നയിച്ചത്?

3. ആക്രമണം മുഴുവനായി ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി യില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പാര്‍ലമെന്‍റ് അംഗങ്ങളെ കാണിക്കണമെന്ന് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തിന്‍െറ വിശദാംശങ്ങളില്‍ സംശയമുണ്ടെന്ന് പറഞ്ഞ രാജ്യസഭാ ഉപാധ്യക്ഷ നജ്മാ ഹിബത്തുല്ല അതിനെ പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് ചീഫ്വിപ്പ് പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പറഞ്ഞത് ‘കാറില്‍നിന്ന് ആറുപേര്‍ ഇറങ്ങുന്നത് ഞാന്‍ എണ്ണിയതാണ്, പക്ഷേ, അഞ്ചുപേരെ കൊല്ലപ്പെട്ടിട്ടുള്ളൂ. ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വിയിലെ റെക്കോഡില്‍ ആറുപേരെ കൃത്യമായി കാണിക്കുന്നുണ്ട്’ എന്നാണ്. ദാസ് മുന്‍ഷി പറയുന്നത് നേരെങ്കില്‍ പൊലീസ് എന്തേ അഞ്ചുപേരുടെ കാര്യം മാത്രം പറയുന്നു? അപ്പോള്‍ ആറാമത്തെയാള്‍ ആരാണ്? അയാള്‍ ഇപ്പോള്‍ എവിടെ? കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണവേളയില്‍ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കാതിരുന്നതെന്തു കൊണ്ട്? അത് പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാതിരുന്നതെന്ത്?

4. ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പാര്‍ലമെന്‍റ് പിരിഞ്ഞതെന്തിന്?

5. ഡിസംബര്‍ 13 കഴിഞ്ഞ് ദിവസങ്ങള്‍ക്കകം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ആക്രമണത്തില്‍ പാകിസ്താന്‍െറ പങ്കിനെക്കുറിച്ച് ‘തര്‍ക്കരഹിതമായ തെളിവ്’ ലഭിച്ചെന്നാണ്. അര ദശലക്ഷം പട്ടാളക്കാര്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലേക്ക് നീങ്ങുന്നതായും അറിയിച്ചു. ഈ ഉപഭൂഖണ്ഡം ഒരു ആണവയുദ്ധത്തിന്‍െറ വക്കിലെത്തിയിരുന്നു. പീഡനത്തിനൊടുവിലുണ്ടായ അഫ്സലിന്‍െറ ‘വെളിപ്പെടുത്തല്‍’ അല്ലാതെ ( അതും സുപ്രീംകോടതി തള്ളിയിരുന്നു ) മറ്റെന്തായിരുന്നു ഈ ‘തര്‍ക്കരഹിതമായ’ തെളിവ്?

6. ഡിസംബര്‍ 13ന്‍െറ ആക്രമണത്തിന് ഏറെക്കാലം മുമ്പുതന്നെ പാക് അതിര്‍ത്തിയിലേക്ക് സൈനികനീക്കം ആരംഭിച്ചിരുന്നു എന്നത് നേരാണോ?

7. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ഈ സൈനികസന്നാഹങ്ങള്‍ക്ക് ചെലവെത്രയായി? തെറ്റായി വിന്യസിച്ച കുഴിബോംബുകള്‍ പൊട്ടി എത്ര പട്ടാളക്കാരും സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്? ഗ്രാമങ്ങളിലൂടെ സൈനിക ട്രക്കുകളും ടാങ്കുകളും നിരങ്ങുകയും പാടങ്ങളില്‍ കുഴിബോംബുകള്‍ വിതക്കപ്പെടുകയും ചെയ്തതു മൂലം എത്ര പാവം കൃഷിക്കാരുടെ വീടും പറമ്പും നശിച്ചുപോയിട്ടുണ്ട്?

8. ഒരു കുറ്റാന്വേഷണത്തില്‍ ആരോപിതരിലേക്ക് നയിക്കപ്പെട്ട തെളിവുകള്‍ ശേഖരിച്ചതെങ്ങനെ എന്ന് പൊലീസ് വ്യക്തമാക്കേണ്ടത് നിര്‍ബന്ധമാണ്. എങ്ങനെയാണ് പൊലീസ് അഫ്സലിലേക്ക് എത്തിയത്? പ്രത്യേക സെല്‍ (ദല്‍ഹി പൊലീസിന്‍െറ) പറയുന്നത് എസ്.എ.ആര്‍ ഗീലാനി വഴി എന്നാണ്. എന്നാല്‍, ഗീലാനി അറസ്റ്റിലാകും മുമ്പേ അഫ്സലിന്‍െറ പങ്ക് സൂചിപ്പിക്കുന്ന സന്ദേശം ശ്രീനഗര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നെയെങ്ങനെ പ്രത്യേക സെല്‍ അഫ്സലിനെ ഡിസംബര്‍ 13 ആക്രമണവുമായി ബന്ധപ്പെടുത്തി?

9. അഫ്സല്‍ കീഴടങ്ങിയ തീവ്രവാദിയാണെന്നും ജമ്മുകശ്മീരിലെ പ്രത്യേക ദൗത്യസേനയടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും കോടതി വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള ഒരാള്‍ ഇത്ര ഗൗരവതരമായ ഒരു ഭീകരാക്രമണത്തിന്‍െറ ഗൂഢാലോചനയില്‍ പങ്കാളിയായി എന്നത് സുരക്ഷാസേന എങ്ങനെ വിശദീകരിക്കും?

10. പ്രത്യേക ദൗത്യ സേനയുടെ പീഡനകേന്ദ്രങ്ങളിലും പുറത്തുമായി കര്‍ശന പൊലീസ് വലയത്തിലുള്ള ഒരാളെ ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് പോലുള്ള സംഘടനകള്‍ ഒരു പ്രധാന ഓപറേഷന്‍െറ മുഖ്യകണ്ണിയാക്കുമെന്നത് വിശ്വസനീയമാണോ?

11. പ്രത്യേക ദൗത്യസേനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന താരിഖ് എന്നയാള്‍ തന്നെ മുഹമ്മദിന് പരിചയപ്പെടുത്തി എന്നും ദല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു എന്നുമാണ് അഫ്സല്‍ കോടതി മുമ്പാകെ പ്രസ്താവിച്ചത്. പൊലീസിന്‍െറ കുറ്റപത്രത്തിലും താരിഖിന്‍െറ പേരുണ്ട്. ആരാണീ താരിഖ്? ഇയാള്‍ ഇപ്പോള്‍ എവിടെ?

12. 2001 ഡിസംബര്‍ 19ന് അതായത് പാര്‍ലമെന്‍റ് ആക്രമണത്തിന്‍െറ ആറാം നാള്‍ താനെ (മഹാരാഷ്ട്ര) പൊലീസ് കമീഷണര്‍ എസ്.എം. ശങ്കരി, ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ ലശ്കറെ ത്വയ്യിബയിലെ മുഹമ്മദ് യാസിന്‍ ഫത്തഹ് മുഹമ്മദ് എന്ന അബൂഹംസയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. 2000 നവംബറില്‍ മുംബൈയില്‍ പിടിയിലായ ഇയാളെ ഉടനടി ജമ്മുകശ്മീര്‍ പൊലീസിന് കൈമാറിയിരുന്നതാണത്രേ. തന്‍െറ പ്രസ്താവനയെ സ്ഥാപിക്കാന്‍ വേണ്ട വിശദീകരണങ്ങളും അദ്ദേഹം നല്‍കി. ശങ്കരി പറഞ്ഞത് നേരെങ്കില്‍ കശ്മീര്‍ പൊലീസിന്‍െറ കസ്റ്റഡിയിലുള്ള മുഹമ്മദ് യാസീന്‍ എങ്ങനെ പാര്‍ലമെന്‍റ് ആക്രമണത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടു? ശങ്കരി പറഞ്ഞത് ശരിയല്ലെങ്കില്‍ മുഹമ്മദ് യാസീന്‍ ഇപ്പോള്‍ എവിടെ?

13. പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് ‘ഭീകരര്‍’ ആരെല്ലാമാണെന്ന് ഇപ്പോഴും നമുക്കറിഞ്ഞുകൂടാത്തത് എന്തുകൊണ്ടാണ്?

Madhyamam Daily, Sun, 10/02/2013  


 

Wednesday, January 23, 2013

മദനി എന്തിന്‌ മോചിതനാകണം ?


.
ദനി  എന്നത്‌ പ്രതികരിക്കുന്ന ഇന്ത്യന്‍ മനുഷ്യന്റെ ചതയ്ക്കപ്പെടുന്ന  പ്രതിരൂപമാണ്. സംഘപരിവാരത്താല്‍ തട്ടിയെടുക്കപ്പെട്ട ഒരു ഹോളോകോസ്റ്റ്‌ ഗ്രാമമാണ്‌ ഇന്ത്യ. 

പരിവാരങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത്‌ ഒരു മുസ്ളിംതന്നെയാവണമെന്നില്ല , അത്‌ ഹേമന്ത്‌ കാര്‍ക്കറെയോ സന്‍ജീവ്‌ ഭട്ടോ ആയാലും മതി. പിന്തുടര്‍ന്ന് വേട്ടയാടപ്പെടും.  രാജ്യവും രാജ്യസ്നേഹവും അന്യമത വെറുപ്പിനാല്‍  നിര്‍മ്മിക്കപ്പെട്ട ഫാസിസമാണ്‌  സംഘപരിവാര ധര്‍മ്മവും കര്‍മ്മവും. 

ആ ഭൂമികയിലാണ്‌ മതപ്രഭാഷണ തൊഴിലാളിയും അനാഥാലയ നടത്തിപ്പുകാരനുമായ അബ്ദുള്‍ നാസര്‍ എന്ന  മദനി,  തന്റെതന്നെ വാഗ്ധോരണിയാല്‍ സ്വയം വഞ്ചിതനായി I.S.S സ്ഥാപിക്കുന്നത്‌. ആ വെറുമൊരുതിളപ്പില്‍ കേരളം മൊത്തം വിരണ്ടു എന്നതാണ്‌ ശരി. ഇപ്പോഴും മുസ്ളിംലീഗുള്‍പ്പെടെയുള്ളവര്‍ ഭയപ്പെടുന്നതും മദനിക്ക്‌ യുവാക്കളില്‍ ചെലുത്താവുന്ന വിസ്പോടനാത്മകമായ ആ ശബ്ദപ്രവാഹത്തെയാണ്‌‌. 

ആര്‍.എസ്സ്‌.എസ്സ്‌-നെയോ കോണ്‍ഗ്രസ്സിനെയോ എതിര്‍ക്കുന്നതിനേക്കള്‍ മദനി തെറി പറഞ്ഞിട്ടുള്ളത്‌ സൌദിരാജാവിനെയാണ്‌, മുസ്ളിം ലീഗിനെയാണ്‌. ബാബറി മസ്ജിദിന്റെ തകര്‍ത്തിടപ്പെട്ട താഴികക്കുടങ്ങള്‍ക്കിടയില്‍ നിന്ന്‌ വിരിഞ്ഞ മദനി ഒരിക്കലും ഒരു ക്ഷേത്രത്തിന്റെയും ഒരു ഇഷ്ടിക പോലും ഇളക്കരുത്‌ എന്ന്‌ ഉള്‍ബോധിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ കേള്‍വി വിപരീതദിശയിലായിരുന്നു എന്ന്‌ അദ്ധേഹവും അറിഞ്ഞില്ല.  എന്നിട്ടും മദനിയുടെ ജീവന്‍ വേണമെന്ന്‌ ആര്‍.എസ്സ്‌.എസ്സ്‌ ശഠിച്ചു. 

ഇന്ത്യയിലുണ്ടായിട്ടുള്ള എല്ലാ മഹാസ്പോടനങ്ങളുടെയും ഫലമെടുത്ത്‌ പരിശോധിച്ചാലോ അന്വേഷണദിശ സത്യസന്ധമായി നീക്കിയാലോ ചെന്നണയുന്നത്‌ സംഘപരിവാരത്തിലായിരിക്കും. അല്ലെങ്കില്‍ 10 കൊല്ലം തമിഴ്നാട്ടില്‍ വിചാണതടവുകാരനായി പീഢിപ്പിക്കുകയും പിന്നെ ഒരുതെളിവും മദനിക്കെതിരെയില്ലാതെ വെറുതെവിടുകയും ചെയ്തതില്‍ നിന്ന്‌ മനസ്സിലാവുന്നതെന്ത്‌ ? 

എന്‍.എസ്‌.എ (National Security Act)  പ്രകാരം ചാര്‍ത്തിയ എല്ലാകുറ്റവും കോടതി തള്ളിയപ്പോള്‍ എല്‍.കെ. അദ്വാനി പറഞ്ഞത്‌ മദനിയെ "വെറുതെ വിടില്ല" എന്നാണ്‌. 

പോലീസ്‌ കാവലില്‍കഴിഞ്ഞ മദനി കുടകിലെ ഇഞ്ചിതോട്ടത്തിലെത്തി ഗൂഡാലോചന നടത്തി എന്ന ആരോപണത്തിന്‌ 'ഒരിത്‌‌' പോരാ എന്ന്‌ മനസ്സിലാക്കിയ കര്‍ണാടകാ ആഭ്യന്തരമന്ത്രി വച്ച്‌ കാച്ചിയത്‌  2010 ഐ.പി.എല്‍ ക്രിക്കറ്റ്‌ സമയത്തെ സ്പോടനവും നടത്തിയത്‌ താനാണ്‌ എന്ന്‌ തടവിലുള്ള മദനി സമ്മതിച്ചെന്നാണ്‌. !! 

ഇത്തരമൊരവസ്ത നിലനില്‍ക്കുന്ന ഇന്ത്യയില്‍ , സംഘപരിവാരത്തിന്റെ ദയാദാക്ഷിണ്യത്തില്‍ നേടിയെടുക്കേണ്ടതാണ്‌  'നീതി'  എന്ന്‌ മനസ്സിലാക്കാന്‍ കാന്തപുരത്തിനെ പോലെ മദനിക്കറിയില്ലായിരുന്നു. തീവ്രവാദി എന്ന ലേബലുള്ള മദനിയുടെ ഇനിയുള്ള രാഷ്ട്രീയഭാവി മുസ്ളിംലീഗുമായുള്ള ലയനമല്ലാതെ ഇല്ല. സി.പി.എം വേട്ടയാടും എന്ന്‌ ഭയമുള്ളതിനാല്‍ ലീഗ്‌ അതിനു നില്‍ക്കുമോ എന്ന്‌ കണ്ടറിയേണ്ടതുണ്ട്‌. എന്തായാലും മദനി പത്മവ്യൂഹത്തില്‍ തന്നെ !

മദനിക്ക്‌ ജാമ്യം നല്‍ക്കുന്നതിന്‌ തടസ്സമായി   സുപ്രീം കോടതി വെറും നിസ്സാരമായ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. മദനി ഐ.എസ്‌.എസ്‌ എന്ന നിരോധിത സംഘടനയുടെ നേതാവാണെന്നും ജാമ്യം അനുവദിക്കുന്നത്‌ അപകടമാണെന്നും കര്‍ണ്ണാടക സര്‍ക്കാരിന്റെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട്‌ ചീഫ്ജസ്റ്റിസ്‌ (Markandeya Kadju) ചോദിച്ചത്‌ " നിരോധിത സംഘടനയിലെ അംഗം എന്നത്‌ ഒരു കുറ്റമല്ല. കൂടാതെ  വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ ജാമ്യം നല്‍കുന്നതില്‍ എന്ത്‌ ഭീഷണിയാണുള്ളത്‌" എന്നാണ്‌. എന്നിട്ടും കൂടെയുണ്ടായിരുന്ന ബെഞ്ചിലെ അംഗം കര്‍ണാടക സര്‍ക്കരിന്റെ വാദത്തെ അനുകൂലിച്ചത്‌ കൊണ്ടാണ്‌ ജാമ്യം അനുവദിക്കപ്പെടാതെ പോയത്‌. 

പൂര്‍ണ്ണഗര്‍ഭിണിയായ കൌസര്‍ബീയെ കൂട്ടബലാത്സംഗത്തിനു ശേഷം വയര്‍ കുത്തിപ്പിളര്‍ന്ന്‌ ഭ്രൂണം പുറത്തെടുത്ത്‌ ത്രിശൂലത്തില്‍ ഉയര്‍ത്തി പിടിച്ച്‌ "ഹിന്ദു സംസ്കാരം" സംരഷിച്ചത്‌ താനാണ്‌ എന്ന്‌ അഭിമാനത്തോടെ പറഞ്ഞ ബാബു ബജ്രംഗി  സ്വതന്ത്രനായി കഴിഞ്ഞിരുന്ന , മനുഷ്യത്വത്തിനേറ്റ പരാജയത്തെ ഹിന്ദു മതത്തിന്റെ കണക്കു പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്ത്‌ ആ മതത്തെ ഭീകരതയുടെ പര്യായമാക്കുന്ന നരേന്ദ്ര മോഡിയുടെ ഗുജറാത്തിലേക്ക്‌ , മുന്നെ നിശ്ചയിക്കപ്പെട്ട  അടുത്ത ഊഴത്തിനായി  അവിടത്തെ ജയിലിലെ ഉണ്ടതിന്നാന്‍ കയറ്റിവിടാന്‍ ,   കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മദനി  ജാമ്യത്തിലിറങ്ങേണ്ടതുണ്ടോ ?  
.

Saturday, November 24, 2012

ഗാസയും കസബും പിന്നെ താക്കറെയും


.
ണ്ട്‌ കുരിശുയുദ്ധക്കാലത്ത്‌ കുരിശുയുദ്ധക്കാര്‍ മുസ്ളിംകളുടെ രക്തംകൊണ്ട്‌ മുട്ടുവരെ പുഴയൊഴുക്കിയിരുന്നു എന്നു കവികള്‍ വേദനകൊണ്ട്‌ വിലപിച്ചിരുന്നെന്ന്‌ വായിച്ചതോര്‍ക്കുന്നു. ഇന്ന്‌ ഗാസയില്‍ ഒരാള്‍പൊക്കത്തില്‍ ആ രക്തമെത്തിയിട്ടും ഒരു കവിഹൃദയവും പൊട്ടുന്നത്‌ നാം കാണുന്നില്ല. കൊന്നുകൊന്ന്‌ കാമം തീരാത്ത ഇസ്രായേലിന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്‌ 'മനുഷ്യസ്നേഹികളുടെ' ഹൃദയവും അന്തിയുറങ്ങുന്നു.


കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ 1477 പിഞ്ചു ബാല്യങ്ങളെ ഇസ്രായേല്‍ കശാപ്പ്‌ ചെയ്തു. മറ്റു കൂട്ടക്കൊലകള്‍ വേറെ. ഈകാലയളവില്‍ പോരാളികളുടെ കല്ലേറിലും റോകറ്റ്‌ തിരിച്ചടികളിലും ഇസ്രായേല്‍ പക്ഷത്ത്‌ നഷ്ടപ്പെട്ടത്‌ 21 പേര്‍ മാത്രം. മനുഷ്യക്കുരുതിയുടെ കണക്കെടുപ്പ്‌ നടത്തി ബാലന്‍സ്‌ ഷീറ്റിലെ അസാംഗത്യം കണ്ടുപിടിക്കാനല്ല ഈ ശ്രമം. മനുഷ്യത്വത്തിന്റെ ഏതളവിലും തൂക്കാനാവാത്ത ഏകപക്ഷീയ രക്തപ്പുഴകള്‍ ആധുനിക മനുഷ്യന്റെ കൃഷമണിയുടെ ഏറ്റവും അടുത്ത്‌ ഇസ്രയേല്‍ ചുരത്തുമ്പോള്‍ , ആഗോള സംസ്കൃതിയുടെ ഏമാന്‍മാര്‍ എന്നവകാശപ്പെടുന്ന രാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന ദയാഹീനമായ മൌനമാന്‌ ഹീനം.

157 പേരെ കൊന്ന കൊലസംഘത്തിലെ അംഗമായ അജ്മല്‍ കസബിന്‌ കൊലക്കയര്‍ തീര്‍ത്ത നാം ആഹ്ളാദിച്ചത്‌ ജീവിക്കാനര്‍ഹത നഷ്ടപ്പെട്ടവനെ യമപുരിക്കയച്ച നിര്‍വൃതി പൂണ്ടാണ്‌. നിഷ്ക്കളങ്കരായ ബാല്യങ്ങള്‍ ഉള്‍പ്പെടുയുള്ളവര്‍ നിവസിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ തീഗോളങ്ങള്‍ പെയ്യിച്ച്‌ 160-ലധികം നിരപരാധികളെ കോണ്‍ക്രീറ്റ്‌ കമ്പികള്‍ക്കിടയില്‍ ചതച്ചരച്ച ഇസ്രായിലെതിരെ ഇന്ത്യക്കും മറ്റ്‌ ലോക രാഷ്ട്രങ്ങള്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ലെ ?

ഇന്ത്യയുടെ അതിര്‍ത്തിക്കപ്പുറത്ത്‌ മനുഷ്യ ജീവനുകള്‍ കൊയ്തരിയുമ്പോല്‍ നമുക്ക്‌ സംഭവിക്കുന്നത്‌ ഉന്‍മാദമൂറുന്ന സന്തോഷമാണോ? ഷണ്ഠീകരിക്കപ്പെട്ട അറബ്‌ രാഷ്ട്രത്തലവന്‍മാര്‍ ഇനിയും ഉറക്കമുണര്‍ന്നിട്ടില്ല, ചിലരൊഴിച്ച്‌...

അമേരിക്ക നിര്‍ണ്ണയിച്ചുകൊടുത്ത ഭീകരവാദത്തിന്റെ പരിധിയില്‍ സ്വന്തം ജീവനും മാനവും രക്ഷിക്കാന്‍ കല്ലെറിയുന്ന ഫലസ്തീന്‍ സ്വാതന്തൃപോരാളികളും പെടുന്നുണ്ടല്ലൊ ! ഈ അളവുവച്ചാണെങ്കില്‍ നമ്മുടെ സ്വാതന്തൃ  പോരാളികളും ഭീകരരായിരുന്നു !!  തദ്ദേശീയരെ ആട്ടിയോടിച്ച്‌ ഒരു രാഷ്ട്രം പണിഞ്ഞ്‌ വംശശുദ്ദീകരണം നടത്തുന്ന ഇസ്രായേലിന്റെയത്രയും ക്രൂരത ബ്രിട്ടീഷുകാര്‍ നമ്മോട്‌ നടത്തിയിരുന്നില്ലല്ലോ !

ലോകത്താകമാനം നീതി എന്നത്‌ സ്വന്തം താല്‍പ്പര്യങ്ങളുടെയും വികാരങ്ങളുടെയും മതങ്ങളുടെയും ജാതിയുടെയും അകത്ത്‌ മാത്രം നടക്കേണ്ടതും ആശിക്കേണ്ടതുമായി ചുരുങ്ങിയിരിക്കുന്നു. അതിനുപുറത്തുള്ളതൊക്കെയും നശിച്ചുകാണാനോ അല്ലെങ്കില്‍ കാഴ്ചക്ക്‌ പുറത്തു നിര്‍ത്താനോ നാം ശീലിച്ചുകഴിഞ്ഞിരിക്കുന്നു.

ചരിത്രം അതിന്റെ സങ്കീര്‍ണ്ണതയിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്നു. നീതിയുടെ പക്ഷത്ത്‌ നില്‍ക്കാനുള്ള മനുഷ്യസ്ഥായീ ബോധവും ആശയവും മരിച്ചുകഴിഞ്ഞിരിക്കുന്നു. മാലാലക്കൊരു ദിനം നല്‍കിയ ബാന്‍ കി മൂണിന്‌ ഫലസ്തീന്‍ രക്തം ഹണിമൂണ്‍ വീഞ്ഞായി ലഹരിയുണ്ടാക്കുന്നുണ്ടാകുമോ?

ബോംബെ ആക്രമണത്തില്‍ ലോകത്തിനു മുന്‍പില്‍ നിര്‍ത്താന്‍ കസബ്‌ എന്ന മനോരോഗിയുടെ ചിത്രം മാത്രമേയുണ്ടായിരുന്നുള്ളു. ആക്രമണത്തിനു മാപ്‌ വരച്ചുകൊടുത്ത ഐ.ബി നമുക്ക്‌ ദേശസ്നേഹത്തിന്റെ സിമ്പലും (ഐ.ബി യുടെ കള്ളക്കളികള്‍ കര്‍ക്കറയെ കൊന്നതാരു എന്ന പുസ്തകത്തില്‍ തെളിവ്‌ സഹിതം വായിക്കാം), മാനവികതയുടെ എല്ലാ അതിരുകളും ഭേദിച്ച്‌ ഗാസയെ ചുടലക്കളമാക്കുന്ന ഇസ്രായേല്‍ , ലോകത്ത്‌ നീതിയുടെ മുഖവുമായി  അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ആണായിപ്പിറന്ന നമ്മുടെ കണ്ണിലെ തിമിരം പൂര്‍ണ്ണമായി കഴിഞ്ഞു, ഹൃദയത്തിന്റെ മരണവും.

ശക്തന്‍ നിര്‍മ്മിക്കുന്ന കാട്ടുനീതി ആസ്വദിച്ചു കീഴൊതുങ്ങി നാം മരിച്ചു തീരുന്നിടത്ത്‌ താക്കറെമാരെ പോലുള്ള മറാത്താരാഷ്ട്ര വിഘടനവാദികള്‍ക്കെതിരെ പെണ്‍പടകള്‍ ആണായി പുനര്‍ജനിക്കുന്ന പുതിയ കാലത്തിലെങ്കിലും നമുക്ക്‌ ആശവയ്ക്കാം !
.

Wednesday, September 19, 2012

Innocence of anti-Muslims

.
അരിസ്റ്റോട്ടില്‍ പറഞ്ഞു "കാലത്തിനു ശമിപ്പിക്കാനാവാത്ത, തനിക്കിഷ്ടമില്ലാത്തത്‌ അയിത്തംകല്‍പ്പിക്കുന്ന ആഗ്രഹമാണ്‌ വെറുപ്പ്‌".

നാം കടന്നു പോകുന്ന ഈ നൂറ്റാണ്ട്‌ അത്‌ ശരിവയ്ക്കുന്നു. നമുക്കിഷ്ടമില്ലാത്തതിനെ നാം അക്രമത്തിലൂടെയോ ഭ്രഷ്ടിലൂടെയോ യുദ്ദത്തിലൂടെയോ വകവരുത്തും. അതിന്‍റെ മറ്റൊരു നൃശംസമായ രൂപമാണ്‌ മതനിന്ദയും പ്രവാചക നിന്ദയും.

പ്രവാചകന്‍ മുഹമ്മദ്‌ (സ) ആരാണെന്നും അദ്ധേഹം മുസ്ളിംകള്‍ക്ക്‌ എന്താണെന്നും ചരിത്രത്തിലൂടെ ഇതര വിശ്വാസികള്‍ക്ക്‌ മുസ്ളികള്‍ അറിയിച്ച്‌ കൊടുത്തിട്ടുണ്ട്‌. ഒരു മനുഷ്യന്‌ ഹൃദയത്തിന്‍റെ ശ്വാസനിശ്വാസങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ജീവന്‍ എത്ര പ്രിയപ്പെട്ടതാണോ അതിനേക്കാല്‍ വിലമതിക്കുന്ന വികാരമാണ്‌ ഒരു മുസ്ളിമിനെ സംബന്ധിച്ചിടത്തോളം മുഹമ്മദ്‌ എന്ന പ്രവാചകന്‍റെ സ്ഥാനം. ഇത്‌ പരമ്പരാഗത മുസല്‍മാന്‍റെ മാത്രം വികാരമല്ല.

"..അഞ്ചുവര്‍ഷം മുന്‍പുവരെ ഞാന്‍ മുഹമ്മദിനെ(pbuh) കുറിച്ച്‌ കേട്ടിരുന്നില്ല.. പക്ഷേ ഇപ്പോല്‍ അദ്ദേഹത്തിന്‍റെ നാമവും ആദരവും ഓര്‍മ്മയും സംരക്ഷിക്കാന്‍ ഞാന്‍ എന്‍റെ അവസാന തുള്ളി രക്തവും നല്‍കും.. " - ഇത്‌ ഇസ്ളാം സ്വീകരിച്ച ബ്രിട്ടീഷ്‌ പത്രപ്രവര്‍ത്തക ഇവോണ്‍ റിഡ്ലിയുടെ പ്രഖ്യാപനം.

അപ്പോല്‍ മുസ്ളിമിനെ വെറുക്കുന്ന ഒരാള്‍ക്ക്‌ പരമാവധി നോവിക്കാനുള്ള ഉപാധി പ്രവാചന്‍ മുഹമ്മദിനെ വ്യക്തിഹത്യ ചെയ്യുക എന്നതാണു. ഒരു മുസ്ളിമിനെ യുദ്ധത്തിലൂടെയോ കലാപത്തിലൂടെയോ കൊന്നൊടുക്കുന്നതിനേക്കാള്‍ മാരകമായ ആയുധമാണ്‌ ഇതെന്ന് ശത്രു എപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ചരിത്രത്തില്‍ ഏതെങ്കിലും ശത്രുവിനെയെങ്കിലും പ്രവാചകന്‍ വ്യക്തിപരമായി നിന്ദിച്ചിരുന്നെങ്കിലോ വെറുത്തിരുന്നെങ്കില്‍ പോലുമോ അദ്ദേഹത്തെ വെറുക്കുന്നവര്‍ക്ക്‌ അതൊരു ന്യായമായേനെ.

മുഹമ്മദ്‌ നബിയെ കുറിച്ചറിയണമെങ്കില്‍, ചരിത്രത്തില്‍ പരതുമ്പോല്‍ നമുക്ക്‌ ഒരു യുദ്ധ സന്ദര്‍ഭം തന്നെയെടുക്കാം. ശത്രുനാശത്തിനു ഏതുഹീനമാര്‍ഗ്ഗവും നികൃഷ്ടമായി ഉപയോഗിക്കുന്ന ആധുനികന്‍ എന്ന ഗര്‍വ്വിഷ്ടനായ ഈ നൂറ്റാണ്ടിലെ യുദ്ധക്കൊതിയന്‍ രാഷ്ടത്തലവന്‍മാര്‍ സ്വന്തം ഓഫീസുകളില്‍ ചില്ലിട്ടുവയ്ക്കേണ്ട ഒരു സംഭവം.

ഉഹുദുയുദ്ധത്തിന്‍റെ രണാങ്കണത്തില്‍ വച്ച്‌ പ്രവാചകനു തലയും പല്ലുകളും പരിക്ക്‌ പറ്റിയ നിമിഷം. വാര്‍ന്നൊഴുകുന്ന രക്തം ഭൂമിയില്‍ വീഴാതെ തുടച്ചു നീക്കി അദ്ധേഹം, തണ്റ്റെ സമീപമുണ്ടായിരുന്ന രണ്ടാം ഖലീഫയായി പിന്നീട്‌ അറിയപ്പെട്ട ഉമര്‍ (റ)-യോട്‌ പറയുന്നു.

"ഈ രക്തത്തില്‍ ഒരു തുള്ളി ഭൂമിയില്‍ വീണിരുന്നെങ്കില്‍, ശത്രുക്കളെയഖിലം ദൈവം നശിപ്പിച്ചുകളയുമായിരുന്നു. അപ്പോല്‍ ഉമര്‍ പറഞ്ഞു: അവരെ ശപിക്കരുതോ പ്രവാചകാ.. നബി പ്രതിവചിച്ചു :  'അവരെ ശപിക്കാനല്ല ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്‌. പകരം അവര്‍ക്കും കാരുണ്യമായിട്ടാണ്‌ ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌' ."

തന്നെ വധിക്കാന്‍ വാളിന്‍റെ മൂര്‍ച്ചകൂട്ടി അക്രോശിച്ച്‌ മുന്നില്‍ നില്‍ക്കുന്ന ശത്രുവിനോടുപോലും ഇതായിരുന്നു പ്രവാചകന്‍.

ഈ പ്രവാചകന്‍റെ വ്യക്തിജീവിതത്തില്‍ , അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ വച്ച്‌ നീതീകരിക്കാനാവാത്ത സാംസ്കാരിക ജീര്‍ണ്ണതയുടെ ഒരുതരിപോലും ഉണ്ടായിരുന്നതായി അദ്ധേഹതിന്‍റെ നേര്‍ക്കുനേര്‍ ഉണ്ടായിരുന്ന ശത്രുക്കള്‍ പോലും ആരോപിച്ചിട്ടില്ല.

[Continuing from my old post with some correction..]
അപ്പോല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ പിന്നാമ്പുറത്തു നിന്ന്‌ കൊണ്ട്‌, സഹോദരിയുടെയും മാതാവിന്‍റെയും പരപുരുഷ കാമനകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും,, മൃഗങ്ങളില്‍ പോലും കാണാനാവാത്ത പ്രകൃതി വിരുദ്ധ സ്വവര്‍ഗ്ഗ രതിയുടെ അരാജകത്വങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും , പരമത നിന്ദയെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ ലേബലിലേക്കും മഹോന്നതപ്പെടുത്തുന്ന പാശ്ചാത്യ-പൌരസ്ത്യ മതവെറിയന്‍മാര്‍, മുഹമ്മദ്‌ (pbuh) എന്ന പ്രവാചകന്‍റെ വ്യക്തിജീവിതത്തെ കളങ്കപ്പെടുത്തി അവതരിപ്പിക്കുമ്പോള്‍ അവര്‍ ഇത്രയും കൂടി മനസ്സിലാക്കിയിരിക്കണം ..

നിശ്ചയം മുഹമ്മദ്‌ നബി ( "Most Influential Man in History" - Michael M. Hart ) ആണെങ്കില്‍..

നിശ്ചയം മുഹമ്മദ്‌ നബി ( "Most Successful of all Religious Personalties" - Encyclopaedia Britannica 11th Ed ) ആണെങ്കില്‍..
നിശ്ചയം മുഹമ്മദ്‌ നബി ( "Greatest Leader of all Times" - Jules Masserman in the "TIME" Magazine ) ആണെങ്കില്‍..

നിശ്ചയം മുഹമ്മദ്‌ നബി ( "Greatest Man that ever Lived" - Lamartine in his "History of the Turks" ) ആണെങ്കില്‍...

നിശ്ചയം മുഹമ്മദ്‌ നബി ( "The loftiest example for man to follow - Goethe")  ആണെങ്കില്‍...

ഹൃദയങ്ങളില്‍ ഭ്രാന്താലയം പണിത്‌ അവര്‍ ചെയ്യുന്ന പ്രവാചക അപകീര്‍ത്തിയും നിന്ദയും,  അവര്‍ വിശ്വസിക്കുന്ന മതത്തിന്‍റെയോ ദര്‍ശനത്തിന്‍റെയോ വൈകൃതമായേ അനുഭപ്പെടുന്നുള്ളു.

അവര്‍ ചെയ്യുന്ന മതനിന്ദ അവരുടെ സംസ്കാരത്തിന്‍റെ നന്‍മയായി കണ്ടാലും,  അതിനെതിരെയുള്ള പ്രതികരണം ഒരു കുറ്റമായി കണ്ടാലും ശരി,  നിന്ദയുടെ ആഴം അവര്‍ കൂട്ടിക്കൊണ്ടിരുന്നാലും ശരി, ജ്വലിക്കുന്ന ഒരേ ഒരു ദര്‍ശനമായി ഉണര്‍ത്തി നിര്‍ത്തി ഇസ്ളാമിനെ ഉന്‍മേഷഭരിതമാക്കുന്നതില്‍ അതിന്‍റെ ശത്രുക്കള്‍ക്കുള്ള പങ്കിനെ മുസ്ളിംകള്‍ നന്ദിയോടെ സ്മരിക്കും.
.

Monday, May 28, 2012

കൊല്ലെടാ അവനെ !

.
CPI(M)-ന്റെ ചമ്മട്ടിക്ക്‌ കീഴില്‍ മെതിയടിയായി മാറാന്‍ വിധിക്കപ്പെട്ടതാണ്‌ കേരളീയന്റെ ഇപ്പോഴത്തെ വിധി. ജനാധിപത്യത്തിന്റെ ചൂണ്ടയിട്ട്‌ കൊരവള്ളി പൊട്ടിച്ച്‌ ശ്വാസം മുട്ടി ജീവിക്കാന്‍ സമ്മര്‍ദ്ധപ്പെടുത്തുന്ന രാഷ്ട്രീയവെറി കാറല്‍ മാര്‍ക്സ്‌ വിഭാവന ചെയ്ത ദര്‍ശനങ്ങളില്‍ ഉണ്ടായിരുന്നോ എന്തോ, അറിയില്ല. പക്ഷേ സ്റ്റാലിന്‍ അത്‌ നന്നായി പ്രായോഗികതലത്തില്‍ വിവരിച്ചിട്ടുണ്ട്‌.

“Death is the solution to all problems. No man - no problem.” ― Joseph Stalin

ലോകത്തുണ്ടായിട്ടുള്ള സര്‍വ്വ ദര്‍ശനങ്ങളെയും കൊലക്കത്തിയാക്കുന്ന അധികാരത്തിന്റെ (ആത്യന്തികമായി അധികാരം ഭയമാണ്‌) , അല്ലെങ്കില്‍ ആ ഭയത്തിന്റെ മൂര്‍ത്തികളാണ്‌ ലോകത്തെ ഇന്നോളം നയിക്കുന്നത്‌. അതുകൊണ്ടാണ്‌ തന്റെ തീസിസായ ബക്കറ്റിലെ കടല്‍ വെള്ളത്തെ പോലും പിണറായി ഭയപ്പെടുന്നത്‌. കടലിനെ ഭരിക്കുമ്പോഴും ബകറ്റില്‍ തിരയിളകുന്നുണ്ടോ എന്നതാണ്‌ എല്ലാ അരാജക ഏകാധിപതികളുടെയും ഉള്‍ഭയം. "എതിര്‍ക്കുന്നവനെ കൊന്നുതള്ളും" എന്നു പറയുന്നത്‌ ആധുനിക നൂറ്റാണ്ടിന്റെ നാഭിയില്‍ ചവിട്ടി നിന്നാണ്‌. രാഷ്ട്രീയം വെറും അധികാര സ്ഥാപനങ്ങളായി ചുരുങ്ങിയ ഈ കാലത്ത്‌, സമകാലികമായുണ്ടായ ടി.പി കൊലപാതകത്തെ കേരളം കണ്ടത്‌ ഭയത്തോടെയാണ്‌.

അധികാരവ്യൂഹത്തിനു പുറത്ത്‌ നിന്ന് വ്യത്യസ്തനായി ചിന്തിക്കുന്നവനെയും, താന്‍ വിശ്വസിക്കുന്ന ദര്‍ശനത്തിന്റെ ഉണ്‍മയെ ആഗ്രഹിക്കുന്നവനെയും കാത്തിരിക്കുന്നത്‌ 51 വെട്ടുകളും അവന്റെ തലച്ചോറിനെയെടുത്ത്‌ ചകിരിയടിക്കലുമാണ്‌. "കുലംകുത്തികള്‍" എന്ന്‌ ആദ്യമേ ലേബല്‍ കിട്ടിയാല്‍ കൊല്ലപ്പെട്ടശേഷവും അയാള്‍ കുലംകുത്തിയാക്കപ്പെടുന്ന നഞ്ചിന്റെ ഈ കലത്ത്‌, വയനാടന്‍ കാടുകളില്‍ പ്ളാസ്റ്റിക്‌ ചവറുകല്‍ തിന്ന് വയര്‍പൊട്ടുന്ന ആനയുടെ വ്യസനം നമുക്ക്‌ തന്ന്‌ നമ്മുടെ വ്യസനം നെഞ്ചില്‍നിന്ന്‌ വലിച്ചിടുന്ന എഴുത്തുകാരുടെ നീണ്ട നിരയെ കേരളത്തില്‍ ഇപ്പോല്‍ കാണാനില്ല.

ഉപജീവനം പാര്‍ട്ടിയുടെ ദായാദാക്ഷിണ്യമായതിനാല്‍ അവര്‍ക്കൊക്കെ തൊണ്ടയില്‍ നീര്‍ക്കെട്ട്‌ വരിക സ്വാഭവികം. അവരിപ്പോല്‍ 'ശ്യാമമാധവ' ശൃംഗാരങ്ങളില്‍ അഭിരമിക്കുകയാണ്‌. ശ്രീകൃഷ്ണനു അമ്പേറ്റതുമുതല്‍ മരിക്കുന്നതുവരെയുള്ള മനോഗതങ്ങള്‍ ഇപ്പോല്‍ പ്രഭാവര്‍മ്മയുടെയും മനോഗതമായിമാറിയിരിക്കുന്നു. ഒരുപക്ഷേ എല്ലാ സാഹിത്യബുജികള്‍ക്കും അമ്പേറ്റിരിക്കുന്നു.

എത്രലാഘവത്തോടെയാണ്‌ കൊലപാതങ്ങള്‍ പാര്‍ട്ടികള്‍ ആസ്രൂണം ചെയുന്നതെന്നും നടപ്പിലാക്കുന്നതെന്നും എം. എം മണി "ശരിസമ്മതം" നടത്തുന്നത്‌. മനുഷ്യനെ വെട്ടിക്കീറിയത്‌ കേട്ട്‌ നമ്മുടെ സാക്ഷാല്‍ നരേന്ദ്രമോഡിപോലും ഞെട്ടി. ഇടുക്കി കാടുകളില്‍ ഗുജറാത്ത്‌ വേട്ടനായ്ക്കളേക്കാല്‍ ഉഗ്രന്‍ സാധനങ്ങള്‍ ഉണ്ടെന്ന അറിവായിരിക്കാം മോഡിയെ പ്രകോപിതനാക്കിയത്‌.

1922 -ലാണ്‌ 20 മില്ല്യന്‍ നിരപരാധികളെ കൊന്ന സ്റ്റാലിന്‍ അധികാരങ്ങള്‍ കയ്യടക്കാന്‍ "ജനറള്‍ സെക്രട്ടറി" സ്താനം പുതുതായി കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഉണ്ടാക്കുന്നത്‌. ആ 'സ്താനത്തെ' മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പോലും ഭയപ്പെടുന്നു എന്നു വേണം കരുതാന്‍. അല്ലെങ്കില്‍ മണിയുടെ കൊലവിളിക്ക്‌ പിണറായിയുടെ മറുപടി ആവശ്യപ്പെടേണ്ട കാര്യമെന്ത്‌. പിണറായി നിഷേധിച്ചാല്‍ മണിയെ പിടികൂടാതിരിക്കുമോ ?

കൊന്നു എന്ന വെളിപ്പെടുത്തലും ഇനിയും കൊല്ലും എന്ന പോര്‍വിളിയും നടയത്തിയ ആളെ അകത്താക്കാനുള്ള നിയമമൊന്നും ഇന്ത്യയില്‍ ഇല്ലെന്നു തോന്നുന്നു. പാവം മദനി. കുറ്റമൊന്നും തെളിയിക്കപ്പെടാതെ ശിക്ഷിക്കപ്പെട്ട്‌ വീണ്ടും ശിക്ഷിക്കപ്പെട്ട്‌ ഇന്ത്യന്‍ നിയമവ്യവസ്തക്ക്‌ അധീനനായി പോയ ഒരു നിരാലംബന്‍. അദ്ദേഹം CPI(M)-ല്‍ അംഗത്തമെടുക്കാതിരുന്നത്‌ ഭാഗ്യദോഷം. തങ്ങള്‍ നടത്തുന്ന മഹനീയ കൊലപാതങ്ങളെ കെട്ടിവയ്ക്കാന്‍ ചില സംഘടനകളെ തീവ്രവാദികളെന്ന് മുദ്രകുത്തിവച്ചിട്ടുണ്ട്‌ മുഖ്യധാരാ പാര്‍ട്ടികള്‍. അങ്ങനെയാണ്‌ "മാഷാ അല്ലാഹ്‌" തീവ്രവാദികളുടെ ഭാഷയാവുന്നത്‌.

താന്‍ ജെനറല്‍ സെക്രട്ടറിയായിരിക്കെ ഇടുക്കിയില്‍ നടന്ന (എം.എം മണി വെളുപ്പെടുത്തിയ) കൊലപാതങ്ങള്‍ വെറും അസത്യമാണെന്ന്‌ പ്രസ്താവനയിറക്കിയ വി.എസ്‌ ഉദ്ദേശിച്ചതെന്തെന്ന്‌ ഇനിയും പിടികിട്ടിയില്ല.കൊല്ലപ്പെട്ടവരൊന്നും മരിച്ചില്ലെന്നാണോ അതോ അതെല്ലാം പ്രേതകഥകളെന്നോ. ? ഏതായാലും ടി.പി യുടെ കൊലപാതകത്തിനു ശേഷം ഉഗ്രന്‍ ഗോളുകള്‍ അടിച്ച്‌ കയറ്റി പിണറായി വലയെ വിറപ്പിച്ച വി.എസ്‌-നെ , തന്റെ പഴയ അനുഭാവിയായ മണിയെ കൊണ്ട്‌ മണിക്കെട്ടിച്ച പിണറായി സഖാവിന്‌ വിപ്ളവാഭിവാദ്യം. ഇനി നന്നായി പിണറായിക്ക്‌ ഉറങ്ങാം. താഴ്ത്തിവച്ച ദാര്‍ഷ്ട്യം കുറച്ച്‌ ഉയര്‍ത്താം.

രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും മനുഷ്യന്റെ ആത്മവിശ്വാസത്തെയും ശുഭാപ്തി വിശ്വാസത്തെയും തകര്‍ത്തുകൊണ്ടും നിരാകരിച്ചുകൊണ്ടുമാണ്‌ കടന്നുപോകുന്നത്‌. മൃഗീയമായ ആള്‍ക്കൂട്ടവും ബലവും പ്രദര്‍ശിപ്പിക്കുന്നതിന്റെ മനോവികാരം "ഞങ്ങളോട്‌ കളിച്ചാല്‍ കാണിച്ചുതരാം" എന്ന രഹസ്യ സന്ദേശമാണ്‌. നാമിപ്പോല്‍ ഭ്രാന്താലയം പിന്നിട്ട്‌ കശാപ്പാലയം പണിയുകയാണ്‌.

കര്‍ഷകനെ സംരക്ഷിക്കുന്നവരും സ്വാതന്ത്ര്യം 'വാങ്ങിതന്ന' പാര്‍ട്ടികളും തത്വത്തില്‍ നമ്മെ പ്രലോഭിപ്പിക്കുന്നത്‌ മിഥ്യാസുഖങ്ങളെ പ്രകടനപ്പട്ടികയിലാക്കിയാണ്‌. അതിനാല്‍ കേരളീയന്‍ ഇനി പാര്‍ട്ടികളെയും അവയുടെ നൈര്‍മല്യങ്ങളെയും പറ്റി വ്യാമോഹപ്പെടാതെ , ബാലറ്റ്‌ അവകാശങ്ങള്‍ ഗുണ്ടകളെ തെരെഞ്ഞെടുക്കാനുള്ള സമ്മത പത്രമാണെന്ന്‌ തിരിച്ചറിയുകയാണ്‌ ചെയ്യേണ്ടത്‌.

"മുടി" വ്യാപരത്തിലൂടെ ഭാവിയെകുറിച്ച്‌ സ്വപ്നസ്ഖലനം നടത്തുന്ന ഭക്തി വ്യാപാരികള്‍ക്കിടയിലും , ജാതി മന്ത്രിമാര്‍ പോരാ എന്ന ശാഠ്യം പിടിക്കുന്നവര്‍ക്കിടയിലും പെട്ട്‌ ക്ഷീണിച്ച മലയാളിക്ക്‌ ഇനി കുറച്ചുനാള്‍ രാഷ്ട്രീയക്കാരന്റെ അരുംകൊലകളുടെ ദയാരഹിതമായ ചെയ്തികളുടെ മാനസിക ക്ഷതമേറ്റ്‌ കഴിയേണ്ടിവരും.
.

Thursday, April 26, 2012

മുസ്ളിം സ്ത്രീയും തുണിയുരിയുകയാണ്‌ !

.
നഗ്നത ഇന്ന്‌ ഒരു നല്ലനടപ്പ്‌ സാംസ്കാരിക അടയാളമായി രേഖപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. കേരളത്തില്‍ നമ്മുടെ സാംസ്കാരിക നായകന്‍മാരുടെ ദു:ഖം ഇഷ്ടമുള്ളവരുടെ (ഭാര്യാ-ഭര്‍ത്താക്കന്‍മാരല്ല) മുന്നില്‍ തുണിയുരിയാന്‍ നമ്മുടെ സമൂഹം പാകമാവുന്നില്ല, അല്ലെങ്കില്‍ സദാചാര പോലീസുകാര്‍ എന്ന പ്രാകൃതര്‍ അതിനനുവദിക്കുന്നില്ല എന്നതാണ്‌.

പണ്ട്‌ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) പറഞ്ഞു: "ഒരുകാലം വരും അന്ന്‌ സ്ത്രീകള്‍ വസ്ത്രം ധരിച്ചിരിക്കും പഷേ അവര്‍ നഗ്നകളായിരിക്കും" എന്ന്‌. ഇന്ന്‌ അമേരിക്കയിലേ സ്കൂളുകളില്‍ പഠിക്കുന്ന കൊച്ചു പെണ്‍കുട്ടികള്‍ വരെ ലാപ്‌ ഡാന്‍സറുകളുടെ വസ്ത്രം ധരിച്ചാണ്‌ സ്കൂളുകളില്‍ പോകുന്നതെന്ന്‌ ടോണി ബ്രയറിന്റെ ഭാര്യാ സഹോദരി (ഇപ്പോല്‍ മുസ്ളിം) ലോറന്‍ ബൂത്‌ സാക്ഷ്യപ്പെടുത്തുന്നു.

നബി പറഞ്ഞതില്‍ നിന്ന്‌ പതിനെട്ട്‌ പടിയും കടന്ന്‌ ഇന്ന്‌ ലോകം പൊയ്ക്കഴിഞ്ഞു. മൃഗസംരക്ഷണത്തിനും, ലോക സമാധാനത്തിനും , വാഹനങ്ങളിലെ പുക നിയന്ത്രിക്കുന്നതിനും, വിസാ അടിച്ചുകിട്ടുന്നതിനും, മതവെറിക്കും, എന്തിന്‌ രാഹുല്‍ ഗാന്ധിയെ ഒന്ന്‌ നേരില്‍ കാണാന്‍ വരെ തെരുവില്‍ ആണും പെണ്ണും തുണിയുരിഞ്ഞ്‌ സന്തോഷിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ബഹുതല രീതികള്‍ പരീക്ഷിക്കുന്നു.

100 വര്‍ഷം മുന്‍പാണ്‌ ആദ്യമായി തുണിയുരിഞ്ഞ്‌ പ്രതിഷേധിക്കുന്ന ഒരു സമരം നടക്കുന്നത്‌.പിന്നെ അറുപതിനു ശേഷം അതൊരു Tactics ആയി രൂപപ്പെട്ടു. പിന്നീടത്‌ ഒരു സംസ്കാരവും അവകാശവുമായി ഘോഷിക്കപ്പെടുന്നു. ബലാല്‍ത്സംഗത്തിനെതിരെ ഇന്ത്യയില്‍ സ്ത്രീകള്‍ പട്ടാളത്തിനെതിരെ പ്രതിഷേധിച്ചതും തുണിയുരിഞ്ഞാണ്‌.

ഈ അടുത്തകാലത്ത്‌ ഒരു മുസ്ളിം സ്ത്രീയെ അര്‍ദ്ധനഗ്നയാക്കി ഒരു അറബി രാജ്യത്തെ പട്ടാളം തെരുവില്‍ വലിച്ചിഴച്ചതൊഴിച്ചാല്‍ സ്വയംകൃത തുണിയുരിയല്‍ മുസ്ളിം സ്ത്രീകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയതായി വായിച്ചിട്ടില്ല. സൌദി അറേബ്യയെയും മുസ്ളിം സ്ത്രീകളെയും പര്‍ദ്ദ എന്ന മതില്‍ക്കെട്ടിന്റെ പേരില്‍ ഭത്സിക്കുകയും, സ്ത്രീയുടെ സമൂലമുന്നേറ്റത്തെ അത്‌ തകര്‍ക്കുമെന്നും ആ പഴഞ്ചന്‍ അടയാളം സ്ത്രീവിമോചനത്തിന്റെ സ്പന്ദനങ്ങളെ നിന്ദിക്കുന്നതാണെന്നും ഇങ്ങേയറ്റത്ത്‌ കേരളത്തില്‍ പോലും വയാഗ്രയുടെ 'അടി'ത്തൂണ്‍ പറ്റി ജീവിക്കുന്ന ഫെമിനിസ്റ്റ്‌ വിമോചകര്‍ പലപ്പോഴായി പ്രാകിതീര്‍ത്തു.

ഈ പ്രാക്കൊക്കെ ഏറ്റിട്ടാണോ എന്തോ, മുസ്ളിം സ്ത്രീയും തുണിയുരിയുകയാണ്‌. അത്പക്ഷേ ഒരു പ്രതിഷേധമായിട്ടല്ല. സൌദിയിലെ ഗള്‍ഫ്‌ സ്റ്റോക്ക്‌ മാര്‍കെറ്റിലെ ഒരു ലബനീസ്‌ ബിസിനസ്സുകാരനെ ഇന്റെര്‍വ്യൂവിനായി കുറെനാളായി പിന്നാലെ നടന്നിട്ടും 'ഹികായ അഹ്‌വദ്‌' എന്ന ടി.വി റിപ്പോര്‍ട്ടര്‍ക്ക്‌ സാധിച്ചില്ല. അവസാനം അയാള്‍ ഫ്രാസിലെ ഏതോ nude beach-ലുണ്ടെന്നറിഞ്ഞ്‌ അവിടേക്ക്‌ വണ്ടികയറി, തുണിയുരിഞ്ഞ്‌ നൂല്‍ബന്ധം പോലുമില്ലാതെ മുഖാമുഖം നടത്തുകയും ചെയ്തു. നഗ്നതാ പ്രദര്‍ശനാവകാശത്തില്‍ അവസാനം ജയിക്കുന്നത്‌ സ്ത്രീവിമോചകരാണോ അതോ പ്രവാചകന്റെ പ്രവചനമാണോ എന്നൊന്നും കൃത്യമായി നിര്‍വചിക്കാനാവില്ല.



അറബി പത്രം റിപ്പോര്‍ട്ട്‌ ചെയ്ത പ്രാഥമികവിവരത്തിന്റെ ബലത്തിലാണ്‌ ഇതെഴുതുന്നത്‌. ഹികായയുടെ മാതാപിതാക്കള്‍ക്ക്‌ പച്ചത്തെറിയുള്‍പ്പെടെയുള്ള ബഹുമതികള്‍ അറബ്‌ ലോകത്ത്‌ നിന്ന്‌ പ്രതികരണമായി ഓന്‍ലൈന്‍ പത്രങ്ങളിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്‌.

രണ്ട്മൂന്ന്‌ വര്‍ഷം മുന്‍പ്‌ LBC ടി.വി.യില്‍ അശ്ളീല ചുവയുള്ള വര്‍ത്തമാനം പറഞ്ഞു എന്നതിന്റെ പേരില്‍ 'റൊസാന അല്‍യാമി' എന്ന സൌദിപ്പെണ്ണിന്‌ 60 ചൂരലടി സൌദിക്കോടതി വിധിച്ചിരുന്നു.അങ്ങനെയാണ്‌ സൌദിയില്‍ 'സ്ത്രീ വിമോചനത്തിന്റെ' തുടക്കം. എന്നാല്‍ അബ്ദുല്ല രാജാവ്‌ ആ ശിക്ഷ പിന്നീട്‌ റദ്ദാക്കി. അടിയും ശിക്ഷയുമൊന്നും പെണ്ണിന്റെ നഗ്നതയെയും അവളുടെ കാമനയെയും പിടിച്ച്‌ കെട്ടില്ലെന്നും ഒരു മതത്തിന്റെ ഇരുമ്പ്‌ കോട്ടയും അതിനെ തടയാനൊക്കില്ലെന്നുമായിരിക്കാം ഇതൊക്കെ വെളിവാക്കുന്നത്‌.

തെരുവില്‍ ഇങ്ങനെതുണിയുരിയുന്ന പെണ്ണുങ്ങള്‍ പെരുകുന്നത്‌ കണ്ടുകൊണ്ടിരിക്കാന്‍ കഴിയാത്തതാണോ എന്തോ ഇപ്പോല്‍ 92 കാരനായ അബ്ദുല്ല രാജാവും കൂടുതലായി വയാഗ്ര ഉപയോഗിച്ചുതുടങ്ങിയതായി വികിലീക്സ്‌ വാര്‍ത്ത പുറത്തുകൊണ്ടുവന്നിട്ട്‌ അധികനാളായിട്ടില്ല.

ഒരു nude model പെണ്‍കൊടി തന്റെ ശമ്പളം കുറഞ്ഞുപോയെന്ന്‌ 24 മണിക്കൂര്‍ തുണിയുടുത്ത്‌ പ്രതിഷേധിച്ച്‌ സ്ത്രീ ശാക്തീകരണനവീനവാദികളെ ഞെട്ടിച്ച്‌ കളഞ്ഞത്‌, ഒരുപക്ഷേ ലോകത്തിന്റെ ഇനിയുള്ള സമര മുഖങ്ങളെ പ്രക്ഷുബ്ദമാക്കുകയും പുരുഷന്‍മാരുടെ ഉറക്കംകെടുത്തുന്ന തീവ്ര നിലപാടുകളിലേക്ക്‌ ലോകത്തെ തള്ളിയിടുകയും ചെയ്യുമായിരിക്കും. !! സ്ത്രീകള്‍ 24 മണിക്കൂറ്‍ തുണിയുടുത്ത്‌ പ്രതിഷേധിക്കുന്ന അതിക്രൂരമായ സമരരീതികള്‍ ഇനി വരാനിരിക്കുന്ന ധീരനൂതനലോകം എങ്ങനെ അടിച്ചമര്‍ത്തുമെന്ന് നമുക്ക്‌ കാത്തിരുന്ന് കാണുകയേ നിര്‍വ്വാഹമുള്ളു !!!

..

Sunday, April 15, 2012

ഭൂരിവര്‍ണ്ണം വര്‍ഗ്ഗീയത പറയുമ്പോള്‍..

.
വിയെസ്‌ അനുകൂലിയായത്കൊണ്ട്‌ ഇടതുതട്ടകത്തില്‍ മന്ത്രിയാവാനുള്ള ഒരുവാതിലും തുറക്കില്ലെന്നുറപ്പുള്ള മഞ്ഞളാംകുഴി സി.പി.എം ഇരട്ടത്താപ്പ്‌ ഭരണത്തില്‍ മാത്രമല്ല അതിന്റെ നയത്തിലും തനിക്കുമെതിരെ പോലും "താപ്പുന്നു" എന്ന്‌ കാരണം പറഞ്ഞാണ്‌ സി.പി.എം വിടുന്നത്‌.

2006-ല്‍ 5 നിയോജക മണ്ഠലങ്ങള്‍ സി.പി.എം-ന്‌ നേടിക്കൊടുത്ത ആള്‍ മറുകണ്ടം ചാടിയാല്‍ അടുത്ത മന്ത്രിസഭയില്‍ ഒരു മന്ത്രിക്കസേരയെങ്കിലും കുറഞ്ഞപക്ഷം വാഗ്ദാനം ചെയ്യപ്പെടുകയില്ലെന്ന്‌ ഊഹിക്കാതിരിക്കാനാവില്ല. അധികാരത്തിന്‌ വേണ്ടി ആദര്‍ശം പറയുന്ന അല്ലെങ്കില്‍ പണയപ്പെടുത്തുന്ന ലീഗ്‌, സ്വന്തം പാത്രത്തില്‍ നിന്ന്‌ ഒരു മന്ത്രിസ്താനമെടുത്ത്‌ അലിക്ക്‌ വിളമ്പാന്‍ മലപ്പുറം പുയ്യാപ്ളമാര്‍ പ്രയാസമുള്ളവരാണ്‌.അതുകൊണ്ടാണ്‌ സ്വന്തം ക്വാട്ടക്ക്‌ പുറത്ത്‌ മന്ത്രിപദത്തിനായി ലീഗ്‌ പയറ്റിയത്‌.

"തങ്ങള്‍" എന്ന പൊങ്ങുതടിയെ വാനോളം ഉയര്‍ത്തി വൈകാരികാന്തരീക്ഷം സൃഷ്ടിച്ച്‌ ഇതര മതസ്തര്‍ക്കിടയില്‍ ഒരു ആത്മീയപ്രഭാന്തരീക്ഷ(Spiritual Aura)ത്തില്‍ അലംഘനീയ വാക്കുകള്‍ക്കുടമയാക്കി പൊക്കിനിര്‍ത്തി രാഷ്ട്രീയ സമ്മര്‍ദ്ദതന്ത്ര നേട്ടങ്ങള്‍ക്ക്‌ വിനിയോഗിക്കുന്ന കച്ചവടം സാധാരണക്കാരനെ ഒട്ടും അലട്ടുന്നതല്ല. പ്രത്വേകിച്ച്‌ ലീഗില്‍ നിന്ന് ഒരു മുസ്ളിം മന്ത്രികൂടി കൂടുന്നത്‌ കൊണ്ട്‌ കേരളമുസ്ളിമിന്‌ സാമുദായികമായി എന്ത്‌ നേട്ടമുണ്ടായി എന്നത്‌ വലിയ ചോദ്യമാണ്‌.

ടിവി ചര്‍ച്ചയില്‍ അഡ്വകേറ്റ്‌ ജയശങ്കറിനെ പോലുള്ള വലിയ തമാശക്കാര്‍ പറഞ്ഞത്‌ "ആഭ്യന്തര വകുപ്പുമാറ്റം കൊണ്ട്‌ തിരുവഞ്ചൂരിന്റെ നായര്‍ പോലീസ്‌, തന്നെ പോലുള്ള നായന്‍മാരെ കുറഞ്ഞ പക്ഷം ഇടിക്കരുത്‌ അല്ലെങ്കില്‍ കൈക്കൂലിയെങ്കിലും നായന്‍മാരില്‍ നിന്ന്‌ വാങ്ങരുത്‌" എന്നാണ്‌. സ്വന്തം ജാതി വെളിപ്പെടുത്താനാണോ, അതോ ഒരു ജാതിക്കോ മതത്തിനോ ഒരു മന്ത്രിയെയോ വകുപ്പിനെയോ കിട്ടുന്നത്‌ കൊണ്ട്‌ കേരളത്തില്‍ ആ സമുദായത്തിന്‍ പ്രത്വേകമായി ഒന്നും ലഭിക്കുന്നില്ല എന്നായിരിക്കാം അദ്ധേഹം പരിഹാസപൂര്‍വം പറയാന്‍ ശ്രമിച്ചെതെന്ന്‌ 'സമതുലിതം' നിലനിര്‍ത്താന്‍ നമുക്കങ്ങ്‌ വിശ്വസിക്കാം.

ഇത്‌ ജയശങ്കര്‍ എന്‍.എസ്‌.എസ്‌ ആസ്താനത്ത്‌ ചെന്ന്‌ പറഞ്ഞിരുന്നെങ്കില്‍ അത്യന്തം അപകടകരമായ ചില പ്രസ്താവനകള്‍ സുകുമാരന്‍ നായര്‍ നടത്തില്ലായിരുന്നു. അഞ്ചാം മന്ത്രി സാമുദായിക സമതുലിതാവസ്ത തകരുമെന്ന്‌ ഒരു സമുദായ നേതാവ്‌ ഭീഷണിപ്പെടുത്തുന്നത്‌ അവര്‍ അത്‌ തകര്‍ക്കുമെന്നതിന്റെ സൂചനയാണ്‌.

പണ്ട്‌ നാസര്‍ മദനി ബാബര്‍ മസ്ജിദ്‌ വിവാദസമയത്ത്‌ പ്രസംഗിച്ച്‌ നടന്നത്‌ "ആയിരം പള്ളികള്‍ തകര്‍ന്നാലും ഒരു ക്ഷേത്രത്തിന്റെ ഇഷ്ടികപോലും നാം ഇളക്കരുത്‌ മക്കളേ" എന്നായിരുന്നു. മദനി ഇളക്കരുത്‌ എന്ന്‌ പറഞ്ഞാല്‍ "ഇളക്കള്‍" ആയിട്ടാണ്‌ മനസ്സിലാക്കേണ്ടതെന്നാണ്‌ അന്നത്തെ 'മതേതരര്‍' ചാനലുകളില്‍ ദേശസ്നേഹംകൊണ്ട്‌ തിളക്കുകയും പലകേസുകള്‍ അദ്ദേഹത്തില്‍ പിന്നീട്‌ ചാര്‍ത്തപ്പെടുകയും ചെയ്തത്‌.

മുസ്ളിം സമുദായത്തില്‍ പെട്ടവരുടെ ഇമെയില്‍ മാത്രം തെരഞ്ഞുപിടിച്ച്‌ പരിശോധിക്കുന്നതിനെതിരെ 'മാധ്യമം' അതിന്റെ പത്രധര്‍മ്മമനുസരിച്ച്‌ ഒരു വാര്‍ത്തകൊണ്ടുവന്നതിനെതിരെ കേരളസര്‍ക്കാര്‍ പ്രതികരിച്ചത്‌ ആ പത്രം സമുദായിക സന്തുലനം തര്‍ക്കാന്‍ ശ്രമിച്ചത്കൊണ്ട്‌ കേസെടുത്ത്‌ മുന്നോട്ട്‌ പോകുമെന്നാണ്‌. മതേതരത്വം കണ്ടുപിടിച്ച K.M ഷാജിയെ പോലുള്ളവര്‍ 'മാധ്യമ'ത്തിനെതിരെ വളരെ വന്യമായി കുരയ്ക്കുകയും ചെയ്തു.

'മുസ്ളിം സമുദായത്തിന്‌' ? ഒരു മന്ത്രികൂടിയാല്‍ സാമുദായിക സന്തുലിതാവസ്ത തകരുമെന്ന്‌ (തകര്‍ക്കുമെന്ന്‌) വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും പറഞ്ഞാല്‍ അത്‌ കേസെടുക്കാന്‍ പാകമല്ലാത്തതും, കേരളത്തിന്റെ മതേതര സങ്കള്‍പ്പങ്ങള്‍ സാമുദായികജാതിവര്‍ണ്ണങ്ങളില്‍ ഉരയ്ക്കുമ്പോല്‍ അത്‌ ന്യൂനവര്‍ണ്ണമാണെങ്കില്‍ അഞ്ചാം മന്ത്രിയും ഇമെയില്‍ ചോര്‍ത്തലിനെതിരെയുള്ള പത്രവാര്‍ത്തകളും മതേതര മനസ്സിനെ തകര്‍ക്കാനുള്ള മതിയായ കാരണമാവുന്ന പുതിയ സമവാക്യം നമ്മെ എവിടെ എത്തിക്കുമോ എന്തൊ !!!!
.

Monday, November 28, 2011

മുല്ലപെരിയാഴി..

.
മുപ്പത്‌ ലക്ഷം ജഡങ്ങളെ വഹിച്ച്‌ കൊണ്ട്‌ കടലില്‍ അസ്തമിക്കാന്‍ പോകുന്ന ഒരു വിധിയുടെ പ്രളയഭയം കേരളത്തിലെ നാല്‌ ജില്ലകളെ ഗ്രസിച്ചിരിക്കുന്നു. ഒന്‍പത്‌ മാസത്തിനുള്ളില്‍ 28 ഭ്രംശങ്ങള്‍ ഡാം മേഘലയെ താലോലിച്ച്‌ പോയെന്ന്‌ കേല്‍ക്കുമ്പോല്‍ 50 വര്‍ഷത്തെ ആയുസ്‌ നല്‍കി പണിത, ഇപ്പോല്‍ 116 വയസ്സുള്ള പടുവൃദ്ദനായ ഒരു ഡാമിന്റെ താഴ്‌വരകളില്‍ താമസിക്കുന്നവരുടെ ആത്മാവ്‌ ഉറഞ്ഞ്‌ പോവുക സ്വാഭാവികം.

ഏറ്റവും അവസാനമായി കേന്ദ്ര നിയമന്ത്രിയുടെ പ്രസ്താവനയായി പുറത്ത്‌ വന്നത്‌, കേന്ദ്രം പക്ഷം പിടിക്കില്ല എന്നാണ്‌. അതായത്‌ 30 ലക്ഷം കബന്ധങ്ങള്‍ കേരളമങ്ങോളമിങ്ങോളം ഒലിച്ചുനടക്കാന്‍ വിധിക്കപ്പെട്ടേക്കാവുന്ന ഒരു സംസ്ഥാനത്തിന്റെ ഭയം വെറും സാങ്കേതിക നിയമപ്രശ്നം മാത്രം. നമ്മുടെ മുഖ്യമന്ത്രി പറയുന്നത്‌ വികാരപരമായി ജനങ്ങള്‍ ഈ വിഷയത്തെ സമീപിക്കരുതെന്ന്‌. ഒരു പക്ഷേ പി.ജെ ജോസപിനുള്ള താക്കീതായിരിക്കാം.

രാത്രിയുറങ്ങാനാവാതെ കുതിച്ചുവരുന്ന എതോ ഒരദൃശ്യ ഇരമ്പല്‍ എപ്പോഴും പ്രതീക്ഷിക്കുന്ന ജനങ്ങള്‍ വികാരം കൊള്ളാന്‍ പാടില്ലെന്ന്‌ നമുക്കെങ്ങനെ പറയാന്‍ സാധിക്കും. തമിഴന്‌ ആവശ്യമുള്ള നീരൊഴുക്ക്‌ കുറയ്ക്കില്ല എന്ന്‌ കേരളം വാഗ്ദാനം നല്‍കിയിട്ടും ശരാശരിതമിഴനെക്കാളും മേലെ അവരുടെ മന്ത്രിമാര്‍ വൈകാരികമായി കേരളത്തിനെതിരെ കണ്ണുരുട്ടുന്നത്‌ നാം ഭയത്തോടെ എടുക്കണം എന്ന ദ്വനിയും ഉമ്മന്‍ ചാണ്ടിയുടെ ആ പ്രഖ്യാപനത്തിലുണ്ട്‌. കപ്പം കൊടുത്തിരുന്ന നിസ്സാഹായനായ ഏതോ ഒരു നാട്ട്‌ രാജാവ്‌ 999 വര്‍ഷത്തേക്ക്‌ എഴുതിക്കൊടുത്ത പാട്ടകരാര്‍ പ്രകാരം, തമിഴ്‌നാട്‌ മലയളിയുടെ ആയുസ്സിനും ജീവനും വിലയിടുന്നത്‌ ലജ്ജയോടെയല്ലാതെ നമുക്കെങ്ങനെ ഉള്‍ക്കൊള്ളാനാവുന്നു. തമിഴന്‌ വെള്ളത്തിന്‌ അവകാശമുള്ളതിനേക്കാല്‍ കീഴെയാണോ മലയാളിയുടെ ജീവന്റെ വില. ?

ജീവിക്കാനായി വികാരം കൊള്ളുകയും മരിച്ചാല്‍ ആടിപ്പാടി ശവമെടുക്കുന്നവനാണ്‌ തമിഴന്‍. ദുരന്തശേഷം കണ്ണീരൊലിപ്പിക്കാന്‍ വൈദഗ്ദ്യമുള്ളവനാണ്‌ മലയാളി. എതോ ഒരു ബിജിമോള്‍ എം.എല്‍.എ തന്റെ ദുര്‍മ്മേദസ്സ്‌ മാറ്റാന്‍ ഉപവാസമാരംഭിച്ചാല്‍ നമ്മുടെ കടമയവിടെ അവസാനിക്കുന്നു എന്ന്‌ കരുതുന്ന രാഷ്ട്ട്രീയ ഇച്ഛാ ഡംഭിനെ ജനങ്ങള്‍ ഡാംകെട്ടി അടക്കേണ്ടിയിരിക്കുന്നു. മന്ത്രിമാരുടെ കരണത്തടിക്കാന്‍ മലയാളിയും ശീലിക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്തത്തില്‍ ഉമ്മന്‍ ചാണ്ടിയാണ്‌ ഉപവാസമിരിക്കേണ്ടത്‌.

ഇപ്പോല്‍ ഡാം നിലനില്‍ക്കുന്ന അവസ്തയില്‍ സുരക്ഷിതമായിരിക്കാമെങ്കിലും ഭൂമിയുടെ ഏത്‌ ഭാവമാറ്റവും കേരളത്തിന്റെ മുഖവും ശരീരവും മാറ്റിക്കളയും എന്ന യാധാര്‍ഥ്യം കേരളം വേണ്ടപോലെ മനസ്സിലാക്കിയിട്ടുണ്ടോ എന്ന്‌ അറിയില്ല. എത്രയോ ആറ്റം ബോംബുകള്‍ പൊട്ടിയാലുള്ളയത്ര ഊര്‍ജ വിസ്പോടനത്തിന്‌ തുല്യമായിരിക്കും ഡാമിന്റെ തകര്‍ച്ചകൊണ്ട്‌ കേരളത്തിന്‌ അനുഭവിക്കേണ്ടിവരിക എന്ന പരിസ്തിതി പ്രവര്‍ത്തകരുടെ ഭയാശങ്കകള്‍ എങ്ങനെ നാം മനസ്സിലാക്കുന്നുവെന്നറിയില്ല.

മാജീഷ്യന്‍ മുതികാടിനെ കൊണ്ട്‌ നിമിഷം നേരം കൊണ്ട്‌ ഒരു ഡാം പണിഞ്ഞുകളയാം എന്ന വ്യാമോഹം ആര്‍ക്കെങ്കിലുമുണ്ടോ എന്നുമറിയില്ല. കേരല്‍ളത്തിന്റെ പ്രത്വേക 'കാര്യക്ഷമത'യുടെ നിലവാരമെടുത്താല്‍ 10 വര്‍ഷമെങ്കിലും കഴിയാതെ ഒരു ഡാം യാഥാര്‍ത്യമാവും എന്ന മോഹം പോലും അതിമോഹമായിരിക്കും. അതായത്‌ ഇനിയും അടുത്ത 10 വര്‍ഷത്തേക്കെങ്കിലും 30 ലഷം ജനങ്ങളുടെ ഉറക്കത്തിലും ഉണര്‍വ്വിലും തലക്കുമുകളില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന 138 അടി വെള്ളം തീരുമാനിക്കും ഒരു ജനതയുടെ മാനസീകവും ശാരീരികവുമായ ആരോഗ്യത്തിന്റെ ഭാവി.

ഭൌമശാസ്ത്രജ്ഞര്‍ പറയുന്നത്‌ പോലെ ഭൂമിയുടെ ചെറിയൊരു ചലന പിണക്കം മൂലം 138 അടിയില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന ജലബോംബുകള്‍ ചീറിപ്പാഞ്ഞു പോകുന്ന പാതകീറിവിടുന്ന വന്‍ഗര്‍ത്തവിടവിലൂടെ അറബികടല്‍ കേരളത്തെ പകുത്ത്‌ കയറിവന്ന്‌ മുല്ലപ്പെരിയാറിനെ "മുല്ലപെരിയാഴി"യാക്കി പുതിയ കേരള മാപ്പ്‌ തന്നെ സൃഷ്ടിക്കും.

സ്വതേ സാഡിസ്റ്റായ മലയാളി വാക്കുകളില്‍ വിതുമ്പലൊളിപ്പിച്ച്‌ ദുരന്തങ്ങളെ ഗൂഡമായി സ്വാഗതം ചെയ്യുന്നവനല്ലെന്ന്‌ ഈ ഒരു സന്ദര്‍ഭത്തിലെങ്കിലും തെളിയിക്കാനുള്ള അവസരം വിനിയോഗിക്കണം. ഇതിന്‌ പെട്ടെന്ന്‌ ഒരു പരിഹാരം ഉണ്ടാവണമെങ്കില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും മന്ത്രിമാരെ ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ കൊണ്ടുവന്ന്‌ ഒരാഴ്ച്ച താമസിപ്പിക്കണം. !!!
.

Sunday, June 5, 2011

ആ ചോരപ്പാട്‌ നിങ്ങളുടെ കൈകളിലുമുണ്ട്‌ !



ഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ 50 ലക്ഷം കുട്ടികളും സ്ത്രീകളുമടങ്ങുന്ന മനുഷ്യജന്‍മങ്ങള്‍ കൊല്ലപ്പെട്ടു. മൂന്ന്‌ ലക്ഷം സ്ത്രീകള്‍ ക്രൂരമായി ബലാത്സംഘം ചെയ്യപ്പെട്ടു. ഇപ്പോഴും ആ കിരാത രക്തപുരാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നിങ്ങളുടെയും എന്റെയും കൈകളില്‍ ആ ചോരയുടെതുടിപ്പ്‌ റിംഗ്‌ ടോണായി പിടയുന്നുണ്ട്‌.

tin oxide വേര്‍പെടുത്തിയെടുക്കുന്നത്‌ cassiterite എന്ന അസംസ്കൃത വസ്തുവില്‍ നിന്നാണ്‌. നിങ്ങളുടെയും എന്റെയും മൊബൈല്‍ ഫോണുകളില്‍ സ്റ്റോറേജ്‌ പാനലായും പ്ളസ്സ്മാ ഡിസ്പ്ള്ളേ പാനലുകളായും ഉപയോഗപ്പെടുത്തുന്നത്‌ ഇതിന്റെ ഫൈനെസ്റ്റ്‌ രൂപമാണ്‌.

ഇത്‌ പ്രാധാനമയും മൊബൈല്‍ കമ്പനികള്‍ക്ക്‌ ലഭിക്കുന്നത്‌ ഇരുണ്ട ഭൂഖണ്ഠമായ ആഫ്രിക്കയിലെ കോംഗോ എന്ന രാജ്യത്തില്‍ നിന്നുമാണ്‌. ആഭ്യന്തര യുദ്ധം കൊണ്ട്‌ കലുഷിതമായ അന്തരീക്ഷം നിലനിര്‍ത്താന്‍ പാശ്ചാത്യരാജ്യങ്ങളിലെ കുത്തകമുതലാളിമാര്‍ ആയുധവും ധനവും നല്‍കി അവിടത്തെ അധോലോക മാഫിയകളെ ഒരു സമാന്തര സര്‍ക്കാരാക്കി വളര്‍ത്തിയിരിക്കുന്നു.

പട്ടിണിയും ചൂഷണവും ജീവിതത്തെ തരിപ്പണമാകിയ അവിടത്തെ മനുഷ്യവിഭവം പാശ്ചാത്യര്‍ക്ക്‌ കിട്ടുന്ന പ്രാകൃത അസംസ്കൃത വസ്തുക്കളേക്കാല്‍ വിലകുറഞ്ഞതാക്കി നിലനിര്‍ത്താനും കുട്ടികളെയും സ്ത്രീകളെയും തുച്ചമായ വിലക്കെടുത്ത്‌ ഏതു സമയത്തും അപകടകരമായ മൈനുകളികല്‍ അരിപ്പയുമായി കയറ്റിവിടുകയും ക്ഷീണിച്ച്‌ മുഷിപ്പോടെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ ശരീരവും പങ്കുവയ്ക്കുന്ന ഗുണ്ടാപ്പടയുടെ സ്പോസറന്‍മാരാണ്‌ നമ്മുടെ കൈകളില്‍ ഇരുന്ന്‌ ചിരിതൂകുന്ന Nokia-യും Sony-യും iPhone-ഉം എല്ലാം.

കോംഗോയിലെ നിസ്സഹായരായ നിരപരാധികളുടെ ഈ രക്തത്തിന്റെ ചൂരുള്ള നമ്മുടെ ഫോണുകളുടെ രഹസ്യം പുറത്തുകൊണ്ടുവന്നത്‌ ഡാനിഷുകാരനായ Frank Poulsen തന്റെ ഡോക്യുമെണ്റ്ററിയായ Blood in the Mobile-ലൂടെയാണ്‌. പ്രതിവര്‍ഷം 1.6 ബില്ല്യന്‍ ഡോളര്‍ ലാഭമെടുക്കുന്ന Nokia-യെങ്കിലും ഈ പാതക പ്രദേശത്തു നിന്ന്‌ രക്ത മിനറലുകള്‍ ഇറക്കുമതി ചെയ്യുന്നില്ലെന്നും കോംഗോ അധോലോക മാഫിയകള്‍ക്ക്‌ ഫണ്ട്‌ ചെയ്യപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താന്‍ അദ്ദേഹം ശ്രമിച്ചുവെങ്കിലും Nokia തലവന്‍ അത്‌ നിഷേധിക്കാന്‍ തയ്യാറായില്ല.

തങ്ങള്‍ക്കാവശ്യമായ മെറ്റീരിയലുകള്‍ വിലകുറച്ചു കിട്ടാന്‍ ഈ രക്തക്കിണറുകളുകളുടെ കാവല്‍ക്കാരെ വളര്‍ത്തുന്നതില്‍ Nokia-യും വലിയൊരു പങ്കു വഹിക്കുന്നുവെന്നര്‍ഥം.

കമ്മോഡിറ്റി എന്ന്‌ മര്‍ക്സ്‌ അര്‍ഥമാക്കിയത്‌ പകരമായി എന്തെങ്കിലും നല്‍കി കൈമാറ്റം ചെയ്യപ്പെടാവുന്ന ഉള്‍പ്പന്നത്തെയാണ്‌. ബഹുരാഷ്ടകുത്തക കമ്പനികള്‍ക്ക്‌ ഇവിടെ പകരമായി നല്‍കുകയല്ല പകരം ജീവനും ചാരിത്യ്രവും കവര്‍ന്നെടുക്കുകയാണ്‌ ചെയ്യുന്നത്‌.

മൊബൈല്‍ ഫോണിന്റെ അങ്ങേ തലക്കല്‍ നിങ്ങളുടെ പിഞ്ചോമനയുടെ കൊഞ്ചലില്‍ നിങ്ങല്‍ നിര്‍വൃതി കൊള്ളൂമ്പോല്‍ ഓര്‍ക്കുക, കോംഗോയിലെ ഖനികളില്‍ ഞരങ്ങി പിടഞ്ഞുതീര്‍ന്നു പോയ ഏതോ ഒരു കറുത്ത ബാലികയുടെ അല്ലെങ്കില്‍ ബാലന്റെ ആത്മാവിന്റെ കുതര്‍ച്ചയുടെ ഓരി നേര്‍ത്തതെങ്കിലും നിങ്ങല്‍ക്ക്‌ കേള്‍ക്കാം.



Monday, April 4, 2011

ജമാ-അത്തെ ഇസ്ളാമി എങ്ങോട്ട്‌ .. ?

.

ദാര്‍ശനികമായ ഒരു വിള്ളല്‍ ജമാഅത്തെ ഇസ്ളാമിയെ പിടികൂടിയിരിക്കുന്നു. ഒരു നവീന-ഇടതുപക്ഷമായി തലയെടുത്ത അവര്‍ , മൃതിയടഞ്ഞുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ്‌ ഇടതുപക്ഷ സമരവീര്യത്തിനു പകരമായി സാമൂഹിക ചൂഷണങ്ങള്‍ക്കെതിരെ ഉദിക്കുമെന്ന വമ്പന്‍ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെപ്പോലെ ഉള്‍ജനാധിപത്യ കൂടിയാലോചാന മര്യാദകള്‍ ജമാഅത്തെ-ഇസ്ളാമിയില്‍ ഇല്ലെന്നായിരിക്കുമോ കേന്ദ്ര ശൂറാ അംഗം പോലുമറിയാതെ കേരള ഘടകം ഇടതു പാര്‍ട്ടി നേതാക്കളുമായി പിന്തുണ ചര്‍ച്ചകള്‍ നടത്തുന്നത്‌ വ്യക്തമാക്കുന്നത്‌.

ഒരു ഇസ്ളാമിക പ്രസ്താനത്തിനു വേണ്ട ആദ്യഗുണം രാഷ്ട്രീയമായ അഭയം ആശ്രയിക്കലല്ല. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും ഒരേമാളത്തില്‍ നിന്ന് രണ്ടുപ്രാവശ്യം കടിയേല്‍ക്കാതിരിക്കാനുള്ള വിവേകവും അവര്‍ കാണിക്കേണ്ടതുണ്ട്‌. ആദര്‍ശപരമായി ഇടതുപക്ഷത്തിന്‌ 'മത'ന്യൂനപക്ഷവുമായി പ്രത്വേക മമത പുലര്‍ത്താനാവില്ല. മാര്‍ക്സിസത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അതിന്റെ ക്രൂരമര്‍ദനവും പ്രാകൃത റഷ്യന്‍ സാംസ്കാരിക അധിനിവേശവും ചുറ്റുമുള്ള മുസ്ളിം രാജ്യങ്ങള്‍ക്ക്‌ നേരിടേണ്ടിവന്നിട്ടുണ്ട്‌.


വര്‍ഗ്ഗതാല്‍പര്യങ്ങളെ താലോലിച്ച്‌ സമഗ്രാധിപത്യ സ്വഭാവം പൈതൃകമാക്കപ്പെട്ട റെഡിമെയ്ഡ്‌ വിപ്ളവങ്ങളുമായാണു കമ്മ്യൂണിസ്റ്റ്‌ മൂവ്മെണ്റ്റുകള്‍ എല്ലായ്പ്പോഴും പ്രത്യക്ഷ്പ്പെട്ടിട്ടുള്ളത്‌. ഫ്രഞ്ച്‌ വിപ്ളവത്തിന്റെ സമത്വവും സ്വാതന്ത്യവും സാഹോദര്യവും താലോലിച്ച്‌ പ്രത്യക്ഷപ്പെട്ട മാര്‍ക്സിസം അധികാരം ലഭിക്കുമ്പോഴൊക്കെ സമത്വ സിദ്ധാന്തങ്ങളെയും ജനാധിപത്യ അവകാശങ്ങളെയും ഞെരിച്ചെറിഞ്ഞിരുന്നു. സ്വാതന്ത്യ്രവും സമത്വവുമെല്ലാം പിന്നീട്‌ മാര്‍കിസത്തിന്റെ എതിര്‍ ദിശയില്‍ കാപിറ്റലിസത്തിന്റെ തൊട്ടിലിലാണു വളര്‍ന്നുവന്നത്‌.


മതേതരത്വം എന്നത്‌ മതങ്ങളെ കബളിപ്പികല്‍ നയമായി സ്വീകരിച്ചിക്കുന്ന സമകാലില ഇടതുപക്ഷ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വൈരുധ്യാധിഷ്ടിത നയവൈകല്യങ്ങള്‍ അക്കാദമികമായ ഒരു ബൌധിക വ്യായാമത്തിനപ്പുറം 'മന്‍ഷ്യത്വ'പരമായ ഒരു ഉണര്‍വ്വും സൃഷ്ടിക്കാന്‍ പോകുന്നില്ലെന്ന്‌ നാമിപ്പോല്‍ മനസ്സിലാക്കുന്നു. പശ്ചാത്യ സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു ഭാഗമെന്ന നിലക്കാണ്‌ നോബേല്‍ ജേതാവായ ധനശാസ്ത്രജ്ഞന്‍ പോള്‍ സാമുവല്‍സന്‍ മാര്‍ക്സിസത്തെയും എണ്ണുന്നത്‌. ആര്‍ത്തിയാണു സാമ്പത്തിക മുന്നേറ്റമെന്ന വ്യാപാര സമവാക്യം ഇന്നിപ്പോല്‍ മാര്‍കിസവും മുന്നോട്ടുവയ്ക്കുന്നു. ചൈനയില്‍ വളരെ വേഗം നടപ്പിലാക്കുന്നതും വിളയിക്കുന്നതും കാപിറ്റലിസ്റ്റ്‌ ആര്‍ത്തിയും ജീവനകലയുമാണു.


കിനാലൂറ്‍ വികസന മര്‍ദ്ധന മോഡലുകള്‍ക്ക്‌ വിലനല്‍കേണ്ടിവന്ന ജമാഅത്തെ-ഇസ്ളാമി മാര്‍കിസ്റ്റ്‌ പാര്‍ട്ടിയുടെ ഏതു ആദര്‍ശപ്പൊരുത്തത്തെയാണു പിന്താങ്ങുന്നതെന്നു ഹമീദ്‌ വാണിമേലിന്റെ രാജിയോടെ വിശദീകരിക്കേണ്ടിവരും.


കാക്കത്തൊള്ളായിരം പാര്‍ട്ടികളും സുന്നി-മുജാഹിദ്‌ തൊഴുത്തില്‍ കുത്തുകളും വിഴുപ്പും കാര്‍ന്നു തിന്നുന്ന യൌവ്വനവും പേറി ഭാവിയുടെ വെല്ലുവിളികളെ മറികടക്കാന്‍ കേരളത്തില്‍ പോലും ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ക്കാവില്ല. നിലവില്‍ മറ്റേത്‌ മത പ്രസ്താനത്തിനും അതിനുള്ള പൈതൃകാ പിന്തുടര്‍ച്ചയോ വിശ്വമാനവിക കാഴ്ച്ചപ്പാടോ സാധ്യമായിട്ടുമില്ല. ഇങ്ങനെയൊരു പരിതസ്ഥിതിയില്‍ മറ്റേതുകാലത്തെക്കാളും സാമൂഹ്യ നവജാഗരണം പ്രകടമാക്കുന്ന ഇന്നത്തെ മുസ്ളിം യുവത വമ്പന്‍ പ്രതീക്ഷകളോടെ ജമാഅത്തെ ഇസ്ളാമിയുടെ പുതിയ സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകളെ നോക്കികാണുന്നു.


ഇടതു രാഷ്ട്രീയപ്പാര്‍ട്ടികളുടെ അനുസാരണവും കുനിയലുമല്ല ഇസ്ളാമിക പ്രസ്താനത്തെ നയിക്കേണ്ടതെന്ന്‌ അതിന്റെ നേതാക്കള്‍ തന്നെ ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഭീകരാക്കപ്പെടുമെന്ന ഭീതിമൂലം ഭാവി രാഷ്ട്രീയ മതേതര സുരക്ഷാകവചം ഇടതുപക്ഷത്തെ പ്രീതിപ്പെടുത്തുന്നതിലൂടെ വന്നുചേരും എന്ന്‌ നിലവിലുള്ള നേതൃത്വം ചിന്തിക്കുന്നുവെങ്കില്‍ അതൊരു ചരിത്രപരമായ ധൂളീ കിനാവുമാത്രമായിരിക്കും.


സാമ്പത്തിക പരാധീനതയോ ഭരണകൂട ഭയപ്പെടുത്തലുകളോ പട്ടിണിയോ രോഗമോ മരണമോ സ്വന്തം ഭവനങ്ങളില്‍ നിന്ന്‌ ആട്ടിയോടിക്കപെടുകയോ പോലുള്ള പരീക്ഷണങ്ങള്‍ കൂടാതെ ഒരു വിശ്വാസിക്കും ഈ ലോകം മുറിച്ചുകടക്കാനാവില്ലെന്നു വേദങ്ങളില്‍ പാരായണം ചെയ്തവരാണല്ലൊ പ്രസ്താനനേതാക്കള്‍..!


ഇസ്ളാമിനെ മുസ്ളിംകള്‍ക്കു മാത്രമുള്ള സ്വന്തം ഭൌതികവിമോചനപദ്ധതി എന്ന നിലയില്‍ നിന്നും മാറിയുള്ള ഒരു ചിന്താ-കര്‍മ്മ പദ്ധതി ജമാ-അത്തെ ഇസ്ളാമി മുന്നോട്ടു വച്ചിട്ടുണ്ടെന്നു തോന്നുന്നു. ഫാസിസത്തെ ചെറുക്കുന്നതോടൊപ്പം ജമാ-അത്തെ ഇസ്ളാമിയുടെ ഈ മുന്നേറ്റ നയങ്ങളെയും സി.പി.ഐ(എം) ചെറുക്കും എന്ന പ്രാഥമിക ബോധം ഹീറാ സെണ്റ്ററിലിരിക്കുന്നവരേക്കാള്‍ നന്നായി മനസ്സിലാക്കുന്നവര്‍ മറ്റാരുമില്ല. എന്നിട്ടും ഇടതുപക്ഷത്തിന്റെ പീഡനം സുഖമുള്ളതാക്കുന്ന കാരണങ്ങളുടെ ന്യായാന്യായങ്ങള്‍ ഹമീദ്‌ വാണിമേലിന്റെ രാജിയോടെ അവര്‍ വിശദീകരിക്കുമെന്നും പ്രതീക്ഷിക്കാം.


നിയമങ്ങളും നീതിവ്യവസ്തയും മതസ്വാതന്ത്ര്യവും പരിരഷിക്കപ്പെടുന്ന പാര്‍ലമെണ്റ്ററീ ജനാധിപത്യ സമ്പ്രദായമുള്ള ഇന്ത്യയില്‍ 'ഇസ്ളാം എന്ന ഭീകമായ എന്തോ ഒന്ന്' ഒളിച്ചുകടത്തുന്നു എന്ന ബോധം ഫാസിസ്റ്റുകള്‍ക്കെന്ന പോലെ ഇടതുപക്ഷത്തിനുമുണ്ട്‌. കഴിഞ്ഞ 1400 വര്‍ഷങ്ങളായി ഇവിടെയുണ്ടായിരുന്ന ഒരു സമ്പ്രദായം പുതുതായി ഒളിച്ചുകടത്തപ്പെടുന്നു എന്ന തോന്നല്‍ പുതുതായി ഉണ്ടാക്കുന്നതില്‍ ഫാസിസവും സാമ്രാജത്തവും ഒരുപോലെ പ്രവര്‍ത്തിച്ചു. അങ്ങനെ ഒരുതോന്നല്‍ ജമാഅത്തെ ഇസ്ളാമിക്കുണ്ടോ എന്ന്‌ അവര്‍ തന്നെ വ്യക്തമാക്കേണ്ടിയിക്കുന്നു.


സാമ്രാജത്ത ഒളിയജണ്ടകളും ചൂഷണവും സമഗ്രമായി പിടിമുറുക്കുന്നതിന്‌ തടസ്സമായി നില്‍ക്കുന്ന രാഷ്ട്രീയഇസ്ളാമിനെ പാശ്ചാത്യര്‍ ഭയപ്പെടുന്നതിന്‌ വ്യക്തമായ രാഷ്ട്രീയ കാരണമുണ്ട്‌. സാമ്രാജത്തതിനെതിരെ ഒരു രാഷ്ട്രീയബദലായി ഇസ്ളാം വളര്‍ന്നേക്കുമോ എന്ന ശങ്കമൂലം ഇസ്ളാമിനെ കുറിച്ച്‌ ഭയവും വെറുപ്പും പ്രചരിപ്പിക്കുകയും , അതിലേക്കുള്ള ഗവേഷണങ്ങള്‍ കൊണ്ട്‌ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ അധിനിവേശ ഭീകരതകള്‍ക്കും ദശലക്ഷക്കണക്കിന്‌ കൊലപാതകങ്ങള്‍ക്കും കര്‍ട്ടനിടാം എന്നവര്‍ മനസ്സിലാകിയിരിക്കുന്നു. ആ അധിനിവേശ കൊലപാതങ്ങള്‍ക്ക്‌ ജനകീയമായ പൊതു കാരുണ്യകവചം സൃഷ്ടിക്കാനും അവര്‍ക്കായിട്ടുണ്ട്‌. മറിച്ച്‌ ഇരകളുടെ ഞരക്കങ്ങള്‍ ഭീകരതയുടെ പെരുമാറ്റങ്ങളായും അടയാളപ്പെടുത്തപ്പെട്ടതും നാം കണ്ടു.

"ചൂഷണത്തിന്‍റെ ചോരയില്‍ കൊഴുത്ത മൂലധന ഭീകരതയുടെ കടന്നാക്രമണങ്ങള്‍ക്ക്‌ മറയിടാനുള്ള ഒരുന്നാന്തരം തിരശ്ശീലയായിട്ടാണ്‌ 'ഇസ്ളാം ഭീതി' ഇന്ന്‌ നിലനില്‍ക്കുന്നത്‌ (നിലനിര്‍ത്തുന്നത്‌)" - K.E.N, ഇസ്ളാം ഭീതിയുടെ പ്രത്യശാസ്ത്രം

ഈ സാമ്രാജത്ത കുതന്ത്രങ്ങളെ തടയാനും മൂന്നാം ലോകങ്ങള്‍ക്ക്‌ ദാര്‍ശനികമായി ശക്തിപകരാനും മാനവികമായ മുന്നേറ്റങ്ങള്‍ക്ക്‌ മുന്നണിയില്‍ നില്‍കാനും കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങള്‍ക്ക്‌ കഴിവു നഷ്ടപ്പെട്ടുപോയിരിക്കുന്നു. സ്വന്തം പ്രത്യശാസ്ത്രങ്ങളുടെ സത്യസന്ധമായ കര്‍മ്മശേഷി ഇനി മാര്‍ക്സിസ്റ്റ്‌ ആദര്‍ശങ്ങള്‍ക്കില്ലെന്ന്‌ കമ്മ്യൂണിസത്തിന്റെ തിരോധാനം തെളിയിച്ചു.


ഇനി ലോകത്ത്‌ തുറക്കുന്ന പുതിയ സമരമുഖങ്ങളുടെ ഉത്തേജനങ്ങള്‍ക്ക്‌ വിശ്വവിമോചന പ്രത്യശാസ്ത്രമെന്നനിലയില്‍ ഇസ്ളാം ശക്തിയായി നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്ന ജമാ-അത്തെ ഇസ്ളാമി CPI(M)-ന്‌ കാലുകള്‍ കവച്ചുവച്ചുകൊടുക്കുന്നതില്‍ നാണിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ ജമാത്തെ ഇസ്ളാമിയെ ഒരു വിനോദരസം മാത്രമായി CPI(M) കാണുകയും വികാസപരിണാമങ്ങളില്ലാതെ ഒരു ആദര്‍ശപ്രസ്ഥാനം ദിശയറ്റുപോവുകയും ചെയ്യും.


ജമാ-അത്തെ ഇസ്ളാമിയെ പോലുള്ള പ്രസ്താനങ്ങളെ സംശയത്തോടെ കാണുന്ന, അധികാരത്തിലിരിക്കുമ്പോല്‍ സ്റ്റാലിനെപ്പോലെ പെരുമാറുന്ന ഒരു പാര്‍ട്ടി സെക്രട്ടറിയുള്ള പാര്‍ട്ടിയെ അധികാരത്തിലേറ്റാനല്ല ജമാഅത്തെ ഇസ്ളാമി ശ്രമിക്കേണ്ടത്‌, പ്രതിപക്ഷത്തിരുത്താനാണ്‌. കാരണം പ്രതിപക്ഷത്തിരിക്കുന്ന മാര്‍ക്സിസ്റ്റ്‌-ഇടതു സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതു പോലെ സക്രിയമായി അവര്‍ക്ക്‌ ഭരണത്തിന്റെ പുകവണ്ടിയിലിരുന്ന് വിഭവചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനാവില്ല. അവിടെയാണ്‌ ജമാത്തെ-ഇസ്ളാമിക്ക്‌ ഇടതു പാര്‍ട്ടികളോടൊപ്പം പ്രവര്‍ത്തന ഇടമുള്ളത്‌. ..

Thursday, February 24, 2011

മുടിയുടെ പള്ളിയും വാഴക്കുലയുടെ പള്ളിയും

.
ഇടുക്കി നെടുംങ്കണ്ടത്ത്‌, വിശ്വാസികള്‍ക്ക്‌ നിന്നോ ഇരുന്നോ പ്രാര്‍ഥിക്കാന്‍ സൌകര്യമുള്ള ഒരു പള്ളിയില്ലാത്തതിനാല്‍ അവിടത്തെ മലയോര ഗ്രാമ ക്രൈസ്തവ സഭ പിരിവെടുത്ത്‌ ഒരു പള്ളിപണിയാന്‍ തീരുമാനിക്കുകയും, എന്നാല്‍ അത്‌ പിന്നീട്‌ തിരുത്തി വിശ്വാസികളുടെ വീടുകളിലും വീഥികളിലും തരിശായി കിടക്കുന്ന സ്ഥലങ്ങളുപയോഗപ്പെടുത്തി വാഴകൃഷിയിറക്കി ഒരു വര്‍ഷം കൊണ്ട്‌ 18 ലക്ഷം രൂപ സമാഹരിച്ച്‌ പള്ളിയുണ്ടാക്കാന്‍ തീരുമാനമായിരിക്കുന്നു.

ഭൂമിയോട്‌ വിശ്വാസിക്ക്‌ ചിലബാധ്യതകളുണ്ടെന്ന്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ) അദ്ധേഹത്തിന്റെ പല സദ്‌വചനങ്ങളിലൂടെയും മനുഷ്യരാശിയെ ഉണര്‍ത്തിയിട്ടുണ്ട്‌. അതിലൊന്നാണ്‌ "നാളെ അന്ത്യദിനമാണെങ്കില്‍ പോലും ഒരുവന്‍ തന്റെ കൈവശമിരിക്കുന്ന വൃക്ഷത്തൈ നടട്ടെ" എന്നത്‌. കൃഷിക്കുപയുക്തമായ ഒരു ഭൂമിയും അനാവശ്യമായി തരിശാക്കിയിടരുതെന്ന് മറ്റൊരു ഇസ്ളാമിക അധ്യാപനവുമുണ്ട്‌.

ഈ ഒരു പശ്ചാത്തലത്തില്‍ (ഇസ്ളാമിക ദൃഷ്ട്യാ കൃഷിയും ഒരാരാധനയായിരിക്കെ) കൃഷിചെയ്തെടുക്കുന്ന വിഭവംകൊണ്ട്‌ പള്ളി നിര്‍മ്മിക്കുന്നത്‌ ദൈവത്തിനു എത്രമാത്രം പ്രിയപെട്ടതായിരിക്കും. മറിച്ച്‌ കൃഷിയുടെ മഹത്വം ഊന്നിപ്പറഞ്ഞ പ്രവാചകന്റെ (തെളിവൊന്നുമില്ലാത്ത) ഒരു രോമം കൊണ്ട്‌ വിശ്വാസികളുടെ ഭക്തിയെ വഞ്ചിച്ച്‌ പണം പിരിവെടുത്തോ ലാഭവിഹിതത്തിനായി വന്‍തോതില്‍ വിദേശഫണ്ടുപയോഗിച്ചോ (ആ രോമം കച്ചവടത്തിനേല്‍പിച്ച അബുധാബിക്കാരന്‌ ലാഭത്തിന്റെ പങ്ക്‌ കിട്ടാതിരിക്കില്ലല്ലോ), ചുറ്റും ദരിദ്രര്‍ വാഴുന്നിടത്ത്‌ 40 കോടിയുടെ ഒരു ദൂര്‍ത്തിന്റെ മഹാസൌധം രോമംകൊണ്ടുള്ള ബറക്കത്തിന്റെ തേട്ടത്തിനായി പണിയുന്നത്‌ ആ വിശ്വവിമോചകന്റെ അധ്യാപനങ്ങളെ ധിക്കരിക്കലും നിന്ദിക്കലുമാണ്‌. "ഓരോ മതത്തിനും ഓരോ സ്വഭാവമുണ്ട്‌. എന്നാല്‍ ഇസ്ളാമിന്റെ സ്വഭാവം എളിമയാണ്‌"എന്നുപറഞ്ഞത്‌ മറ്റാരുമല്ല. പ്രവാചകന്‍ മുഹമ്മദ്‌ (സ) നബിയാണ്‌.

ലോകത്തിലെ ഏറ്റവും വലിയ പള്ളിയും കൊട്ടാരവും നിര്‍മ്മിച്ചുക്കൊടുക്കാന്‍ അനുയായികള്‍ക്ക്‌ സാധിക്കുമായിരുന്നിട്ടും പനയോലയില്‍ കിടന്നുറങ്ങി ഒരു ആത്മീയ സാമ്രാജത്തെ നിര്‍മ്മിച്ചെടുത്ത ലാളിത്യത്തിന്റെ പ്രവാചകന്റെ രോമത്തിനുവേണ്ടി നിര്‍മ്മിക്കാന്‍ പോകുന്ന വലിയമിനാര-ശ്രീകോവിലിനടിയില്‍ വിശ്രമിക്കാനൊരുങ്ങുന്ന ആ രോമം അഹന്തയുടെ പ്രതീകമായി ഭാവിയില്‍ ഇടം പിടിക്കും.

"ഞാന്‍ ദൈവത്തിന്റെ ദാസന്‍ മാത്രമാണ്‌. ഞാന്‍ ഒരു തൊഴിലാളി(servant)യെപോലെ ഇരിക്കുകയും തിന്നുകയും ഉറങ്ങുകയും ചെയ്യുന്നു" എന്നു പറഞ്ഞ ഒരു പ്രവാചകന്റെ രോമം സൂക്ഷിക്കാന്‍ ദരിദ്രനാരായണന്‍മാര്‍ കൂടുതലുള്ള ഒരു പ്രദേശത്ത്‌ ഏറ്റവും വലിയ ആഡംബര സൌധം ഇസ്ളാമിന്റെ character-നു യോജിച്ചതല്ലെന്ന് മുയിലിയാക്കളെ മറ്റാരെങ്കിലും പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ടോ . ?

ഇപ്പോല്‍ തന്നെ, മാറും വയറും തുറന്നിട്ട സ്ത്രീകളെ കൂട്ടം കൂട്ടമായി ആട്ടിത്തെളിച്ചുകൊണ്ടുപോകുന്ന ഖബര്‍ പള്ളികള്‍ കേരളത്തില്‍ ധാരാളമായി നിര്‍മ്മിക്കുകയും അതിനെതിരെയുള്ള ഏതൊരു അനക്കത്തെയും തീക്കളിയാക്കി മാറ്റി ഊരുവിലക്കും ഉറിയടിയും നല്‍കി ഭീഷണിപ്പെടുത്തുന്ന പുത്തന്‍ മതം അവര്‍സൃഷ്ടിച്ചെടുത്തിട്ടുണ്ട്‌. ഈ ഖബര്‍പള്ളികളിലെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട്‌ കാമപ്പേക്കൂത്തുകള്‍ നടത്തപ്പെടുന്ന സംഭവങ്ങളും നീലചിത്ര നിര്‍മ്മാണ വ്യവസായം പോലും പൊടിപൊടിക്കുന്ന പ്രദേശങ്ങളും കേരളത്തിലുണ്ട്‌.

അത്തരത്തിലൊന്ന്‌ കോഴിക്കോട്‌ ഉയര്‍ന്നുവന്നാല്‍ പണ്ട്‌ കാമക്കൂത്തുകള്‍ക്ക്‌ കാലുകുത്തിയ അറബിക്കിഴവന്‍മാരുടെ ഒഴുക്ക്‌ വീണ്ടുംവര്‍ദ്ധിക്കുകയും മുടിയുടെ ബറക്കത്ത്‌ കൊണ്ടുപോലും തടയപ്പെടാനാവാതെ അറബിക്കല്യാണത്തിലൂടെയുണ്ടാവുന്ന അനാഥ കുട്ടികളുടെ സംഖ്യ കോഴിക്കോടിനു ഭീഷണിയുയര്‍ത്തും. അറബികളെ അന്വേഷിച്ച്‌ ആയമാരായി ഗല്‍ഫില്‍ പറക്കാനുള്ള ചെലവ്‌ ഏതായാലും സ്ത്രീകള്‍ക്ക്‌ ലാഭിക്കാം. അതിനാല്‍ നല്ല അറബിക്കിഴവനെ തന്നെ കിട്ടാന്‍ സ്വര്‍ണ്ണമുടികൊണ്ട്‌ ഒരു നേര്‍ച്ച കാന്തപുരത്തിന്റെ പുതിയ സംരംഭത്തിനു കൊടുത്താല്‍ അതൊരു നന്ദിയുടെ അടയാളവുമായിതീരുകയും ചെയ്യും.

പര്‍ദയണിഞ്ഞ്‌ പള്ളികളില്‍ നമസ്ക്കരിക്കാന്‍ പോകുന്ന സ്ത്രീകളില്‍ നിന്ന്‌ പണമൊന്നും കാണിക്കയായി കിട്ടില്ലെന്നതിനാല്‍ അതൊക്കെ ഫിത്നയും വീടിന്റെ ഇരുട്ടറയില്‍ മുട്ടുമടക്കി പടച്ചവനെ കുമ്പിടണമെന്നുമാണ്‌ അവരുടെ പുതിയ മതം. എന്നിട്ടും അവര്‍ മറ്റുള്ളവരെ വിളിക്കുന്നത്‌ പുത്തന്‍ വാദികളെന്നാണ്‌. ആദ്യമായി കാന്തപുരം വിളിച്ച പുത്തന്‍ വാദി ലോകത്താകമാനം ഇന്ത്യയില്‍നിന്നറിയപ്പെടുന്ന ശ്രേഷ്ട പണ്ഠിതന്‍ 'അബുല്‍ഹസന്‍ അലി നദ്‌വി'യെയായിരുന്നല്ലോ..

തൌഹീദ്‌ (ഏകദൈവ വിശ്വാസം) ഉപേക്ഷിക്കുകയാണെങ്കില്‍ മക്കയിലെ മുഴുവന്‍ സമ്പത്തും നല്‍കാമെന്ന്‌ ശത്രുക്കള്‍ പറഞ്ഞിട്ടും അതു സ്വീകരിക്കാതെ ദാരിദ്യ്രം സ്വയം വരിച്ച ഒരു മഹാ പ്രവാചകന്റെ അനുയായിക്ക്‌ അദ്ധേഹത്തിനോടുള്ള സ്നേഹത്തിന്റെ പേരില്‍ ഒരു മുടിപ്പളിയുണ്ടാക്കുന്നത്‌ അത്ര കേമമായിരുന്നെങ്കില്‍ ഇന്ന്‌ അറബിനാടുകള്‍മുഴുക്കെയും മുടിപ്പളിയെന്നും വിയര്‍പ്പുപ്പള്ളിയെന്നും തലപ്പാവുപള്ളിയെന്നും ഉമിനീര്‍ പള്ളിയെന്നും ധാരാളമായി കാണാമായിരുന്നു. എന്തായാലും ഈ കലികാലത്തിന്റെ അന്ത്യത്തില്‍ നില്‍ക്കുന്ന കാന്തപുരത്തിന്റെ പ്രവാചകസ്നേഹത്തേക്കാള്‍ പലമടങ്ങ്‌ സ്നേഹമുണ്ടായിരുന്നവരാണല്ലോ അന്നത്തെ അനുയായികള്‍. ലോകത്തെ മറ്റെന്തിനേക്കാളും വിലപിടിച്ചതാണ്‌ തന്റെ കൈവശമുള്ള പ്രവാചകന്റെ രോമമെന്ന്‌ അഭിമാനം കൊണ്ട സഹാബിപോലും പള്ളിയുണ്ടാക്കിയില്ല. എല്ലാ സാധ്യതയുമുണ്ടായിരുന്നിട്ടും തന്റെയോ അല്ലെങ്കില്‍ ഒരു സംഘടനയുടെപേരില്‍ ഒരു മുടികേന്ദ്രവും വളര്‍ത്തിയെടുത്തിട്ടുമില്ല.

പണ്ട്‌ ആര്‍.എസ്സ്‌.എസ്സ്‌-നെ കുറിച്ച്‌ ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞത്‌ "അവര്‍ ദേശസ്നേഹം എടുത്തണിഞ്ഞ്‌ രാജ്യത്തെ തകര്‍ക്കാന്‍ വരും എന്നാണ്‌." അതു സത്യമായി തീര്‍ന്നു. ഇന്ന്‌ കാന്തപുരം കൂട്ടര്‍ പ്രവാചക സ്നേഹവും മദ്‌ഹും ഓതി പ്രവാചകനെ തന്നെ വില്‍പനക്ക്‌ വച്ചിരിക്കുന്നു. ഈ രണ്ടുദാഹരണങ്ങളിലും അവരുടെ ദുരുദ്ധേശങ്ങളെ വിമര്‍ഷിക്കുന്നവരെ ദേശസ്നേഹമില്ലാത്തവരോ പ്രവാചകസ്നേമില്ലാത്തവരോ ആക്കിതീര്‍ക്കാന്‍ എളുപ്പവുമാണ്‌.

പ്രവാചകന്റെ സ്നേഹവും സ്പര്‍ശനവും മുഴുവന്‍ ഏറ്റുവാങ്ങിയ സ്വന്തം മകള്‍ ഫാത്തിമയോടു പോലും പ്രവാചകന്‍ (സ) പറയുന്നത്‌ "നീ ഖുര്‍-ആന്‍ അനുസരിച്ച്‌ നടന്നില്ലെങ്കില്‍ ദൈവസന്നിധിയില്‍ എന്നെക്കൊണ്ട്‌ നിന്നെ സഹായിക്കാന്‍ ഒക്കുകേല എന്നാണ്‌." അതിനാല്‍ ഒരുമുടിവച്ച്‌ സായൂജ്യം നേടാനും തീര്‍ഥാടന കേന്ദ്രങ്ങളുണ്ടാക്കാനും ഏതെങ്കിലും പണ്ഠിതന്‍ ? ആഗ്രഹിക്കുന്നെങ്കില്‍ അയാളെ ചവിട്ടിയിടാന്‍ യഥാര്‍ഥ പണ്ഠിതന്‍മാര്‍ ഒരുങ്ങി വരേണ്ടതാണ്‌.

പ്രവാചകന്റെ മരണാനന്തരം അദ്ധേഹത്തിന്റെ ദേഹം മദീനപ്പള്ളിയില്‍ മറമാടണമെന്ന്‌ ചിലര്‍ പറഞ്ഞിരുന്നു. "ക്രൈസ്തവരും ജൂതരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ലെന്നും അതിന്റെ കാരണം അവര്‍ അവരിലേക്ക്‌ വന്ന പ്രവാചകന്‍മാരെ ദൈവമാക്കുകയും അവരുടെ ഖബറുകളെ പള്ളികളാക്കുകയുംചെയ്ത കാരണത്താലാണെന്നും" മരണാസന്നനായി തന്റെ നെഞ്ചില്‍ കിടന്ന്‌ പ്രവാചകന്‍ വിലപിച്ചിരുന്നത്‌ ആയിശ (റ) ഓര്‍മ്മപ്പെടുത്തിയത്‌ ലോകമുസ്ളിംകള്‍ക്ക്‌ എത്ര അനുഗ്രഹമായി തീര്‍ന്നുവെന്ന്‌ പറയുകവയ്യ.

ഇന്നൊരു മുടികൊണ്ട്‌ പള്ളിയും മിനാരവും പണിയുന്നവര്‍ അദ്ധേഹത്തിന്റെ പള്ളിയിലെ ഖബര്‍ ആരാധനാലയമാക്കില്ലെന്ന്‌ വല്ല ഉറപ്പുമുണ്ടോ. മദീനപ്പള്ളിയുടെ വികസനത്തിന്റെ ഭാഗമായി ആയിശ(റ) വീടിന്റെ ആ മുറിയിപ്പോല്‍ പള്ളിയുടെ അകത്തായെങ്കിലും കാണിക്കവഞ്ചികളോ പൂജാരികളോ ഇല്ലാതെയും കേരളത്തില്‍ ചിലര്‍ക്ക്‌ 'ഹുബ്ബുന്നബി' എന്ന വിപണനബഹുമാനം തള്ളിവന്ന്‌ രോഗമായി ഭ്രാന്തെടുത്ത്‌ ഹൂ.. ഹൂ വിളിക്കുന്ന മാലമൌലിദുകളില്ലാതെയും അത്‌ ആരാധിക്കപ്പെടാതെയും നിലനില്‍ക്കുന്നു. കാന്തപുരം കൂട്ടരെപ്പോലുള്ളവരുടെ കയ്യിലാണ്‌ മക്കയുടെയും മദീനയുടെയും ഭരണോത്തരവാദിത്തം വന്നുചേരുന്നതെങ്കില്‍..!! പടച്ചവന്‍ അവന്റെ ദീന്‍ അവനിലേക്ക്‌ ഉയര്‍ത്തുന്ന നാളായിരിക്കുമത്‌..

സത്യമെന്ന്‌ തെളിയുന്ന പ്രവാചകന്റെ തിരുശേഷിപ്പുകളെ ഒരു ഇസ്ളാംമത വിശ്വാസിക്കും വിലകുറച്ചുകാണാനൊക്കില്ല. പലരും പറയുന്നതു പോലെ ഇവിടെ പ്രശ്നം 40 കോടിയുടെ പള്ളിയല്ല. അത്‌ കാന്തപുരത്തിന്‌ നബിയുടെ മുടിയുടെ പേരിലല്ലാതെ സ്വന്തം പേരിലോ മര്‍ക്കസ്സിന്റെ പേരിലോ ആവുന്നതില്‍ ആര്‍ക്കും എതിര്‍ക്കേണ്ട കാര്യമില്ല.

മുഹമ്മദ്‌ നബി അന്ത്യപ്രവാചകനും ലോകത്തിനാകമാനമുള്ള മനുഷ്യര്‍ക്കായി നിയോഗിക്കപ്പെട്ടതിനാലും അദ്ധേഹത്തിന്റെ പേരിലുള്ള തട്ടിപ്പുകളോ അല്ലെങ്കില്‍ തിരുശേഷിപ്പുകൊണ്ടുള്ള വരുമാനമോ ഉണ്ടാക്കാന്‍ ഒരു മുസ്ളിമും ആരെയും അനുവദിച്ചുകൂടാത്തതാണ്‌. അദ്ധേഹം ലോകത്തിന്റെ പൊതുസ്വത്തായിരിക്കേ ഒരു സങ്കുചിത സംഘടനയുടെ പേരില്‍ തെളിവൊന്നുമില്ലാത്ത ഒരുസ്വപ്നക്കഥയുടെ സനദ്‌ കൊണ്ടുവന്ന് അതിന്റെ പേരില്‍ അന്ധവിശ്വാസികളായ ചാവേറുകളെ സൃഷ്ടിക്കുന്നത്‌ തടയേണ്ടതുണ്ട്‌. പള്ളിയില്‍ പ്രാര്‍ഥനക്ക്‌ പോകുന്ന സ്ത്രീകളെയല്ല, ഈ ഭാവി ചൂഷണ കേന്ദ്രത്തെയാണ്‌ ശേഖുനാക്ക്‌ ഹലീലൂയ പടാതെ സഖാഫിമാര്‍ അടിയന്തിരമായി തടയിടേണ്ടത്‌.

പ്രാചകന്‍ മുത്തിയത്‌ മുത്തല്‍ ബറക്കത്തെടുക്കലാണെന്നും (അതില്‍ ഒരു തര്‍ക്കവുമില്ല) അതിനാല്‍ പ്രവാചകന്റെ മുടിയേന്തിയ (കാന്തപുരത്തിന്റെ) കരം ചുമ്പിക്കലും ബറക്കത്തെന്നാണ്‌ ഒരു വിദ്വാന്‍ പറഞ്ഞുവയ്ക്കുന്നത്‌. അങ്ങനെയാണെങ്കില്‍ വടക്കന്‍മാരുടെ ഊഹമനുസരിച്ച്‌ ഇസ്ളാമിയത്ത്‌ കുറഞ്ഞ തെക്കന്‍മാര്‍ക്ക്‌ കോഴിക്കൊടുവരെ വന്ന്‌ ഉസ്താദിന്റെ കൈമുത്താന്‍ പ്രയാസമായതിനാല്‍ ആ കൈമുത്തിയ ഓ.രാജഗോപാലിന്റെ (ബി.ജെ.പി നേതാവ്‌) കൈമുത്തി ബറക്കത്തെടുക്കാവുന്നതായിരിക്കും.

ഇനി "ഖമറുല്‍ ഉലമാ" കാന്തപുരത്തിനു (പള്ളിപണിയാന്‍) പിരിവാണ്‌ ഉദ്ദേശമെങ്കില്‍ നെടുങ്കണ്ടത്ത്‌ സഭാവിശ്വാസികള്‍ ചെയ്തതുപോലെ, സമസ്തയില്‍ വിരിയുന്ന സഖാഫിമാരുടെ വീടുകളില്‍ ബിരിയാണിക്കായി വളര്‍ത്തുന്ന ചിക്കനുകളുടെ കൂട്ടത്തില്‍ എക്സ്ട്രാ ഒരെണ്ണം കൂടി നേര്‍ച്ചയാക്കി വളര്‍ത്തി വര്‍ഷാവര്‍ഷം നല്ലൊരുതുകയൊപ്പിച്ച്‌ ഉസ്താദവര്‍കളെ ഏല്‍പിച്ച്‌ അദ്ധേഹത്തെ ഈ ഫിത്നയില്‍ നിന്ന് പിന്തിരിപ്പിക്കാവുന്നതാണ്‌. അങ്ങനെ കോഴിക്കോടിനു കോഴികൃഷി ഒരലങ്കാരമാവുകയും കോഴിക്കായി തമിഴ്‌നാടിനെ ആശ്രയിക്കുന്ന കേരളത്തിനു അതൊരു താങ്ങാവുകയും ചെയ്യും. !
.

Tuesday, February 1, 2011

റൌഫ്‌ എന്ന അളിയന്‍..

.
ഭാര്യാസഹോദരിയുടെ ഭര്‍ത്താക്കന്‍മാരായ അവര്‍ "അളിയന്‍" എന്നാണ്‌ പരസ്പരം വിളിക്കുന്നതെന്നുപോലും. എന്തായാലും അവിടെ തുടങ്ങുന്നു ചോട്ടാരാജനും ദാവൂദു ഇബ്രാഹിമിന്റെയും സൌഹൃദത്തിന്റെയും പ്രതികാര അംഗപ്പയറ്റുകളുടെയും വീരധീരനൂതനകഥകള്‍.

രാത്രിയുടെ സ്വകാര്യമായ മധുരനിമിഷങ്ങളുടെ ആലസ്യതയില്‍ ഭാര്യമാരോട്‌ പരസ്പരം ചൊല്ലിച്ച്‌ തീര്‍ക്കാവുന്ന വിഴുപ്പുകള്‍ അവരുടെ ബെഡ്‌ റൂമുകളില്‍ നിന്ന്‌ കേരളത്തിന്റെ ഓരോ തീന്‍മേശകളിലും കിടപ്പറകളിലും ചെന്നെത്തിനിള്‍ക്കുന്ന പഴയ ഐസ്ക്രീം രോമാഞ്ചകഥകള്‍ ചാനല്‍ വറച്ചട്ടികളില്‍ വീണ്ടും ചൂടാക്കി നല്‍കുമ്പോള്‍ നാം എത്തിനില്‍ക്കുന്ന രാഷ്ട്രീയ കെടുകാലം ദുരന്തപൂരിതമായ പര്യവസാനമില്ലാത്തതാണെന്ന്‌ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

വലിയ വലിയ മഹായാനങ്ങള്‍ നടത്തി കേസുകള്‍ സുപ്രീം കോടതിയില്‍ നിന്നുവരെ ഊരിയെടുത്തെന്ന്‌ പറയപ്പെടുന്ന കുഞ്ഞാലികുട്ടി അത്ര നപുംസകലംബടനല്ലെന്ന്‌ കുറഞ്ഞപക്ഷം റൌഫ്‌ അളിയനെങ്കിലും അറിയാത്തതല്ലല്ലോ. കേരളത്തിലെ ഇടതുപക്ഷ രാഷ്ടീയക്കാരെ മാത്രമല്ല സര്‍ക്കാരിനെവരെ വിലക്കെടുത്ത്‌ കേസുകള്‍ ഊതിക്കെടുത്തിയ (റൌഫിന്റെ അവകാശമനുസരിച്ച്‌) കുഞ്ഞാലിക്കുട്ടിയോട്‌ കളിച്ചാല്‍ കൂമ്പ്‌ വാടും എന്നറിയാതെയാണോ അതോ പെട്ടെന്നുള്ള വിക്ഷോഭത്തില്‍ ചാനലുകളിലൂടെ രാഷ്ട്രീയമായി കുഞ്ഞാലിക്കുട്ടിയെ വനവാസത്തിനയക്കാമെന്ന്‌ പുള്ളി രണ്ടും കല്‍പ്പിച്ചിറങ്ങിയതാണോ എന്നറിഞ്ഞുകൂടാ..

എന്തായാലും പണ്ട്‌ കുഞ്ഞാലിക്കുട്ടിക്ക്‌ വേണ്ടി കോടതികയറിയിറങ്ങിയെങ്കില്‍ ഇനി സ്വയം ഊരാന്‍ ഒരുപാട്‌ ഓടേണ്ടിവരും റൌഫ്‌ അളിയന്‌ കോടതി വാരാന്തകളില്‍. ഇപ്പോള്‍ തന്നെ ധാരാളം കേസുകള്‍ (കുഞ്ഞാലിക്കുട്ടിയുടെ ഭാഷ്യമനുസരിച്ച്‌) രാജ്യദ്രോഹ കുറ്റങ്ങള്‍ വരെ നടത്തിയ ശ്രീമാന്‍ റൌഫ്‌ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ടീയപ്രഭാവത്തിന്റെ സ്വാധീനംകൊണ്ടുള്ള കെടുതികള്‍ സ്വയം അനുഭവിക്കാനിരിക്കുന്നതേയുള്ളു. കള്ളക്കേസുക്കള്‍ കൊണ്ട്‌ തീക്കുളിച്ച്‌ ആഹുതി നടത്താനായിരിക്കും ഇനി റൌഫിന്റെ വിധി. അങ്ങനെയാണല്ലോ നമ്മുടെ ഒരു രാഷ്ട്രീയ സെറ്റപ്പും നാട്ടുനടപ്പിന്റെ നീതിയും. ഇപ്പോല്‍ തന്നെ കാഞ്ഞിരപ്പള്ളി സ്വദേശിയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ മറ്റൊരുകേസ്‌ റൌഫിനെതിരെ പോലീസ്‌ ഫയല്‍ ചെയ്തുകഴിഞ്ഞു.

കേരളം മൊത്തം വിജ്രംഭിച്ച (ജഗദീഷിന്റെ ശൈലിയില്‍) മദനിക്ക്‌ ഇപ്പോള്‍ ജയിലുകളില്‍ നിന്ന്‌ ജയിലുകള്‍ സന്ദര്‍ശിച്ച്‌ സായൂജ്യമടയാന്‍ ഒരു കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയെന്നാണ്‌ പി.ഡി.പി ക്കാര്‍ പറയുന്നത്‌. ഏതായാലും ശ്രീമാന്‍ റൌഫ്‌ തല കൊണ്ടുവച്ചുകൊടുത്ത മാളം എലിയുടേതല്ല. സുപ്രീംകോടതിവരെയെത്തി തള്ളിപ്പോയ ഒരു സംഭവമോ അല്ലെങ്കില്‍ കഥയോ ഇനിയും ഊതി കാച്ചി പൊന്നാക്കി അതില്‍ നിന്നും വോട്ടുകള്‍ പണിതെടുക്കാം എന്ന ഇടതുപക്ഷത്തിന്റെ മിനിമം പരിപാടിയും നടക്കാനിടയില്ല. അവരുടെ ദീര്‍ഘമായ ഭരണകാലത്ത്‌ "കണ്ടെത്താതിരുന്ന" തെളിവുകള്‍ ഇനി കണ്ടെടുത്ത്‌ കുഞ്ഞാലിക്കുട്ടിയെ ജയിലിലടയ്ക്കാം എന്ന്‌ വ്യാമോഹങ്ങളും നടക്കാനിടയില്ല.

മുഖ്യമന്ത്രി വി.എസ്‌ അച്ചുതാനന്തന്‌ മോഹങ്ങളുണ്ടെങ്കിലും പി.ശശിയെപ്പോലുള്ളവര്‍ ഇനിയും ധാരാളം പാര്‍ട്ടികളില്‍ നിറഞ്ഞുകിടപ്പുണ്ട്‌. കൂടാതെ പിണറായിയുടെ ശബ്ദം ഈ വിഷയത്തില്‍ വളരെ നേര്‍ത്തതായി മാത്രമേ പുറത്തുവരുന്നുള്ളു എന്നതും ശ്രദ്ദേയം. ഇനി അന്വേഷിക്കാന്‍ പോകുന്ന കേസിന്റെ clause എന്നുപറയുന്നത്‌ ലൈംഗിക പീഢനമല്ല, മറിച്ച്‌ കേസ്‌ അട്ടിമറിക്കാന്‍ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കുകയോ പണംകൊടുത്ത്‌ കോടതിവിധിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്തതിനെ കുറിച്ചൊക്കെയാണ്‌. ഏതായാലും അതൊക്കെ നല്ല (pay)കൂത്തുകള്‍ തന്നെയായിരിക്കും.

സഹശയനം നടത്താനും പണം വാങ്ങാനും പിന്നെ മൊഴിമാറ്റാനും ധാരാളം റജീനമാരും അവര്‍ക്ക്‌ കൂട്ടായി പോലീസുകാരും ജഡ്ജിമാരും മുമ്പെങ്ങുമില്ലാത്തവിധം ഭാരതത്തില്‍ കോളറപോലെ പടര്‍ന്നിട്ടുണ്ട്‌. അതിനാല്‍ ഇപ്പോല്‍ പുനരന്വേഷണത്തിനു ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പോലീസ്‌ ഏമാന്‍മാരുടെ വീടുകളില്‍ ഇനി എന്നും ബിരിയാണിയും ചിക്കനും കൊണ്ട്‌ നിറയും.

പോലീസിനെയും ജഡ്ജിമാരെയും സ്വാധീനിച്ച്‌ പണം കൊണ്ട്‌ കേസുകള്‍ അട്ടിമറിച്ച്‌ ഒതുക്കിയെന്ന്‌ ആരോപ്പിക്കപ്പെടുന്ന ഉദ്യോഗസ്തര്‍ ഏതായാലും എല്ലാം നിഷേധിച്ചിരിക്കുന്നു. നര്‍ക്കോട്ടിക്‌ അനാലിസിസ്‌ വഴിയായാല്‍ പോലും പ്രതി സ്വയം സമ്മതിക്കുന്ന തെളിവുകള്‍ക്ക്‌ പോലും നിയമസാധ്യതയില്ലാത്ത നമ്മുടെ നാട്ടില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇനി തെളിവു കൊണ്ടുവരിക അസാധ്യമായിരിക്കും. അരോപണവിധേയര്‍ അത്‌ നിഷേധിക്കുമ്പോല്‍ ചാനല്‍ തെളിവുകള്‍ കൊണ്ടുമാത്രം കേസുതെളിയിക്കാമെന്നത്‌ കേരള പോലീസിനെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയായിരിക്കും. കാരണം പ്രതിസ്താനത്തുള്ളവരും കുറ്റാരോപിതരും ഉരുട്ടിക്കൊലകള്‍ക്ക്‌ വിധേയമാക്കാനുള്ള പോക്കറ്റടിക്കാരല്ലല്ലോ..

ചാനല്‍ തെളിവുകള്‍ കോടതികള്‍ മറ്റുതെളിവുകള്‍ക്ക്‌ ബലം കൂട്ടാന്‍ ഒരു സെക്കണ്റ്ററി തെളിവായി ഉപയോഗിക്കുന്നതല്ലാതെ ബലമുള്ള തെളിവായി ഉപയോഗിക്കാറുമില്ല. ഇനി ആ ടേപ്പുകള്‍ ഒറിജിനലായാല്‍ പോലും. പോലീസിനു ആകെ ചെയ്യാന്‍ കഴിയുന്നത്‌ പുനരന്വേഷണത്തിനുള്ള ഒരു സാധ്യത പരിശോധിക്കല്‍ മാത്രമായിരിക്കും.

രാഷ്ട്രീയമായി ഉപയോഗിക്കാം എന്നുള്ളതല്ലാതെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ നിയമപരമായി ഉപയോഗിച്ച്‌ കുഞ്ഞാലിക്കുട്ടിയെ ജയിലിലടക്കാം എന്ന്‌ മോഹം ശ്രീ റൌഫിനു പോലും ഉണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍കൊണ്ട്‌ ഇപ്പോല്‍ വെള്ളം കുടിക്കുന്നത്‌ ശ്രീ മുനീറാണ്‌. സ്വന്തം പാര്‍ട്ടി സെക്രട്ടിക്കെതിരെ സ്വന്തം ചാനല്‍ കൊടുക്കുന്ന ഞെട്ടിപ്പിക്കുന്നതെന്ന് പറയുന്ന വാര്‍ത്തകള്‍ക്കപ്പുറം ഞെട്ടുന്ന ലീഗിന്റെ സ്വതേയുള്ള നപുംസകനിലപാട്‌ ഒരു പക്ഷേ മുനീറിനെ പരിക്കില്ലാതെ രക്ഷിക്കാന്‍ സഹായിക്കുമായിരിക്കും.

കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെന്ന് കരുതുന്നവര്‍ പോലും ഇപ്പോഴുള്ള സംഭവവികാസങ്ങളും ചാനല്‍ സദ്യകളും അനാവശ്യവും രാഷ്ട്രീയ പകപോക്കലോ അല്ലെങ്കില്‍ വിഴുപ്പലക്കലോ ആണെന്ന്‌ കരുതുന്നവാരാണധികവും. കാരണം ധാരാളം ക്രിമിനലുകള്‍ എം.പി മാരായും മന്ത്രിമാരായും, കുറ്റപ്രത്രം നല്‍കപ്പെട്ട അനേകര്‍ ഇന്നും അവരുടെ കോണകം മസ്തകമാക്കി അഭിമാനത്തോടെ മനസ്സാക്ഷിക്കുത്തില്ലാതെ ജീവിക്കാന്‍ കഴിയുന്ന, അനുവദിക്കുന്ന ഒരു മഹാ രാജ്യമാണ്‌ ഇന്ത്യ. നമുക്ക്‌ ഇന്ത്യ എന്നാല്‍ ക്രിക്കറ്റ്‌ ജയിക്കുമ്പോല്‍ രോമം തള്ളിവന്ന് അഭിമാനം എല്ലില്‍ കുത്തുന്ന രാജ്യബോധം തുളുമ്പിപ്പോകുന്ന ഒരു മണ്‍കുടം മാത്രം. !!
.

Sunday, January 2, 2011

ടിപ്പു : ആധുനിക ഇന്ത്യയുടെ ശില്‍പി

.(ഈ പോസ്റ്റ്‌, ഈ പോസ്റ്റിനുള്ള മറുപടിയല്ല. പ്രചോദനം മാത്രമാണ്‌. )

ണ്ണടിഞ്ഞ ചരിത്രത്തെ വര്‍ത്തമാനകാലത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്ന്‌ കണക്കുതീര്‍ക്കണമെന്ന്‌ അടുത്തകാലത്തായി ചിലര്‍ വല്ലാതെ വാശിപിടിച്ചിരുന്നു. ബ്ളോഗ്‌ ലോകത്തും ആ പ്രവണത കണ്ടിരുന്നു. ‌ആര്‍ക്കും ആരെയും എങ്ങനെയും നിര്‍വച്ചിക്കാമെങ്കിലും ചരിത്രത്തിന്റെ മഹത്തായ യാഥാര്‍ത്ത്യത്തെ അവമതിച്ച്‌ കെട്ടുകഥകള്‍ ചരിത്രത്തിന്റെ മേല്‍ക്കുപ്പായമിട്ടാല്‍ വര്‍ത്തമാന കാലത്തെ ചതികളുടെ ശീലങ്ങള്‍ ഭൂതകാലത്തെയും തിന്നുതീര്‍ക്കുകയും നമുക്കൊരു നന്‍മയുടെ കാലം അയവിറക്കാനില്ലാതാവുകയും ചെയ്യും.

ഹൈന്ദവഫാസിസ്റ്റുകളാണ്‌ പുതുഅധര്‍മ്മചരിത്രനിര്‍മ്മിതിയുടെ പിന്നണിക്കാരും ഉപഭോക്താക്കളും ലാഭമെടുക്കുന്നവരും. അങ്ങനെയാണ്‌ ഗുജറാത്തുകളും മറാത്തകളും ബാബറികളും നമ്മെ ഈ വര്‍ത്തമാനകാലത്തിലും വന്നുനോവിക്കുന്നത്‌. മതേതരത്വത്തിന്റെയും മാനവികതയുടെയും ഇടയില്‍ സംഘപരിവാര്‍ സൃഷ്ടിക്കുന്ന വര്‍ഗീയതയുടെയും ഭീകരതയുടെയും യുദ്ധഭൂമികയിലൂടെയാണ്‌ ഇന്ത്യ ഇപ്പോല്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്‌.

മതേതരത്വത്തിന്റെ മുന്നണിപ്പോരാളിയായ ടിപ്പു സുല്‍ത്താന്റെ മാതൃകാ രാജ്യത്തിലിന്ന്‌ വര്‍ഗ്ഗീയതകൊണ്ട്‌ മലീമസമാക്കപ്പെട്ട സംഘപരിവാറന്‍ ഭരണം കയ്യാളാനുള്ള അവസ്തയുണ്ടായതുപോലും ചരിത്രത്തിന്റെ പാഠങ്ങളില്‍ വിഷം ചേര്‍ത്ത കറുപ്പ്‌ സമൂഹത്തിന്റെ മയക്കത്തിന്റെ ആലസ്യത്തില്‍ വിദഗ്ദമായി അവര്‍ കുത്തിവച്ചതുകൊണ്ടുകൂടിയാണ്‌. ഈ സംഘ(ട്ടന)പരിവാര്‍ - ബ്രിട്ടീഷ്‌ കൊളോണിയല്‍ കെണിയില്‍ നിഷ്പക്ഷരെന്ന് തോന്നുന്നവരും വീണുപോയിട്ടുണ്ട്‌.

ഇന്ത്യയിലെ സ്വാതന്ത്ര്യസമര രക്തസാക്ഷികള്‍ക്ക്‌ ഒരു നേതാവ്‌ ആവശ്യമാണെങ്കില്‍ അല്ലെങ്കില്‍ ഒരാളെ നാം നിശ്ചയിക്കുകയാണെങ്കില്‍ ടിപ്പുവല്ലാതെ മറ്റൊരാളും അതിനര്‍ഹനല്ലതന്നെ. കാരണം ഇന്ത്യയിലെ ഒരു നാട്ടുരാജാവോ ചക്രവര്‍ത്തിയോ ബ്രിട്ടീഷുകാരോട്‌ നേരിട്ട്‌ ഏറ്റുമുട്ടി മരണപ്പെട്ടിട്ടില്ല, ടിപ്പുവല്ലാതെ. ഇന്ത്യയില്‍ മറ്റൊരു സൈന്യത്തെയോ മനുഷ്യനെയോ ബ്രിട്ടീഷ്‌ സൈന്യം ഇത്ര ഭയപ്പെട്ടിരുന്നില്ല, ടിപ്പുവിന്റെ സേനയെയും ടിപ്പുവിനെയുമല്ലാതെ. ഒരു ഇന്ത്യന്‍ രാജാവും അധ:കൃതരോട്‌ ഇത്രയും കരുണകാട്ടിയിട്ടില്ല, ടിപ്പുവിനെ കൂടാതെ.

ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളില്‍ കാണുന്ന മനുഷ്യത്വപരമായ എല്ലാ ആധുനികോത്തര ഉള്‍കൃഷ്ട നിയമങ്ങളുടെയും മുകുളങ്ങള്‍ ഒരു പക്ഷേ ടിപ്പുവില്‍ നിന്നാണ്‌ നാം മനസ്സിലാക്കുന്നത്‌. 1788 -ല്‍ വ്യാപാരികളുടെ പ്രതിനിധികളുടെ ഒരു സമ്മേളനത്തില്‍ ടിപ്പു പ്രഖ്യാപിച്ചു :

"എല്ലാര്‍ക്കും ജോലി, ആഹാരം , വസ്ത്രം, പാര്‍പ്പിടം കുട്ടികളുടെ വിദ്യാഭ്യാസം, ആവശ്യത്തിനു വിശ്രമം, ജനങ്ങളുടെ പൊതുവേയുള്ള ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നത്‌ നമ്മുടെ കടമയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തിക പരാശ്രയത്വം മാറ്റിയില്ലെങ്കില്‍ മനുഷ്യാവകാശവും നീതിയും നടപ്പാക്കാനാവുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. " - b.s gidwani, the sword of tipu sultan, page 230

ഹിന്ദുത്വ ദേശീയതയുടെ കൊടുമുടികളായി അളന്നുവച്ചിരിക്കുന്ന ഒരു ശിവജിക്കും അല്ലെങ്കില്‍ ഗുരു ഗോബിന്ദ്‌ സിങ്ങിനും ഇതുപോലൊരു പ്രഖ്യാപനവും മനുഷ്യത്വത്തിന്റെ മാനദണ്ഠങ്ങളിന്‍മേല്‍ സൃഷ്ടിക്കാനായോ എന്നത്‌ സംശയമാണ്‌.

പ്രധാനമായും ടിപ്പുവിനെതിരെയുള്ള ആരോപണം മതം മാറ്റവും ക്ഷേത്രധ്വംസനവുമാണ്‌. ബ്രിട്ടീഷുകാര്‍ക്ക്‌ ഏറ്റവും വെറുക്കപ്പെട്ടവനായിരുന്ന ടിപ്പുവിനെ കുറിച്ച്‌ അവര്‍ വാഴ്ത്തിയെഴുതും എന്നൊന്നും അദ്ധേഹത്തിന്റെ ശത്രുക്കള്‍ പോലും കരുതുമെന്ന്‌ തോന്നുന്നില്ല. 1782-ലാണ്‌ ടിപ്പു ആദ്യമായി മലബാറിലേക്ക്‌ വരുന്നത്‌. മൈസൂറിനു കീഴിലായിരുന്ന മലബറില്‍ ബ്രിട്ടീഷ്‌പ്പട ഇറങ്ങിയതറിഞ്ഞ്‌ അവരെ തുരത്താന്‍ ഹൈദരലി (ടിപ്പുവിന്റെ പിതാവ്‌) യുടെ നിര്‍ദ്ദേശപ്രകാരമാണ്‌ അദ്ധേഹം പടനയിച്ചെത്തിയത്‌. പക്ഷേ ഹൈദറുടെ മരണത്തെ തുടര്‍ന്ന്‌ ടിപ്പുവിന്‌ ശ്രീരംഗപട്ടണത്തേക്ക്‌ ഉടനെ മടങ്ങേണ്ടിവന്നു.

1757-ല്‍ സാമൂതിരി പാലക്കാട്‌ ആക്രമിക്കുകയും അവിടത്തെ രാജാവ്‌ ഹൈദരലിയോട്‌ 12 ലക്ഷം രൂപ നല്‍കാമെന്ന വ്യവസ്തയില്‍ സൈനിക സഹായം ആവശ്യപ്പെടുകയും , തുടര്‍ന്ന് ആ തുക പാലക്കാട്‌ രാജാവ്‌ നല്‍കാതിരിക്കുകയും, തുകക്കായി അയച്ച ഹൈദരലിയുടെ ആളുകളെ സാമൂതിരി കൊല്ലുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ മൈസൂര്‍ സൈന്യം മലബാറില്‍ വരുന്നത്‌.

9 കൊല്ലക്കാലം ഹൈദറുടെ കീഴിലും പിന്നീട്‌ 7 കൊല്ലം ടിപ്പുവിന്റെ കീഴിലുമുണ്ടായിരുന്ന മലബാര്‍ ദര്‍ശിച്ചത്‌ അന്നുവരെ കാണാതിരുന്ന വിപ്ളവകരമായ മാറ്റങ്ങളായിരുന്നു.

ബ്രിട്ടീഷുകാരന്റെ ഭൂനിയമത്തെപറ്റിയുള്ള വാര്‍ഡന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത്‌ നോക്കാം : "അവര്‍ (മൈസൂര്‍ ഭരണാധികാരികള്‍) ഭൂവുടമകളെ ഒരു സ്തലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക്‌ മാറ്റുകയോ താമസസ്ഥലത്തുനിന്ന് പുറത്താക്കുകയോ സില്‍ബന്ധികളെ അവിടെ കൊണ്ടുവരികയോ ചെയ്തിട്ടില്ല. ബോര്‍ഡിനെ വിശ്വസിപ്പിച്ചത്ര തകരാറുകള്‍ മുഹമ്മദീയ ഗവര്‍മണ്റ്റ്‌ ഭരിക്കുന്ന കാലത്ത്‌ മലബാറിലുണ്ടായിട്ടില്ല." - mohibul hasan, history of tippu sultan, page 344

നാട്ടുരാജാക്കന്‍മാര്‍ തമ്മിലടിച്ചും കൊള്ളചെയ്തും, താഴ്ന്ന ജാതിക്കാരുടെ സ്ത്രീകള്‍ക്ക്‌ മുലമറയ്ക്കാന്‍ അനുവാദമില്ലാതെയും നായന്‍മാര്‍ നിയമപാലകരായ ഗുണ്ടകളും ചട്ടമ്പിമാരായും വിലസുകയും അവര്‍ക്ക്‌ തോന്നുന്ന താഴ്ന്ന ജാതിക്കാരെ പീഡിപ്പിക്കുകയും കാരണമില്ലാതെ കൊല്ലുകയുമൊക്കെ ചെയ്തിരുന്ന കാലത്താണ്‌ മൈസൂര്‍ ഭരണം മലബാറില്‍ വരുകയും നായന്‍മാര്‍ വാളുകള്‍ കൊണ്ടുനടക്കുന്നത്‌ നിരോധിക്കുകയും ബഹുഭര്‍തൃത്വം തടയുകയുമൊക്കെ ചെയ്യുന്നത്‌.

സ്വാഭാവികമായും നായന്‍മാര്‍ ടിപ്പുവിനെതിരെ തിരിയുക അസാധരാണമായിരുന്നില്ല. കൂടാതെ ഭൂപരിഷ്ക്കരണം വഴി ജന്‍മിമാരും നികുതികൊടുക്കേണ്ടിവരികയും ഇടത്തട്ടു നികുതിപിരിവുകാരെ ഒഴിവാക്കുകയും കൃഷിചെയ്യാതെ വിളവില്‍ പങ്കുപറ്റിയിരുന്ന നായന്‍മാരില്‍ നിന്നും സ്വതന്ത്രരായ കര്‍ഷകനു ആദ്യമായി അവന്റെ കൃഷിഭൂമിയില്‍ അധികാരം കിട്ടുകയും ചെയ്തു.

വാഹന ഗതാഗത യോഗ്യമായ ആദ്യത്തെ റോഡുകള്‍ കേരളത്തില്‍ ഉണ്ടാവുന്നത്‌ മൈസൂര്‍ ഭരണകാലത്താണ്‌. ബ്രിട്ടീഷുകാരന്റെ 150 വര്‍ഷം നീണ്ട ഭരണകാലത്തുണ്ടായ വികസനെത്തേക്കാള്‍ കൂടുതല്‍ ഗതാഗത വികസനമുണ്ടായത്‌ മൈസൂറിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ആറേഴു കൊല്ലക്കാലത്തിനിടക്കാണ്‌. ഇക്കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട റോഡുകളുടെ നിര്‍മ്മാണ പ്രദേശങ്ങള്‍ (logan, malabar vol I, page 63) -ല്‍ കാണാം.

ഹിന്ദുക്കള്‍ക്കെതിരെ ടിപ്പു ഒരുപാട്‌ കരം ചുമത്തുകയും അവരെ സാമ്പത്തികമായി ഞെരുക്കുകയും ചെയ്തെന്ന പച്ചക്കള്ളങ്ങളും ഫാസിസ ചരിത്രകാരന്‍മാര്‍ തട്ടിവിടുന്നുണ്ട്‌,. പക്ഷേ ബ്രിട്ടീഷുകാരനായ മക്കെന്‍സി പോലും എഴുതിയിട്ടുള്ളത്‌ ഇപ്രകാരമാണ്‌ :

"അമിത കരം പിരിവില്‍ നിന്ന്‌ സുല്‍താന്‍ കര്‍ഷകരെ സംരക്ഷിച്ചിരുന്നു. അവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളില്‍ പെട്ടവരായിരുന്നു"
- machenzie report, vol 2, page 72-73

യൂറോപ്പില്‍ 400 രൂപ (ഒരു കണ്ടിക്ക്‌) വിലയുണ്ടായിരുന്ന കുരുമുളകിനു ധര്‍മ്മരാജയുള്‍പ്പെടെയുള്ളവര്‍ 30 രൂപക്ക്‌ കര്‍ഷകനില്‍ നിന്നു വാങ്ങി യൂറോപ്യന്‍മാര്‍ക്ക്‌ വിറ്റു വിടുപണിചെയ്തുകൊണ്ടിരുന്നപ്പോല്‍ ടിപ്പു കര്‍ഷകന്റെകൂടെ നില്‍ക്കുകയും അതിനു 100 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. ചന്ദനത്തടിക്ക്‌ 70 രൂപയുണ്ടായിരുന്നത്‌ 200 രൂപയാക്കി ഉയര്‍ത്തി.

കോണ്‍വാലിസിനു ശേഷം ഭരണമേറ്റ സര്‍ ജോണ്‍ഷോര്‍ സാക്ഷ്യപ്പെടുത്തുന്നത്‌ കാണാം. "ടിപ്പുവിന്റെ രാജ്യത്തെ കര്‍ഷകര്‍ സംരക്ഷിക്കപ്പെട്ടിരുന്നു. അവരുടെ പരിശ്രമങ്ങള്‍ക്ക്‌ സഹായവും പ്രതിഫലവും കിട്ടുന്നു." - r.c majumdar, advanced history of india, page 715


കേരളത്തില്‍ എവിടെയെങ്കിലും ഒരു ക്ഷേത്രത്തിന്റെ കല്ലിളകി കിടന്നാല്‍ അത്‌ പണ്ട്‌ ടിപ്പുവന്ന്‌ ഇളക്കിയിട്ടതാണെന്നും അല്ലെകില്‍ കാറ്റിലോ മഴയിലോ തകര്‍ന്ന എല്ലാ ക്ഷേത്രങ്ങളും ടിപ്പുസുല്‍താന്റെ കയ്യൊപ്പുണ്ടെന്നും അവിടെ നിന്ന് മൂത്രമൊഴിച്ചതിന്റെ ഈര്‍പ്പം തട്ടിയാണ്‌ പ്രതിഷ്ടകള്‍ ഇളകിവീണതെന്നും കെട്ടുകഥകള്‍ മെനെഞ്ഞെടുക്കപ്പെട്ട്‌ നമ്മെ പുതിയ ചരിത്രങ്ങള്‍ പഠിപ്പിക്കാന്‍ നവചരിത്രഗവേഷകര്‍ നന്നേ പാടുപെടുന്നുണ്ട്‌.

എന്നാല്‍ 1790-91 കാലയളവില്‍ എല്ലാ ജില്ലകളിലെയും ഉദ്യോഗസ്തര്‍ക്ക്‌ ടിപ്പു അയച്ച സര്‍ക്കുലര്‍ ഇപ്രകാരമാണ്‌ :

"ക്ഷേത്രങ്ങള്‍ നിങ്ങളുടെ ചുമതലയിലാണ്‌. വഴിപാടുകള്‍ സാധുക്കല്‍ക്ക്‌ വീതിച്ചു നല്‍കണം. പൂജാരിമാര്‍ അത്‌ സ്വന്തമാക്കരുത്‌. ക്ഷേത്രങ്ങളിലെ പണവും സാധനങ്ങളും മോഷണം പോകാതെ സംരക്ഷിക്കണം." - secret correspondence of tipu sultan, page 44

തളിപ്പറമ്പ ക്ഷേത്രത്തിനെ കുറിച്ച്‌ ചരിത്രത്തോട്‌ ചേര്‍ത്തു പറയുന്ന കഥകള്‍ അപസര്‍പ്പകകഥകളെക്കാളും ഉല്ലാസമുള്ളതണ്‌. ടിപ്പുവിന്റെ സൈന്യം ആക്രമിക്കാന്‍ വരുന്ന സമയത്ത്‌ ഓരോ പടയാളിയുടെ മുന്നിലും ഓരോ സര്‍പ്പങ്ങള്‍ പത്തിനിവര്‍ത്തി പേടിപ്പിച്ചുവിട്ടതിനാല്‍ പൂര്‍ണ്ണമായി അത്‌ തകര്‍ക്കാനായില്ലെന്നാണ്‌.


മൈസൂര്‍പ്പട തൃശൂരിനെ സമീപിക്കുന്നതറിഞ്ഞ്‌ ക്ഷേത്രങ്ങള്‍ പൂട്ടി പൂജാരിമാര്‍ സ്ഥലം വിട്ടിരുന്നു. വടക്കുന്നത്തു ക്ഷേത്രത്തിലെ പട്ടോലമേനോന്‍ തിരിച്ചെത്തിയപ്പോല്‍ എല്ലാം പഴയസ്താനത്തുതന്നെയുണ്ടായിരുന്നെന്നാണ്‌ അദ്ധേഹം സാക്ഷ്യപ്പെടുത്തിയത്‌. "അവര്‍ ക്ഷേത്രം അശുദ്ധമാക്കിയില്ല. സാധനങ്ങള്‍ കൊള്ളയടിച്ചില്ല. ഒരു താഴുപോലും പൊട്ടിച്ചിട്ടില്ല." - c. achutha menon, cochin state manual, page 204



ടിപ്പുവിന്റെ മലബാര്‍ വരവ്‌ ഏതെങ്കിലും ക്ഷേത്രം തകര്‍ക്കാനായിരുന്നുവെങ്കില്‍ മലബാറില്‍ ഒരു ക്ഷേത്രവും ബാക്കിയുണ്ടാവുമായിരുന്നില്ല. കാരണം ടിപ്പുവിന്റെ സൈന്യം മലബാറില്‍ കാലുകുത്തുന്ന സമയത്തൊക്കെയും അന്നത്തെ നായര്‍പ്പട ഓടിത്തള്ളുകയായിരുന്നു പതിവ്‌. സൈന്യനടപടിക്കിടയില്‍ ഇനി ഏതെങ്കിലും ക്ഷേത്രത്തിന്റെ കല്ലിളകിപ്പോയിട്ടുണ്ടെങ്കില്‍ അത്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നില്ലെന്നത്‌ ടിപ്പുവിന്റെ ജീവിതം പഠിക്കുമ്പോല്‍ മനസ്സിലാക്കാവുന്നതേയുള്ളു.

കോഴിക്കോട്ട്‌ കളക്ട്രേറ്റിലുള്ള ആര്‍ക്കൈവിലുള്ള ഇനാം രജിസ്റ്ററില്‍ ടിപ്പു വസ്തുവകകള്‍ ദാനം ചെയ്ത 61 സംഭവങ്ങളുണ്ട്‌. അതില്‍ 56 എണ്ണവും ഹിന്ദു ക്ഷേത്രങ്ങള്‍ക്കും 3 എണ്ണം മുസ്ളിം പള്ളികള്‍ക്കും ഒന്ന് ഒരു നായര്‍ക്കും മറ്റൊന്ന് കൊണ്ടോട്ടി തങ്ങള്‍ക്കുമാണ്‌. (കൂടുതല്‍ വിവരങ്ങള്‍ : Dr. c.k kareem, kerala under hydar ali and tipu sultan, page 200-209)

"ക്ഷേത്രങ്ങളില്‍ മണിയടിക്കുന്നവരും പള്ളികളില്‍ നിസ്ക്കരിക്കുന്നവരും എന്റെ ജനങ്ങളാണ്‌ . ഈ രാജ്യം എണ്റ്റേതും അവരുടേതുമാണ്‌." - (the swrod of tipu sultan, page 213)
ഇങ്ങനെ പ്രഖ്യാപിക്കുന്ന ടിപ്പുവിനെയാണ്‌ പ്രതിലോമ വര്‍ഗീയ-ഫാസിസ ചരിത്രകാരന്‍മാരും സില്‍ബന്ധികളും അദ്ധേഹത്തെ അവമതിക്കാന്‍ ചരിത്രഹത്യക്കായി വളഞ്ഞ കത്തികളുമായി രംഗത്തുവരുന്നത്‌.

ടിപ്പുവിന്റെ സ്വഭാവ സവിശേഷതക്ക്‌ മദ്രാസ്‌ ഗവര്‍ണറായിരുന്ന മക്കാര്‍ടിനി നല്‍കുന്ന വിശദീകരണം "ടിപ്പു സുല്‍താന്‍ പിതാവിനേക്കാള്‍ മനുഷ്യത്വവും സംസ്കാരവുമുള്ള വ്യക്തി" എന്നാണ്‌. മറ്റൊരു സായ്പ്‌ ബ്രിട്ടണിലെ ഒരു എം.പി ക്ക്‌ എഴുതിയത്‌ "പൌരസ്ത്യരാജ്യങ്ങളിലെ എല്ലാ രാജാക്കന്‍മാരെക്കാളും കഴിവുറ്റവനാണ്‌ ടിപ്പു സുല്‍താന്‍. അദ്ധേഹത്തിന്റെ സ്വഭാവത്തിലെ പല അംശങ്ങളും 'ആക്കിലിസി'ന്റെതു പോലെയാണ്‌.. " - (history of tipu sultan, page 369)

പക്ഷേ ഇങ്ങനെയുള്ള ടിപ്പുവിനെ അദ്ധേഹത്തിന്റെ മരണശേഷം, യാഥാര്‍ത്യത്തിന്റെ മേല്‍ ആഭാസം കൂട്ടിക്കലര്‍ത്തി ബ്രിട്ടീഷുകാര്‍ അവരുടെ അസാംസ്കാരികമായ ഭ്രാന്ത്‌ ചരിത്രത്തില്‍ തിരുകിക്കയറ്റി. ടിപ്പുവിനെ കുറിച്ച്‌ പേരുവെളിപ്പെടുത്താത്ത ഒരു ഫ്രെഞ്ച്‌ പട്ടാളക്കാരനാണ്‌ ആദ്യമായി മതഭ്രാന്തിന്റെയും ക്ഷേത്ര ദ്വംസനത്തിന്റെയും കഥകള്‍ എഴുതിപ്പിടിപ്പിക്കുന്നത്‌. ഇന്ത്യയിലെ രാജാക്കന്‍മാരില്‍ ഏറ്റവും ശക്തനായ ടിപ്പുനെതിരെ മറ്റ്‌ രാജാക്കന്‍മാരെ അണിനിരത്തണമെങ്കില്‍ "ഭിന്നിപ്പിക്കല്‍ നയതന്ത്രം" കൊണ്ടും ചതികൊണ്ടുമല്ലാതെ സാധിക്കില്ലെന്ന് അവര്‍ക്കറിയാമായിരുന്നു.


ബ്രിട്ടീഷ്കാരനായ ലോഗന്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ച വിവരങ്ങളെ അടിസ്താനമാക്കിയാണ്‌ ടിപ്പു ഭ്രാഹ്മണരെ പീഡിപ്പിച്ചെന്ന്‌ കഥ മെനെഞ്ഞെടുക്കുന്നത്‌. അതില്‍ 200 പേരുടെ കഥ ലോഗന്‍ തന്നെ പറയുന്നതുപോലെ "ടിപ്പുവിന്റെ ആളുകള്‍ പിടിക്കുമെന്നു ഭയന്ന്‌ ഭ്രാഹ്മണര്‍ സന്ദേശവും കൊണ്ടുപോകാന്‍ ഭയപ്പെടുന്നു. അവരുടെ കൂട്ടത്തില്‍ നിന്ന്‌ 200 പേരെ പിടിച്ചുകഴിഞ്ഞു. " - logan, malabar vol I , page 448-449

ഈ കഥ ശരിയാണെങ്കില്‍ പോലും ടിപ്പുവിനെതിരെ ചാരന്‍മാരായി ഉപയോഗിച്ചിരുന്ന ഭ്രാഹ്മണരെമാത്രമായിരുന്നു അവര്‍ പീഡിപ്പിച്ചിരുന്നതെന്നു വരുന്നു. അല്ലെങ്കില്‍ പിടിക്കപ്പെടുമെന്നു ഭയന്നായിരിക്കാം ചില ഭ്രാഹ്മണര്‍ തിരുവിതാംകൂറിലേക്ക്‌ കുടിയേറിയതെന്നും മനസ്സിലാക്കേണ്ടിവരുന്നു.

ഇങ്ങനെ പിടിക്കപ്പെട്ടവരെ മാട്ടിറച്ചി തീറ്റിക്കുകയും ഇസ്ളാം മതത്തില്‍ ചേര്‍ത്ത്‌ ഗോമാംസം തീറ്റിക്കുകയുമൊക്കെ ചെയ്തെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരന്‍മാര്‍ എഴുതിവച്ചാല്‍ അതങ്ങു ചരിത്രമാവില്ല. കാരണം ടിപ്പു ഭ്രാഹ്മണരെ അങ്ങേയറ്റം ബഹുമാനിച്ചയാളായിരുന്നു. 1784-85 സെന്‍സസ്‌ റിപ്പോര്‍ട്ടില്‍ നമ്പൂതിരിമാരെയും മറ്റും വിവരിക്കുന്നത്‌ ഇപ്രകാരമാണ്‌ : "നമ്പൂതിരിയുടെ ദേഹം ദിവ്യമാണ്‌. അവരുടെ ചലനങ്ങള്‍ ഘോഷയാത്രയാണ്‌. അവരുടെ ആഹാരം അമൃതാണ്‌."ടിപ്പുവിന്റെ ഭരണത്തില്‍ ഇപ്രകാരം വാഴ്ത്തപ്പെട്ട നമ്പൂതിരിമാര്‍ക്ക്‌ ഗോമാംസം നല്‍കുകയും മതം മാറ്റുകയും ചെയ്തെന്നൊക്കെയുള്ളത്‌ കെട്ടുകഥമാത്രമായിരുന്നു. കൂടാതെ അദ്ധേഹത്തിന്റെ ഉദ്യോഗസ്തരില്‍ വളരെയധികം ഭ്രാഹ്മണരുമുണ്ടായിരുന്നു. ഇവരെക്കൊണ്ടായിരിക്കണമല്ലോ ഇതൊക്കെ ചെയ്യേണ്ടിവരിക. !

അതുകൂടാതെ ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷ്‌ സര്‍ക്കാരിനു വേണ്ടി വിവരം ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ട ബുക്കാനന്‍ മലബാറില്‍ എല്ലായിടത്തും സഞ്ചരിക്കുകയും എല്ലാ വിവരങ്ങളും ശേഖരിച്ചെങ്കിലും ടിപ്പു മതപരിവര്‍ത്തനത്തിനു ശ്രമിച്ചെന്ന്‌ ഒരിടത്തും അദ്ധേഹം രേഖപ്പെടുത്തിയിട്ടില്ല. "ഓരോ സ്ഥലത്തും ഹിന്ദു പ്രധാനിമാരുമായി അദ്ധേഹം സംസാരിച്ചെങ്കിലും അവരെല്ലാം കാര്‍ഷിക നയത്തെ കുറിച്ച്‌ സംസാരിച്ചെങ്കിലും മതം മാറ്റത്തെ പറ്റി പറഞ്ഞില്ല. " (കൂടുതല്‍ വിവരങ്ങള്‍ : buchanan, a journey from madaras.., page 82 )


തലശ്ശേരിക്കോട്ടയിലെ മേധാവിയായ സായ്പ്പാണ്‌ 2000 നായന്‍മാരെ ടിപ്പു സുല്‍താന്‍ ഇസ്ളാമില്‍ ചേര്‍ത്തതെന്ന് പ്രചരിപ്പിച്ചത്‌. ഈ വക്രബുദ്ധിയായ സായ്പ്പിനെ ടിപ്പു മുമ്പ്‌ വിളിച്ചിരുന്നത്‌ "നിങ്ങളൊരു ചീത്ത മനുഷ്യന്‍ എന്നായിരുന്നു" poona residency paper, vol III page 37.

മറാത്താക്കാരുടെ സഹായം തേടാന്‍ കോന്‍വാലിസ്‌ അവിടെ പ്രചരിപ്പിച്ചത്‌ ടിപ്പു കൂര്‍ഗില്‍ 70,000 ഹിന്ദുക്കളെ ഇസ്ളാമില്‍ ചേര്‍ത്തെന്ന അപവാദമായിരുന്നു. പക്ഷേ നാലുദശകത്തിനു ശേഷമുള്ള 1835-ലെ സെന്‍സസ്‌ അനുസരിച്ച്‌ കൂര്‍ഗിലെ മൊത്തം ജനസംഖ്യ പോലും 65,437 മാത്രമായിരുന്നു. - mohibul hasan, history of tipu sultan, page 79

ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു മതേതരനോ ദേശാഭിമാനിയോ മറ്റേതെങ്കിലും കാവി ദേശീയക്കാരനോ ഇന്നേവരെ പ്രഖ്യാപിക്കാത്തത്‌ ടിപ്പു പ്രഖ്യാപിക്കുന്നത്‌ നോക്കൂ ..

"മത സൌഹാര്‍ദ്ധം ഇസ്ളാമില്‍ പ്രധാനമാണ്‌. മതത്തില്‍ ചേരാന്‍ നിര്‍ബന്ധമരുതെന്ന് ഖുര്‍-ആന്‍ അനുശാസിക്കുന്നു. ദൈവം നിര്‍ദ്ദേശിച്ചിട്ടുള്ള ഈ നിയമം എന്റെ ഹൃദയത്തിനു തുല്യം കരുതുന്നു .. മൈസൂറിനകത്തോ പുറത്തോ ഉള്ള ആരെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനം കാണിച്ചാല്‍ അതു കുറ്റകരമണെന്ന് പ്രഖ്യാപിക്കുന്നു." - the sword of tipu sultan, page 229

ഈ ടിപ്പുവിനെങ്ങനെയാണ്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കാനാവുക. ഈ ടിപ്പുവിനെങ്ങനെയാണ്‌ മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാനാവുക. അതും തന്റെ കൊട്ടാരത്തിന്റെ ചുറ്റുമതിലിനകത്ത്‌ 100 മീറ്ററിനുള്ളില്‍ മൂന്നു (അന്യമത) ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച്‌ സംരക്ഷിച്ചിരുന്ന മറ്റൊരു രാജാവ്‌ ഇന്ത്യന്‍ ചരിത്രത്തില്‍ വേറെയുണ്ടോ .. ?

ടിപ്പുവിന്റെ പതനം ആഗ്രഹിച്ചവര്‍ ബ്രിട്ടീഷുകാര്‍ മാത്രമല്ലായിരുന്നു. അധികാരം നഷ്ടപ്പെട്ട മാടമ്പിമാരും സമ്പന്നരും ഗവര്‍ണ്ണറന്‍മാരും കമാണ്ടര്‍മാരും ഉള്‍പ്പെടും. അവരില്‍ മുസ്ളിംകളും ഉണ്ടായിരുന്നു. കണ്ണൂരിലെ അറക്കള്‍ ബീവി പോലും ബ്രിട്ടീഷുകാരോടൊപ്പം ടിപ്പുവിനെതിരെ ചേര്‍ന്നിരുന്നു. കാരണം ഇവരെയെല്ലാം എപ്പോഴും ടിപ്പു ഉണര്‍ത്തിക്കൊണ്ടിരുന്നത്‌ സാധാരണക്കാരുടെ ഒരാവശ്യവും നിരസിക്കരുതെന്നും അവരെ എപ്പോഴും സേവിക്കണമെന്നുമാണ്‌. അയിത്തവും താന്‍പോരിമയും ഉന്നതകുലജാഡകളുള്ളവരുമായ ഈ അധികാരപ്രഭുക്കള്‍ എങ്ങനെ ടിപ്പുവെനെതിരെ അണിനിരക്കാതിരിക്കും ??

ടിപ്പുവിനോടുള്ള സാധാരണക്കാരുടെ സ്നേഹത്തിന്റെ ആഴം വരച്ചിടുന്ന ജനറല്‍ അബര്‍ക്രാബിയുടെ അഭിപ്രായം നോക്കൂ.

"ധനവും ഭൂമിയും അധികാരവുമുള്ള പ്രധാനികളെല്ലാം ടിപ്പുവിനെ ഉപേഷിച്ചിരുന്നു. അദ്ധേഹത്തെ സ്നേഹിക്കുന്ന കോടിക്കണക്കിനാളുകളെയെടുത്താല്‍, അവരുടെ പ്രാര്‍ഥനയും അനുഗ്രഹങ്ങളും കൊണ്ട്‌ യുദ്ധങ്ങള്‍ ജയിക്കാനാവുമെങ്കില്‍ അവരുടെ സ്നേഹത്തിനും ബഹുമാനത്തിനും വിലയുണ്ടാകും. " - the sword of tipu sultan, page 238-239


സാമ്പത്തികമായും സാംസ്കാരികമായും സാമൂഹികമായും മതപരമായും മതേതരമായും സൈനികപരമായും അല്ലെങ്കില്‍ മറ്റേത്‌ മാനദണ്ഡം വച്ചായാലും ഇന്ത്യയുടെ അഭിവൃദ്ദിക്ക്‌ വേണ്ടി നിസ്വാര്‍ഥമായി, ഇന്ത്യ എന്ന വികാരം മൂര്‍ത്തമായി ഉള്‍ക്കൊണ്ട്‌ നിലകൊണ്ട ഭരണാധികാരികളില്‍ വച്ച്‌ ഏറ്റവും ശ്രേഷ്ടന്‍ ടിപ്പുവല്ലാതെ മറ്റൊരു രാജാവും നമ്മുടെ മുന്നിലില്ല. ആധുനിക ഇന്ത്യയുടെ ശില്‍പരൂപമൊരുക്കം ഒരുപക്ഷേ ടിപ്പുവില്‍ നിന്നാണാരംഭിക്കുന്നത്‌. അതിന്നും അതിന്റെ വിശാലമായ മാനവിക മാതൃകാരൂപം ഇന്ത്യയില്‍ പൂറ്‍ണ്ണമാക്കപ്പെട്ടിട്ടില്ല.

ടിപ്പുസുല്‍ത്താന്റെ മയ്യിത്ത്‌ വീണപ്പോല്‍ വെല്ലസ്ളി പ്രഭു പോലും പ്രതികരിച്ചത്‌ "ഇന്ത്യയുടെ ശവം വീണു.. നമുക്ക്‌ കുടിച്ച്‌ മദിച്ചാനന്ദിക്കാം " എന്നാണു. ശരിയാണത്‌. ടിപ്പു വീണതോടെ ഇന്ത്യമുഴുക്കെ ബ്രിട്ടീഷുകാര്‍ ശവപ്പറമ്പാക്കി മാറ്റി. എല്ലാം അവര്‍ക്ക്‌ കീഴിലായി. ഒരു ദേശാഭിമാനിയായ വീരരാജാവിനെയും പിന്നെ കണ്ടില്ല ബ്രിട്ടീഷുകാരനെ നേര്‍ക്കുനേര്‍ നിന്ന്‌ വിരലനക്കാന്‍ പോലും.

തന്റെരാജ്യത്ത്‌ ഉന്നതരോടൊപ്പം താണവര്‍ക്കും സമത്വം വേണമെന്ന്‌ ആഗ്രഹിച്ച ആ ധീര ദേശാഭിമാനിയായ വിപ്ളവകാരിയുടെ രക്തത്തിനു വിലപറയുന്നവര്‍, അന്ന്‌ കൂടെ നിന്ന്‌ വഞ്ചിച്ചവരുടെയും ഒറ്റുകൊടുത്തവരുടെയും പിന്‍മുറക്കാരും, തക്കം കിട്ടുമ്പോല്‍ ഇന്ത്യയെതന്നെ വിറ്റുകാശാക്കാനും മടിയില്ലാത്തവരുടെ പങ്കിലമായ രക്തം പേറുന്ന പാപചേതസ്സുള്ളവരുമാണെന്നതിന്‌ അനുമാനിക്കാന്‍ ചരിത്രംനല്‍കുന്ന സാക്ഷ്യങ്ങള്‍ക്കപ്പുറം നമുക്ക്‌ വേറെ തെളിവുകള്‍ ആവശ്യമുണ്ടോ..??
..

Tuesday, December 21, 2010

യുക്തിവാദികളുടെ ശവസംസ്കാരം..

.
കഴിഞ്ഞ കുറേ നാളുകളായി യുക്തിവാദികള്‍ എന്ന ഓമനപ്പേരു സ്വയം ഗര്‍ഭം ധരിച്ച്‌ മതത്തിനെതിരെ (ഇസ്ളാമിനെതിരെ) വര്‍ഗീയവാദികളെ പോലെ പെരുമാറിയിരുന്നവരുടെ അകാല പ്രസവം നടന്നു. ഓമനത്തം തുളുമ്പുന്ന ഗര്‍ഭസ്തശിശുക്കളാണ്‌ പരിണാമ-ഡാര്‍വിന്‍ ബീജസങ്കലനം നടത്തപ്പെട്ട്‌ സൃഷ്ടിക്കപ്പെടാന്‍ പോകുന്നതെന്ന തോന്നല്‍ ഗര്‍ഭം പേറിയവര്‍ക്കും അതിനു കയ്യടിച്ചുകൊടുത്തവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ N.M ഹുസൈന്‍ എന്ന കൊടുങ്കാറ്റില്‍ ആടിയുലഞ്ഞുപോയ ഗര്‍ഭപാത്രങ്ങള്‍ പുറത്തിട്ടതൊക്കെയും ചാപിള്ളകളായിരുന്നു.

യുക്തിവാദമെന്നത്‌ മതത്തിനെ (പ്രത്വേകിച്ച്‌ ഇസ്ളാമിനെ) തെറിവിളിക്കലാണെന്ന്‌ തെറ്റിദ്ധരിച്ചുവശാവുകയും വര്‍ഗ്ഗീയ-ഫാസിസ സ്വഭാവമാര്‍ജിച്ച അവരുടെ ഉള്ളിരിപ്പുകളൊക്കെയും വയറ്റില്‍ കിടക്കാതെ ബോധപൂര്‍വ്വം വാളുവച്ചത്‌ മറ്റുള്ളവര്‍ മനസ്സിലാക്കില്ലെന്ന്‌ അവര്‍ വിചാരിച്ചത്‌ പോലെയായിരുന്നു അഴിഞ്ഞാട്ടമൊക്കെയും. അപ്പൂട്ടനെ പോലുള്ള ചില അപവാദങ്ങളൊഴിച്ചാല്‍ മറ്റെല്ലാ യുക്തിവാദി ഫാസിസ്റ്റുകളും അലക്ഷ്യമായ വികാരപ്രവര്‍ത്തകരെപ്പോലെയായിരുന്നു.

യുക്തിവാദികള്‍ മനസ്സിലാക്കിവച്ചിരിക്കുന്നത്‌ മതം പരിണാമവാദത്തിന്റെ ഒരുബദല്‍ എന്ന നിലക്കാണ്‌. സൃഷ്ടിവാദം ഇന്ന്‌ ഒരു ശാസ്ത്രീയ അന്വേഷണമാണ്‌. പരിണാമവാദത്തിന്റെ അതേമാതൃകയില്‍. ഒരുപക്ഷേ രണ്ടും ശാസ്ത്രമല്ല. ശാസ്ത്രമുപയോഗിച്ച്‌ രണ്ടുവാദങ്ങളും ശ്രേണീബദ്ധമായ ഒരു ഘടനയുണ്ടാക്കാന്‍ ശ്രമിക്കുന്നതൊഴിച്ചാല്‍ മതം ഇതില്‍ ഒരുപങ്കും വഹിക്കുക്കുന്നില്ല. മതം സൃഷ്ടിവാദം എന്ന ആശയയം മുന്നോട്ട്‌ വയ്ക്കുകയോ സപ്പോര്‍ട്ട്‌ ചെയ്യുകയോ ചെയ്യുന്നതിനെ യുക്തിവാദികള്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവരെ പോലെയാണ്‌ പരിസരബോധമില്ലാതെ നേരിടുന്നത്‌. സദ്ദാം ഹുസൈനെ കരുണാമയനായ 'അല്ലാഹു' എന്തുകൊണ്ട്‌ രക്ഷിച്ചില്ല എന്നാണ്‌ സൃഷ്ടിവാദത്തെ പ്രതിരോധിക്കാനായി കൊണ്ടുവരുന്ന സംവാദമാതൃകകള്‍ !

മതത്തിന്റെ ഏതെങ്കിലുമൊരാശയം കൊണ്ട്‌, തെളിയിക്കപ്പെട്ടതോ അല്ലാത്തതോ ആയ ഏതെങ്കിലുമൊരു ശാസ്ത്ര നിഗമനത്തെകുറിച്ച്‌ സംസാരിക്കുന്നതുപോലും അവര്‍ക്ക്‌ സഹിക്കാവുന്നതിലപ്പുറമായിരിക്കും. യധാര്‍ഥത്തില്‍ മതത്തിന്റെ ഏതെങ്കിലുമൊരാശയം ശാസ്ത്രവുമായി ഒത്തുപോകുന്നുവെങ്കില്‍ യുക്തിവാദികള്‍ അതിനെ സമാദരിക്കുന്നതിനു പകരം , മതതിന്റെ നിഷ്ക്കാസനമെന്ന ആഗ്രഹമോ അന്തസ്സാരശ്യൂന്യമായ വിടുപണികളോ ആണ് ചെയ്യുന്നത്‌ ‌. ആധുനിക ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന ഇതര പാരമ്പര്യങ്ങളോ മതങ്ങളോ ഉണ്ടാവാം. ആധുനിക ശാസ്ത്രത്തിന്റെ എല്ലാ ആധാര്‍മ്മികതകളെയും പിന്തുണക്കേണ്ട ബാധ്യത മതത്തിനില്ലാത്തപോലെ തന്നെ അതിനെ അന്ധമായി എതിര്‍ക്കുന്നുമില്ല. കുറഞ്ഞപക്ഷം ഇസ്ളാമെങ്കിലും ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ വര്‍ഗീയ-യുക്തിവാദികള്‍ പോലും നിഷേധിക്കുന്നില്ല.

ചിലയുക്തിവാദികള്‍ ഉന്‍മാദികളെ പോലെ പെരുമാറുകയും വിശ്വാസികള്‍ വിവരം കെട്ടവരെന്ന്‌ വിശ്വസിച്ച്‌ ബ്ളോഗ്‌ പോസ്റ്റുകളുടെ കമണ്റ്റ്‌ ബോക്സുകള്‍ കൂട്ടിയടച്ച്‌ സ്വന്തം 'അറിവി'ന്റെ രതിയാസ്വദിച്ച്‌ പുളകം കൊള്ളുന്നവരാണ്‌. പരമ്പരാഗതമായി വിശ്വാസികള്‍ ആര്‍ജ്ജിച്ചെടുത്ത എല്ലാ അറിവുകളെയും പരിഷ്ക്കരിക്കുകയോ റദ്ദാക്കപ്പെടണമെന്ന്‌ ആവശ്യപ്പെടുകയോ ചെയ്യുന്ന യുക്തിവാദികളോട്‌ സമത്വസിദ്ദാന്തമനുസരിച്ച്‌ വിശ്വാസികള്‍ക്കും ആവശ്യപ്പെടാം അവരുടെ (വിശ്വാസികളുടെ) ജീവിതാനുഭവങ്ങളെ തെളിവുകളായി സ്വീകരിച്ച്‌ യുക്തിവാദികള്‍ സ്വന്തം ബുദ്ധിയെ ഒന്ന്‌ പരിശോധിക്കണമെന്ന്‌.

Mr. N.M ഹുസൈന്റെ വരവോടെ ഗോപുരങ്ങള്‍ പണിത്‌ പരിണാമവാദത്തിന്റെ (ഹുസൈന്‍ സാബിന്റെ പ്രയോഗമനുസരിച്ച്‌ toworing authority) ആയി സ്വയം മദിച്ചിരുന്ന 'ശാസ്ത്രജ്ഞരും' ഫാസിസ്റ്റ്‌ യുക്തിവാദികളും ഒളിയിടങ്ങളിലേക്ക്‌ വലിയുകയും ചിലര്‍ മത്തിക്കച്ചവടത്തിന്റെ കച്ചവടശാസ്ത്രം പതിനെട്ടാം അടവായി സ്വീകരിക്കുകയും ചെയ്തു. 'ഭള്ള് കീര്‍ത്തനങ്ങള്‍' യുക്തിവാദത്തിന്റെ പര്യായമെന്നനിലക്ക്‌ ബ്ളോഗ്‌ പരിസരങ്ങളില്‍ സാര്‍വ്വത്രികമായി തീരുകയും ചെയ്തു.

അങ്ങാടിയില്‍ തോല്‍ക്കുന്നവര്‍ വീട്ടില്‍ വന്ന് കതകടച്ച്‌ അമ്മയെ തെറിപറഞ്ഞ്‌ വികാരങ്ങളടക്കാറുള്ളതുപോലെയുള്ള മാനസിക പിരിമുറുക്കമായി ഇതിനെ കാണാനുള്ള പക്വത വായനക്കാര്‍ക്കുണ്ട്‌. Mr. ഹുസൈന്‍ ഉന്നയിച്ച വാദങ്ങളെ ഖണ്ഡിക്കുന്നതിനു പകരം ചില അനോനി ബ്ളോഗെഴുത്ത്‌ ഫാസിസ്റ്റുകളായവര്‍ ഇപ്പോഴും ഇസ്ളാമിനെയും അതിന്റെ പ്രവാചകനെയും തെറിവിളിക്കാനുള്ള സൌകര്യമന്വേഷിച്ചലയുന്ന സുഷുപ്തിയിലെ കവാത്തുരോഗത്തിന്റെ മാരകമായ പിടിയിലുമാണ്‌.

സത്യത്തില്‍ ബ്ളോഗ്‌ വായനക്കാര്‍ ആഗ്രഹിക്കുന്നത്‌ പരിണാമവാദികള്‍ നല്ല സംവേദനക്ഷമതയോടെ അവരുടെ വാദങ്ങള്‍ നിരത്തുകയും (മിസ്റ്റര്‍ ഹുസൈന്‍ സാബില്‍ നിന്നുള്ള) മറുവാദങ്ങളെ നേരിടുകയും അങ്ങനെ വായനക്കാര്‍ക്ക്‌ പുതിയൊരു വായനാനുഭവവും സൃഷ്ടി-പരിണാമവാദത്തിന്റെ ഗാപ്പുകളൂം ശക്തികളും മനസ്സിലാക്കാനുള്ള അവസരം ഉണ്ടാക്കിനല്‍കണമെന്ന അഭ്യര്‍ഥനയുമാണ്‌. .

പരിണാമവാദമാണ്‌ സത്താപരമായി പ്രസക്തമെങ്കില്‍ വിശ്വാസികളെ തെറിവിളിച്ച്‌ സായൂജ്യമടയുന്നതിലും സാംസ്കാരികമായി ഭേദം പരിണാമവാദികള്‍ ചെയ്യേണ്ട ദൌത്യം അവരുടെ വാദങ്ങള്‍ തന്‍മയത്തോടെ അവതരിപ്പിച്ച്‌ ആധുനികശാസ്ത്രത്തിന്റെ രീതികളോടും കണ്ടെത്തലുകളോടും വിശ്വാസികളെ അടുപ്പിക്കുകയാണ്‌.

"തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങളെന്ന ദൈവത്തില്‍" വിശ്വസിക്കുന്നവര്‍ അതുമനസ്സിലാക്കാതെ പകരം പ്രതികാര ദാഹികളായ വെട്ടിമുറി 'ജബ്ബാറിയനു'കളെ പോലെ യുക്തിവാദം പരിചയപ്പെടുത്തുന്നത്‌ ഒരു മനോരോഗമാണ്‌. നിലവില്‍ വിശ്വാസികള്‍ ശാസ്ത്രത്തെ തിരസ്ക്കരിക്കുന്നു എന്ന ബോധം യുക്തിവാദികള്‍ക്ക്‌ എങ്ങനെയോ ഉണ്ടായിരിക്കുന്നു എന്നത്‌ നിഴലിനെ മഹത്വപ്പെടുത്തി പടവെട്ടുന്ന പരാജയപ്പെടാന്‍ വിധിക്കപ്പെട്ട പടയാളിയുടെ ഗതികേടാണ്‌.

ഒരു വാദത്തിന്റെ സൌകര്യമോ ചിന്തയുടെ ചിട്ടയോ വിശ്വാസികള്‍ക്ക്‌ അനുവദിക്കാത്ത ഗര്‍വ്വിഷ്ടുകളായ പരിണാമവാദികള്‍ (മണ്ടന്‍മാരായ യുക്തിവാദികളല്ല) വായിച്ചിരിക്കേണ്ട ഒരു സംഗതിയുണ്ട്‌. 1981-ല്‍ അമേരിക്കയില്‍ നടന്ന പരിണാമവാദികളും സൃഷ്ടിവാദികളും തമ്മിലുള്ള നിയമപോരാട്ടത്തിനൊടുവില്‍ പരിണാമവാദിയായ ഡോ. മൈക്കേല്‍ റൂസ്‌ പ്രസ്താവിച്ച ഒരുകാര്യമാണത്‌.

"ചുരുങ്ങിയത്‌ എന്റെ സൃഷ്ടിവാദികളായ പ്രതിയോഗികള്‍ക്ക്‌ ലോകത്തെപ്പറ്റി ആത്മാര്‍ഥമായി ആവിഷ്ക്കരിക്കപ്പെട്ട ഒരു ചിത്രമുണ്ടെന്ന് എനിക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചു. എനിക്കൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഞാനൊരു പ്രൊഫഷണല്‍ ദാര്‍ശനികനാണെങ്കിലും വിജ്ഞാനത്തിന്റെയോ ധാര്‍മ്മികതയുടെയോ അടിസ്ഥാനങ്ങളെക്കുറിച്ച്‌ ചിട്ടയായ ചിന്തകളൊന്നും ഇപ്പോഴും എനിക്കില്ല." - (എന്‍. എം ഹുസൈന്റെ "സൃഷ്ടിവാദവും പരിണാമവാദികളും" എന്ന പുസ്തകത്തില്‍ നിന്നും ഉദ്ധരണം, പേജ്‌ 18)

ബ്ളോഗ്‌ ലോകത്തുള്ള കേരളത്തിലെ അഹന്തയുടെ പരിണാമവാദികളായ യുക്തിവാദികള്‍ എല്ലാം തികഞ്ഞവരും ഇനി ഒന്നും തികക്കാനില്ലാത്തവരുമായതിനാല്‍ അവരെക്കുറിച്ച്‌ കൂടുതല്‍ പറയാനില്ല. പ്രത്വേകിച്ച്‌ അവരുടെ ശവസംസ്കാരം നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍..
.

Sunday, November 28, 2010

9/11 : വെള്ളപൂശിയ കള്ളങ്ങള്‍..

.
കൊറിയകള്‍ തമ്മിലുള്ള ആസന്നമായ ഒരു യുദ്ധമുഖത്താണ്‌ നാം ഇപ്പോല്‍ നില്‍കുന്നത്‌. നിരപരാധികളായ മനുഷ്യരുടെ ജീവനു ഒരു പുഴുവിന്‍റെ പോലും വിലയില്ലാത്ത സന്ദര്‍ഭമാണ്‌ യുദ്ധം. കള്ളങ്ങള്‍ കൊണ്ട്‌ ലോകത്തെനയിക്കുന്ന ഒരു ക്രമം നീതിയായി നമുക്ക്‌ തോന്നുന്ന, തോന്നിപ്പിക്കുന്ന ഈ സന്ദര്‍ഭം പഴയൊരു പെരുംകള്ളം കൊണ്ട്‌ ലോകത്തെ പകുക്കുകയും പകയുടെ ചോരപ്പാടുകള്‍ നമുക്ക്‌ നല്‍കിയതിനെയും ഓര്‍ക്കാം..

"Accept Our Offer of a Carpet of Gold, or We Bury You Under a Carpet of Bombs."

അഫ്ഗാനിസ്താനിലൂടെ കടന്നു പോകുന്ന എണ്ണപൈപ്പ്‌ ലൈനിനു പകരമായി അമേരിക്ക താലിബാന്‍ നേതാക്കള്‍ക്ക്‌ വാഗ്ദാനം ചെയ്ത തുക പോരാതെ അവരത്‌ നിരസിച്ചതില്‍ പ്രകോപിതനായി ഒരുന്നത അമേരിക്കന്‍ ഉദ്യോഗസ്തന്‍ ആഗസ്റ്റ്‌ 2001 അമേരിക്കയില്‍ വച്ച്‌ നടന്ന താലിബാനുമായുള്ള കൂടിക്കാഴ്ച്ചക്കൊടുവില്‍ നല്‍കിയ അന്ത്യശാസനമായിരുന്നു ഇത്‌.


സമൂഹികമായി മനുഷ്യന്‍ ധാര്‍മ്മികതയില്‍ നിന്നകന്നുപോവുകയും അവരുടെ ജീവിതത്തിലെ എല്ലാ ചൂഷണങ്ങളില്‍ നിന്നും മനുഷ്യനെ തടയാനും സമരവീര്യം നല്‍കാനും ക്രിസ്തുമതത്തിനു കഴിയാതെവരികയും ചെയ്തതോടെ ഇസ്ളാം മാത്രമായിതീര്‍ന്നു അതിന്‍റെ ഉത്ഭവം മുതല്‍ മനുഷ്യനെ ധാര്‍മ്മികതയെ കുറിച്ചും മാനവികതയെ കുറിച്ചും ഉച്ചത്തില്‍ സംസാരിക്കുകയും കണിഷമായി അതുനിലനിര്‍ത്തുകയും പരലോകചൈതന്യകാമത്തെ ബലപ്പെടുത്തിയെങ്കിലും അവനെ നയിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരുജീവിത ദര്‍ശനം. അതിന്‍റെ പേരില്‍ ഏറ്റവും ആക്രമിക്കപ്പെടുന്ന മതവും അതുതന്നെ.

പലിശയും ചൂഷണവും കൂട്ടിക്കൊടുപ്പും വേശ്യാവൃത്തിയും വഞ്ചനയും മദ്യപാനവും നഗ്‌നതാ പ്രദര്‍ശനവും എന്നുവേണ്ട മുതലാളിത്തത്തിന്‍റെ എല്ലാ "നല്ലശീല"ങ്ങളെയും അതിന്‍റെ ഉത്ഭവസ്ഥാനത്തുതന്നെ കത്തിവയ്ക്കുന്ന ഇസ്ളാമിനെക്കൊണ്ട്‌ മുതലാളിത്തത്തിനോ ഭൌതിക ആജ്ഞേയ ദുര്‍ബല വിശ്വാസങ്ങള്‍ക്കോ കോട്ടമല്ലാതെ ഒരുനേട്ടവുമില്ലെന്നും അതിന്‍റെ (ഇസ്ളാമിന്‍റെ) ആദര്‍ശങ്ങളെ ഭീകരവല്‍ക്കരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന കണ്ടെത്തലിന്‍റെയും പ്രയോഗവല്‍ക്കരണത്തിന്‍റെയും വശ്യമായ ആസൂത്രണമാണ്‌ 9/11 സംഭവമെന്ന്‌ വെറുതെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിച്ചുകളയും എന്നവ്യാമോഹം ഒട്ടുമില്ല.

അമേരിക്കയുടെ കച്ചവട താല്‍പ്പര്യങ്ങള്‍ ഒരു ദര്‍ശനത്തെ കരിവാരിത്തേച്ചെങ്കിലും നേടിയെടുക്കാന്‍ ചൂതുകളിക്കുമ്പോല്‍ അവര്‍ പകരംവയ്ക്കുന്നത്‌ അവരുടെ സ്വന്തം വിശ്വാസങ്ങളുടെ പൈശാചികതയാണ്‌.

"പാക്കിസ്താനികളെക്കാള്‍ (41%) അമേരിക്കക്കാര്‍ (42%) വിശ്വസിക്കുന്നത്‌ -അറബികളല്ല അമേരിക്കതന്നെയാണ്‌- സെപ്റ്റംബര്‍ ആക്രമണം നടത്തിയതെന്ന (the times online, september 2, 2006)" യാധാര്‍ഥ്യം തൃപ്ത്തിപ്പെടുത്താത്തത്‌ ഒരു പക്ഷേ കടുത്ത ഇസ്ളാം വിരോധികളെയും ചികിത്സക്കതീതമായ മനോരോഗമുള്ള ഇസ്ളാം-വിരുദ്ധ നിരീശ്വര-നിര്‍മ്മിതവാദികളെയും ഫാസിസ്റ്റുകളെയും മാത്രമായിരിക്കും.

അഫ്ഗാനെയും ബഗ്ദാദിനെയും പിടിച്ചടക്കാന്‍ മുന്നൊരുക്കം നടത്തപ്പെട്ട പ്ളാന്‍ പ്രകാരം, ചത്തൊടുങ്ങാന്‍വിധിക്കപ്പെട്ടേക്കാവുന്ന അല്ലെങ്കില്‍ കുരുതിക്ക്‌ തയ്യാറാക്കിയ സൈനികരേക്കാള്‍ കുറവായിരിക്കും യുദ്ധത്തിനു കാരണമാക്കപ്പെട്ട world trade center (WTC) ആക്രമണങ്ങളില്‍ കൊല്ലപ്പെടാന്‍ പോകുന്നവരെന്ന്‌ അവരെ ആരും മനസ്സില്ലാക്കി കൊടുക്കേണ്ടതില്ലല്ലോ ..!

പക്ഷേ മുലകുടിച്ചുകൊണ്ടിരിക്കുമ്പോല്‍ ബൈബിളിന്‍റെ വിശുദ്ധവചനങ്ങളെഴുതിയ വെടിയുണ്ടകള്‍ വയര്‍പിളര്‍ത്തി കടന്നുപോയി കൊല്ലപ്പെടുന്ന അഫ്ഗാന്‍-ഇറാഖി പൈതങ്ങളുടെ കണക്കുകള്‍ സൂക്ഷിക്കാന്‍ ലോകത്തൊരിടത്തും പുസ്തകങ്ങളുമില്ലല്ലോ .. !

സെപ്റ്റംബര്‍/11 ആക്രമണവുമായി ബന്ധപ്പെട്ട്‌ ബുഷ്‌ ഭരണകൂടം ആത്യന്തിക തെളിവായി ഉയര്‍ത്തിക്കാട്ടിയത്‌- ഉസാമ ബിന്‍ ലാദന്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അവകാശപ്പെട്ട്‌ പുറത്തിറക്കിയ ഒരു ടേപ്പായിരുന്നു. പക്ഷേ അതിനു മുന്‍പ്‌ ബിന്‍ ലാദണ്റ്റേതായി ജസീറ ടി.വി വഴി ഇറങ്ങിയ നാല്‌ ടേപ്പുകളിലും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലാദന്‍ നിഷേധിച്ചിരുന്നു. എന്നാല്‍ അഞ്ചാമത്തെ ടേപ്പ്‌ അല്‍-ജസീറ ടി.വി യില്‍ വരാതെ CIA-യുടെ കയ്യില്‍ നേരിട്ട്‌ എത്തുകയുമായിരുന്നു. ആ ടേപ്പിലാണ്‌ ഫലസ്റ്റീനികളെയും ഇറാഖികളെയും കൊന്നൊടുക്കുന്നതിനുള്ള പ്രതികാരമായി ആക്രമണം നടത്തിയെന്ന്‌ ബിന്‍ ലാദന്‍ അവകാശപ്പെടുന്നതായി അമേരിക്ക വെളിപ്പെടുത്തിയത്‌.

ഒരു തടിച്ച ബിന്‍ലാദന്‍റെ ആ സി.ഡി. വ്യാജമാണെന്ന് പിന്നീട്‌ തെളിഞ്ഞു. കള്ളങ്ങളുടെ മേല്‍ കള്ളം പൊയ്ക്കാലുകളുടെ ചവിട്ടുനാടകം പോലെയാണല്ലോ. എപ്പോഴും ഉറഞ്ഞാടാനതിനാവില്ലല്ലോ..

CIA ശിക്ഷണം നല്‍കി വളര്‍ത്തിയ ലാദന്‍ അമേരിക്കക്ക്‌ എതിരായാല്‍ അയാളെ നിഷ്കാസനം ചെയ്യാനും നിഷ്പ്രയാസം സാധിക്കുമെന്നതിനു മറ്റൊരു തെളിവും ആവശ്യമില്ല. ഒരു രാഷ്ട്രത്തലവനായിരുന്ന ശക്തനായ സദ്ദാം ഹുസൈന്‍റെ വിധിതന്നെ ഏറ്റവും വലിയ പാഠം. പിന്നെന്തുകൊണ്ട്‌ ഉസാമ ബിന്‍ ലാദന്‍ ഇന്നും പിടികൂടപ്പെടാതെയിരിക്കുന്നു ?

Bin Laden gave a speech in front of about 1,000 supporters on November 10, 2001 in the town of Jalalabad, Afghanistan. [Christian Science Monitor, 3/4/2002] On the night of November 13, a convoy of 1,000 or more al-Qaeda and Taliban fighters escapes from Jalalabad and reaches the fortress of Tora Bora after hours of driving and then walking. Bin Laden is believed to be with them, riding in one of “several hundred cars” in the convoy. The US bombs the nearby Jalalabad airport, but apparently does not attack the convoy. [Knight Ridder, 10/20/2002; Christian Science Monitor, 3/4/2002] The Northern Alliance captures Jalalabad the next day. [Sydney Morning Herald, 11/14/2001]

അതായത്‌ ബിന്‍ ലാദന്‍ എപ്പോഴും അമേരിക്കയുടെ കയ്യെത്തും ദൂരെതന്നെയായിരുന്നു.

അമേരിക്കയുടെ ആക്രമണദൌത്യവുമായി നൂറിലധികം തവണ വിയറ്റ്നാമിന്‍റെ മുകളിലൂടെപറന്ന Lt. കേണല്‍ Robert Bowman പറയുന്നത്‌ : "9/11 ആക്രമണത്തിന്‍റെ എല്ലാവശങ്ങളും പരിശോധിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാവുന്നത്‌ ഭരണതലത്തിലെ ഉന്നതന്‍മാരാണ്‌ ഇതിന്‍റെ പിന്നിലുള്ളതെന്നും അതിന്‍റെ എല്ലാപാതകളും ചെന്നവസാനിക്കുന്നത്‌ "ഡിക്‌ ചീനി"യിലുമാണ്‌ എന്നവസ്തുതയുമാണ്‌.. " http://video.google.com/videoplay?docid=-6900065571556128674

മതഭ്രാന്തനായ ബില്ലിഗ്രഹാമിന്‍റെ സുവിശേഷങ്ങളുടെ കടുത്ത അനുയായി ആയ ജോര്‍ജ്‌ ബുഷ്‌ സെപ്റ്റംബര്‍ ആക്രമണം കഴിഞ്ഞയുടനെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്‌ "ലോകത്തില്‍ ധാരാളം തെമ്മാടികളുണ്ടെന്ന്‌ ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു." സ്വന്തം രാഷ്ടത്തെയും താനടങ്ങുന്ന ഭരണാധികാരികളെയുമാണ്‌ ബുഷ്‌ ആ പ്രസ്താവനയിലൂടെ അര്‍ഥമാക്കിയതെന്ന് പിന്നീടുള്ള സംഭവങ്ങള്‍ നമ്മെ സാക്ഷിയാക്കി.

ആക്രമണം നടക്കുന്ന സമയത്ത്‌ കുളിച്ചൊരുങ്ങി ബുഷ്‌ Booker Elementary School- ലെ കുട്ടികളുടെ “A Girl and Her Pet Goat” എന്ന കഥ കേട്ടുകൊണ്ടിരിക്കയായിരുന്നു. തന്‍റെ സെക്യൂരിറ്റി സ്റ്റാഫ്‌ അമേരിക്ക (south tower - WTC2) ആക്രമിക്കപ്പെട്ടു എന്ന്‌ ചെവിയില്‍ മന്ത്രിച്ചിട്ടും വീണ്ടും 13 മിനിറ്റോളം ബുഷ്‌ കഥകേട്ടിരുന്നു, നിര്‍വികാരനായി.

ആക്രമണമന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട Kean കമ്മിഷന്‍ പ്രകാരം സെപ്റ്റംബര്‍ 11 രാവിലെയുള്ള പ്രതിരോധ സെക്രട്ടറി റംസ്പീല്‍ഡിന്‍റെ ചെയ്തികള്‍ ഇപ്രകാരമായിരുന്നു. "അന്നു രാവിലെ അദ്ധേഹം കോണ്‍ഗ്രസ്സ്‌ അംഗങ്ങള്‍ക്ക്‌ ഒരു ലെക്ചര്‍ നല്‍കുകയായിരുന്നു. 'അപ്രതീക്ഷിതമായത്‌ പ്രതീക്ഷിക്കുക' എന്ന ജാഗ്രത നിര്‍ദ്ദേശം നല്‍കി കഴിഞ്ഞയുടനെ നോര്‍ത്ത്‌ ടവര്‍ ആക്രമിക്കപ്പെട്ടതായി ഒരുകുറിപ്പ്‌ കിട്ടി. കുറെകഴിഞ്ഞയുടനെ രണ്ടാംടവറും ആക്രമിക്കപ്പെട്ടവിവരവും കിട്ടി. പക്ഷേ 9.38 am-ന്‌ പെണ്റ്റഗന്‍ ആക്രമിക്കപ്പെടുന്നതുവരെ ലെക്ചര്‍ അദ്ധേഹം തുടര്‍ന്നു"വെന്നും മൊഴിരേഖപ്പെടുത്തപ്പെട്ടു.

യു.എസ്‌ നേവിയില്‍ 20 വര്‍ഷക്കാലം 'Top Gun’ pilot Commander ആയും, 27 വര്‍ഷക്കാലം merican Airlines-ല്‍ commercial airline pilot ആയും സേവനമനുഷ്ടിച്ച Ralph Kolstad പറയുന്നത്‌ :

"ഞാനൊരു നേവി ഫൈറ്റര്‍ പൈലറ്റ്‌ ആയും ഇന്‍സ്ട്രക്റ്റര്‍ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്‌. വളരെ താഴ്ന്ന altitude-ല്‍ വിമാനം പറപ്പിച്ചിട്ടുമുണ്ട്‌. എന്നാല്‍ ഭരണകൂടം പറയുന്നതുപോലെ പറപ്പിക്കലില്‍ വളരെ തുടക്കക്കാരായ ചിലര്‍ പെണ്റ്റഗന്‍ പോലുള്ള ആക്രമണം നടത്തി എന്നുപറയുന്നത്‌ ഉന്നതങ്ങളില്‍ എന്തോ ചീഞ്ഞു പുകയുന്നുണ്ടെന്നതിന്‍റെ സൂചനയാണ്‌. പെണ്റ്റഗണില്‍ ഇടിച്ചുവീണെന്ന്‌ പറയുന്ന ചെറിയ അപായം മാത്രം വരുത്തിയെന്നു പറയുന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ എവിടെ പോയി. എന്തുകൊണ്ട്‌ രണ്ടാമത്തെ കെട്ടിടം (WTC-2) ഇരുപതു മിനുറ്റ്‌ മാത്രം കത്തി നിന്ന്‌ ആദ്യത്തേതിനു മുന്‍പേ തകര്‍ന്നുവീണു ? ..

അതിശക്തമായ സ്റ്റീല്‍ കമ്പികള്‍ വരെ ഉരുകിയൊലിച്ചാണ്‌ കെട്ടിടം തകര്‍ന്നതെന്നു പറയപ്പെടുന്ന കഠിനമായ ചൂട്‌ (സ്റ്റീല്‍ ഉരുകുന്ന ചൂട്‌ 2700 Degrees Fahrenheit-ലാണ്‌. മനുഷ്യന്‍ ആവിയായി പോകുന്ന ചൂട്‌) നില നിന്ന തകര്‍ന്ന ഭാഗത്തെ ജനാലകളില്‍ കൂടി അപ്പോഴും ജനങ്ങള്‍ പ്രാണഭയത്താല്‍ നോക്കുന്നുണ്ടായിരുന്നു."
http://www.opednews.com/articles/genera_alan_mil_070905_u_s__navy__top_gun__.htm


പെണ്റ്റഗന്‍ ആക്രമണം നടക്കുമ്പോല്‍ ദൃക്സാക്ഷിയായിരുന്ന staff of the Director of the National Security Agency - ലെ മുന്‍ അംഗമായ Lt. Col. Karen Kwiatkowski, PhD, U.S. Air Force, പറയുന്നത്‌ "ട്രേഡ്‌ സെണ്റ്ററിന്‍റെ തകര്‍ച്ച സര്‍ക്കാരിന്‍റെ റിപ്പോറ്‍ട്ട്‌ അനുസരിച്ചാണെങ്കില്‍ അത്‌ ഫിസിക്സിന്‍റെയും മറ്റ്‌ പ്രോബബിലിറ്റി നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്‌. അത്‌ ഒരു സയണ്റ്റിസ്റ്റായ എന്നെ വിഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു. "

ഇന്നേവരെയുള്ള മനുഷ്യ ചരിത്രത്തില്‍ സ്റ്റീലും കോണ്‍ക്രീറ്റും കൊണ്ട്‌ നിര്‍മ്മിച്ച ഒരു കെട്ടിടവും ചൂടും തീയും പിടിപെട്ട്‌ WTC തകര്‍ന്നു വീഴുന്നതുപോലെ വീണിട്ടില്ല. കൂടാതെ ഒരു കൊമേര്‍ഷ്യല്‍ ജെറ്റ്‌ വിമാനം ഇടിച്ചാലോ ഒരു വന്‍ അഗ്നിബാധയുണ്ടായാലോ ഒരു കുലുക്കവും വരാത്ത നിര്‍മ്മാണ സാങ്കേതികവിധ്യയായിരുന്നു ആ കെട്ടിടങ്ങളില്‍ ഉപയോഗിച്ചിരുന്നതും.

പക്ഷേ 47 നിലകളുള്ള World Trade Center 7 -ന്‌ എന്തു പറ്റി. അയാളെ ആരും തല്ലിയതുമില്ല പ്രാകിയതുമില്ല. പാവം പേടിച്ച്‌ വീണതെങ്ങനെയെന്ന് നോക്കൂ.. http://www.whatreallyhappened.com/IMAGES/WTC7_Collapse.wmv

ആക്രമണ അന്വേഷണം നടത്താന്‍ നിയുക്തമാക്കപ്പെട്ട Thomas Kean (New Jersey Governor) ചെയര്‍മാനായുള്ള കമ്മിഷണില്‍ നിന്ന് പിന്നീട്‌ രാജിവച്ച Max Cleland (Georgia Senator) പറയുന്നത്‌ : "ബുഷ്‌ അമേരിക്കയെ വഞ്ചിച്ചുകൊണ്ടിരിക്കയായിരുന്നു. ആക്രമണം നടക്കുന്നതിനു മുന്നേതന്നെ ഗവര്‍മെണ്റ്റിനു അതിനെ കുറിച്ചുള്ള വ്യക്തമായ അറിവുണ്ടായിരുന്നു എന്ന്‌ ദിനംതോറും ഞങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്നു. അവര്‍ക്ക്‌ യുദ്ധത്തിനു പോകാന്‍ പ്ളാനുണ്ടായിരുന്നു. 9/11 സംഭവിച്ചതോടെ അവര്‍ അതുചെയ്തു. "

പെണ്റ്റഗന്‍ ആക്രമണം കള്ളങ്ങളിലെ ഏറ്റവും വലിയ വിഡ്ഡിത്തമായിരുന്നു. ഒരു വലിയ ജെറ്റ്‌ വന്നിടിച്ചാലുണ്ടാവുന്ന നാശത്തിന്‍റെ ഒരു ലക്ഷണവുമില്ലാത്തതായിരുന്നു. 20 അടി മാത്രമുള്ള ഒരു ദ്വാരമാണ്‌ ആദ്യമുണ്ടായിരുന്നത്‌. . അരമണികൂറ്‍ കഴിഞ്ഞു കുറെ ഭാഗങ്ങള്‍ കൂടി തകര്‍ന്നു വീണിരുന്നു. പെണ്റ്റഗണില്‍ നടന്നത്‌ മിസ്സൈല്‍ ആക്രമണമായിരുന്നു എന്ന്‌ റംസ്പീഡിനു നാവുപിഴയ്ക്കുന്നതും വച്ചുനോക്കിയാല്‍ ഇസ്ളാമികഭീകരതയെന്ന ഒരു നിഴല്‍ സൃഷ്ടിക്കാന്‍ സാമ്രാജത്തഭൂതങ്ങള്‍ എത്രമാത്രം നീചവൃത്തികള്‍ ഗൂഢം ചെയ്തുവെന്ന് മനസ്സിലാക്കാം. . അതിന്‍റെ സൂത്രധാരനായ പിശാചിനെയാണ്‌ ഇന്ത്യന്‍-പ്രധാനമന്ത്രി "അല്ലയോ ബുഷ്‌.. ഇന്ത്യന്‍ ജനത അങ്ങയെ വല്ലാണ്ട്‌ സ്നേഹിക്കുന്നു" എന്ന്‌ മദ്‌ഹ്‌ പാടി അടിമത്തം ആഘോഷിച്ചത്‌.

യുദ്ധസാധ്യത എപ്പോഴും തന്‍റെ മുന്നിലുണ്ടായിരുന്നുവെന്ന് ബുഷ്‌ തന്‍റെ ആത്കഥയായ Decision Points-ല്‍ പറഞ്ഞതും ചേര്‍ത്തുവായിച്ചാല്‍ നമുക്ക്‌ മനസ്സിലാവുന്നത്‌ ഒരൊറ്റ പിശാചിനു മനുഷ്യകുലത്തെ മുഴുവന്‍ കെടുതികളിലും വിഹ്വലതകളിലും തള്ളിയിടാന്‍ നിഷ്പ്രയാസം സാധിക്കുമെന്ന തെളിഞ്ഞ സത്യമാണ്‌. ആദ്യമനുഷ്യനായ ആദമിനും ദൈവത്തിന്‍റെ ഉറച്ച സാന്നിധ്യബോധത്തില്‍ ജീവിച്ചിട്ടും അടിപതറാനുള്ള ഉത്തേജനം പിശാച്‌ നല്‍കിയെങ്കില്‍ അസ്തമയ ഭാഗത്ത്‌ നില്‍ക്കുന്ന ദൌര്‍ബല്യങ്ങളുടെ ശ്മഷാനം തീര്‍ത്ത്‌ അതില്‍ വിശ്രമിക്കുന്ന നാമും പൈശാചിക മന്ത്രണത്തില്‍ വീണുപോകാതിരിക്കുന്നതെങ്ങനെ ?

എത്രയെത്ര മതവെറിയരായ നിരീശ്വരവാദികളും ഇസ്ളാം വിരോധികളും ഒരുവേള നിഷ്പക്ഷവാദികളുമുള്‍പ്പെടെയുള്ളവരാണ്‌ സ്വന്തം ബുദ്ധി കുരുതികൊടുക്കുകയും പിശാചിനെ മാലാഖയെന്ന്‌ വിശ്വസിക്കുകയും ചെയ്തത്‌. പക്ഷേ ഇരുപത്‌ വര്‍ഷക്കാലം U.S എയര്‍ ഫോര്‍സില്‍ ജോലിചെയ്യുകയും നിരവധി വിശിഷ്ട സേവനത്തിനു മെഡലുകള്‍ കിട്ടുകയും ചെയ്ത ലഫ്‌. കേണല്‍ Jeff Latas പറയുന്നത്‌ - "സത്യമറിയാന്‍ അമേരിക്കക്കാര്‍ ഒരു ശരിയായ അന്വേഷണതിനു ആവശ്യപ്പെടേണ്ടതുണ്ട്‌. ഇപ്പോള്‍ കേള്‍ക്കുന്നതൊന്നും നാം വിശ്വസിക്കുന്നില്ല. ശരിയായ അന്വേഷണവും അന്വേഷകരുമാണ്‌ വേണ്ടത്‌. "

വളരെ ഞെട്ടിപ്പിക്കുന്ന സംഗതിയുണ്ടായിരിക്കുന്നത്‌ ആ കെട്ടിടങ്ങളുടെ (WTC) ഉടമാവകാശം സര്‍ക്കാരില്‍ നിന്നും പ്രൈവറ്റ്‌ ഓണര്‍ഷിപ്പിലേക്ക്‌ മാറ്റിയതിന്‍റെ ഏതാനും ചില ആഴചകള്‍ക്ക്‌ ശേഷമാണ്‌ ഈ ആക്രമണം നടക്കുന്നതെന്നും, വിസ്മയം കൂട്ടുന്നത്‌ അതേവരെ ആ കെട്ടിടങ്ങളുടെ ഇന്‍സുറന്‍സില്‍ ഉള്‍പ്പെടുത്താതിരുന്ന ഒരു clause കൂട്ടിച്ചേര്‍ത്തതുമാണ്‌. ഭീകരാക്രമണങ്ങള്‍ കൊണ്ടുണ്ടാകുന്ന നഷ്ടത്തിന്‍റെ പരിഹാരമായിരുന്നു ആ clause. [New York Times, 4/27/2001 , Guardian, 8/18/2002 , CNN, 8/31/2002]


WTC ഡയറക്റ്ററില്‍ ഒരാള്‍ ബുഷിന്‍റെ സഹോദരനും അവിടത്തെ ഇലക്ട്രോനിക്‌ നെറ്റ്‌വര്‍ക്‌ സെക്യൂരിറ്റി തലവനായി 9/11-നു തൊട്ടുമുമ്പ്‌ നിയോഗിക്കപ്പെട്ടത്‌ ബുഷിന്‍റെ ഒരു കസിനുമായിരുന്നു. ആക്രമണത്തിനു തൊട്ടുമുപുള്ള ദിവസങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതും സര്‍വിലന്‍സ്‌ വീഡിയോ കാമറകള്‍ പ്രവര്‍ത്തന രഹിതമാവുന്നതും, ബോംബുകള്‍ മണത്തറിയാന്‍ കഴിയുന്ന ഡോഗ്‌ സ്ക്വാഡുകളെ ആക്രമണതിനു 5 ദിവസം മുന്‍പു പിന്‍വലിച്ചതിനും എന്തായിരിക്കാം കാരണം. ??

നീതി ബലമില്ലാത്തതായാല്‍ ബലമുള്ളത്‌ നീയിയാവുന്ന പാസ്കല്‍ തിയറിയനുസരിച്ച്‌, ഇന്ന്‌ മാനവനെ കള്ളങ്ങളില്‍ വിശ്വസിക്കാനും സത്യം വെറുക്കപ്പെടാനുള്ളതുമായ മനോഘടന അവനില്‍ സൃഷ്ടിച്ചെടുക്കാനും ആധുനികത പ്രാപ്തമാക്കിക്കൊണ്ടിരിക്കുന്നു. പ്രതേകിച്ചും നിങ്ങള്‍ വെറുക്കുന്ന ഒരു സംഗതിയോ ജനതയോ ഇരയുടെ പക്ഷത്താണെങ്കില്‍ പോലും ഒരു നിസ്സാര നുണപോലും നിങ്ങള്‍ക്ക്‌ ധാരാളമാണ്‌ അവര്‍ക്കെതിരെ നിങ്ങളെ അണിനിരത്താന്‍ കാരണമായിട്ട്‌. 9/11 സംഭവത്തോടെ ലോകത്താകമാനം മുസ്ളിംകള്‍ക്കെതിരെ ഈ അറപ്പിക്കുന്ന അവിവേകമായിരുന്നു ഉയര്‍ന്നുവന്നത്‌..

വിമാനമോടിച്ചിരുന്ന 'മുഹമ്മദ്‌ അത്ത' എന്ന 'ജിഹാദി'ക്ക്‌ പാക്കിസ്താന്‍ (ISI മേധാവി ഉമര്‍ ഷേക്ക്‌) വഴി ഒരു ലക്ഷം ഡോളര്‍ ലഭിച്ചിരുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ദരിച്ച്‌ ടൈംസ്‌ ഒഫ്‌ ഇന്ത്യ (ഒക്റ്റോബര്‍ 9) റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഈ ISI മേധാവി 9/11 രാവിലെയും യു.എസ്‌ രഹസ്യാന്വേഷണ ഉന്നതോദ്യോഗസ്തരുമായി മീറ്റിംഗ്‌ നടത്തിയിട്ടുണ്ടായിരുന്നു.

ഒരു ഉഗ്രജിഹാദിയായി (വിമാനം ഇടിച്ചിറക്കും മുന്‍പ്‌ ഖുര്‍-ആന്‍ പാരായണം ചെയ്തു പോലും) വാഴ്‌ത്തെപ്പെടുന്ന അത്ത പക്ഷേ മുഴുക്കുടിയനും സ്ത്രീ ലംബടനും പന്നിയിറച്ചി ഇഷ്ടപ്പെടുന്നവനുമായ അമേരിക്കന്‍ സംസ്കാരത്തിന്‍റെ ഒന്നാന്തരം സേവകനായിരുന്നു. അങ്ങനെയാണെങ്കില്‍ അയാള്‍ സാമ്രാജത്ത ഭീകരനും നിരീശ്വര വാദികളുടെ ഓമന ഭീകരനുമാണെന്നതാണ്‌ സത്യം. ഇസ്ളാമില്‍ ഏതായാലും ഇത്തരം ജിഹാദിനു വകുപ്പില്ല.

ആക്രമണത്തിനു ശേഷം, 'അത്ത' മരിച്ചിട്ടില്ലെന്നും മകന്‍ തന്നെ വിളിച്ചിരുന്നെന്നും അയാളുടെ പിതാവ്‌ പിന്നീട്‌ വെളുപ്പെടുത്തിയിരുന്നു. അത്‌ മറ്റൊരു കഥ

30 വര്‍ഷക്കാലം അമേരിക്കന്‍ വായുസേനയില്‍ സേവനമനുഷ്ടിച്ച കേണല്‍ George Nelson പറയുന്നത്‌ : "സെപ്റ്റെംബര്‍ 11 രാവിലെ നടന്ന ആക്രമണത്തില്‍ 3000-ലധികം മനുഷ്യന്‍ നഷ്ടപ്പെട്ടിട്ടും ഒരു വിമാനവശിഷ്ടവും കണ്ടെടുക്കാത്തതും അല്ലെങ്കില്‍ കിട്ടിയ അവശിഷ്ടങ്ങള്‍ മറച്ചുവച്ചതും എന്‍റെ ജീവിതത്തില്‍ ഇന്നേവരെ കണ്ട എല്ലാ വിമാന അപകടങ്ങളെയും അന്വേഷണങ്ങളെയും വെല്ലുന്നതായിരുന്നു ..

കൂടാതെ പെണ്റ്റഗന്‍ ക്രാഷ്‌ സൈറ്റില്‍ നിന്ന് ലഭ്യമായ തെളിവുകളനുസരിച്ച്‌ ബോയിംഗ്‌ 757 വിഭാഗത്തില്‍ പെടുന്ന ഒരുവിമാനവും അന്ന് പെണ്റ്റഗണിന്‍റെ മുകളിലൂടെ പറന്നിരിക്കാന്‍ ഒരു സാധ്യതയുമില്ല. വളരെ ഹൃദയഭേദകമായി തോന്നുന്നത്‌ ഈ പൈശാചികമായ ആക്രമണത്തില്‍ ധാരാളം അമേരിക്കക്കാരും സ്വന്തം രാജ്യത്തെ ജനങ്ങളെ കൊന്നൊടുക്കാന്‍ അതിന്‍റെ ചരിത്രത്തിലെ ഹീനമായ ഗൂഡാലോചനയില്‍ പങ്കുചേര്‍ന്നു എന്നതാണ്‌. " http://www.physics911.net/georgenelson

ആധുനിക ചരിത്രത്തില്‍ അതിബൃഹത്തായ ഗൂഢാലോചന നടത്തുകയും ഒരു വേള മനുഷ്യ മസ്തിഷ്ക്കങ്ങളെ മൊത്തമായി കൊള്ളയടിച്ച്‌ പൈശാചികതക്കനുകൂലമാക്കി, ഓരോമുസല്‍മാന്‍റെ ഉള്ളിലും താനൊരു ഭീകരനാണോ എന്ന അസ്ഥിത്വപ്രഹേളിക സൃഷ്ടിക്കുകയും, ഇറാഖിലെയും അഫ്ഗാനിലെയും ഒരോമനുഷ്യജീവനുകളുടെയും ചോര അവന്‍റെ തന്നെ സ്വാതന്ത്യ്രത്തിനാണെന്ന 'വിപ്ളവ' ബോധം മാധ്യമവേശ്യാവൃത്തിയിലൂടെ നമുക്കെത്തിച്ചതും നാമറിഞ്ഞു. .

അമേരിക്കന്‍-ജൂത ഭീകരതയുടെ (Sept. 11 of world diplomacy) ഒരനുച്ഛേദം ഇന്ത്യയിലും കാവിഭീകരര്‍ തൊപ്പിയും താടിയും വച്ച്‌ അജ്മീറിലും മാലേഗാവിലും മഡ്ഗാവിലും ഗോദ്രയില്‍ പോലും പരീക്ഷിച്ച്‌ ഫാസിസത്തിന്‍റെ രാജ്യദ്രോഹ മാതൃകകള്‍ നമുക്ക്‌ സമ്മാനിച്ച്‌ ഇന്ത്യയെ ധന്യമാക്കി. ഇപ്പോല്‍ എല്ലാം ഭദ്രമാണ്‌, മദനിയുടെ കാര്യത്തിലൊഴിച്ച്‌. നഗ്നമാക്കപ്പെട്ട കാവിഭീകരതയും വിഷംതീര്‍ന്ന സാമ്രാജത്ത ഭീകരതക്കും ഇതൊരിടവേളമാത്രമാണ്‌. മുസ്ളിംകളും ഇസ്ളാമും നിലനില്‍ക്കുവോളം അവര്‍ വരാതിരിക്കില്ലല്ലോ, വീണ്ടും .. !!
.